അയ്യന്‍കാളി നിരീശ്വരവാദിയോ?

ചെറായി രാമദാസ് അയ്യന്‍കാളിയുടെ ഇത്തരം നിരീശ്വരവാദ അഭിപ്രായങ്ങള്‍ കേട്ടിട്ടുപോലുമില്ല ; എഫ്ബിയിലല്ലാതെ കണ്ടിട്ടുമില്ല . ഇതുപോലെ പല ഉപദേശങ്ങളും അയ്യന്‍കാളിയുടേതായി ഈ മാധ്യമത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. മിയ്ക്കപ്പോഴും ഞാന്‍ സംശയം ഉന്നയിക്കുമെങ്കിലും പോസ്റ്റ് ഉടമകള്‍ പ്രതികരിക്കുന്നത് അപൂര്‍വമായിട്ടാണ്. അയ്യന്‍കാളിയുടെ പേരില്‍ എന്തും പ്രചരിപ്പിക്കുന്നത് സങ്കടകരമാണ്. ജനനായകരെക്കുറിച്ച് പുതുതായി എന്തു പറയുമ്പോഴും, പലവട്ടം പരിശോധിച്ചു പിഴവറ്റതാക്കേണ്ടതുണ്ട് ; ആ പുതിയ വിവരത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നമുക്കു മാതൃകയാക്കാവുന്ന ഇന്‍ഡ്യക്കാരില്‍ മുന്നില്‍ നില്‍ക്കുന്നത് ഡോ : അംബേദ്കറാണ് . അദ്ദേഹത്തിന്റെ […]

ayyചെറായി രാമദാസ്

അയ്യന്‍കാളിയുടെ ഇത്തരം നിരീശ്വരവാദ അഭിപ്രായങ്ങള്‍ കേട്ടിട്ടുപോലുമില്ല ; എഫ്ബിയിലല്ലാതെ കണ്ടിട്ടുമില്ല . ഇതുപോലെ പല ഉപദേശങ്ങളും അയ്യന്‍കാളിയുടേതായി ഈ മാധ്യമത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. മിയ്ക്കപ്പോഴും ഞാന്‍ സംശയം ഉന്നയിക്കുമെങ്കിലും പോസ്റ്റ് ഉടമകള്‍ പ്രതികരിക്കുന്നത് അപൂര്‍വമായിട്ടാണ്. അയ്യന്‍കാളിയുടെ പേരില്‍ എന്തും പ്രചരിപ്പിക്കുന്നത് സങ്കടകരമാണ്. ജനനായകരെക്കുറിച്ച് പുതുതായി എന്തു പറയുമ്പോഴും, പലവട്ടം പരിശോധിച്ചു പിഴവറ്റതാക്കേണ്ടതുണ്ട് ; ആ പുതിയ വിവരത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നമുക്കു മാതൃകയാക്കാവുന്ന ഇന്‍ഡ്യക്കാരില്‍ മുന്നില്‍ നില്‍ക്കുന്നത് ഡോ : അംബേദ്കറാണ് . അദ്ദേഹത്തിന്റെ ഇന്‍ഡ്യന്‍ സാമൂഹിക ചരിത്ര പഠനങ്ങള്‍ ഒന്നു നോക്കുക. ഉറവിടം വെളിപ്പെടുത്താത്ത ഒരു വിവരമെങ്കിലും അവയിലുണ്ടാകാനിടയില്ല. (നമ്മളില്‍ച്ചിലരാകട്ടെ, ഒരു ലേഖനംതന്നെ കോപ്പിയടിച്ചു വച്ചാലും കടപ്പാട് സൂചിപ്പിക്കാത്തവരാണ്.) എഴുത്തിന്റേയും ഗവേഷണത്തിന്റേയും അന്തസ്സ് എന്താണെന്നു നമ്മെ നിശ്ശബ്ധമായി പഠിപ്പിക്കയാണ് ആ പ്രബന്ധങ്ങള്‍ . ഗ്രന്ഥകാരന്‍ വിടപറഞ്ഞ് 60 ആണ്ടുകള്‍ പിന്നിട്ടിട്ടും, ആ കൃതികളില്‍നിന്ന് വസ്തുതാപരമായ ഒരു പിശകെങ്കിലും ആരെങ്കിലും ചൂണ്ടിക്കാട്ടിയതായി എനിക്കറിയില്ല.
തന്റെ കാലവും ജനതയും ആവശ്യപ്പെട്ട സ്വാതന്ത്ര്യങ്ങള്‍ക്കായി , സ്വന്തം ബുദ്ധിയും കരുത്തും കൊണ്ടു പൊരുതിക്കയറിയ വിപ്ലവകാരിയാണ് അയ്യന്‍കാളി. നാരായണ ഗുരു, പണ്ഡിറ്റ് കറുപ്പന്‍, സഹോദരനയ്യപ്പന്‍ തുടങ്ങിയ മറ്റു നവോത്ഥാന നായകരെപ്പോലെതന്നെ അദ്ദേഹവും സ്വന്തം കാലത്തോടാണു പ്രതികരിച്ചത്. അല്ലാതെ, അന്നത്തെ സാഹചര്യങ്ങളെക്കുറിച്ച് ഇത്തിരി അറിവുമായി മുക്കാല്‍ നൂറ്റാണ്ടിനിപ്പുറം തപ്പിത്തടയുന്നവരുടെ ആഗ്രഹചിന്തയെ തൃപ്തിപ്പെടുത്താനല്ല അദ്ദേഹം രംഗത്തിറങ്ങിയത്. സ്വന്തം ജനങ്ങള്‍ക്കു ക്ഷേത്രങ്ങളുണ്ടാക്കാന്‍ സഹായിക്കണമെന്ന് അയ്യന്‍കാളി പ്രജാസഭയില്‍ വച്ചു സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന്റേയും ,
ക്ഷേത്രപ്രവേശന ആഘോഷ കമ്മിറ്റിയിലും ആഘോഷത്തിലും അദ്ദേഹം പങ്കെടുത്തതിന്റെയും തെളിവുകളോടെ ഒരു ലേഖനം
ഞാന്‍ 8 കൊല്ലം മുന്‍പ് ഒരു പ്രമുഖ പത്രത്തിലും ( സമകാലിക മലയാളം വാരിക , 29 . 2 . 2008 ) 7 കൊല്ലം മുന്‍പ് എന്റെ ഒരു
പുസ്തകത്തിലും ( അയ്യന്‍ കാളിയ്ക്ക് ആദരത്തോടെ , ഉപരോധം ബുക്‌സ് , എറണാകുളം 30 , പ്രസിദ്ധീകരിച്ചതാണ് . എന്നിട്ടും അയ്യന്‍കാളിയെ ക്ഷേത്രവിരോധിയും നിരീശ്വരവാദിയുമായി
അപനിര്‍മിതിയ്ക്കിരയാക്കുന്നവര്‍, ആയതിനു തെളിവു ഹാജരാക്കാന്‍ ബാധ്യസ്ഥരാണ്. നമ്മുടെ ഇഷ്ടങ്ങള്‍ കെട്ടിവച്ച് ചരിത്ര
നായകരുടെ വ്യക്തിത്വത്തെ വികലമാക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് . യാഥാര്‍ഥ്യം അതുപോലെതന്നെ രേഖപ്പെടുത്തി സംരക്ഷിക്കുമ്പോഴേ ശരിയായ ചരിത്ര പഠനം സാധ്യമാകൂ . മാത്രമല്ല, കപടചരിത്ര നിര്‍മാതാക്കള്‍ എന്നു സംഘപരിവാറുകാരെ കുറ്റപ്പെടുത്താന്‍ നമുക്ക് അര്‍ഹതയില്ലാതെയും വരും !
ഇവിടെ ഗുരുതരമായ കാര്യം വേറൊന്നാണ് : നവോത്ഥാനകാലത്തുടനീളം (ഇന്നും) ക്ഷേത്രപ്രവേശന പോരാട്ടത്തിന് ഭക്തിയുമായല്ല , ജാതിഭേദമില്ലാത്ത പൗരസ്വാതന്ത്ര്യ സമ്പാദനവുമായാണു മുഖ്യ ബന്ധം . ദെവവിശ്വാസിയായാലും യുക്തിവാദിയായാലും നവോത്ഥാന നായകരാരും ആ ജനകീയ യത്‌നത്തില്‍ പങ്കെടുക്കാതിരുന്നിട്ടില്ല ( നാടിന്റെ ഭൗതിക യാഥാര്‍ഥ്യം മനസ്സിലാക്കാഞ്ഞയാളും, ഉപരിപ്‌ളവ നിരീശ്വരവാദിയും , ബ്രാഹ്മണ്യത്തിന്റെ ആശയഅടിമയുമായിരുന്ന ബ്രഹ്മാനന്ദസ്വാമി ശിവയോഗി ഒഴിച്ച് ) . അതിനാല്‍, അയ്യന്‍കാളിയെ ക്ഷേത്രവിരോധിയും നിരീശ്വരവാദിയുമാക്കാന്‍ തത്രപ്പെടുന്നവരുടേത് വീണ്‍വാക്ക് അല്ല വസ്തുതയാണ് എങ്കില്‍, കേരളത്തിന്റെ സ്തുത്യര്‍ഹനായ അടിമവിമോചകന് , മഹത്ത്വമേറിയ ഒരു
ബ്രാഹ്മണ്യവിരുദ്ധ ജനകീയ മുന്നേറ്റത്തില്‍ ഒരു പങ്കുമില്ലായിരുന്നു എന്നാണു സാരം ! ( ക്ഷേത്രങ്ങള്‍ കേന്ദീകരിച്ചാണ്, ബ്രാഹ്മണ്യത്തിന്റെ ആശയാധീശത്വവും ദുരാചാര മേധാവിത്വവും കാവല്‍ നില്‍ക്കുന്ന ജാതിഭേദവാഴ്ചയുടെ നിലനില്‍പ്പ് . അതിന് ഇരകളായവര്‍ എവിടെയൊക്കെ പോരിനിറങ്ങുന്നുണ്ടോ , അവിടെയൊക്കെ പോരാളികളുടെ ഒന്നാം മുദ്രാവാക്യം ക്ഷേത്രപ്രവേശനമായിരിക്കും ; അത്രത്തോളം പ്രകമ്പനം കൊള്ളിക്കുന്ന, ഫലവത്തായ, വേറൊരു ബ്രാഹ്മണ്യവിരുദ്ധ പോര്‍മുഖമില്ല എന്നു തിരിച്ചറിയണമെങ്കില്‍, ആയിരത്താണ്ടുകള്‍ നീണ്ട ബ്രാഹ്മണ്യ അതിജീവനത്തിന്റെ ഏടുകളിലൂടെ കടന്നുപോയിരിക്കണം . തെക്കേയിന്‍ഡ്യയുടെ ചരിത്രത്തിലുണ്ട്, ഏറെ നൂറ്റാണ്ടുകളായി നടക്കുന്ന ആ ക്ഷേത്രപ്രവേശന സമരങ്ങള്‍. കേരളത്തിനു വെളിയിലുള്ള പല സംസ്ഥാനങ്ങളിലും ദലിതര്‍ ഇന്നും നടത്തുന്നുണ്ട് ആ പോരാട്ടങ്ങള്‍ . ബ്രാഹ്മണ്യത്തിന്റെ ഭണ്ഡാരം നിറയ്ക്കലും അവരുടെ ദുരാചാരാധിപത്യം സ്വീകരിക്കലുമാണ് ക്ഷേത്രപ്രവേശനത്തിനു ശേഷം നടക്കുന്നത് എന്ന് , രണ്ടു ഘട്ടങ്ങളും കണ്ട കേരളീയര്‍ക്കു മനസ്സിലാകും. ജാതിവാഴ്ചവിരുദ്ധ നവോത്ഥാന മുന്നേറ്റങ്ങളും അംബേദ്കറൈറ്റ് ആശയങ്ങളും ഭൗതികവാദ ശാസ്ത്ര ചിന്താ പദ്ധതികളും സാമ്പത്തികചൂഷണവിരുദ്ധ സമരങ്ങളും മേല്‍ക്കൈ നേടിയ നാടായതുകൊണ്ടാകണം കേരളത്തിന് ഈ തിരിച്ചറിവിലെത്താന്‍ കഴിയുന്നത് . മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇവിടെയെത്താന്‍ ഏറെ ദൂരം പിന്നിടണം.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply