അരുന്ധതിക്കെതിരെ കേസെന്ന് മുഖ്യമന്ത്രി. ഗാന്ധി വിമര്‍ശനാതീതനോ?

ദളിതുകളോടുള്ള ഗാന്ധിജിയുടെ നിലപാടിനെ ചോദ്യം ചെയ്ത അരുന്ധതിറോയിക്കെതിരെ കേസെടുക്കാനുദ്ദേശിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ജനാധിപത്യസംവിധാനത്തില്‍ ഒരു വ്യക്തി എത്ര ഉന്നതനായാലും വിമര്‍ശനാതീതനല്ല എന്ന അടിസ്ഥാന സങ്കല്‍പ്പത്തെയാണ് അതേ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്. ദളിതുകളോടുടെ ഗാന്ധിയുടെ സമീപനം എന്നും വിമര്‍ശിക്കപ്പെട്ടുട്ടുണ്ടെന്ന് മുഖ്യമന്ത്രിക്കോ അരുന്ധതിക്കെതിരെ കേസെടുക്കാന്‍ വാദിച്ച കെ പി സി സിക്കോ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കോ അറിയില്ലായിരിക്കാം. ഭരണഘടനാ ശില്‍പ്പിയെന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള അംബേദ്കറില്‍ നിന്നു തന്നെ ഈ വിമര്‍ശനം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും […]

gggദളിതുകളോടുള്ള ഗാന്ധിജിയുടെ നിലപാടിനെ ചോദ്യം ചെയ്ത അരുന്ധതിറോയിക്കെതിരെ കേസെടുക്കാനുദ്ദേശിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ജനാധിപത്യസംവിധാനത്തില്‍ ഒരു വ്യക്തി എത്ര ഉന്നതനായാലും വിമര്‍ശനാതീതനല്ല എന്ന അടിസ്ഥാന സങ്കല്‍പ്പത്തെയാണ് അതേ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്.
ദളിതുകളോടുടെ ഗാന്ധിയുടെ സമീപനം എന്നും വിമര്‍ശിക്കപ്പെട്ടുട്ടുണ്ടെന്ന് മുഖ്യമന്ത്രിക്കോ അരുന്ധതിക്കെതിരെ കേസെടുക്കാന്‍ വാദിച്ച കെ പി സി സിക്കോ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കോ അറിയില്ലായിരിക്കാം. ഭരണഘടനാ ശില്‍പ്പിയെന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള അംബേദ്കറില്‍ നിന്നു തന്നെ ഈ വിമര്‍ശനം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ഈ വിമര്‍ശനം നേരത്തെ ഉയര്‍ന്നിട്ടുണ്ട്. ദളിത് രാഷ്ട്രീയത്തോട് ഏറെകാലം മുഖം തിരിച്ചുനിന്ന കേരളത്തില്‍ ഒരുപക്ഷെ അതു വൈകിയിരിക്കാം എന്നു മാത്രം.
19-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു ദക്ഷിണാഫ്രിക്കയിലുള്ളപ്പോള്‍തന്നെ ദളിതുകളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് അതേസമയത്തുതന്നെ അയ്യങ്കാളി ദളിതുകള്‍ക്കുവേണ്ടി പോരാടിയിരുന്നതായി അരുന്ധതി ചൂണ്ടികാട്ടി. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുക്കുമ്പോഴും ഗാന്ധി ഈ നിലപാടില്‍ ഉറച്ചുനിന്നു. തോട്ടിപ്പണി ചെയ്യേണ്ടത് ദളിതുകളുടെ ഉത്തരവാദിത്തമാണെന്നും ഗാന്ധി പറഞ്ഞത് അരുന്ധതി ഉദ്ധരിച്ചു. ഇപ്പോഴും ഇന്ത്യയിലെ ദളിതര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ കണക്കുകളും അവര്‍ എടുത്തുകാട്ടി. കേരള സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളി ചെയര്‍ രാജ്യാന്തര ശില്‍പശാലയില്‍ അയ്യന്‍കാളി പ്രഭാഷണം നടത്തുമ്പോഴാണ് ഗാന്ധിജിയേയും അയ്യങ്കാളിയേയും താരതമ്യം ചെയ്ത് അരുന്ധതി സംസാരിച്ചതെന്നും മറക്കരുത്. ‘ജാതി വ്യവസ്ഥക്കെതിരേ പോരാടിയ അയ്യന്‍കാളിയുടെ മഹത്വം കേരളത്തിനു പുറത്തേക്ക് എത്താതിരുന്നതിന്റെ രാഷ്ട്രീയം ദുരൂഹമാണ്. 1904 ല്‍ തന്നെ ദളിതന്റെയും ആദിവാസിയുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അയ്യന്‍കാളി. ഈ കാലത്തൊന്നും മഹാത്മാ ഗാന്ധി സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മുഖ്യധാരയിലുണ്ടായിരുന്നില്ല. എന്നിട്ടും മഹാത്മ പദവിക്ക് അയ്യന്‍കാളി അര്‍ഹനായില്ല.
ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോഴും തിരിച്ചെത്തിയപ്പോഴും നിശ്ചിതജോലി ചെയ്യുന്ന താഴ്ന്ന ജാതിക്കാരന്‍ അവരുടെ കര്‍ത്തവ്യം നന്നായി നിറവേറ്റണമെന്നാണു ഗാന്ധി പറഞ്ഞത്. അല്ലാതെ, അയ്യന്‍കാളിയെപ്പോലെ താഴേക്കിടയിലുള്ളവരെ സമൂഹത്തിന്റെ മേല്‍ത്തട്ടിലേക്കു കൊണ്ടുവരണമെന്നു ഗാന്ധിജി പറഞ്ഞില്ല. കേരളത്തില്‍ മഹാത്മാഗാന്ധിയുടെ പേരില്‍ സര്‍വകലാശാലയുണ്ട്. എന്തുകൊണ്ട് അയ്യന്‍കാളിയുടെ പേരില്‍ ഒരു സര്‍വകലാശാല ഉണ്ടാകുന്നില്ല. വിവേചനം ഇന്നും നിലനില്‍ക്കുന്നതായി വേണം മനസിലാക്കാന്‍ – എന്നിങ്ങനെപോയി അരുന്ധതിയുടെ വാക്കുകള്‍.
രാഷ്ട്രപിതാവിനെപോലൊരാളെ വിമര്‍ശിക്കുന്നത് തെറ്റാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നാമത് രാഷ്ട്രപതി എന്ന സ്ഥാനം നിലവിലില്ല. നാമത് അദ്ദേഹത്തിനു ബഹുമാനപൂര്‍വ്വം നല്‍കിയതാണ്. അതിനര്‍ത്ഥം ഗാന്ധി വിമര്‍ശനാതീതനാണ് എന്നല്ലല്ലോ. ഗാന്ധി മാത്രമല്ല, അംബേദ്കറോ മാര്‍ക്‌സോ ലെനിനോ ഇഎംഎസോ മോദിയോ അരുന്ധതിയോ ഉമ്മന്‍ ചാണ്ടിയോ ഒബാമയോ ആരും വിമര്‍ശനാതീതരല്ലല്ലോ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply