അപ്പോള്‍ ഇതുവരേയും ആസൂത്രണം ശരിയായിരുന്നോ?

രാജ്യത്തിന്റെ വികസന പദ്ധതി രൂപവത്‌കരണത്തില്‍ ആസൂത്രണ കമ്മിഷനു പകരം നിതി (നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ്‌ ഇന്ത്യ) ആയോഗിനു രൂപം കൊടുത്തിരിക്കുക യാണല്ലോ. മോദി ചെയ്യുന്നു എന്ന ഒറ്റകാരണത്താല്‍ എന്തിനേയും എതിര്‍ക്കുന്ന രീതി ശരിയാണോ? നിര്‍ഭാഗ്യവശാല്‍ അത്തരമൊരു സമീപനമാണ്‌ കാണുന്നത്‌. അതു കാണുമ്പോള്‍ തോന്നുക ഇതുവരേയും ഭംഗിയായ ആസൂത്രണമായിരുന്നു നിലനിന്നിരുന്നത്‌ എന്നാണ്‌. നിലനിന്നിരുന്ന ആസൂത്രണ – വികസന നടപടികളെ നഖശിഖാന്തം എതിര്‍ത്തിരുന്നവരും ഈ നിലപാടെടുക്കുന്നത്‌ ആശ്ചര്യകരമാണ്‌. വളരെ പ്രകടമായ ചില മാറ്റങ്ങള്‍ പുതിയ സമീപനത്തിലുണ്ട്‌. അതു കാണാതിരിക്കരുത്‌. […]

mmരാജ്യത്തിന്റെ വികസന പദ്ധതി രൂപവത്‌കരണത്തില്‍ ആസൂത്രണ കമ്മിഷനു പകരം നിതി (നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ്‌ ഇന്ത്യ) ആയോഗിനു രൂപം കൊടുത്തിരിക്കുക യാണല്ലോ. മോദി ചെയ്യുന്നു എന്ന ഒറ്റകാരണത്താല്‍ എന്തിനേയും എതിര്‍ക്കുന്ന രീതി ശരിയാണോ? നിര്‍ഭാഗ്യവശാല്‍ അത്തരമൊരു സമീപനമാണ്‌ കാണുന്നത്‌. അതു കാണുമ്പോള്‍ തോന്നുക ഇതുവരേയും ഭംഗിയായ ആസൂത്രണമായിരുന്നു നിലനിന്നിരുന്നത്‌ എന്നാണ്‌. നിലനിന്നിരുന്ന ആസൂത്രണ – വികസന നടപടികളെ നഖശിഖാന്തം എതിര്‍ത്തിരുന്നവരും ഈ നിലപാടെടുക്കുന്നത്‌ ആശ്ചര്യകരമാണ്‌.
വളരെ പ്രകടമായ ചില മാറ്റങ്ങള്‍ പുതിയ സമീപനത്തിലുണ്ട്‌. അതു കാണാതിരിക്കരുത്‌. സംസ്‌ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടു കൂടിയ നയരൂപീകരണമായിരിക്കും അടിസ്‌ഥാനമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. ആസൂത്രണം കേന്ദ്രത്തില്‍ നിന്നു സംസ്‌ഥാനത്തേക്ക്‌ എന്ന ആസൂത്രണ കമ്മിഷന്‍ മാതൃകയില്‍ നിന്നു വ്യത്യസ്‌തമായി, സംസ്‌ഥാനങ്ങളുമായി കൂടിയാലോചിച്ചു കൊണ്ടുള്ള നയരൂപീകരണ പ്രക്രിയയാണു ലക്ഷ്യമിടുന്നത്‌. നയരൂപീകരണ പ്രക്രിയയില്‍ കേന്ദ്ര, സംസ്‌ഥാന തലങ്ങളില്‍ ആവശ്യമായ തന്ത്രപരവും സാങ്കേതികവുമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
എല്ലാ ആവശ്യങ്ങള്‍ക്കുമായി ഒറ്റ കമ്മിഷന്‍ എന്ന കാഴ്‌ചപ്പാടിനു പകരം ഇന്ത്യയുടെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും കണക്കിലെടുക്കുന്ന സംവിധാനമാണ്‌ ഇതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിട്ടുണ്ട്‌. പ്രധാനമന്ത്രിയായിരിക്കും നിതി ആയോഗിന്റെ ചെയര്‍പേഴ്‌സണ്‍. മുഖ്യമന്ത്രിമാരും ലഫ്‌റ്റനന്റ്‌ ഗവര്‍ണമാരും ഗവേണിംഗ്‌ കൗണ്‍സില്‍ അംഗങ്ങളായിരിക്കും. ആവശ്യങ്ങള്‍ക്കനുസരിച്ച്‌ അതത്‌ മേഖലയിലെ മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി മേഖലാ കൗണ്‍സിലുകളുമുണ്ടാകും. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലൂടെയും മികച്ച കേന്ദ്രസംസ്‌ഥാന ബന്ധത്തിലുടെയും നയരൂപീകരണ പ്രക്രിയയിലെ മാന്ദ്യം മറികടക്കാനും നിതിക്ക്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ. ദേശീയ വികസന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം സഹകരണ ഫെഡറലിസവും ഉള്‍പ്പെടുത്തിക്കൊണ്ടാവും നിതി പ്രവര്‍ത്തിക്കുക. ശക്‌തമായ സംസ്‌ഥാനമാണ്‌ ശക്‌തമായ രാജ്യത്തെ ഉണ്ടാക്കുക എന്നതായിരിക്കും ഇതിന്റെ അടിസ്‌ഥാനം. ഗ്രാമീണ മേഖലയ്‌ക്ക്‌ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനൊപ്പം അവ ഏകീകരിച്ച്‌ സര്‍ക്കാരിന്റെ മേല്‍ത്തട്ടിലേക്ക്‌ എത്തിക്കാനുള്ള സംവിധാനങ്ങളും നിതിയിലൂടെ നടപ്പാക്കും. സാമ്പത്തിക പുരോഗതിയുടെ ഗുണഫലങ്ങള്‍ ലഭിക്കാത്ത വിഭാഗങ്ങള്‍ക്ക്‌ പ്രത്യേകമായ ശ്രദ്ധ നല്‍കും.
തീര്‍ച്ചയായും കേന്ദ്രീകൃതമായ വികസനപദ്ധതി വിഭാവനം ചെയ്‌തിരുന്ന ആസൂത്രണ കമ്മീഷനേക്കാള്‍ മെച്ചപ്പെട്ട നിലപാടാണിതെന്ന്‌ പറയാതിരിക്കാനാവില്ല. ഫെഡറലിസത്തെ അംഗീകരിക്കാതിരുന്ന നിലപാടായിരുന്നു ആസൂത്രണ കമ്മീഷന്റേത്‌. പുതിയ സമീപനം അതംഗീകരിക്കുന്നു എന്നത്‌ നിസ്സാരവ്യത്യാസമല്ല. പിന്നെ അധികാരം മോദിയില്‍ കേന്ദ്രീകരിക്കുമെന്ന വിമര്‍ശനം. അല്ലെങ്കിലും അതങ്ങനെതന്നെയല്ലേ? അതിനു പരിഹാരം മാറ്റങ്ങളെ എതിര്‍ക്കലല്ല. പരാജയപ്പെട്ട രീതികള്‍ മാറുകതന്നെ വേണം. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply