അലോപ്പതി അവസാന വാക്കല്ല

അശോകകുമാര്‍ വി 1. ജനങ്ങള്‍ക്ക് ഏതു ചികിത്സാമാര്‍ഗ്ഗവും സ്വീകരിക്കാന്‍ അവകാശമുണ്ട്. 2.ഏതു ചികിത്സയുടെയും തെറ്റുകളെ ചൂണ്ടിക്കാണിക്കാനും അധികാരമുണ്ട്. 3എല്ലാവരെയും അലോപ്പതി മരുന്നു മതത്തില്‍ മാത്രം വിശ്വസിക്കുന്നവരാക്കുന്നതിനുള്ള കിണഞ്ഞ പരിശ്രമം നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തെയെന്ന പോലെ ചെറുക്കേണ്ടതാണ്. ഹോമിയോപ്പതി നിരോധിക്കണം എന്ന ആവശ്യം ഇതിന്റെ ഭാഗമാണ്. 4.ചില ഭരണകൂടങ്ങള്‍ മത രാഷ്ട്രമായിരിക്കുന്നതു പോലെ അപകടകരമാണ് ഭരണകൂടം ഏതെങ്കിലും പ്രത്യേക ചികിത്സയുടെ മാത്രം വക്താവായി പൗരന്മാരുടെ ശരീരത്തെ ആ ചികിത്സയുടെ മാത്രം അധീനതയിലാക്കുന്നത്. 5.ജനങ്ങള്‍ നല്ല അനുസരണക്കാര്‍ മാത്രമാകാന്‍ ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ക്ക് […]

aloഅശോകകുമാര്‍ വി

1. ജനങ്ങള്‍ക്ക് ഏതു ചികിത്സാമാര്‍ഗ്ഗവും സ്വീകരിക്കാന്‍ അവകാശമുണ്ട്.

2.ഏതു ചികിത്സയുടെയും തെറ്റുകളെ ചൂണ്ടിക്കാണിക്കാനും അധികാരമുണ്ട്.

3എല്ലാവരെയും അലോപ്പതി മരുന്നു മതത്തില്‍ മാത്രം വിശ്വസിക്കുന്നവരാക്കുന്നതിനുള്ള കിണഞ്ഞ പരിശ്രമം നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തെയെന്ന പോലെ ചെറുക്കേണ്ടതാണ്. ഹോമിയോപ്പതി നിരോധിക്കണം എന്ന ആവശ്യം ഇതിന്റെ ഭാഗമാണ്.

4.ചില ഭരണകൂടങ്ങള്‍ മത രാഷ്ട്രമായിരിക്കുന്നതു പോലെ അപകടകരമാണ് ഭരണകൂടം ഏതെങ്കിലും പ്രത്യേക ചികിത്സയുടെ മാത്രം വക്താവായി പൗരന്മാരുടെ ശരീരത്തെ ആ ചികിത്സയുടെ മാത്രം അധീനതയിലാക്കുന്നത്.

5.ജനങ്ങള്‍ നല്ല അനുസരണക്കാര്‍ മാത്രമാകാന്‍ ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ക്ക് അലോപ്പതിയുടെ കേന്ദീകൃത കോര്‍പ്പറേറ്റ് സ്വഭാവം ജനങ്ങളെ നിയന്തിക്കാന്‍ പറ്റിയതാണ്.

6. പ്രത്യേക സന്ദര്‍ഭങ്ങളില്‍ രോഗവും മരണവും കാട്ടി ഭയപ്പെടുത്തി ഏതുമരുന്നും എല്ലാവരും നിര്‍ബ്ബന്ധമായും കഴിച്ചു കൊള്ളണമെന്ന ശാഠ്യം ഭരണകൂടങ്ങളെ സ്വാധീനിച്ച് മരുന്നു കമ്പനികള്‍ ആഗോളതലത്തില്‍ നടത്തുന്ന കച്ചവടവേല യായിട്ടുണ്ട്. പല രാജ്യങ്ങളും പനി വാക്‌സിനുകള്‍ ഇങ്ങനെ വാങ്ങി വഞ്ചിതരായിട്ടുണ്ട്.

7.രോഗ പ്രതിരോധമെന്നാല്‍ അലോപ്പതി മരുന്നുകള്‍ / വാക്‌സിനുകള്‍ കൊണ്ട് മാത്രം നേടാനാവുന്നതല്ല.

8.ശരിയായ രോഗ പ്രതിരോധം വിഷവിമുക്തമായ വായു ,വെള്ളം, ഭക്ഷണം, വിശ്രമം എന്നിവയുണ്ടെങ്കിലേ സാധ്യമാകൂ എന്നത് ലളിതമായ സത്യമാണ്.

9. ജനങ്ങള്‍ക്ക് സ്വാഭാവികമായ ഈ രോഗപ്രതിരോധത്തിന് സാഹചര്യമുണ്ടാക്കുകയാണ് ഭരണകൂടത്തിന്റെ കടമ.

10.വായു, വെള്ളം, ഭക്ഷണം ഇവ ശുദ്ധമാക്കാന്‍ തരിമ്പും ശ്രമിക്കാത്ത ഭരണകൂടത്തിന് ജനാരോഗ്യത്തില്‍ താല്‍പ്പര്യമുണ്ടെന്നു വരുത്താനും സ്വയം രക്ഷപ്പെടാനുമുള്ള എളുപ്പവഴിയാണ് ജനങ്ങളെ അലോപ്പതി മരുന്നുകളുടെ തല്‍ക്ഷണ അത്ഭുത ശക്തിയുടെ അടിമകളാക്കുക എന്നത്.

11.ജനങ്ങളെ മരുന്നടിമകളാക്കുന്ന ചികിത്സാ വ്യാപാരത്തിനെതിരെ സത്യസന്ധരായ അലോപ്പതി ചികിത്സകര്‍ തന്നെ ശബ്ദമുയര്‍ത്തുന്നുണ്ട്. 100 % ശാസ്ത്രീയമെന്നു മേനി നടിക്കുന്നതിലെ അശാസ്ത്രീയതകള്‍ അവര്‍ തുറന്നു കാട്ടുന്നുണ്ട്.

12.അലോപ്പതിയുടെ സര്‍വ്വ നന്മകളും അനുഭവിച്ചവര്‍ക്കു തന്നെ അതിന്റെ നിഷ്‌ക്കരുണവും നിരുത്തരവാദിത്തപരവും അഹംഭാവാധിഷ്ഠിതവുമായ കഴുത്തറപ്പന്‍ തട്ടിപ്പും പലതവണ നേരിട്ട് അനുഭവവേദ്യമാണ്.

13. ചികിത്സ തേടുന്നവരെ അവരുടെ അജ്ഞതയും വിശ്വാസവും നിസ്സഹായതയും ഭയവും മുതലെടുത്ത് വെറുതേ മരുന്നു തീറ്റിക്കുക അലോപ്പതി ചികിത്സയുടെ പ്രകൃതമായി മാറിയിട്ടുണ്ട്. ശവത്തില്‍ പോലും മരുന്നുകയറ്റുന്ന പണക്കൊതിയാണത്.

14.ശരീരം, രോഗം ഇവയെപ്പറ്റി പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ,അതനുസരിച്ച് ജീവിക്കാന്‍ നോക്കുന്നവര്‍ക്ക് ചികിത്സയെപ്പറ്റിയും മരുന്നുകളെപ്പറ്റിയും വ്യത്യസ്തമായ അനുഭവങ്ങളും അഭിപ്രായങ്ങളുമുണ്ട്. പരമാവധി മരുന്നുകള്‍ കുറച്ച് ഒരു ജീവിതക്രമം മിക്കവര്‍ക്കും സാധ്യവുമാണ്. ഇവയെ മനസ്സിലാക്കാനുള്ള വിവേകമാണ് ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും വളര്‍ത്തേണ്ടത്.

15.ആവശ്യമില്ലാതെ മരുന്നു കഴിക്കാന്‍ താല്‍പ്പര്യമുള്ളവരല്ല ,അലോപ്പതി മരുന്നുകളുടെ ദോഷഫലങ്ങള്‍ അറിയുന്നവര്‍.

16. മരുന്നുകള്‍ ആവുന്നത്ര ഒഴിവാക്കുന്നവരുടെ എണ്ണം നാട്ടില്‍ ഇനിയും കൂടുന്നത് മരുന്നു വ്യവസായം വഴി ലാഭം കൂട്ടുന്നവര്‍ക്ക് സഹിക്കാന്‍ പറ്റില്ല.

17.അതിനാല്‍ ചെറിയ വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കും പോലും കുഞ്ഞുകുട്ടിയായിരിക്കെ തന്നെ പല വിധ അലോപ്പതി മരുന്നുകള്‍ നിര്‍ലോഭം അംഗനവാടികള്‍ വഴിയും സ്‌കൂളുകളിലെ ഹെല്‍ത്ത് ഡസ്‌ക് വഴിയും പുതിയ തലമുറയെ ശീലിപ്പിക്കുന്നു.

18.ശരിയായ ജീവിതക്രമങ്ങളും ചുറ്റുപാടുകളുമല്ല മരുന്നുകളാണ് എല്ലാത്തിനും നിഷ്‌ക്കളങ്ക പരിഹാരം എന്ന് കുരുന്നിലേ ധരിപ്പിക്കുന്നു. അലോപ്പതിയിലേക്ക് അവരെ മാമോദിസാ മുക്കുന്നു.

19.അതിനാല്‍ അലോപ്പതി ഒരു ചികിത്സാ സമ്പ്രദായം മാത്രമല്ല ഒരു പ്രത്യയശാസ്ത്രവുമാണ്. അതില്‍ സത്യവും മിഥ്യയും കൂടിക്കലര്‍ന്ന് ഞാനല്ലാതെ നിനക്കു വേറെ രക്ഷകനില്ല എന്ന വിധത്തില്‍ ദൈവിക പരിവേഷം വന്നിരിക്കുന്നു. സ്വയം പുതുക്കാന്‍ തയ്യാറല്ലാത്ത ഈ ശാസ്ത്രത്തിന്റെ ദൈവ വചനങ്ങളെ എതിര്‍ത്താല്‍ അവന്‍ സമൂഹത്തില്‍ നിന്ന് ഭ്രഷ്ടനാക്കപ്പെടും.

20. അലോപ്പതിയും ജനവിരുദ്ധ നയങ്ങളും ഒരേ പോലെ കൈകോര്‍ക്കുന്ന അധികാരത്തിന്റെയും ലാഭാസക്തിയുടെയും മനുഷ്യത്വ വിരുദ്ധതയെ നേരിടാന്‍ സമൂഹത്തിന് തീര്‍ച്ചയായും പോംവഴിയുണ്ട്.

21.പരിസ്ഥിതി സംരക്ഷണത്തിലും ജൈവകൃഷിയിലും സ്വാഭാവികമായ ആരോഗ്യരക്ഷയിലും സമൂഹത്തിന്റെ സന്തുഷ്ടിയിലും ഊന്നിയ ജീവിത മാതൃകകളുടെ ജനകീയ രൂപവും സമരങ്ങളും കൂടുതല്‍ ശക്തമായി മുന്നേറുകയാണ് വേണ്ടത്. അപ്പോള്‍ ഇത്രയും മരുന്നു തീറ്റയും അനുബന്ധ രോഗനരകങ്ങളും നാലിലൊന്നായെങ്കിലും കുറയ്ക്കാം.

22. വെള്ളപ്പൊക്കം പോലെ രോഗങ്ങള്‍ ഏറെയും ചുമ്മാ ഉണ്ടാകുന്നതല്ല, അവയ്ക്ക് പാരിസ്ഥിതികവും സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ കൂടിയുണ്ട്. എതു ചികിത്സകനും ജനങ്ങളും അതുകൂടി മനസ്സിലാക്കണം. ഇതാണ് ശാസ്ത്രീയമായ ആരോഗ്യ വിദ്യാഭ്യാസം. മരുന്നു കമ്പനികള്‍ക്കും പണത്തിനും സേവ പാടാത്ത ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ക്കേ സമൂഹത്തിന് ശാസ്ത്രീയമായ ആരോഗ്യ വിദ്യാഭ്യാസം നല്‍കാന്‍ കഴിയൂ. അത് ശക്തമാക്കാന്‍ ഈ സന്ദര്‍ഭം നമ്മോട് ആവശ്യപ്പെടുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply