അതെ, സച്ചിന്റെ സംഭാവന നെഗറ്റീവ് തന്നെ……

രണ്ടരപ്പതിറ്റാണ്ടോളം ക്രിക്കറ്റ് മൈതാനത്ത്് വിസ്മയത്തിനു ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പാഡഴിക്കുന്നത് ലോകകായികരംഗം ഏറെ ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയാകുന്നത് സ്വാഭാവികം. ബി.സി.സി.ഐയുടെ സമ്മര്‍ദം വിരമിക്കലിനു പുറകിലുണ്ടെന്നത് പരസ്യമായ രഹസ്യം. ഈവര്‍ഷം ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 81 റണ്‍ നേടിയതൊഴിച്ചാല്‍ സച്ചിന്‍ മൊത്തം പരാജയമായിരുന്നു. അതിനുശേഷം അരങ്ങേറിയ ഐ.പി.എല്ലിലും ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ചാമ്പ്യന്‍ഷിപ്പിലും സച്ചിന്റെ ബാറ്റില്‍നിന്ന് ശ്രദ്ധേയ പ്രകടനങ്ങളുണ്ടായില്ല. സച്ചിന് വിരമിക്കാനായി വെസ്റ്റിന്‍ഡീസുമായുള്ള പരമ്പര ബി.സി.സി.ഐ. തിരക്കിട്ടു തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ […]

download

രണ്ടരപ്പതിറ്റാണ്ടോളം ക്രിക്കറ്റ് മൈതാനത്ത്് വിസ്മയത്തിനു ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പാഡഴിക്കുന്നത് ലോകകായികരംഗം ഏറെ ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയാകുന്നത് സ്വാഭാവികം. ബി.സി.സി.ഐയുടെ സമ്മര്‍ദം വിരമിക്കലിനു പുറകിലുണ്ടെന്നത് പരസ്യമായ രഹസ്യം. ഈവര്‍ഷം ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 81 റണ്‍ നേടിയതൊഴിച്ചാല്‍ സച്ചിന്‍ മൊത്തം പരാജയമായിരുന്നു. അതിനുശേഷം അരങ്ങേറിയ ഐ.പി.എല്ലിലും ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ചാമ്പ്യന്‍ഷിപ്പിലും സച്ചിന്റെ ബാറ്റില്‍നിന്ന് ശ്രദ്ധേയ പ്രകടനങ്ങളുണ്ടായില്ല. സച്ചിന് വിരമിക്കാനായി വെസ്റ്റിന്‍ഡീസുമായുള്ള പരമ്പര ബി.സി.സി.ഐ. തിരക്കിട്ടു തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച സച്ചിന് അര്‍ഹിക്കുന്ന ആദരവോടെ വിട നല്‍കണമെന്ന ആരാധകരുടെ ആഗ്രഹം ബി.സി.സി.ഐ അംഗീകരിക്കുകയായിരുന്നു.
അതെ, അതുതന്നെ കാര്യം. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് നേട്ടങ്ങള്‍ സച്ചിന്‍ സമ്മാനിച്ചു. സംശയമില്ല. എന്നാല്‍ ഇന്ത്യക്ക് എന്ത് സമ്മാനിച്ചു എന്ന ചോദ്യം ബാക്കിയാകുന്നു. ‘ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നത് എക്കാലവും എന്റെ സ്വപ്നമായിരുന്നു. ഈ സ്വപ്നത്തിലാണ് 24 വര്‍ഷമായി എല്ലാദിവസവും ഞാന്‍ ജീവിച്ചിരുന്നത്. ക്രിക്കറ്റ് കളിക്കാതിരിക്കുന്നത്് ചിന്തിക്കാനാവില്ല. കാരണം വര്‍ഷങ്ങളായി ഞാന്‍ അതാണ് ചെയ്യുന്നത്. രാജ്യത്തെ പ്രതിനിധാനം ചെയ്യാനായതും ലോകമെങ്ങും കളിക്കാനായതും വമ്പന്‍ അംഗീകാരമായി കാണുന്നു’ – തീര്‍ച്ചയായും ഒരു കളിക്കാരന് നാടിനോടും കളിയോടുമുള്ള പ്രതിബദ്ധത ഈ വരിയിലുണ്ട്. എന്നാല്‍ അതാണോ മുഖ്യവിഷയം?
കപില്‍ദേവിന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ശേഷമാണ് ക്രിക്കറ്റ് ഇന്ത്യയില്‍ പോപ്പുലര്‍ ആകുന്നത്. എങ്കിലും അത് ജനകീയമാകുന്നത് സച്ചിന്റെ വരവോടെ തന്നെ. എന്നാല്‍ അതുവഴി സംഭവിച്ചതോ? ഫുട്‌ബോളും ഹോക്കിയുമടക്കമുള്ള നമ്മുടെ കായികമേഖലകള്‍ക്ക് എന്താണ് സംഭവിച്ചത്? എട്ടോ പത്തോ രാജ്യങ്ങള്‍ മാത്രം മത്സരിക്കുന്ന ക്രിക്കറ്റിലെ ലോകചാമ്പ്യന്‍ പദവിയാണോ വലുത്? അതില്‍ ഒന്നാം നമ്പര്‍ കളിക്കാരനായി മാറിയതില്‍ ഇത്രമാത്രം കൊട്ടിഘോഷിക്കാനുണ്ടോ? അതുവഴി നമുക്ക് നഷ്ടപ്പെട്ടതെന്തൊക്കെ? സച്ചിനിലൂടെ ക്രിക്കറ്റ് ജനകീയമായതോടെ മുഴുവന്‍ സ്‌പോണ്‍സേഴ്‌സും അതിനു പുറകിലായി. സിനിമാ താരങ്ങളേക്കാല്‍ സമ്പന്നരായി ക്രിക്കറ്റ് താരങ്ങള്‍. മുഖ്യവരുമാനം കളിയേക്കാള്‍ പരസ്യങ്ങളായി. കോഴയും കള്ളക്കളിയുമായി ബന്ധപ്പെട്ട വിവാദങ്ങളൊക്കെ പുറത്തുവരാന്‍ തുടങ്ങി. ഇപ്പോഴത് ശ്രീശാന്തിലെത്തി നില്‍ക്കുന്നു. മറ്റു മേഖലയിലെ കളിക്കാര്‍ മിക്കവാറും ദരിദ്രരായി.
സച്ചിനൊപ്പം വളര്‍ന്ന ഫാന്‍ സംസ്‌കാരം ഉണ്ടാക്കിയ വിനകള്‍ ഇനിയും പഠിക്കേണ്ട വസ്തുതയാണ്. സച്ചിനെ ഇന്നു നാം വിശേഷിക്കുന്നത് ദൈവമായി. ഒപ്പം നാമദ്ദേഹത്തിനു രാജ്യസഭാ സ്ഥാനവും നല്‍കി. ആനന്ദലബ്ധിക്ക് മറ്റെന്തുവേണം? ശരിയാണ്, എല്ലാമേഖലയിലും എത്രയോ പുറകിലായ ഒരു രാജ്യത്തിന്റെ കച്ചിത്തുരുമ്പായി സച്ചിന്‍ മാറുകയായിരുന്നു. അത് ഭംഗിയായി മാര്‍ക്കറ്റ് ചെയ്യാന്‍ സച്ചിനു കഴിഞ്ഞു. അത്രതന്നെ.
സത്യത്തില്‍ ബിട്ടന്റെ കോളനി രാജ്യങ്ങളില്‍ മാത്രമുള്ള ഒരു വിനോദമാണല്ലോ ക്രിക്കറ്റ്. ഇന്ത്യയെപോലുള്ള ഉഷ്ണരാജ്യങ്ങള്‍ക്ക് ഈ വിനോദം അനുയോജ്യമാണോ എന്നത് അവിടെ നില്‍ക്കട്ടെ. മാനസികമായ അടിമത്തം തന്നെയാണ് ഇന്ത്യയിലെ ക്രിക്കറ്റ് വ്യാപനത്തിന് കാരണം. അതിനിടയിലാണ് രാജ്യസ്‌നേഹത്തിന്റേയും മഹത്തായ മാതൃകയായി ക്രിക്കറ്റിനേയും സച്ചിനെ അവതരിപ്പിക്കുന്നത്. അതുവഴി വളര്‍ന്നതോ? അയല്‍രാജ്യത്തോടുള്ള ശത്രുത… അതേ, ഇതൊക്കെയാണ് സച്ചിന്റെ പ്രധാന സംഭാവനകള്‍….. ക്രിക്കറ്റിനോട് വിടപറയുന്ന സച്ചിനു നമുക്ക് ഭാവുകങ്ങള്‍ അര്‍പ്പിക്കാം…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 7 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

7 thoughts on “അതെ, സച്ചിന്റെ സംഭാവന നെഗറ്റീവ് തന്നെ……

  1. ക്രിക്കറ്റ് ജനകീയമായതോടെ ഫുട്ബോളും ഹോക്കിയുമടക്കമുള്ള മറ്റു കായികമേഖലകൾ തകർന്നു എന്ന കണ്ടെത്തൽ എത്ര മാത്രം ശരിയാണ്?. ഓർമ വെച്ച നാൾ തൊട്ട് ലോക റാങ്കിങ്ങിൽ ഒരിക്കലും നൂറിന്റെ താഴോട്ട് എത്തി കണ്ടിട്ടില്ലാത്ത നമ്മുടെ ഫുട്ബോൾ അവിടെ കിടക്കട്ടെ. 1972 ൽ മ്യൂനിച്ചിനു ശേഷം (ശക്തരായ രാഷ്ട്രങ്ങളൊക്കെ ബഹിഷ്കരിച്ച മോസ്കോ ഒളിമ്പിക്ക് ചാമ്പ്യൻ പട്ടം ചുളുവിൽ നേടിയതു മറക്കുന്നില്ല!) ഹോക്കിയിൽ ഇന്ത്യ സ്വർണത്തിന്റെ തരി കണ്ടിട്ടുണ്ടോ? ഈ തകർച്ചക്ക് കാരണം നീണ്ട പതിനേഴു വർഷം കഴിഞ്ഞ് 1989 ൽ ഇന്ത്യക്കു വേണ്ടി കളി തുടങ്ങിയ സച്ചിനും അതു വഴി വാണിജ്യവല്ക്കരിക്കപ്പെട്ട ക്രിക്കറ്റുമാണെന്നു പറയുന്നത് വിചിത്രം തന്നെ!

  2. This is limitless Cynicism!!!!,. Sachin has contributed to the nation in the area in which he is the best,…why blaming him for the incapability of others?!!!!!. He had been the Idol not because some billionaires auctioned him, but because of his talent and dedication. Most of our sportsmen lack the second one, thatswhy India is still behind in all those…

    Don’t raise blind criticisms, like this,…

  3. സച്ചിന്‍ ഇന്ത്യക്ക് ഒന്നും സമ്മനിചിട്ട്ല്ല , ഇതു എഴുതിയ മഹാനായ താങ്കള്‍ എന്തെങ്കിലും സംഭാവന ഇന്ത്യക്കുവേണ്ടി ചെയ്തിട്ടുണ്ടോ ? എന്ത് കണ്ടാലും വിമര്‍ശിക്കുന്നത് അത്ര നല്ല സ്വഭാവം അല്ല . സ്വയം നന്നായിട്ടുപോരെ കണ്ടവനെ കുറിച്ച് കുറ്റം പറയാന്‍.

  4. ഹിസ്റ്റീരിയ ബാധിച്ചപോലുള്ള പ്രതികരണങ്ങള്‍ പലപ്പോഴും വ്യത്യസ്താഭിപ്രായങ്ങളെ മുച്ചൂടും മുടിക്കുക എന്ന നയമാണ് സ്വീകരിക്കുന്നത്. സച്ചിനോടോ മറ്റേതെങ്കിലും താരത്തോടോ ഉള്ള എതിര്‍പ്പായി അല്ലാതെയും ഈ പോസ്റ്റിനെ വിലയിരുത്താം. (പോസ്റ്റ് ചെയ്ത വ്യക്തിയുടെ ലക്ഷ്യത്തെക്കുറിച്ചൊന്നും എനിക്കറിയില്ല) നമ്മുടെ നാട്ടില്‍ കായികതാരങ്ങള്‍ക്ക് ലഭിക്കുന്ന സൌകര്യങ്ങളെക്കുറിച്ച് ചിന്തിക്കുക (ആരാധനയെക്കുറിച്ചല്ല, അതേതു പണ്ഡിറ്റിനും കിട്ടും) ചെറുപ്പം മുതല്‍ തന്നെ ഗ്രേസ്മാര്‍ക്കുകള്‍, അഡ്മിഷനുകള്‍, ജോലിസംവരണം…(മറ്റു സംവരണങ്ങളെ എടുത്തുകാട്ടി എതിര്‍ക്കാന്‍ വരരുത്- സാമൂഹ്യ പിന്നാക്കാവസ്ഥയല്ല, വ്യക്തിയുടെ മികവുമാത്രമാണ് ഇവിടെ മാനദണ്ഡമാവുന്നത്) അതേ സമയം, കലാരംഗങ്ങളില്‍ കഴിവുപ്രകടിപ്പിക്കുന്ന, നിലനില്‍ക്കുന്ന സമൂഹത്തിനും വരാനിരിക്കുന്ന തലമുറകള്‍ക്കും ചിന്തിക്കാനും ആസ്വദിക്കാനും പുരോഗമിക്കാനും ഉപയുക്തമാവുന്ന പുസ്തകങ്ങള്‍ രചിക്കുന്നവര്‍ക്ക് എന്താണ് ലഭിക്കുന്നത്? അതിര്‍ത്തികളില്‍ രാജ്യത്തെ കാത്ത് മരണമടഞ്ഞവര്‍ക്കുപോലും പലപ്പോഴും കായികതാരത്തിനു ലഭിക്കുന്ന പരിഗണനലഭിക്കുന്നില്ല. ആളുകള്‍ കൊടുക്കുന്ന അംഗീകാരത്തെക്കുറിച്ചല്ല, ഗവണ്‍മെന്റുകള്‍ പോലും കാണിക്കുന്ന വേര്‍തിരിവുകളെക്കുറിച്ചാണ് പറയുന്നത്. കായികമികവ് തികച്ചും വ്യക്തിപരമാണ്. ആ വ്യക്തിക്കുമാത്രമാണ് അതിന്‍റെ പ്രയോജനം. (രാഷ്ട്രത്തിന്‍റെ അഭിമാനം.. സന്തോഷം.. ഈ വാദങ്ങളെ അംഗീകരിക്കുന്നു) പക്ഷേ, ഒരാള്‍ ഒരു കവിത രചിക്കുമ്പോള്‍, ഒരു പ്രഭാഷണം നടത്തുമ്പോള്‍ അതുകേള്‍ക്കുന്ന ഒരാള്‍ക്കെങ്കിലും ചുരുങ്ങിയത് അതിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്. എന്നാല്‍ കായികക്ഷമത ആ വ്യക്തിയില്‍ സ്വയംപൂര്‍ണ്ണമാണ്. അത്തരം കാര്യങ്ങളെ അംഗീകരിക്കുന്നതും കൊണ്ടാടുന്നതുമെല്ലാം ഓരോരുത്തരുടേയും ഇഷ്ടം- പക്ഷേ എതിര്‍പറയുന്നതിനോടെന്തിനിത്ര അസഹിഷ്ണുത ? അസഹിഷ്ണുതയാണോ കായികക്ഷമത മുന്നോട്ടുവെയ്ക്കുന്നത്? അതൊട്ടും മാനസികവളര്‍ച്ച ഉണ്ടാക്കുന്നില്ലേ… (പോസ്റ്റ് ഇട്ട ആള്‍ സമൂഹത്തിനെന്തു ചെയ്തു എന്ന മറുചോദ്യം കേട്ടപ്പോള്‍ തോന്നിയത് – “കോഴിമുട്ട ചീഞ്ഞുപോയി” “എന്നാല്‍ നല്ലൊരു മുട്ട താനിട്ട് കാണിക്ക്…”)

    • കായിക താരത്തിനു കിട്ടുന്ന ആരാധനാ കലാകാരന് ജനങ്ങള് (സര്ക്കാരും) കൊടുക്കതത്തിൽ സച്ച്നു എന്ത് ചെയ്യാനാകും? നമുക്ക് എന്ത് ചെയ്യാനാകും? എങ്കിലും മറ്റുള്ളവരുടെ കഴിവുകള അന്ഗീകരിക്കാൻ മാത്രം മാനസിക വളര്ച്ച പ്രകടിപ്പിക്കുന്ന ഒരാള്ക്കു ഒരു നല്ല പുസ്തകം വായിക്കുമ്പോഴും ഒരു ഫുട്ബൽ അല്ലെങ്കിൽ ക്രിക്കറ്റ് കളി കാണുമ്പോഴും കിട്ടുന്ന സംതൃപ്തി ഒന്ന് തന്നെ യല്ലേ? ഒരു മേഖലയിൽ ഉന്നതനവുക എന്നതിന് പുറകിലുള്ള ത്യാഗവും വിഷമങ്ങളും നാം കാണാതിരിക്കരുത്. സച്ചിൻ ആയാലും, ബെന്യാമിൻ ആയാലും, ആ ആത്മ വിശ്വാസവും, പ്രയത്നവും വക വച്ച് കൊടുത്തെ പറ്റൂ.

  5. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് പരീക്ഷക്ക് ഒരുവിഷയം തന്നിട്ട്‌, അതിനെകുറിച്ച് അനുകൂലിച്ച്ചും എതിര്‍ത്തും എഴുതാന്‍ ആവശ്യപ്പെടും. പലപ്പോഴും എതിര്‍ത്ത് എഴുതാന്‍ വാക്കുകള്‍ കിട്ടാതെ തോന്നിയപോലെ എന്തെങ്കിലുമൊക്കെ എഴുതിക്കൂട്ടിയിട്ടുണ്ട്.ഇദ്ദേഹം സച്ചിനെതിരെ എഴുതിയ ഈ ലേഖനം വായിച്ചപ്പോള്‍ എനിക്ക് അതുപോലെയാനു തോന്നിയത്.

  6. ക്രിക്കറ്റ്‌ കാണാനുള്ള കളിയല്ല, അത് മൈതാനത്ത് ഇറങ്ങി കളിക്കനുള്ളതാണ്.ക്രിക്കറ്റ് മാത്രമല്ല എല്ലാ കായിക വിനോദങ്ങളും കളിക്കാനുള്ളതാണ്.ടി.വി യിൽ കളി കണ്ടിരിക്കാണ് പൊതുവെ എല്ലാവരും താല്പര്യപ്പെടുന്നത്. മൈതാനത്ത് ഇറങ്ങി കളിച്ചാൽ ആരോഗ്യവും മാനസികമായ ഉന്മേഷവും ഉണ്ടാകും. മനുഷനെ മടിയനാക്കുന്ന മത്സരങ്ങൾക്ക് അമിതമായ വാർത്ത‍ പ്രാധാന്യം നല്‍കാതിരിക്കുക എന്നത് തന്നെയാണ് ഉചിതമായത്. മറ്റു രാജ്യങ്ങളിൽ കായിക താരങ്ങളെ, കായിക മത്സരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത് കായിക ശേഷിക്കും ആരോഗ്യത്തിനുമുള്ള പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയാണ്.ഉറച്ച കായിക ശേഷിയുള്ള ,നല്ല ആരോഗ്യമുള്ള തലമുറകൾ ഉണ്ടായാൽ മാത്രമേ രാജ്യ പുരോഗതിയുണ്ടാകൂ. ഇന്ത്യയിൽ പക്ഷെ എന്തെങ്കിലും കൊറിച്ചു, വെറുതെ കളി കണ്ടിരിക്കുന്ന പ്രവണതയാണ് കാണപെടുന്നത്. http://malayalatthanima.blogspot.in/

Leave a Reply