അതു പള്ളീല്‍ പോയി പറഞ്ഞാല്‍ മതി

ജോസഫ് മാധവിക്കുട്ടിക്കും സാറാജോസഫിനുമെതിരായ തൃശൂര്‍ അതിരൂപതയുടെ ലേഖനം പള്ളീല്‍ പോയി പറയാന്‍ മാത്രം യോഗ്യതയുള്ളത്. കേരളത്തിന്റെ പൊതുസമൂഹത്തില്‍ അതിനൊരു പ്രസക്തിയുമില്ല. ഏറെ കാലമായി പലരും ഉന്നയിച്ചതും അവസാനം തോറ്റുതൊപ്പിയിട്ട് നിശബ്ദരായതുമായ ആരോപണങ്ങളാണ് ഇപ്പോള്‍ അതിരൂപത പൊടിതട്ടി പുറത്തേക്ക് എടുക്കുന്നത്. മനസ്സിലാകാത്തത് ഒന്നു മാത്രം. ഇപ്പോള്‍ ഇതിനുള്ള പ്രകോപനം എന്താണാവോ? രഞ്ജിത് എന്നയാളുടെ വെളിപാടുകളായിട്ടാണ് സഭ വിഷയം അവതരിപ്പിക്കുന്നത്. അത് സഭയുടെ വെളിപാടുകള്‍ തന്നെ എന്നു വ്യക്തം. ലൈംഗിക അരാജകത്വം വളര്‍ത്തുന്നവയാണ് സാറാജോസഫിന്റേയും മാധവിക്കുട്ടിയുടേയും കൃതികള്‍ എന്നാണ് സഭയുടെ […]

xxx
ജോസഫ്

മാധവിക്കുട്ടിക്കും സാറാജോസഫിനുമെതിരായ തൃശൂര്‍ അതിരൂപതയുടെ ലേഖനം പള്ളീല്‍ പോയി പറയാന്‍ മാത്രം യോഗ്യതയുള്ളത്. കേരളത്തിന്റെ പൊതുസമൂഹത്തില്‍ അതിനൊരു പ്രസക്തിയുമില്ല. ഏറെ കാലമായി പലരും ഉന്നയിച്ചതും അവസാനം തോറ്റുതൊപ്പിയിട്ട് നിശബ്ദരായതുമായ ആരോപണങ്ങളാണ് ഇപ്പോള്‍ അതിരൂപത പൊടിതട്ടി പുറത്തേക്ക് എടുക്കുന്നത്. മനസ്സിലാകാത്തത് ഒന്നു മാത്രം. ഇപ്പോള്‍ ഇതിനുള്ള പ്രകോപനം എന്താണാവോ?
രഞ്ജിത് എന്നയാളുടെ വെളിപാടുകളായിട്ടാണ് സഭ വിഷയം അവതരിപ്പിക്കുന്നത്. അത് സഭയുടെ വെളിപാടുകള്‍ തന്നെ എന്നു വ്യക്തം. ലൈംഗിക അരാജകത്വം വളര്‍ത്തുന്നവയാണ് സാറാജോസഫിന്റേയും മാധവിക്കുട്ടിയുടേയും കൃതികള്‍ എന്നാണ് സഭയുടെ പ്രധാന വിമര്‍ശനം. അതേവഴി ഗ്രേസിയും വിജയലക്ഷ്മിയും മറ്റും പിന്തുടരുന്നതായും ലേഖനം ആരോപിക്കുന്നു. പെണ്ണെഴുത്ത് എന്ന സംജ്ഞയെയാണ് ഫലത്തില്‍ സഭ എതിര്‍ക്കുന്നത്.
സത്യം എന്താണ്? കേരളത്തിലെ ലൈംഗികാവബോധത്തെ തല വീഴായി മറിച്ചത് ആരാണ്? പ്രധാന ഉത്തരവാദിത്തം സഭക്കാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിടപഴുകുന്നതുപോലും പാപമാണെന്ന കപടബോധം വ്യാപപകമാക്കിയതില്‍ നിന്നാണ് അതിന്റെ ആരംഭം. കേരളത്തില്‍ വിദ്യാഭ്യാസം വ്യാപകമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച സഭ അതോടൊപ്പം ചെയ്ത വലിയൊരു പാതകമായിരുന്നു ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വിദ്യാലയങ്ങള്‍ നിര്‍മ്മിച്ച് അവരെ പ്രത്യേക അറകളിലേക്ക് മാറ്റിയത്. കപടമായ വിക്ടോറിയന്‍ സദാചാരബോധം പ്രചരിപ്പിക്കുകയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അടുത്തിടപഴകലുകളും സഹവിദ്യാഭ്യാസവും അതുവഴി നേടേണ്ട മാനസിക വികാസവും അവര്‍ തടഞ്ഞു. വിവാഹം കഴിക്കാനവകാശമില്ലാത്ത അച്ചന്മാരുടേയും കന്യാസ്ത്രീകളുടേയും ഇടപെടലുകള്‍ പ്രശ്‌നത്തെ സങ്കീര്‍ണ്ണാക്കി. മറുവശത്ത് ഇവരുടെ പേരില്‍ മാര്‍പ്പാപ്പക്ക് ഇടക്കിടക്ക് ക്ഷമാപണം നടത്തേണ്ടിവരുന്നു എന്നത് മറ്റൊരു കാര്യം. സിസ്റ്റര്‍ അഭയയെ നാം മറക്കാറായിട്ടി്ല്ലല്ലോ.
വിദ്യാഭ്യാസത്തോടൊപ്പം സഭ പ്രചരിപ്പിച്ച കപടമായ സദാചാര്യ മൂല്യങ്ങളാണ് സ്ത്രീയെ ഒരുവശത്ത് കളിപ്പാവയും മറുവശത്ത് കച്ചവടച്ചരക്കുമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. ഈ മൂല്യങ്ങള്‍ കേരളത്തിലെ മറ്റുവിഭാഗങ്ങളിലേക്കും അതിവേഗം പ്രചരിക്കുകയായിരുന്നു. സ്ത്രീധന സമ്പ്രദായവും വ്യാപകമായി ലൈംഗികവിദ്യാഭ്യാസത്തെപോലും ചെറുത്ത സഭ പെണ്‍കുട്ടികളുടെ പ്രതിരോധശക്തിയെപോലും തകര്‍ക്കുകയായിരുന്നു. കോണ്‍വെന്റുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് വഞ്ചിക്കപ്പെടുന്നതില്‍ ഭൂരിഭാഗവും എന്ന് എത്രയോ പഠനങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. സൂര്യനെല്ലി പെണ്‍കുട്ടിയടക്കം.
.കേരളത്തിലെ സഭയില്‍ എന്തുനടക്കുന്നു എന്ന് സിസ്റ്റര്‍ ജസ്മി തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്. സ്വാഭാവികമായും സഭക്ക് പെണ്ണെഴുത്ത് സഹിക്കാനാകില്ല. പെണ്ണിന്റെ ഏതൊരു ഉണര്‍വ്വും അവര്‍ ഭയപ്പെടും. നിലനില്‍ക്കുന്ന കുടുംബമൂല്യങ്ങള്‍ ഈ എഴുത്തുകാരികള്‍ തകര്‍ക്കുന്നു എന്നതാണല്ലോ ആരോപണം. സ്ത്രീയെ അടിമയാക്കുന്ന മൂല്യങ്ങളുടെ പുനസ്ഥാപനം ആഗ്രഹിക്കുന്നവര്‍ മറ്റെന്തുപറയാന്‍? കുടുംബജീവിതം എന്തെന്നറിയാത്ത അച്ചന്മാര്‍ വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്ക് നല്‍കുന്ന ക്ലാസ്സ് കേട്ടാല്‍ മാത്രം മതി ഇവരുടെ ഉള്ളിലിരിപ്പ് ബോധ്യപ്പെടാന്‍.
സഭയെന്നല്ല, ലോകത്തെ ഏതു ശക്തിക്കും ഇനിയും തടയാനാകാത്ത വിധം സ്ത്രീശക്തി ഉണരുകയാണ്. അതില്‍ ചെറിയ പങ്ക് സാറാജോസഫും മാധവിക്കുട്ടിയും വഹിച്ചു. ഏതു വിഭാഗവും തലമുറകളായി അനുഭവിക്കുന്ന പീഢനങ്ങള്‍ക്കെതിരെ സര്‍ഗ്ഗാത്മകമായും നേരിട്ടും തെരുവിലിറങ്ങുമ്പോള്‍ പരമ്പരാഗത മൂല്യസങ്കല്‍പ്പങ്ങള്‍ ചുമലിലേറ്റുന്നവര്‍ വിരളും. അതിന്റെ തെളിവാണ് രഞ്ജിത്തിന്റെ പേരിലുള്ള സഭയുടെ വെളിപാടുകള്‍…..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “അതു പള്ളീല്‍ പോയി പറഞ്ഞാല്‍ മതി

  1. Avatar for Critic Editor

    Nithin Jacob Thomas

    കത്തോലിക്ക സഭയുടെ അസഹിഷ്ണുതയുടെയും സങ്കുചിത മനോഭാവത്തിന്റെയും ചരിത്രം അറിയാമെങ്കിലും ഇപ്പൊ പെട്ടന്നൊരു വെളുപ്പിനെ സാറാ ജോസെഫും മാധവിക്കുട്ടിയും അവരുടെ പിന്തുടര്‍ച്ചക്കാരും പ്രശ്നക്കാരാനെന്നുള്ള വെളിപാട് അവര്‍ക്ക് എവിടെ നിന്ന് കിട്ടി എന്ന് ആലോചിക്കാതിരുന്നില്ല. ലേഖനത്തിന്റെ പൂര്‍ണ രൂപം കണ്ടപ്പോഴാണ് കാര്യം തിരിഞ്ഞത്. അടുത്തെയിടെ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച സാറാ ജോസെഫിന്റെ ലേഖനമാണ് സഭയെ ചൊടിപ്പിച്ചത് എന്ന് വ്യക്തം. മതങ്ങളില്‍ നിന്നും അകലുന്നതാണ് സമൂഹത്തിന്റെ “വഴി പിഴച്ച” പോക്കിനു കാരണം എന്ന “പൊതുജന അഭിപ്രായത്തിനു” വിരുദ്ധമായി മതങ്ങളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്ന് സാറാ ജോസഫ് വിലപിക്കുന്നുവത്രേ. മാത്രമോ “കുടുംബത്തിന്റെ ജനാധിപത്യവത്കരണത്തെ തടയുന്ന മതം പുരുഷാധിപത്യതിന്റെ ഒരു യൂണിറ്റ് ആയി കുടുംബത്തെ നിലനിര്‍ത്തുന്നു എന്നും അവര്‍ പറഞ്ഞിരിക്കുന്നു. സഭയെ സംബന്ധിച്ചിടത്തോളം അപകടകരമായ, ഒരു സഹസ്രാബ്ദം കഴിഞ്ഞാലും അംഗീകരിക്കാന്‍ മടിയുള്ള വസ്തുതകള്‍.

    സ്ത്രീ സര്‍വ്വ സ്വതന്ത്രയായി നടക്കണം എന്ന് ശഠിക്കുന്ന “ജീര്‍ണത”യാണ് സാറാ ജോസഫ് പങ്ക് വയ്ക്കുന്നത് എന്നാണു സഭാ ലേഖകന്റെ അഭിപ്രായം. സ്ത്രീ സ്വാതന്ത്രത്തിന്റെ തലപൊക്കലുകള്‍ സഭയ്ക്ക് അരാജകത്വമായി തോന്നുന്നതില്‍ അത്ഭുതമില്ല. പക്ഷേ അവരുടെ രചനകളുടെ വിഷയം മഴ, പുഴ, പഴംപുരാണം തുടങ്ങിയവയില്‍ ഒതുങ്ങിക്കൊള്ളണം എന്ന് അനുശാസിച്ചാല്‍ അനുസരിക്കാന്‍ ആളെ കിട്ടി എന്ന് വരില്ല. ലളിതാംബിക അന്തര്‍ജ്ജനം തുടങ്ങി സുഗത കുമാരി വരെയുള്ളവര്‍ക്ക് നല്ല എഴുത്തുകാര്‍ എന്ന ലേബല്‍ കൊടുക്കുമ്പോള്‍ സഭയുടെ തരം തിരിവ് വ്യക്തമാണ്. സഭയ്ക്ക് മാത്രമല്ല, മറ്റു മതങ്ങള്‍ക്കും പൊതുവേ പെണ്ണെഴുത്തിനോടുള്ള സമീപനം മറ്റൊന്നാവാന്‍ തരമില്ല.

  2. …. അതേ, ശരിയാണ്…. സ്നേഹപൂര്‍വ്വം എന്തിനും തയ്യാറായ സര്‍വ്വം സഹകളായ സെഫിമാരും, അത് ഉപചാരപൂര്‍വ്വം അനുഭവിച്ചാസ്വദിക്കുന്ന വെള്ളക്കുപ്പായക്കാരും അടക്കി വാഴുന്ന പരമോന്നത സഭയുടെ പുറന്തളങ്ങളില്‍ കാവല്‍ കിടക്കുന്ന കുഞ്ഞാടുകള്‍ക്ക് ഇതല്ലേ പറയാന്‍ പറ്റൂ…

  3. വിദ്യാഭ്യാസത്തോടൊപ്പം സഭ പ്രചരിപ്പിച്ച കപടമായ സദാചാര്യ മൂല്യങ്ങളാണ് സ്ത്രീയെ ഒരുവശത്ത് കളിപ്പാവയും മറുവശത്ത് കച്ചവടച്ചരക്കുമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. ഈ മൂല്യങ്ങള്‍ കേരളത്തിലെ മറ്റുവിഭാഗങ്ങളിലേക്കും അതിവേഗം പ്രചരിക്കുകയായിരുന്നു. സ്ത്രീധന സമ്പ്രദായവും വ്യാപകമായി ലൈംഗികവിദ്യാഭ്യാസത്തെപോലും ചെറുത്ത സഭ പെണ്‍കുട്ടികളുടെ പ്രതിരോധശക്തിയെപോലും തകര്‍ക്കുകയായിരുന്നു.

    പൊട്ടക്കണ്ണൻ മാവേൽ ഇതിനെക്കാൾ നന്നായി ഏറിയും. ഒരു ചെറിയ ശതമാനം മാത്രം ഉള്ള ഒരു സമൂഹം ആണോ ഇതിനെല്ലാം കാരണം? വടക്കേ ഇൻഡ്യയിൽ ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലേ ഹേ? അതോ അതും കേരളത്തിലെ സഭാ സ്കൂളുകൾ കാരണം ആണൊ ആവോ?
    സഭയുടെ സ്കൂളുകൾ ഇല്ലാരുന്നേൽ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം എന്താകുമായിരുന്നു എന്ന് എല്ലാര്ക്കും അറിയാം. എന്ത് നല്ല കാര്യം ആണേലും അതിനു ചില മോശം വശങ്ങളും ഉണ്ടാകാം എന്ന രീതിയിൽ വിമർശിക്കാതെ എന്തേലും ഒന്ന് കണ്ടാൽ അടപടലെ പോക്കാണെന്ന് പറയുന്നത് ഒന്നാംതരം അല്പത്തരം ആണ്. എന്നാൽ നിങ്ങള് ഒരു കാര്യം ചെയ്യ്. സഭ പരിപാടികൾ ഒക്കെ നിറുത്താം. ആ സേവനങ്ങൾ ഒക്കെ ഇനി നിങ്ങള് ചെയ്യ്.

Leave a Reply