അതെ – നമുക്കൊരേ ആകാശം

വി.എച്ച്. ദിരാര്‍. കവിയും ഗാനരചയിതാവും സിനിമാ നടനുമായിരുന്ന, യശ:ശരീരനായ മുല്ലനേഴിയുടെ മകന്‍ പ്രദീപ് മുല്ലനേഴി തിരക്കഥയെഴുതി സംവിധാനം ചെയ്ത നമ്മുക്കൊരേ ആകാശം എന്ന സിനിമ ഒക്‌ടോബര്‍ 9 ന് തിയ്യറ്ററുകളില്‍ എത്തുകയാണ് .ഒരേ ആകാശത്തിനു കീഴിലാണെങ്കിലും പല ലോകങ്ങളായി മാറിതീര്‍ന്ന മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഈ സിനിമ പങ്കുവെക്കുന്നത്. കണ്ണന്‍ എന്ന കുട്ടിയുടെ തീഷ്ണമായ അനുഭവങ്ങളാണ് ഈ സിനിമയുടെ മര്‍മ്മം. ആ അനുഭവങ്ങള്‍ ഏല്പിച്ച മുറിവില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന നെട്ടോട്ടങ്ങളിലൂടെയും ആത്മസംഘര്‍ഷങ്ങളിലൂടെയുമാണ് സിനിമ വികസിക്കുന്നത്. ലോകത്തിന്റെ […]

1വി.എച്ച്. ദിരാര്‍.

കവിയും ഗാനരചയിതാവും സിനിമാ നടനുമായിരുന്ന, യശ:ശരീരനായ മുല്ലനേഴിയുടെ മകന്‍ പ്രദീപ് മുല്ലനേഴി തിരക്കഥയെഴുതി സംവിധാനം ചെയ്ത നമ്മുക്കൊരേ ആകാശം എന്ന സിനിമ ഒക്‌ടോബര്‍ 9 ന് തിയ്യറ്ററുകളില്‍ എത്തുകയാണ് .ഒരേ ആകാശത്തിനു കീഴിലാണെങ്കിലും പല ലോകങ്ങളായി മാറിതീര്‍ന്ന മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഈ സിനിമ പങ്കുവെക്കുന്നത്. കണ്ണന്‍ എന്ന കുട്ടിയുടെ തീഷ്ണമായ അനുഭവങ്ങളാണ് ഈ സിനിമയുടെ മര്‍മ്മം. ആ അനുഭവങ്ങള്‍ ഏല്പിച്ച മുറിവില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന നെട്ടോട്ടങ്ങളിലൂടെയും ആത്മസംഘര്‍ഷങ്ങളിലൂടെയുമാണ് സിനിമ വികസിക്കുന്നത്. ലോകത്തിന്റെ തിരക്കുകളിലും വേഗതയിലുംപ്പെട്ട് വലിയവര്‍ കുട്ടികളുടെ ലോകം മറന്നുപോകുന്നുണ്ട്. അതിജീവനത്തിനുവേണ്ടി ലോകത്തിന്റെ ഏത് കോണിലേക്കും പരക്കം പായുന്ന മലയാളിയെ തുറിച്ചുനോക്കുന്ന ഒരു ചോദ്യചിഹ്നമാണിത്. ഇവിടെ കണ്ണന്‍ എന്ന കഥാപാത്രം വലിയവരെ കുട്ടികളുടെ ലോകത്തിലേക്ക് തിരിച്ചുവിളിക്കുന്നു. അപ്രകാരം കണ്ണന്റെ ജീവിതത്തിലൂടെ മുതിര്‍ന്നവരുടെ ലോകവും പുനര്‍നിര്‍വ്വചിക്കപ്പെടുന്നു. വലിയവരുടെ ലോകം കുട്ടികളെ ക്കൊണ്ടും കുട്ടികളുടെ ലോകം വലിയവരെക്കൊണ്ടും പൂരിപ്പിക്കേണ്ടതുണ്ടെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ സിനിമ വിരല്‍ചൂണ്ടുന്നത്.

2

കണ്ണനായി വേഷമിട്ടത് മാസ്റ്റര്‍ നിരജ്ഞനാണ്. ജോയ് മാത്യ, ഇര്‍ഷാദ്, മാടമ്പ് കുഞ്ഞുക്കുട്ടന്‍, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, എം.ജി..വിജയ്, രാജേഷ് മോഹന്‍, പ്രസാദ് ശ്രീകൃഷ്ണപുരം, മാത്യു ജോയ് (ജോയ് മാത്യുവിന്റെ മകന്‍) കെ.ബി.വേണു, ഷര്‍ബാനി മുഖര്‍ജി, സരയൂ, വിസ്മയ, രമാദേവി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. വര്‍ഷങ്ങളുടെ ഇടവേളക്കുശേഷമാണ് ബംഗാളിയായ ഷര്‍ബാനി മുഖര്‍ജി ഈ സിനിമയില്‍ നായികയാവുന്നത്.
പ്രദീപ് മുല്ലനേഴി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നമ്മുക്കൊരേ ആകാശം. കെ,ആര്‍.മോഹനന്‍ പ്രിയനന്ദനന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളില്‍ വര്‍ഷങ്ങളായി അസ്സോസ്സിയേറ്റ് ഡയറക്ടറും അസി. ഡയറക്ടറുമായി പ്രവര്‍ത്തിച്ച അനുഭവങ്ങളാണ് പ്രദീപ് മുല്ലനേഴിയുടെ കരുത്ത്. അട്ടപ്പാടി, തൊടിയെല്ലൂര്‍, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംങ്ങ്. ഈ സിനിമക്കുവേണ്ടി അട്ടപ്പാടിയുടെ പ്രകൃതിഭംഗികള്‍ പരമാവധി പകര്‍ത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ പറയുന്നു.
പ്രശസ്ത ഗാനരചയിതാവായിരുന്ന ഗിരീഷ് പുത്തഞ്ചേരി, മുല്ലനേഴി, രാവുണ്ണി എന്നിവരാണ് ഈ സിനിമക്കു വേണ്ടി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ്, 1980 കളില്‍ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി എഴുതിയ അക്ഷരം തൊട്ടു തുടങ്ങാം എന്ന് ആരംഭിക്കുന്ന പ്രശസ്തഗാനമാണ് കവി മുല്ലനേഴിയുടേതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംഗീതം നിര്‍വ്വഹിച്ചിട്ടുള്ളത് നടേഷ് ശങ്കറും രാജേഷ് ദാസുമാണ് ആണ.്‌കെ.എസ്സ്. ചിത്ര, വിജയ് യേശുദാസ്, ആശാ.ജി.മേനോന്‍,അപര്‍ണ്ണ ശബീര്‍,സനല്‍സശീന്ദ്ര,ശ്രീലക്ഷ്മി അനില്‍കുമാര്‍ എന്നിവരാണ് ഈ പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിട്ടുള്ളത്. ഛായഗ്രഹണം നിര്‍വ്വഹിച്ചത് ഷാന്‍ റഹ്മാനാണ്. നല്ല സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ക്രൈനമ്പര്‍- 89, ഞാന്‍ നിന്നോട് കൂടെയുണ്ട് എന്നി സിനിമകളുടെ ഛായഗ്രഹണം നിര്‍വ്വഹിച്ചത് അദ്ദേഹമാണ്. എം. ജി. വിജയനാണ് സിനിമയുടെ നിര്‍മ്മാതാവ്. ദേശീയ അവാര്‍ഡ് നേടിയ പുലിജന്മം എന്ന സിനിമയുടെ നിര്‍മ്മാതാവും ഇദ്ദേഹമായിരുന്നു. അമ്മ ഫിലീംസാണ് സിനിമയുടെ വിതരണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply