അല്ലെങ്കിലും എന്തിന്‌ ഇനി ഉപരോധം?

ക്യൂബയും അമേരിക്കയും കൈകോര്‍ക്കുന്നതിനെ ലോകം പിന്തുണക്കുന്നത്‌ സ്വാഭാവികം. ആശയപരമായ വിയോജിപ്പിലൊന്നും ഇനി അര്‍ത്ഥമില്ല. അത്തരം നിലപാടൊന്നും ഇന്ന്‌ ഇരു രാജ്യങ്ങള്‍ക്കുമില്ല എന്നതാണ്‌ സത്യം. അമേരിക്ക അംഗീകരിക്കുന്നത്‌ വലിയ കാര്യമായാണ്‌ ഇവിടത്തെ കമ്യൂണിസ്‌റ്റുകാര്‍ പലരും കാണുന്നത്‌. അപ്പോള്‍ ഇതുവരെ അമേരിക്കയെ എതിര്‍ത്തത്‌ എന്തിനായിരുന്നോവോ? സത്യത്തില്‍ കമ്യൂണിസത്തെ പതുക്കെ കൈവെടിഞ്ഞ്‌ മുതലാളിത്ത പാതയിലേക്ക്‌ ക്യൂബയും കമ്യൂണിസവുമായി ദശകങ്ങള്‍ നീണ്ട ശീതസമരം അവസാനിപ്പിച്ച അമേരിക്കയും നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ പുനരാരംഭിക്കുക തന്നെയാണ്‌ വേണ്ടത്‌. അല്ലാതെ മറ്റൊന്നല്ല. തീവ്രവാദത്തിന്‍െറ പ്രായോജകര്‍ എന്ന്‌ ക്യുബയെ […]

downloadക്യൂബയും അമേരിക്കയും കൈകോര്‍ക്കുന്നതിനെ ലോകം പിന്തുണക്കുന്നത്‌ സ്വാഭാവികം. ആശയപരമായ വിയോജിപ്പിലൊന്നും ഇനി അര്‍ത്ഥമില്ല. അത്തരം നിലപാടൊന്നും ഇന്ന്‌ ഇരു രാജ്യങ്ങള്‍ക്കുമില്ല എന്നതാണ്‌ സത്യം. അമേരിക്ക അംഗീകരിക്കുന്നത്‌ വലിയ കാര്യമായാണ്‌ ഇവിടത്തെ കമ്യൂണിസ്‌റ്റുകാര്‍ പലരും കാണുന്നത്‌. അപ്പോള്‍ ഇതുവരെ അമേരിക്കയെ എതിര്‍ത്തത്‌ എന്തിനായിരുന്നോവോ? സത്യത്തില്‍ കമ്യൂണിസത്തെ പതുക്കെ കൈവെടിഞ്ഞ്‌ മുതലാളിത്ത പാതയിലേക്ക്‌ ക്യൂബയും കമ്യൂണിസവുമായി ദശകങ്ങള്‍ നീണ്ട ശീതസമരം അവസാനിപ്പിച്ച അമേരിക്കയും നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ പുനരാരംഭിക്കുക തന്നെയാണ്‌ വേണ്ടത്‌. അല്ലാതെ മറ്റൊന്നല്ല. തീവ്രവാദത്തിന്‍െറ പ്രായോജകര്‍ എന്ന്‌ ക്യുബയെ വിശേഷിപ്പിച്ചുപോന്ന അമേരിക്കയും സാമ്രാജ്യത്വ പ്രഭുക്കള്‍ എന്ന്‌ അമേരിക്കയെ പരിഹസിക്കുന്ന ക്യൂബയും പഴയ മുദ്രാവാക്യങ്ങള്‍ എന്നേ കൈവിട്ടുകഴിഞ്ഞു. കമ്യൂണിസ്‌റ്റ്‌ രാഷ്ട്രങ്ങള്‍ ലോകത്തില്ലാതായി. അമേരിക്കക്കാകട്ടെ മുഖ്യശത്രു മുസ്ലിം തീവ്രവാദമായി. അപ്പോള്‍ പിന്നെ യു.എസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ വിശേഷിപ്പിച്ച പോലെ ഭൂതകാലത്തിന്‍െറ നങ്കൂരമാണ്‌ ഇരു രാജ്യങ്ങളും തകര്‍ക്കുകയല്ലാതെ മറ്റെന്ത്‌?
എന്തായാലും ഈ പുനസമാഗമത്തിന്‌ ചുക്കാന്‍ പിടിക്കാന്‍ പോപ്പ്‌ വേണ്ടിവന്നു എന്നത്‌ മറ്റൊരു തമാശ. പോപ്പ്‌ ഫ്രാന്‍സിസ്‌ ഉള്‍പ്പെടെയുള്ളവര്‍ 18 മാസമായി നടത്തിയ ഒത്തുതീര്‍പ്പു നീക്കങ്ങളാണ്‌ ഈ ചരിത്ര സംഭവത്തിന്‌ വഴിയൊരുക്കിയത്‌. ക്യൂബയിലെ ഹവാന ആര്‍ച്ച്‌ ബിഷപ്പാണ്‌ പോപ്പിനു വേണ്ടി അനുരഞ്‌ജന നീക്കത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ ഭാഗമായി അഞ്ച്‌ വര്‍ഷമായി ക്യൂബയുടെ തടവിലായിരുന്ന അലന്‍ ഗ്രോസ്‌ എന്ന പൗരനെ ക്യൂബ വിട്ടയക്കുകയും മൂന്ന്‌ ക്യൂബന്‍ തടവുകാരെ അമേരിക്ക മോചിപ്പിക്കുകയും ചെയതു. അമേരിക്ക തുടരുന്ന ഉപരോധം നീക്കണമെന്ന്‌ അമേരിക്കയില്‍ തന്നെ ശക്തമായ പൊതുജനാഭിപ്രായം ഉയരുന്നതിനിടെയാണ്‌ ഈ നടപടി.
1959ല്‍ യു.എസ്‌ പിന്തുണയുള്ള സര്‍ക്കാരിനെ ഫിദല്‍ കാസ്‌ട്രോയുടേയും ചെഗ്വരയുടേയും നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ വിപ്‌ളവകാരികള്‍ അട്ടിമറിച്ചതോടെയാണ്‌ ക്യൂബയും അമേരിക്കയും ശത്രുക്കളായത്‌. 1960ല്‍ ക്യൂബയിലെ യു.എസ്‌ കമ്പനികള്‍ മൊത്തമായി ദേശസാല്‍ക്കരിച്ചു. തുടര്‍ന്ന്‌ ക്യൂബയുമായി അമേരിക്ക നയതന്ത്ര ബന്ധം വിഛേദിക്കുകയും വ്യാപാര ഉപരോധം പ്രഖ്യാപിക്കുകയും ചെയ്‌തു. 54 വര്‍ഷം നീണ്ട ഉപരോധം ക്യൂബയെ സാമ്പത്തികമായി തളര്‍ത്തി. എങ്കിലും അവര്‍്‌ പിടിച്ചുനിന്നു എന്നത്‌ വേറെ കാര്യം. ക്യൂബയെ കാസ്‌ട്രോ കമ്യൂണിസ്റ്റ്‌ ചേരിയില്‍ പിടിച്ചു നിര്‍ത്തുകയും ചെയ്‌തു. ഇപ്പോഴിതാ എല്ലാ പ്രശ്‌നങ്ങള്‍ക്കും വിട.
അമേരിക്കയെ ഫലപ്രദമായി ചെറുത്തതിന്റെ പേരില്‍ ക്യൂബയും കാസ്‌ട്രോയും ലോകത്തെ ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്ക്‌ ആരാധ്യരായി തീര്‍ന്നു. ചെഗ്വരയാകട്ടെ ഹരവും ഫാഷനുമായി. പിന്നീട്‌, അനാരോഗ്യം കാരണം ഫിദല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന്‌ വിടവാങ്ങി. രാജഭരണത്തെപോലെ സഹോദരന്‍ റൗള്‍ കാസ്‌ട്രോ അധികാരമേറ്റു. എങ്കിലും സാമ്രാജ്യത്വ വിരുദ്ധ നിലപാടില്‍ റൗളും ഉറച്ചുനിന്നു.
ഈ സമയത്തെല്ലാം സാമ്പത്തിക ഉപരോധം ക്യൂബയെ തകര്‍ക്കുകയായിരുന്നു. അമേരിക്കയുമായി പഴയ ശത്രുത തുടരുന്നതില്‍ അര്‍ഥമില്ലെന്ന്‌ ക്യൂബ മനസ്സിലാക്കി. അമേരിക്കയിലാവട്ടെ ഡെമോക്രാറ്റ്‌ ഭരണകൂടം ഇതോട്‌ അനുകൂലമായി പ്രതികരിക്കുകയും ചെയ്‌തു. അങ്ങനെ അഞ്ച്‌ ദശകങ്ങള്‍ക്കു ശേഷം യു.എസ്‌ പ്രസിഡന്റും ക്യൂബ പ്രസിഡന്റും മണിക്കൂറോളം ടെലിഫോണില്‍ സംസാരിച്ചു.
അതേസമയം ക്യുബയില്‍ എംബസി തുടങ്ങുമെന്ന ഒബാമയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യവുമെങ്കിലും വ്യാപാര ഉപരോധം പിന്‍വലിക്കാന്‍ എളുപ്പമല്ല. അതിന്‌ യു.എസ്‌ കോണ്‍ഗ്രസിന്‍െറ അനുമതി ആവശ്യമാണ്‌. ഒബാമയുടെ നീക്കത്തോട്‌ റിപബ്‌ളിക്കന്‍ അംഗങ്ങള്‍ എതിര്‍പ്പ്‌ അറിയിച്ചിട്ടുണ്ട്‌. അപ്പോഴും ഉപരോധത്തിന്‍െറ ശക്തി കുറയുമെന്നാണ്‌ വിലയിരുത്തല്‍.
എന്തായാലും ഒരു സംശയം ബാക്കി. ചെഗ്വരയുടെ പടം പതിച്ച ടീഷര്‍ട്ട്‌ ധരിച്ച്‌ എങ്ങനെയിനി അമേരിക്കയെ ശകാരിക്കും?  ക്യൂബ മുകുന്ദന്മാര്‍ ഇനി എന്തുചെയ്യും…? 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply