അപ്പോള്‍ പശ്ചമിമഘട്ടമോ ബേബി…..?

സിപിഎം നേതാവ് എം എ ബേബി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടുത്ത ആരാധകനാണെന്നു തോന്നുന്നു. മാര്‍പാപ്പയുടെ ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന അപ്പോസ്തലിക് ഉദ്‌ബോധനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ സംവാദവേദി സംഘടിപ്പിച്ച പൊതുസംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബേബിയുടെ പ്രഭാഷണം കേട്ടപ്പോള്‍ മാര്‍ക്‌സിനേക്കാള്‍ അദ്ദഹം ആരാധിക്കുന്നത് മാര്‍പ്പാപ്പയെയാണോ എന്ന് സംശയം തോന്നി. മാര്‍പ്പാപ്പയുടെ ഓരോ ഉദ്‌ബോധനത്തേയും അദ്ദേഹം വാഴ്ത്തുകയും അവയോട് എങ്ങനെ ഇടതുപക്ഷത്തിന് ഐക്യപ്പെടാമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ പോപ്പിന്റെ പാരിസ്ഥിതിക നിലപാടുകളോടുള്ള തങ്ങളുടെ നിലപാട് വിശദീകരിച്ചപ്പോള്‍ തന്ത്രപൂര്‍വ്വം പശ്ചിമഘട്ട സംരക്ഷണം വിഴുങ്ങിയതും […]

IN03_M_A_BABY_JPG_2826e

സിപിഎം നേതാവ് എം എ ബേബി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടുത്ത ആരാധകനാണെന്നു തോന്നുന്നു. മാര്‍പാപ്പയുടെ ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന അപ്പോസ്തലിക് ഉദ്‌ബോധനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ സംവാദവേദി സംഘടിപ്പിച്ച പൊതുസംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബേബിയുടെ പ്രഭാഷണം കേട്ടപ്പോള്‍ മാര്‍ക്‌സിനേക്കാള്‍ അദ്ദഹം ആരാധിക്കുന്നത് മാര്‍പ്പാപ്പയെയാണോ എന്ന് സംശയം തോന്നി. മാര്‍പ്പാപ്പയുടെ ഓരോ ഉദ്‌ബോധനത്തേയും അദ്ദേഹം വാഴ്ത്തുകയും അവയോട് എങ്ങനെ ഇടതുപക്ഷത്തിന് ഐക്യപ്പെടാമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ പോപ്പിന്റെ പാരിസ്ഥിതിക നിലപാടുകളോടുള്ള തങ്ങളുടെ നിലപാട് വിശദീകരിച്ചപ്പോള്‍ തന്ത്രപൂര്‍വ്വം പശ്ചിമഘട്ട സംരക്ഷണം വിഴുങ്ങിയതും ആറന്മുളയിലും നെല്‍വയല്‍ സംരക്ഷണനിയമത്തിലും ഒതുക്കിയതും കൗതുകകരമായി.
ദരിദ്രരോട് പക്ഷംചേരണമെന്നും കമ്പോള സമ്പദ്വ്യവസ്ഥ ആപത്താണെന്നുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിപ്ലവകരമായ ഉദ്‌ബോധനം െ്രെകസ്തവസഭയും ഇടതുപക്ഷവും തമ്മില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതായാണ് ബേബി ഊന്നിയത്. മാര്‍പാപ്പയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് സമൂഹനന്മയ്ക്കുവേണ്ടിയുള്ള സഹകരണത്തിന് സഭയുടെ വാതിലുകള്‍ തുറന്നിട്ടാല്‍ ഇടതുപക്ഷത്തിന്റെ വാതിലുകളും തുറന്നുകിടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനദ്ദേഹം വിമോചനദൈവശാസ്ത്രത്തെ കൂട്ടുപിടിച്ചു. എന്നാല്‍ അത്തരമൊരു ഐക്യത്തിന്റെ നല്ലകാലത്തുപോലും കേരളത്തില്‍ അതുണ്ടായില്ലെന്ന് ബേബി മറന്നപോലെ തോന്നി. ഇവിടെ ഉണ്ടായി എന്നു പറയാന്‍ ബേബിയുടെ പ്രധാന ഉദാഹരണം ബിഷപ്പ് പൗലോസ് മാര്‍ പൗലോസായിരുന്നു. ജനകീയ സമരങ്ങള്‍ക്കൊപ്പം എന്നു നിലയുറപ്പിച്ചിരുന്ന അദ്ദേഹം പക്ഷെ ഇടതുപക്ഷത്തോട് വ്യക്തിപരമായി മാത്രം അടുക്കാന്‍ ശ്രമിക്കുകയായിരുന്നു ചെയയ്തത്. ഇടതുപക്ഷ വേദികളില്‍ നിരന്തരമായി പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹത്തിന് ഇടതുപക്ഷത്തെ സഭയോട് അടുപ്പിക്കാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. ആഗോളവല്‍കൃതസമൂഹത്തിന്റെ കെടുതികളും മുതലാളിത്ത സാമ്പത്തികനയങ്ങളും ചൂഷണവും ദരിദ്രരെ മുഖ്യധാരയില്‍നിന്ന് അകറ്റുന്നതുമെല്ലാം മാര്‍പാപ്പ ഏറെ ഉല്‍ക്കണ്ഠയോടെയാണ് നിരീക്ഷിക്കുന്നതെന്ന ബേബിയുടെ വാക്കുകള്‍ അവ തങ്ങളുടെ നിലപാടുകളാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. കൃസ്ത്യന്‍ സഭകളും ആദ്യകാലത്ത് ചൂഷിതരോടും ദരിദ്രരോടും ഒപ്പമായിരുന്നു എന്ന് എംഗല്‍സിനെ ഉദ്ധരിച്ച് പറഞ്ഞ ബേബിക്ക് ഇരുകൂട്ടരും ഇപ്പോള്‍ ജീര്‍ണ്ണതയുടെ പടുകഴിയിലാണെന്ന പറയാന്‍ കഴിയില്ലല്ലോ. ഇപ്പോള്‍ കേരളത്തില്‍ ഇവരുടെ ഐക്യം മാര്‍പ്പാപ്പ പറയുന്നപോലെയല്ലെന്നും പശ്മിമഘട്ടത്തെ തകര്‍ക്കാനാണെന്നും പറയാനും അദ്ദേഹത്തിനാകില്ലല്ലോ.
സമത്വം നിഷേധിക്കപ്പെടുന്ന സമ്പദ്വ്യവസ്ഥ, അഴിമതി, കമ്പോളത്തിന്റെ സ്വേച്ഛാധിപത്യം, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, പുരുഷാധിപത്യം, വിപണിയിലെ അസമത്വം, സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ തുടങ്ങിയ ഗൗരവമായ വിഷയങ്ങളും മാര്‍പ്പാപ്പയുടെ ആലോചനകളില്‍ വരുന്നതായി ബേബി പറയുന്നു. അവയും തങ്ങളുടെ നിലപാടുകളാണെന്നും. വാസ്തവത്തില്‍ അവയില്‍ പല വിഷയങ്ങളും കമ്യൂണിസ്റ്റുകാരേക്കാള്‍ ശക്തമായി ഉന്നയിക്കുന്നത് നവ സാമൂഹ്യ പ്രസ്ഥാനങ്ങളാണ്. ഭൗതികതയിലും വര്‍ഗ്ഗസമരത്തിലും ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവാശാലും അംഗീകരിക്കാത്ത വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും സഭയും എന്നതല്ലേ സത്യം? ദൈവവിശ്വാസത്തിനും മതവിശ്വാസത്തിനുമെതിരെ ശക്തമായ നിലപാടാണ് അടുത്തുനടന്ന പാര്‍ട്ടിപ്ലീനവും സ്വീകരിച്ചത്. എന്നിട്ടും ഇരുകൂട്ടരും അടുക്കുകയാണെന്ന് ബേബി പറയുമ്പോള്‍ ചിരി വരുന്നു.
സത്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ സാമ്യമുള്ളത് അവയുടെ സംഘടനാപരമായ ചട്ടക്കൂടിലാണ്. സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ അഖിലേന്ത്യാസെക്രട്ടറി വരെ ഒരു ഭാഗത്തും സാധാരണ വിശ്വാസി മുതല്‍ പോപ്പ് വരെ മറുഭാഗത്തും നിലകൊള്ളുന്ന സംഘടനാ ചട്ടക്കൂട് തികച്ചും കേന്ദ്രീകൃതവും ഫാസിസത്തിന്റെ സ്വഭാവമുള്ളതുമാണ്. അതേകുറിച്ച് എത്രയോ പഠനങ്ങള്‍ വന്നിട്ടുണ്ട്. അവയില്‍ മാറ്റം വരുത്താന്‍ മാര്‍പ്പാപ്പക്കും ബേബിക്കും കഴിയുമെങ്കില്‍ നന്ന്. അല്ലാതെ ഇല്ലാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ചുണ്ടാക്കുന്നതില്‍ എന്തര്‍ത്ഥം?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply