അന്ത്യശാസനവുമായി ഹൈക്കമാന്‍ഡ്; ഉമ്മന്‍ചാണ്ടി സുധീരന് മുന്നില്‍ കീഴടങ്ങുമോ?

എസ് വി പ്രദീപ് ഉമ്മന്‍ചാണ്ടിക്ക് കുടുക്കിടാനൊരുങ്ങി ഹൈക്കമാന്‍ഡ്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് പങ്കെടുക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കമാഡ് രംഗത്ത്. പങ്കെടുക്കാന്‍ സൗകര്യമുള്ള തീയതി എത്രയും വേഗം അറിയിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഹൈക്കമാഡ്‌നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടിയെ കത്ത് മുഖേനെ അറിയിക്കും. ഈ മാസം പതിനഞ്ചാം തീയതിയ്ക്കകം ഉമ്മന്‍ചാണ്ടിക്ക് സൗകര്യമുള്ള തീയതി അറിയിച്ചാല്‍ അന്ന് രാഷ്ട്രീയകാര്യ സമിതി ചേരാമെന്നാണ് ഹൈക്കമാന്‍ഡിന്റേയും […]

uuuഎസ് വി പ്രദീപ്

ഉമ്മന്‍ചാണ്ടിക്ക് കുടുക്കിടാനൊരുങ്ങി ഹൈക്കമാന്‍ഡ്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് പങ്കെടുക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കമാഡ് രംഗത്ത്. പങ്കെടുക്കാന്‍ സൗകര്യമുള്ള തീയതി എത്രയും വേഗം അറിയിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഹൈക്കമാഡ്‌നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടിയെ കത്ത് മുഖേനെ അറിയിക്കും. ഈ മാസം പതിനഞ്ചാം തീയതിയ്ക്കകം ഉമ്മന്‍ചാണ്ടിക്ക് സൗകര്യമുള്ള തീയതി അറിയിച്ചാല്‍ അന്ന് രാഷ്ട്രീയകാര്യ സമിതി ചേരാമെന്നാണ് ഹൈക്കമാന്‍ഡിന്റേയും വി എം സുധീരന്റേയും നിലപാട്. അതിനപ്പുറം സമയം നീട്ടിനല്‍കാനാകില്ലെന്ന് അനൗപചാരികമായി ഉമ്മന്‍ചാണ്ടിയെ പാര്‍ട്ടി നേതൃത്വം അറിയിച്ചുകഴിഞ്ഞു.

വരുന്ന പതിനഞ്ചാം തീയതിയ്ക്കകം ഉമ്മന്‍ചാണ്ടിയുടെ സൗകര്യം അറിയിച്ചില്ലെങ്കില്‍ പരസ്യമായി തീയതി പ്രഖ്യാപിച്ച് രാഷ്ട്രീയകാര്യസമിതി വിളിച്ച് ചേര്‍ക്കാനുള്ള അനുവാദം ഹൈക്കമാന്‍ഡ് വി എം സുധീരന് നല്‍കിക്കഴിഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള AICC നിരീക്ഷകന്‍ വി ആര്‍ സഭാപതി കാര്യങ്ങള്‍ അനൗപചാരികമായി ഉമ്മന്‍ചാണ്ടിയോട് സംസാരിച്ചിട്ടുണ്ട്.

വി എം സുധീരന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടി സൗകര്യമുള്ള തീയതി അറിയിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ നിസഹരണം കാരണമാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത് വൈകുന്നതെന്നാണ് സധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. പല തീയതികള്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചെങ്കിലും അനുകൂലസമീപനമല്ല ഉണ്ടാകുന്നതെന്ന് സുധീരന്‍ മുകുള്‍ വാസ്‌നിക്കിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഏറ്റവും അവസാനം ജനുവരി നാലാം തീയതിക്ക് സൗകര്യമുണ്ടോയെന്ന് സുധീരന്‍ ഉമ്മന്‍ചാണ്ടിയോട് ചോദിച്ചിരുന്നു. എന്നാല്‍ അനാരോഗ്യം കാരണം അന്നും പങ്കെടുക്കാനികില്ലെന്ന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയ വിവരവും സുധീരന്റെ പരാതിയില്‍ ഉണ്ട്

അനാരോഗ്യം ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറുമ്പോഴും പല പരിപാടികളിലും ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതിന്റെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിന് ലഭിച്ചുകഴിഞ്ഞു. ഇതേതുടര്‍ന്നാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഡി സി സി പ്രസിഡന്റ്മാരുടെ നിയമനത്തിലെ അഭിപ്രായവ്യത്യാസവും സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിയോജിപ്പും മറ്റുമാണ് ഉമ്മന്‍ചാണ്ടിയുടെ നിസ്സഹകരണത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ ഈ അവസ്ഥ അംഗീകരിക്കേണ്ടെന്നാണ് സുധീരന്റേയും ഹൈക്കമാന്‍ഡിന്റേയും നിലപാട്.

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം രാഷ്ട്രീയകാര്യ സമിതി സുധീരന്‍ വിളിച്ചു ചേര്‍ക്കുകയും അതില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കാതിരിക്കുകയും ചെയ്താല്‍ കടുത്ത അച്ചടക്കലംഘനമായി മാറും. ഉമ്മന്‍ചാണ്ടി പങ്കെടുത്താല്‍ സുധീരന് മുന്നില്‍ കീഴടങ്ങിയതായി വിലയിരുത്തപ്പെടും. അങ്ങനെയായാല്‍ എ ഗ്രൂപ്പ് അണികള്‍ക്കിടയില്‍ ഉമ്മന്‍ചാണ്ടിയുടെ ശക്തിക്ഷയിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുകയും ചോര്‍ച്ച തുടങ്ങുകയും ചെയ്യും. ഇത് ഭാവിയില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സുധീര വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. ഈ അവസ്ഥ ഉമ്മന്‍ചാണ്ടി എങ്ങനെ മറികടക്കുമെന്നതാണ് ശ്രദ്ധേയം.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply