അമേരിക്ക : ഇന്ത്യക്ക് ഗുണകരമാകുമോ?

അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തരാവസ്ഥ ഇന്ത്യയ്ക്ക് ഗുണകരമായേക്കുമെന്ന് വിദഗേധര്‍ വിലയിരുത്തുന്നു. പ്രതിസന്ധി ഇന്ത്യയിലേക്കുള്ള നിക്ഷേപ ഒഴുക്ക് ഉയരാന്‍ സാഹചര്യം സൃഷ്ടിക്കുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥ അമേരിക്കന്‍ കമ്പനികളുടെ പ്രവത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നിക്ഷേപകര്‍ മറ്റു സാധ്യതകള്‍ കണ്ടെത്തും. അവിടെയാണ് ഇന്ത്യയുടെ സാധ്യത ഉയരുന്നത്. നേരത്തെ ഫെഡറല്‍ റിസര്‍വ് അമേരിക്കയിലെ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വന്‍തോതില്‍ വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകിയിരുന്നു. തുടര്‍ന്നാണ് രൂപയുടെ […]

obama

അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തരാവസ്ഥ ഇന്ത്യയ്ക്ക് ഗുണകരമായേക്കുമെന്ന് വിദഗേധര്‍ വിലയിരുത്തുന്നു. പ്രതിസന്ധി ഇന്ത്യയിലേക്കുള്ള നിക്ഷേപ ഒഴുക്ക് ഉയരാന്‍ സാഹചര്യം സൃഷ്ടിക്കുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥ അമേരിക്കന്‍ കമ്പനികളുടെ പ്രവത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നിക്ഷേപകര്‍ മറ്റു സാധ്യതകള്‍ കണ്ടെത്തും. അവിടെയാണ് ഇന്ത്യയുടെ സാധ്യത ഉയരുന്നത്. നേരത്തെ
ഫെഡറല്‍ റിസര്‍വ് അമേരിക്കയിലെ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വന്‍തോതില്‍ വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകിയിരുന്നു. തുടര്‍ന്നാണ് രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവുണ്ടായി. പുതിയ സംഭവികാസത്തോടെ ആഗോള ഫണ്ടുകള്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് മടങ്ങിയെത്തിയേക്കും. നിലവില്‍ ഫെഡറല്‍ റിസര്‍വില്‍ നിന്നും കാര്യമായ കരാറുകളൊന്നും ഇന്ത്യയ്ക്ക് ലഭിക്കുന്നില്ല എന്നതിനാല്‍ അടിയന്തരാവസ്ഥ നമ്മളെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം അമേരിക്കയിലെ തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങളെ അനശ്ചിതത്വം പ്രതികൂലമായി ബാധിച്ചാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചേക്കാം. അടിയന്തരാവസ്ഥ നീളുകയാണെങ്കില്‍ പ്രത്യേകിച്ചും. മാത്രമല്ല ട്രഷറി ദീര്‍ഘകാലത്തേക്ക് പൂട്ടിയാല്‍ മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്. ഐടി മേഖലയേയും അപ്പോള്‍ അതു ബാധിക്കും. രൂപയുടെ മൂല്യത്തെ എങ്ങയാണിത് ബാധിക്കുക എന്നു ഉറപ്പിച്ചുപറയാന്‍ സാമ്പത്തിക വിദഗ്ധര്‍ക്കു കഴിയുന്നില്ല. പലപ്പോഴും കൈവിട്ട കളിയാണല്ലോ രൂപ കളിക്കുന്നത്. മറ്റൊന്ന് വിസ അനുവദിക്കുന്ന നടപടികളെ പുതിയ പ്രശ്‌നങ്ങള്‍ പ്രതികൂലമായി ബാധിക്കുമോ എന്നതാണ്. എങ്കിലതും ഇന്ത്യന്‍ ഐ. ടി കമ്പനികള്‍ക്ക് തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ പ്രശ്‌നത്തെ നേരിടാന്‍ സാമ്പത്തിക കാര്യ മന്ത്രാലയം എങ്ങനെ ഇടപെടുമെന്ന് കാത്തിരുന്നു കാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Economics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply