അതെ, കഥയല്ലിത് ജീവിതം

മത്സരം അതിശക്തമായതോടെ നമ്മുടെ ചാനല്‍ പരിപാടികള്‍ക്ക് നൈതികത എന്ന ഒന്ന് നഷ്ടപ്പെട്ടു കഴിഞ്ഞതായി പലരും ചൂണ്ടികാട്ടിയിട്ടുണ്ട്. ന്യൂസ് ചാനലുകളില്‍ നടക്കുന്ന മാധ്യമ വിചാരണയുടെ അധാര്‍മ്മികതകളെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാണല്ലോ. സീരിയലുകളാകട്ടെ ഇപ്പോഴും സ്ത്രീകളെ പകയും ക്രൂരയുമായി നടക്കുന്നവരായി ചിത്രീകരിക്കുന്നു. കുട്ടികളെ പോലും വെറുതെ വിടുന്നില്ല. തമ്മില്‍ ഭേദം റിയാലിറ്റി ഷോകളാണ്. ഒരുപാട് പ്രശ്‌നങ്ങളുണ്ടെങ്കിലും കുറെ പേര്‍ക്ക് ആവിഷ്‌കാരത്തിനുള്ള അവസരങ്ങള്‍ അവ നല്‍കുന്നു. മലയാളി ഹൗസ് പോലുള്ളവയാകട്ടെ മലയാളികളുടെ യഥാര്‍ത്ഥമുഖം തുറന്നു കാണിക്കുന്നു. കപട സദാചാരവാദികളാണ് അതിനെതിരെ ചന്ദ്രഹാസമിളക്കുന്നത്. […]

x

മത്സരം അതിശക്തമായതോടെ നമ്മുടെ ചാനല്‍ പരിപാടികള്‍ക്ക് നൈതികത എന്ന ഒന്ന് നഷ്ടപ്പെട്ടു കഴിഞ്ഞതായി പലരും ചൂണ്ടികാട്ടിയിട്ടുണ്ട്. ന്യൂസ് ചാനലുകളില്‍ നടക്കുന്ന മാധ്യമ വിചാരണയുടെ അധാര്‍മ്മികതകളെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാണല്ലോ. സീരിയലുകളാകട്ടെ ഇപ്പോഴും സ്ത്രീകളെ പകയും ക്രൂരയുമായി നടക്കുന്നവരായി ചിത്രീകരിക്കുന്നു. കുട്ടികളെ പോലും വെറുതെ വിടുന്നില്ല. തമ്മില്‍ ഭേദം റിയാലിറ്റി ഷോകളാണ്. ഒരുപാട് പ്രശ്‌നങ്ങളുണ്ടെങ്കിലും കുറെ പേര്‍ക്ക് ആവിഷ്‌കാരത്തിനുള്ള അവസരങ്ങള്‍ അവ നല്‍കുന്നു. മലയാളി ഹൗസ് പോലുള്ളവയാകട്ടെ മലയാളികളുടെ യഥാര്‍ത്ഥമുഖം തുറന്നു കാണിക്കുന്നു. കപട സദാചാരവാദികളാണ് അതിനെതിരെ ചന്ദ്രഹാസമിളക്കുന്നത്.
അതേസമയം കഥയല്ലിതു ജീവിതം എന്ന റിയാലിറ്റി ഷോയില്‍ തന്റെ മകളുടെ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിച്ചതിനുശേഷവും സംപ്രേഷണം ചെയ്തതില്‍ മനംനൊന്ത് പത്താനപുരം സ്വദേശിയായ എഴുപതുകാരന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഈ വൃദ്ധന്റെ മകളും മരുമകനുമായുള്ള അഭിപ്രായ ഭിന്നതകളും പ്രശ്‌നങ്ങളും ഈ പരിപാടിക്കായി റെക്കോര്‍ഡ് ചെയ്തിരുന്നത്രെ. പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുമെന്ന് ആരൊക്കെയോ പറഞ്ഞതനുസരിച്ചായിരുന്നു അവരതിനു തയ്യാറായത്. എന്നാല്‍ പരിപാടി സംപ്രേഷണം ചെയ്യുന്നതിനുമുന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. അതിനാല്‍ പരിപാടി സംപ്രേഷണം ചെയ്യരുതെന്ന് കുടുംബം ഒന്നടങ്കം ചാനലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ദുഖിതര്‍ക്ക് ആശ്വാസം നല്‍കുന്നു എന്നവകാശപ്പെടുന്നവര്‍ നയിക്കുന്ന ചാനല്‍ അതു വകവെക്കാതെ പലവട്ടം സംപ്രേഷണം ചെയ്തതിനാലാണ് വൃദ്ധന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട്. അനുമതിയില്ലാതെയുള്ള സംപ്രേഷണവും ഒളിക്യാമറ പ്രയോഗവും കള്ളഫോണ്‍വിളികളും മാധ്യമ നൈതികതയല്ല എന്ന യാഥാര്‍ത്ഥ്യം മാധ്യമ മുതലാളികളല്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകരല്ലെങ്കിലും തിരിച്ചറിയണ്ടേ? കഥയല്ലിതു, ജീവിതമാണെന്നും.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply