അത്‌ കോബ്രാ പോസ്‌റ്റ്‌ പറയണോ?

ബാബരി മസ്‌ജിദ്‌ തകര്‍ത്തത്‌ ആസൂത്രിത നീക്കത്തിലൂടെ ആയിരുന്നെന്ന കോബ്രാ പോസ്‌റ്റിന്റെ വെളിപ്പെടുത്തലില്‍ അത്ഭുതകരമായി ഒന്നുമില്ല. തീര്‍ച്ചയായും തെളിവ്‌ എന്ന രീതിയില്‍ അതുമൂലം എന്തെങ്കിലും ഉപകാരമുണ്ടായിരിക്കാം. തിരഞ്ഞെടുപ്പുവേളയില്‍ ഉത്തരം പറയാന്‍ ബിജെപിയേയും കോണ്‍ഗ്രസ്സിനേയും ഇത്‌ നിര്‍ബന്ധിതമാക്കുമായിരിക്കാം. എന്നാല്‍ രാഷ്ട്രീയം അറിയുന്ന എല്ലാവര്‍ക്കും മസ്‌ജിദ്‌ തകര്‍ത്തത്‌ ആസൂത്രിത നീക്കമാണെന്ന്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ എല്‍.കെ അദ്വാനി, അന്ന്‌ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു എന്നിവര്‍ക്ക്‌ പള്ളി പൊളിക്കുന്നതിനെ കുറിച്ച്‌ അറിയാമായിരുന്നെന്നണ്‌ കോബ്രാ പോസ്‌റ്റിന്റെ പ്രധാന വെളിപ്പെടുത്തല്‍. ഓപറേഷന്‍ ജന്മഭൂമി […]

downloadബാബരി മസ്‌ജിദ്‌ തകര്‍ത്തത്‌ ആസൂത്രിത നീക്കത്തിലൂടെ ആയിരുന്നെന്ന കോബ്രാ പോസ്‌റ്റിന്റെ വെളിപ്പെടുത്തലില്‍ അത്ഭുതകരമായി ഒന്നുമില്ല. തീര്‍ച്ചയായും തെളിവ്‌ എന്ന രീതിയില്‍ അതുമൂലം എന്തെങ്കിലും ഉപകാരമുണ്ടായിരിക്കാം. തിരഞ്ഞെടുപ്പുവേളയില്‍ ഉത്തരം പറയാന്‍ ബിജെപിയേയും കോണ്‍ഗ്രസ്സിനേയും ഇത്‌ നിര്‍ബന്ധിതമാക്കുമായിരിക്കാം. എന്നാല്‍ രാഷ്ട്രീയം അറിയുന്ന എല്ലാവര്‍ക്കും മസ്‌ജിദ്‌ തകര്‍ത്തത്‌ ആസൂത്രിത നീക്കമാണെന്ന്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല.
മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ എല്‍.കെ അദ്വാനി, അന്ന്‌ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു എന്നിവര്‍ക്ക്‌ പള്ളി പൊളിക്കുന്നതിനെ കുറിച്ച്‌ അറിയാമായിരുന്നെന്നണ്‌ കോബ്രാ പോസ്‌റ്റിന്റെ പ്രധാന വെളിപ്പെടുത്തല്‍.
ഓപറേഷന്‍ ജന്മഭൂമി എന്ന പേരില്‍ നടത്തിയ ഒളികാമറ അന്വേഷണത്തിലാണ്‌ കോബ്രപോസ്റ്റ്‌ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്‌.
ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്‌, ഉമാഭാരതി, സാക്ഷി മഹാരാജ്‌, ആചാര്യ ധര്‍മേന്ദ്ര, വിനയ്‌ കത്യാര്‍ തുടങ്ങിയവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌്‌. സംഭവത്തില്‍ ഉള്‍പെട്ട 23 പേരുടെ അഭിമുഖത്തിലാണ്‌ മുഖ്യമായും ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍ ഉള്ളത്‌. അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും കോബ്ര പോസ്റ്റ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.
വിദഗ്‌ധ പരിശീലനം നേടിയ ആര്‍.എസ്‌.എസ്‌, ബജ്‌റംഗ്‌ദള്‍, ശിവസേന പ്രവര്‍ത്തകരാണ്‌ ബാബരി മസ്‌ജിദ്‌ തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ടതെന്നും 1990ല്‍ നടത്തിയ ആദ്യശ്രമം പൊലീസ്‌ വെടിവെപ്പിനെ തുടര്‍ന്ന്‌ പരാജയപ്പെട്ടിരുന്നുവെന്ന വിവരവും വെബ്‌സൈറ്റ്‌ പുറത്തുവിട്ടിട്ടുണ്ട്‌.
1992 ജൂണില്‍ ബജ്‌റംഗ്‌ദള്‍ നടത്തിയ ക്യാമ്പിലാണ്‌ കര്‍സേവകര്‍ക്ക്‌ മസ്‌ജിദ്‌ തകര്‍ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്‌.
മസ്‌ജിദ്‌ തകര്‍ത്തതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന്‌ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന� കല്യാണ്‍ സിംഗ്‌ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ അത്‌ ഒതുങ്ങില്ലെന്ന്‌ സാമാന്യബുദ്ധിയുള്ള ആര്‍ക്കുമറിയാമായിരുന്നു. അതിന്‌ അടിവരയിടുന്നു കോബ്രാ പോസ്‌റ്റ്‌ എന്നുമാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply