അയ്യര്‍ അതു പറയട്ടെ….

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെ പുകഴ്ത്തി വി.ആര്‍ കൃഷ്ണയ്യര്‍ ആശംസാക്കത്തയച്ചതില്‍ എന്തല്‍ഭുതം? ഇതിനുമുമ്പും എത്രയോ സംഭവങ്ങളില്‍ മലയാളി ആഗ്രഹിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമായ നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. സത്യത്തില്‍ അതാണ് കൃഷ്ണയ്യര്‍. അദ്ദേഹത്തിനു ഇല്ലാത്ത പലതും നാം കല്‍പ്പിച്ചുകൊടുക്കുകയായിരുന്നില്ലേ? അദ്ദേഹത്തെ വിപ്ലവകാരിയും പുരോഗമനകാരിയുമൊക്കെയായി നാം ചിത്രീകരിച്ചു. വാസ്തവത്തില്‍ ഒരു സാധാരണ അയ്യരല്ലാതെ മറ്റാരാണ് കൃഷ്ണയ്യര്‍. സാധാരണ ഗതിയില്‍ പ്രതീക്ഷിക്കാവുന്ന പോലെ ഒരു അയ്യര്‍ മോഡിയെ പിന്തുണക്കുന്നു. അതില്‍ എന്തല്‍ഭുതം? മോഡിക്കയച്ച പിറന്നാള്‍ സന്ദേശത്തിലാണ് കൃഷ്ണയ്യര്‍ […]

download

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെ പുകഴ്ത്തി വി.ആര്‍ കൃഷ്ണയ്യര്‍ ആശംസാക്കത്തയച്ചതില്‍ എന്തല്‍ഭുതം? ഇതിനുമുമ്പും എത്രയോ സംഭവങ്ങളില്‍ മലയാളി ആഗ്രഹിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമായ നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. സത്യത്തില്‍ അതാണ് കൃഷ്ണയ്യര്‍. അദ്ദേഹത്തിനു ഇല്ലാത്ത പലതും നാം കല്‍പ്പിച്ചുകൊടുക്കുകയായിരുന്നില്ലേ? അദ്ദേഹത്തെ വിപ്ലവകാരിയും പുരോഗമനകാരിയുമൊക്കെയായി നാം ചിത്രീകരിച്ചു. വാസ്തവത്തില്‍ ഒരു സാധാരണ അയ്യരല്ലാതെ മറ്റാരാണ് കൃഷ്ണയ്യര്‍. സാധാരണ ഗതിയില്‍ പ്രതീക്ഷിക്കാവുന്ന പോലെ ഒരു അയ്യര്‍ മോഡിയെ പിന്തുണക്കുന്നു. അതില്‍ എന്തല്‍ഭുതം?
മോഡിക്കയച്ച പിറന്നാള്‍ സന്ദേശത്തിലാണ് കൃഷ്ണയ്യര്‍ അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നത്. ഒരു പിറന്നാല്‍ സന്ദേശത്തില്‍ അതിന്റെ എന്താവശ്യം? കഴിഞ്ഞ വര്‍ഷം ഇത്തരം സന്ദേശം അദ്ദേഹം അയച്ചതായി അറിയില്ല. ഇക്കുറി ബിജെപി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ് വ്യത്യസ്ഥത. അതുകൊണ്ടുതന്നെയാണ് പിറന്നാള്‍ ആശംസയില്‍ നിര്‍ത്താതെ ഈ പുകഴ്ത്തല്‍ കൃഷ്ണയ്യര്‍ നടത്തിയതെന്ന് അനുമാനിക്കാം. ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ വിഭാഗമാണ് കൃഷ്ണയ്യര്‍ അയച്ചതെന്ന് പറയുന്ന കത്ത് പുറത്തുവിട്ടിരിക്കുന്നത്.
ആഗോളകാഴ്ചപ്പാടുള്ള ദേശീയമുഖമാണ് മോഡിയെന്നും ഒപ്പം ഒരു സോഷ്യലിസ്റ്റാണെന്നും ഗാന്ധിയനാണെന്നും മനുഷ്യാവകാശങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കുന്നുണ്ടെന്നും കൃഷ്ണയ്യര്‍ കത്തില്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ടാണ് സോഷ്യലിസ്റ്റായ താന്‍ മോഡിയെ പിന്തുണക്കുന്നതെന്നും കൃഷ്ണയ്യര്‍ പറയുന്നു. കഴിഞ്ഞില്ല. പ്രധാനമന്ത്രിയായി രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും അദ്ദേഹം നിറവേറ്റുമെന്നും മികച്ച ഭരണത്തിലൂടെ ദാരിദ്യത്തിന് അറുതിവരുത്താന്‍ മോഡിക്ക് കഴിയുമെന്നും കൃഷ്ണയ്യര്‍ ആശിക്കുന്നു.
കൃഷ്ണയ്യര്‍ മോഡിക്ക് കല്‍പ്പിച്ചു കൊടുത്ത വിശേഷങ്ങള്‍ എത്രമാത്രം ചേരുന്നതാണന്ന്് ജനം തീരുമാനിക്കട്ടെ. എന്നാല്‍ ഇത്തരം തകിടം മറിച്ചല്‍ കൃഷ്ണയ്യര്‍ക്കു പുത്തിരിയല്ല. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച സിറ്റിസണ്‍ െ്രെടബ്യൂണലിന് നേതൃത്വം നല്‍കിയ കൃഷ്ണയ്യര്‍ കലാപത്തില്‍ മോഡി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നൂറുകണക്കിന് മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ട കലാപം മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് നടപ്പിലാക്കിയതാണെന്നായിരുന്നു അന്ന് കൃഷ്ണയ്യര്‍ പറഞ്ഞത്. അതില്‍ നിന്ന് ഈ മലക്കം മറിച്ചലിനു കാരണം വ്യക്തമല്ല. മദനിക്ക് ജാമ്യം നല്‍കാത്തതിനെരേയും ഒരു ഘട്ടത്തില്‍ അദ്ദേഹം രംഗത്തു വന്നിരുന്നു.
1957ലെ ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായിരുന്ന കൃഷ്ണയ്യര്‍ 1975ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കൂട്ടുനിന്നു എന്ന ആരോപണം നിലവിലുണ്ടല്ലോ. പിന്നീട് ഫാസിസത്തിനെതിരെ അദ്ദേഹം രംഗത്തുവന്നു. എന്ിനേറെ, യാതൊരടിസ്ഥാനവുമുണ്ടെന്ന് തെളിയിക്കപ്പെടാത്ത ഓജാ ബോര്‍ഡിന്റെ അംബാസഡര്‍ കൂടിയാണല്ലോ കൃഷ്ണയ്യര്‍. ഇതിനെല്ലാം പുറമെ പ്രായവും. ക്ഷമിക്കുക. അയ്യരിങ്ങനെ പറഞ്ഞു കൊണ്ടിരിക്കട്ടെ…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “അയ്യര്‍ അതു പറയട്ടെ….

  1. Avatar for Critic Editor

    മുഹാസില്‍ മുബാറക്ക്‌

    ഇയാളെ പോലുള്ള സമൂഹത്തില്‍ മാന്യത നടിച്ചു നടക്കുന്നവരെ തലയിലേറ്റി നടക്കാന്‍ കുറെ രാഷ്ട്രീയ കോമരങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്,അവരാണ് നമ്മുടെ ശാപം.

  2. ചരിത്രം മനുഷ്യരെ എന്തിനിങ്ങനെ ക്രൂരമായി അവഹേളിക്കുന്നു? അതു കണ്ട കണ്ണുകള്‍ക്ക്‌ മുന്നില്‍ എന്തിനു ഇതും കാണിക്കുന്നു?

  3. Avatar for Critic Editor

    j.krishnaiyar is correct in providing a greeting to the downtrodden narendra modi.

Leave a Reply