അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ബെര്‍ത്തില്ലാ സ്‌പെഷല്‍ ട്രെയിന്‍

ബംഗാള്‍, ആസാം ഒറീസ മേഖലകളില്‍ നിന്ന് കേരളത്തില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി ആദ്യമായി റെയില്‍വേ പ്രത്യേക ട്രെയിന്‍ ഓടിക്കുന്നു. കൊച്ചുവേളിയില്‍ നിന്ന് കിഴക്കന്‍ ആസാമിലെ ദിബ്രൂഗറിലേക്ക് 4200 കിലോമീറ്ററോളം ദൂരമോടുന്ന ട്രെയിനില്‍ പക്ഷെ 21 കമ്പാര്‍ട്ടുമെന്റുകളും ജനറലാണ്. പേരിനൊരു റിസര്‍വ്വഡ് കമ്പാര്‍ട്ടിമെന്റ് പോലും ട്രെയിനില്ലില്ല. അന്യസംസ്ഥാനതൊഴിലാളികളുടെ യാത്രാക്ലേശത്തെ കുറിച്ച് നിരന്തരമായി ആവശ്യങ്ങള്‍ ഉയരാറുണ്ടെങ്കിലും റെയില്‍വേ അത് പരിഗണിക്കാറില്ല. ആദ്യമായാണ് വേനലവധിയില്‍ അവര്‍ക്കായി സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കുന്നത്. എന്നാല്‍ അവധിയല്ല അതിനുള്ള പ്രധാന കാരണമെന്നും പറയപ്പെടുന്നു. […]

imagesബംഗാള്‍, ആസാം ഒറീസ മേഖലകളില്‍ നിന്ന് കേരളത്തില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി ആദ്യമായി റെയില്‍വേ പ്രത്യേക ട്രെയിന്‍ ഓടിക്കുന്നു. കൊച്ചുവേളിയില്‍ നിന്ന് കിഴക്കന്‍ ആസാമിലെ ദിബ്രൂഗറിലേക്ക് 4200 കിലോമീറ്ററോളം ദൂരമോടുന്ന ട്രെയിനില്‍ പക്ഷെ 21 കമ്പാര്‍ട്ടുമെന്റുകളും ജനറലാണ്. പേരിനൊരു റിസര്‍വ്വഡ് കമ്പാര്‍ട്ടിമെന്റ് പോലും ട്രെയിനില്ലില്ല.
അന്യസംസ്ഥാനതൊഴിലാളികളുടെ യാത്രാക്ലേശത്തെ കുറിച്ച് നിരന്തരമായി ആവശ്യങ്ങള്‍ ഉയരാറുണ്ടെങ്കിലും റെയില്‍വേ അത് പരിഗണിക്കാറില്ല. ആദ്യമായാണ് വേനലവധിയില്‍ അവര്‍ക്കായി സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കുന്നത്. എന്നാല്‍ അവധിയല്ല അതിനുള്ള പ്രധാന കാരണമെന്നും പറയപ്പെടുന്നു. വോട്ടുചെയ്യാനായി നാട്ടില്‍ പോയിട്ടുള്ള ആയിരകണക്കിനു തൊഴിലാളികള്‍ക്ക് തിരിച്ചുവരാനാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. അല്ലെങ്കില്‍ കേരളത്തിലെ നിര്‍മ്മാണമേഖലയടക്കം പല മേഖലകളും സ്തംഭിക്കുമല്ലോ.
06336 എന്ന നമ്പര്‍ കൊടുത്തിട്ടുള്ള ഈ ട്രെയിന്‍ ഇന്നു മുതല്‍ ഒന്നിടവിട്ട ശനിയാഴ്ചകളിലാണ് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുക. ഈ മാസം 3,17, 31, ജൂണ്‍ 14, 28 തിയതികളില്‍ രാത്രി 10 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് 4.10ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുകയും ബുധനാഴ്ചകളില്‍ രാവിലെ 8.15ന് ദിബ്രൂഗറിലെത്തുകയും ചെയ്യും. മൂന്നുദിവസവും പത്തേകാല്‍ മണിക്കൂറുമാണ് അവിടെയെത്താനെടുക്കുന്ന സമയം. തിരിച്ച് ഈ മാസം 8, 22, ജൂണ്‍ 5, 19, ജൂലായ് 3 തിയതികളില്‍ ദിബ്രൂഗറില്‍ നിന്ന് പുറപ്പെടും. കേരളം, തമിഴ്‌നാട്, ആന്ധ്ര, ഒറീസ, ബീഹാര്‍, ബംഗാള്‍, ആസാം സംസ്ഥാനങ്ങളിലൂടെ ഈ ട്രെയിന്‍ കടന്നുപോകും. ഇപ്പോള്‍ ഈ റൂട്ടില്‍ ആഴ്ചയില്‍ ഒരു ട്രെയിന്‍ മാത്രമാണുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരമോടുന്ന കന്യാകുമാരി – ദിബ്രൂഗര്‍ വിവേക് എക്‌സ്പ്രസ്സ്. ദൂരം 4272 കിമി.
മുഖ്യമായും കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് പ്രത്യേക തീവണ്ടി ഓടിക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ റെയില്‍വേക്ക് അഭിനന്ദനവും വിമര്‍ശനവും ലഭിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമായി ഇവരുടെ ആവശ്യം അംഗീകരിച്ചതിന്റെ പേരിലാണ് അഭിനന്ദനം ലഭിക്കുന്നത്. അതേസമയം മൂന്നരദിവസം യാത്രചെയ്യേണ്ട ട്രെയിനിലെ മുഴുവന്‍ കമ്പാര്‍ട്ട്‌മെന്റുകളും ജനറലാക്കിയത് അവരോടുള്ള ക്രൂരതയാണെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. മറ്റേതെങ്കിലും സ്ഥലത്തേക്കാണെങ്കില്‍ ഇത്തരമൊരു തീരുമാനം റെയില്‍വേ സ്വീകരിക്കുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. വലിയൊരു വിഭാഗം അന്യസംസ്ഥാന തൊഴിലാളികള്‍ ഈ അഭിപ്രായക്കാരാണെങ്കിലും ബുദ്ധിമുട്ടിയാണെങ്കിലും കുറഞ്ഞ ചിലവില്‍ കൂടുതല്‍ പേര്‍ക്ക് വരാനാവുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്തുതന്നെയായാലും റെയില്‍വേയുടെ വിവേചനമാണ് ഈ തീരുമാനത്തില്‍ പ്രകടമാകുന്നതെന്നതില്‍ സംശയമില്ല. മലയാളികളും അവരോട് ഇടപെടുന്നത് അങ്ങനെയാണല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply