അമേരിക്കയെ കൊണ്ട് മാപ്പു പറയിക്കണം

നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡ അപമാനിക്കപ്പെട്ട സംഭവത്തില്‍ അമേരിക്കയ്ക്കതിരെ നിലപാട് കര്‍ക്കശമാക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹം തന്നെ. ഈ നിലപാടില്‍ നിന്ന് ഒരു കാരണവശാലും പുറകോട്ടുപോകരുതെന്ന് മാത്രം. മാപ്പുപറയാതെ രക്ഷപ്പെടാന്‍ ലോകപോലീസ് ചമയുന്ന അമേരിക്കയെ അനുവദിക്കരുത്. ലോകപോലീസായി ചമയുന്നതുകൊണ്ടാണല്ലോ പ്രാഥമികമായ അന്താരാഷ്ട്ര മര്യാദകള്‍പോലും മാനിക്കാതെ ഇത്തരത്തില്‍ പെരുമാറാന്‍ അമേരിക്കക്ക് കഴിയുന്നത്. മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുകയും അക്രമിക്കുകയും രാജ്യത്തലവന്മാരെ കൊന്നു കളയുകയും ചെയ്യുന്ന അമേരിക്കയുടെ സ്ഥിരം പരിപാടിയുടെ തുടര്‍ച്ചതന്നെയാണിത്. സത്യത്തിലവര്‍ ലോകഗുണഅടയാണ്. എന്തായാലും അമേരിക്ക നിരുപാധികം മാപ്പുപറയണമെന്ന് […]

00201_547125നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡ അപമാനിക്കപ്പെട്ട സംഭവത്തില്‍ അമേരിക്കയ്ക്കതിരെ നിലപാട് കര്‍ക്കശമാക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹം തന്നെ. ഈ നിലപാടില്‍ നിന്ന് ഒരു കാരണവശാലും പുറകോട്ടുപോകരുതെന്ന് മാത്രം. മാപ്പുപറയാതെ രക്ഷപ്പെടാന്‍ ലോകപോലീസ് ചമയുന്ന അമേരിക്കയെ അനുവദിക്കരുത്.
ലോകപോലീസായി ചമയുന്നതുകൊണ്ടാണല്ലോ പ്രാഥമികമായ അന്താരാഷ്ട്ര മര്യാദകള്‍പോലും മാനിക്കാതെ ഇത്തരത്തില്‍ പെരുമാറാന്‍ അമേരിക്കക്ക് കഴിയുന്നത്. മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുകയും അക്രമിക്കുകയും രാജ്യത്തലവന്മാരെ കൊന്നു കളയുകയും ചെയ്യുന്ന അമേരിക്കയുടെ സ്ഥിരം പരിപാടിയുടെ തുടര്‍ച്ചതന്നെയാണിത്. സത്യത്തിലവര്‍ ലോകഗുണഅടയാണ്.
എന്തായാലും അമേരിക്ക നിരുപാധികം മാപ്പുപറയണമെന്ന് മന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രതിനിധി സംഘത്തെ കാണാന്‍ ആഭ്യന്തരമന്ത്രി വിസമ്മതിച്ചു. എംബസി ഉദ്യോഗസ്ഥരുടെ വീട്ടുവേലക്കാരുടെ വേതന വ്യവസ്ഥകള്‍ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അമേരിക്കന്‍ പ്രതിനിധികളെ കണ്ട് അദ്ദേഹം ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചിരുന്നു. ഡല്‍ഹിയിലെ യു എസ് എംബസിക്ക് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ബാരിക്കേഡുകള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡല്‍ഹി പോലീസ് മാറ്റി. എംബസി ഉദ്യോഗസ്ഥരുടെ വിമാനത്താവള പാസുകള്‍ റദ്ദാക്കാനും ഇവരുടെ ആനുകൂല്യങ്ങള്‍ റദ്ദാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. എംബസിയിലേക്കുള്ള മദ്യവും ഭക്ഷണവും ഇറക്കുമതി ചെയ്യാനുള്ള അനുമതിയും റദ്ദാക്കി. ഇന്ത്യയുടെ പ്രതിഷേധം അറിയിച്ച് സുശീല്‍ കുമാര്‍ ഷിന്‍ഡെ അമേരിക്കയ്ക്ക് കത്തയക്കും. നേരത്തെ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി തുടങ്ങിയവര്‍ യുഎസ് പ്രധിനിധികളുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു.
ഇതുവരെ ചെയ്തതെല്ലാം നന്ന്. ഈ നിലപാടില്‍ ഉറച്ചുനിന്ന് അമേരിക്കയെ മുട്ടുകുത്തിക്കണം. എങ്കിലത് ലോകത്തിനു മുഴുവന്‍ നല്‍കുന്ന സന്ദേശമായിരിക്കും. അതിനുള്ള ആര്‍ജ്ജവം സര്‍ക്കാരിനുണ്ടെന്ന് പ്രതീക്ഷിക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply