അതെന്തു തീരാദുഖം മിസ്റ്റര്‍ പന്ന്യന്‍…..?

അടിയന്തരാവസ്ഥകാലത്ത് രാജന്‍ കൊലചെയ്യപ്പെട്ടത് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ തീരാദുഖമായിരുന്നെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറയുമ്പോള്‍ മറ്റെന്താണ് ചോദിക്കാന്‍ തോന്നുക? തന്റെ മകനെ അന്വേഷിച്ച് കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളില്‍ ഞാന്‍ കയറിയിറങ്ങണോ എന്ന് ഈച്ചരവാര്യരോട് ചോദിച്ചതിലും മേനോന് വിഷമമുണ്ടായിരുന്നത്രെ. കഴിഞ്ഞില്ല. പോലീസിനെ വിശ്വസിച്ചതാണത്രെ മേനോന് പറ്റിയ തെറ്റ്. അതിലദ്ദേഹം ദുഖിതനായിരുന്നു പോലും. പന്ന്യനും മേനോനുമൊക്കെ കമ്യൂണിസ്റ്റാണെന്നാണല്ലോ വെപ്പ്. തെറ്റു ബോധ്യപ്പെട്ടാല്‍ എന്താണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യുക… മിനിമം സ്വയം വിമര്‍ശനം. അത് മേനോന്‍ ചെയ്‌തോ? പന്ന്യനോടേ് പറഞ്ഞിട്ടുണ്ടോ എന്നല്ല. […]

images (1)
അടിയന്തരാവസ്ഥകാലത്ത് രാജന്‍ കൊലചെയ്യപ്പെട്ടത് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ തീരാദുഖമായിരുന്നെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറയുമ്പോള്‍ മറ്റെന്താണ് ചോദിക്കാന്‍ തോന്നുക? തന്റെ മകനെ അന്വേഷിച്ച് കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളില്‍ ഞാന്‍ കയറിയിറങ്ങണോ എന്ന് ഈച്ചരവാര്യരോട് ചോദിച്ചതിലും മേനോന് വിഷമമുണ്ടായിരുന്നത്രെ. കഴിഞ്ഞില്ല. പോലീസിനെ വിശ്വസിച്ചതാണത്രെ മേനോന് പറ്റിയ തെറ്റ്. അതിലദ്ദേഹം ദുഖിതനായിരുന്നു പോലും.
പന്ന്യനും മേനോനുമൊക്കെ കമ്യൂണിസ്റ്റാണെന്നാണല്ലോ വെപ്പ്. തെറ്റു ബോധ്യപ്പെട്ടാല്‍ എന്താണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യുക… മിനിമം സ്വയം വിമര്‍ശനം. അത് മേനോന്‍ ചെയ്‌തോ? പന്ന്യനോടേ് പറഞ്ഞിട്ടുണ്ടോ എന്നല്ല. പാര്‍ട്ടിയിലും കേരളസമൂഹത്തിലും സ്വയം വിമര്‍ശനം നടത്തിയോ? അഥവാ പന്ന്യനോട് അങ്ങനെ പറഞ്ഞെങ്കില്‍ അതു തുറന്നു പറയാനുള്ള ഉത്തരവാദിത്തം പന്ന്യനുണ്ടായിരുന്നില്ലേ? മേനോനെതിരെ പാര്‍ട്ടി നടപടിയെടുക്കേണ്ടേ?അതെന്തെങ്കിലും സംഭവിച്ചോ? മിണ്ടുക മഹാമുനേ എന്ന് എത്രയോ പേര്‍ മേനോനാടാവശ്യപ്പെട്ടു. അദ്ദേഹം മിണ്ടിയോ? പിന്നെന്തായിരുന്നു മേനോന്റെ ദുഖം?
മേനോന്റെ ജീവിതം പാഠപുസ്തകമാണെന്നാണ് പന്ന്യന്‍ പറയുന്നത്. ഹാ കഷ്ടം. അടിയന്തരാവസ്ഥയടക്കം ഏറെകാലം കരുണാകരന്റെ റബ്ബര്‍ സ്റ്റാബ് മാത്രമായിരുന്ന ഒരാളുടെ ജീവിതം എങ്ങനെ പാഠപുസ്തകമാക്കും? ആണെങ്കില്‍ തന്നെ ഒരുപാട് പേജുകള്‍ കീറികളയേണ്ടിവരും. അധികാരത്തോട് മേനോന് താല്‍പ്പര്യമില്ലായിരുന്നു എന്നും പന്ന്യന്‍ പറയുന്നു. എങ്കില്‍ അങ്ങനെ തുടരുമായിരുന്നില്ലല്ലോ.
സ്വന്തം നേതാവിനെ പന്ന്യന്‍ ഉയര്‍ത്തിപിടിക്കുന്നത് സ്വാഭാവികം. എന്നാല്‍ അതിനെ ചോദ്യം ചെയ്യാന്‍ നമുക്കും അവകാശമുണ്ടല്ലോ. മേനോന്‍ നവോത്ഥാന നായകനായിരുന്നു എന്നും പന്ന്യന്‍ പറയുന്നു. അദ്ദേഹം കമ്യൂണിസ്റ്റ് നേതാവായിരുന്നിരിക്കാം. എന്നാല്‍ നവോത്ഥാന നായകനായിരുന്നെങ്കില്‍ മരണംവരെ പേരിനൊപ്പം മേനോന്‍ എന്നു വെക്കുമായിരുന്നില്ല എന്ന് കേരളത്തിലെ നവോത്ഥാനത്തെ ആഴത്തില്‍ പഠിച്ചാല്‍ പറയാന്‍ കഴിയും. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതിട്ട മണ്ണില്‍ വിളകൊയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്നു മേനോന്‍ എന്നു പറയാം.
അതുപോലെതന്നെയാണ് കൃഷിഭൂമി കര്‍ഷകനു കിട്ടാന്‍ മേനോന്‍ നേതൃത്വം നല്‍കി എന്ന വാദം. ഭൂപരിഷ്‌കരണത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയാക്കുന്നതില്‍ അദ്ദേഹം പങ്കു വഹിച്ചിരിക്കാം. എന്നാല്‍ കൃഷിഭൂമി അതിന്റെ യഥാര്‍ത്ഥ അവകാശിക്കു ലഭിച്ചില്ല എന്ന വിഷയവും അതിനെതിരായ പുതിയ പോരാട്ടങ്ങളും സജീവമായ കാലത്താണ് പന്ന്യന്‍ ഇതു പറയുന്നതെന്നു മറക്കരുത്.
നേതാക്കളെ പൂജിക്കലല്ല, യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തുകയാണ് നാം ചെയ്യേണ്ടത്. അല്ലങ്കില്‍ കോണ്‍ഗ്രസ്സില്‍ ആരോപിക്ക്‌പ്പെടുന്ന വ്യക്തിപൂജതന്നെയായി ഇതും മാറും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “അതെന്തു തീരാദുഖം മിസ്റ്റര്‍ പന്ന്യന്‍…..?

  1. …ഇതൊക്കെ പന്ന്യനോടും ഇപ്പോഴത്തെ കമ്മ്യുണിസ്റ്റ് നേതാക്കളോടും പറയുന്നതിനേക്കാള്‍ നല്ലത് കുറെ കുടങ്ങളെടുത്ത് കമഴ്ത്തിവച്ചു വെള്ളമൊഴിച്ച് നിറക്കാന്‍ ശ്രമിക്കുകയാണ്.

    • Avatar for Critic Editor

      No further comment is required than this one , Terrific! “തന്റെ മകനെ അന്വേഷിച്ച് കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളില്‍ ഞാന്‍ കയറിയിറങ്ങണോ”…This statement was more cruel (as told by ShrI. Eechara Warrier)

Leave a Reply