അഭയ : നീതിന്യായ വ്യവസ്ഥക്ക് നാണക്കേട്

ഏറെ കോലാഹലങ്ങള്‍ക്ക് ഴഴി തെളിയിച്ച സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷം കഴിയുകയാണ്. 21 വര്‍ഷമായി ഈ കേസില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിക്ക് നാണക്കേടാണ് ഈ അന്വേഷണം. ഒരു കൊലക്കേസില്‍ ഇത്രയുംകാലം സി.ബി.ഐ. അന്വേഷണം നടത്തുന്നത് ആദ്യമായാണ്. രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും ഉള്‍പ്പെടെ മുന്ന് പ്രതികളെ 2008 നവംബര്‍ 18ന് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്കെതിരെ 2009 ജൂലായ് 17ന് സി.ബി.ഐ കുറ്റപത്രവും നല്‍കി. അതിനിടെ നീതിന്യാവ്യവസ്ഥക്ക് കളങ്കമായ നിരവധി […]

download

ഏറെ കോലാഹലങ്ങള്‍ക്ക് ഴഴി തെളിയിച്ച സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷം കഴിയുകയാണ്. 21 വര്‍ഷമായി ഈ കേസില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിക്ക് നാണക്കേടാണ് ഈ അന്വേഷണം. ഒരു കൊലക്കേസില്‍ ഇത്രയുംകാലം സി.ബി.ഐ. അന്വേഷണം നടത്തുന്നത് ആദ്യമായാണ്. രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും ഉള്‍പ്പെടെ മുന്ന് പ്രതികളെ 2008 നവംബര്‍ 18ന് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്കെതിരെ 2009 ജൂലായ് 17ന് സി.ബി.ഐ കുറ്റപത്രവും നല്‍കി.
അതിനിടെ നീതിന്യാവ്യവസ്ഥക്ക് കളങ്കമായ നിരവധി സംഭവങ്ങള്‍ ുണ്ടായി. തെളിവുനശിപ്പിക്കുന്നതിന് കൂട്ടുനിന്നതിന് അന്നത്തെ െ്രെകംബ്രാഞ്ച് എസ്.പി, കെ.റ്റി.മൈക്കിള്‍ ഉള്‍പ്പെടെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.െഎ. തുടരന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നു. ഹൈക്കോടതി ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്.
ഫാദര്‍ തോമസ് എം.കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികള്‍ക്കെതിരെയുള്ള വിചാരണ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയില്‍ തുടങ്ങിയിരുന്നു. എന്നാല്‍, തുടരന്വേഷണം നടക്കുന്നതിനാല്‍ ഹൈക്കോടതി അത് സ്‌റ്റേ ചെയ്തിരിക്കുകയാണ്. അങ്ങനെ അഭയയുടെ നീതി വൈകികൊണ്ടിരിക്കുന്നു.
ലോക്കല്‍ പോലീസ് 17 ദിവസവും െ്രെകംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് അന്തിമറിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1993 മാര്‍ച്ച് 29ന് സി.ബി.െഎ. കേസ് ഏറ്റെടുത്തത്. കേസില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കുന്നില്ലെന്നുകാട്ടി 1996ലും99ലും2005ലും അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.െഎ. കോടതിയുടെ അനുമതി തേടിയ ചരിത്രവും അഭയ കേസിനുണ്ട്. എന്നാല്‍, മൂന്നുപ്രാവശ്യവും അന്തിമറിപ്പോര്‍ട്ട് തള്ളിക്കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, അന്വേഷണം തുടരാന്‍ ഉത്തരവിടുകയായിരുന്നു. കോടതിയുടെ ഈ ഇടപെടലാണ് മൂന്ന് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. പിന്നെ 22 വര്‍ഷമായി നിരന്തര നിയമപോരാട്ടം ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പ്രതിബദ്ധതയും.
എന്തുകൊണ്ട് കേസിങ്ങെ ഇഴയുന്നു എന്ന ചോദ്യം അപ്രസക്തം. ഏതു മലയാളിക്കും അതിന്റെ ഉത്തരമറിയാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply