അധിനിവേശം, അധിനിവേശം തന്നെ പുടിന്‍, ഒബാമ

രണ്ടാം ലോകയുദ്ധത്തിന് സമാപനം കുറിച്ച് നാസി ജര്‍മനിക്കു മേല്‍ നേടിയ വിജയത്തിന്റെ 70-ാം വാര്‍ഷികദിനാഘോഷം റഷ്യയില്‍ നടന്നത് ആഗോളതലത്തില്‍ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. യു.എസും ബ്രിട്ടനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഘോഷം ബഹിഷ്‌കരിച്ചതാണ് വിവാദത്തിനു കാരണം.  യുക്രെയ്‌നില്‍ റഷ്യ ഇടപെടുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ലോകത്ത് സമഗ്രാധിപത്യത്തിനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ കുറ്റപ്പെടുത്തി. ‘ഏകധ്രുവ ലോകം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ പതിറ്റാണ്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത്’ അദ്ദേഹം പറഞ്ഞു. വിജയത്തിന് പാശ്ചാത്യ ശക്തികള്‍ വഹിച്ച പങ്കിനെ പ്രകീര്‍ത്തിച്ച […]

russiaരണ്ടാം ലോകയുദ്ധത്തിന് സമാപനം കുറിച്ച് നാസി ജര്‍മനിക്കു മേല്‍ നേടിയ വിജയത്തിന്റെ 70-ാം വാര്‍ഷികദിനാഘോഷം റഷ്യയില്‍ നടന്നത് ആഗോളതലത്തില്‍ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. യു.എസും ബ്രിട്ടനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഘോഷം ബഹിഷ്‌കരിച്ചതാണ് വിവാദത്തിനു കാരണം.  യുക്രെയ്‌നില്‍ റഷ്യ ഇടപെടുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.
ലോകത്ത് സമഗ്രാധിപത്യത്തിനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ കുറ്റപ്പെടുത്തി. ‘ഏകധ്രുവ ലോകം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ പതിറ്റാണ്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത്’ അദ്ദേഹം പറഞ്ഞു. വിജയത്തിന് പാശ്ചാത്യ ശക്തികള്‍ വഹിച്ച പങ്കിനെ പ്രകീര്‍ത്തിച്ച പുടിന്‍, അവര്‍ പരേഡില്‍ പങ്കെടുക്കാതിരുന്നതിനെ രൂക്ഷമായി വിമശിച്ചു. അടുത്ത കാലത്തായി രാജ്യാന്തര സഹകരണമെന്ന തത്വം പലപ്പോഴും മറക്കുന്നതായി അദ്ദേഹം പറഞ്ഞു.
ദേശത്തിന്റെ അഭിമാനമുയര്‍ത്തിയ ചുവപ്പുസേനയുടെ വിജയം ഇന്നും റഷ്യന്‍ ജനതയ്ക്ക് വികാരവായ്പ് സമ്മാനിക്കുന്നതാണ്. രണ്ടുകോടിയില്‍പരം പേരെയാണ് യുദ്ധത്തില്‍ റഷ്യക്ക് നഷ്ടപ്പെട്ടത്. യുദ്ധ വിജയദിനമായി ആഘോഷിക്കുന്ന മേയ് ഒന്‍പതിന് എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ ഭിന്നതകള്‍ മറന്ന് റെഡ് സ്‌ക്വയറില്‍ ഒന്നിക്കുന്നു. യുദ്ധത്തില്‍ പങ്കെടുത്തവരും കൊല്ലപ്പെട്ട സൈനികരുടെ വിധവകളും കുടുംബാംഗങ്ങളും തുടങ്ങി ജനങ്ങളെല്ലാം ഒരേ മനസ്സോടെ ഒത്തുചേരുകയാണ്. ജനങ്ങളുടെ രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഈ അവസരം റഷ്യ ഉപയോഗപ്പെടുത്താറുണ്ട്.
അമേരിക്കക്കും ബ്രിട്ടനും പുറമെ ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചടങ്ങുകള്‍ ബഹിഷ്‌കരിച്ചപ്പോള്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി, ക്യൂബയില്‍നിന്ന് റൗള്‍ കാസ്‌ട്രോ, വെനിസ്വേലയുടെ നികളസ് മദൂറോ, സിംബാംബ്വേയില്‍നിന്ന് റോബര്‍ട്ട് മുഗാബെ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് ജേക്കബ് സുമ, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടാം ലോക യുദ്ധം മുതല്‍ ഇന്നുവരെ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒട്ടുമിക്ക ആയുധങ്ങളും പരേഡിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ഏറ്റവും പുതിയ യുദ്ധ ടാങ്കുകളായ അര്‍മാറ്റ, മിസൈല്‍ വിക്ഷേപിണിയായ ആര്‍.എസ്24 യാര്‍സ് ഐ.സി.ബി.എം, 100 യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയും 16,000 സൈനികരും അണിനിരന്നു.
അധിനിവേശത്തിനും ഫാസിസത്തിനുമെതിരായ ഏറ്റവും വലിയ വിജയമായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിലുണ്ടായത്. എന്നാല്‍ അതിനെ തങ്ങളുടെ അധിനിവേശങ്ങള്‍ക്കുള്ള ലൈസന്‍സായിട്ടായിരുന്നു പിന്നീട് അമേരിക്കയും സോവിയറ്റ് യൂണിയനും കണ്ടത്. അങ്ങനെയായിരുന്നല്ലോ ശീതയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ആയുധമുപയോഗിച്ച് മുതലാളിത്തം കയറ്റി അയക്കാന്‍ അമേരിക്കയും സോഷ്യലിസം കയറ്റി അയക്കാന്‍ റഷ്യയും ശ്രമിച്ചു. ലോകയുദ്ധം നടന്നില്ലെങ്കിലും എത്രയോ വെട്ടിപ്പിടുത്തങ്ങളും അക്രമങ്ങളും ഇരുകൂട്ടരും നടത്തി. എന്നാല്‍ പതുക്കെ പതുക്കെ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും തകര്‍ന്നു സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായി. ലോകം അമേരിക്കയുടെ നിയന്ത്രണത്തിലായി. എന്നാലും തങ്ങള്‍ക്കു കഴിയുന്നതെല്ലാം റഷ്യയും ചെയ്യാന്‍ ശ്രമിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ വിജയാഘോഷത്തിന്റെ എഴുപതാം വര്‍ഷത്തില്‍ അധിനിവേശത്തെ ചൊല്ലിയാണ്് അമേരിക്കയും റഷ്യയും തമ്മിലുള്ള തര്‍ക്കമെന്നതാണ് തമാശ. റഷ്യയുടെ അധിനിവേശത്തെ അധിനിവേശങ്ങളുടെ തമ്പുരാനായ അമേരിക്ക എതിര്‍ക്കുന്നു. രാഷ്ട്രങ്ങള്‍ തമ്മില്‍ തുല്ല്യതയും ജനാധിപത്യവും എന്നാണാവോ സാധ്യമാകുക?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply