അതിരപ്പിള്ളി സംരക്ഷിക്കുക

പശ്ചിമഘട്ടത്തെ തകര്‍ത്ത് കേരളത്തിലെ ജനങ്ങള്‍ക്കും വരും തലമുറക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്്ടിക്കുന്ന നടപടികളാണ് കേരളം മാറി മാറി ഭരിച്ച ഭരണാധികാരികള്‍ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് അതിരപ്പിള്ളി, വിഴിഞ്ഞം പദ്ധതികള്‍ നടപ്പിലാക്കാനുള്ള നീ്ക്കവും ആയിരക്കണക്കിന് പാറമടകളുടെ അനധികൃതമായ പ്രവര്‍ത്തനവും. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുവാന്‍ പശ്ചിമഘട്ടസംരക്ഷണ ഏകോപനസമിതി തീരുമാനിച്ചിരിക്കുകയാണ്. 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് 570 കോടി രൂപ ചിലവില്‍ 163 മെഗാവാട്ട് ശേഷിയുള്ള അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കുവേണ്ടിയുള്ള നീക്കമാരംഭിച്ചത്. അന്ന് […]

ATHI

പശ്ചിമഘട്ടത്തെ തകര്‍ത്ത് കേരളത്തിലെ ജനങ്ങള്‍ക്കും വരും തലമുറക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്്ടിക്കുന്ന നടപടികളാണ് കേരളം മാറി മാറി ഭരിച്ച ഭരണാധികാരികള്‍ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് അതിരപ്പിള്ളി, വിഴിഞ്ഞം പദ്ധതികള്‍ നടപ്പിലാക്കാനുള്ള നീ്ക്കവും ആയിരക്കണക്കിന് പാറമടകളുടെ അനധികൃതമായ പ്രവര്‍ത്തനവും. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുവാന്‍ പശ്ചിമഘട്ടസംരക്ഷണ ഏകോപനസമിതി തീരുമാനിച്ചിരിക്കുകയാണ്.
2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് 570 കോടി രൂപ ചിലവില്‍ 163 മെഗാവാട്ട് ശേഷിയുള്ള അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കുവേണ്ടിയുള്ള നീക്കമാരംഭിച്ചത്. അന്ന് ഈ പദ്ധതിക്കെതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് അനുമതി നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഒത്താശയോടെ കെ.എസ്.ഇ.ബിയും സംസ്ഥാന സര്‍ക്കാരും അതിരപ്പിള്ളിയില്‍ ഡാം നിര്‍മ്മിക്കാനുള്ള നീക്കം ആരംഭി്ച്ചിരിക്കുകയാണ്. പശ്ചിമഘട്ടമേഖലയിലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി വിലയിരുത്തിയ അതിരപ്പിള്ളിയുടെ പ്രാധാന്യം പ്രകൃതിസംരക്ഷണത്തിനായുള്ള അന്താരാഷ്ട്രസംഘടന (ഐയുസിഎന്‍) യും രേഖപ്പെടുത്തിയിട്ടു്. അതിരപ്പിള്ളി വെള്ളച്ചാട്ടവും അതു സ്ഥിതിചെയ്യുന്ന ചാലക്കുടിപ്പുഴയും അവിടുത്തെ ആവാസ വ്യവസ്ഥയും ഇന്ത്യയില്‍ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘ്ട്ടത്തിലെ ഒട്ടേറെ സവിശേഷതകളുള്ള ജൈവവൈവിദ്ധ്യ കലവറയാണ്. ഈ പ്രദേശത്തെ 155 സസ്യവര്‍ഗങ്ങളില്‍ 33 എണ്ണം വംശനാശം നേരിടുന്ന അപൂര്‍വ ഇനങ്ങളില്‍പ്പെട്ടവയാണ്. കേരളത്തിലെ 486 പക്ഷിവര്‍ഗ്ഗങ്ങളില്‍ 234 എണ്ണവും അതിരപ്പിള്ളിയില്‍ കുവരുന്നു. കേരളത്തിലെ 210 ഇനങ്ങളില്‍പ്പെട്ട ശുദ്ധജല മത്സ്യങ്ങളില്‍ 104 എണ്ണവും ചാലക്കുടിപുഴയില്‍ കാണുന്നു. ഇപ്രകാരം സസ്യ-പക്ഷി-മത്സ്യ ജീവജാലങ്ങളുടെ അപൂര്‍വ്വശേഖരമെന്നതിനൊപ്പം കേരളത്തിലെ കാടര്‍ ഗോത്ര ജനതയുടെ ആവാസവ്യവസ്ഥകൂടിയാണ് അതിരപ്പിള്ളി. ഈ പദ്ധതി നടപ്പിലാക്കിയാല്‍ 13 ഊരുകളിലെ 250 വീടുകളിലെ ആയിരത്തോളം ആദിവാസികളുടെ നിലനില്‍പ്പ് അപകടത്തിലാകും. ഇതിനുപുറമെ ചാലക്കുടിപുഴയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കര്‍ഷകരുടെയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെയും ജീവിതം വഴിമുട്ടും.
രാജ്യത്തിന് പുരോഗതി ഉണ്ടാകണമെങ്കില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നും അതിന് വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ഇത്തരം പദ്ധതികള്‍ കൊുവരുന്നത്. ഒരു ദശാബ്ദം മുമ്പ് 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 570 കോടി കണക്കാക്കിയെങ്കില്‍ ഇന്നത് ആയിരമോ ആയിരത്തി അഞ്ഞൂറോ കോടിയായി വര്‍ദ്ധിക്കുന്നത് സ്വാഭാവികം മാത്രമാണല്ലോ? കേരളത്തിലെ ഒരു കോടി ബള്‍ബുകള്‍ എല്‍ഇഡി ആക്കി മാറ്റുകയാണെങ്കില്‍ 1000 മെഗാവാട്ട് വൈദ്യുതി ലാഭി്ക്കാമെന്ന് കണക്കുകള്‍ പറയുന്നു. ഇതിനുവേി 100 കോടി രൂപ സൗജന്യമായി നല്‍കിയാലും എന്താണ് നഷ്്ടം. വാട്ടര്‍ ഹീറ്ററുകള്‍ സോളാറാക്കി മാറ്റിയാല്‍ 400 മെഗാവാട്ട് ലാഭിക്കാം. 29 ശതമാനം പ്രസരണ നഷ്്ടം കുറയ്ക്കാന്‍ കെ.എസ്.ഇ.ബി ഒന്നും ചെയ്യാന്‍ തയ്യാറല്ല. സോളാര്‍, കാറ്റ്, തിരമാല തുടങ്ങിയ സാദ്ധ്യതകള്‍ ഉപയോഗിക്കാനും സര്‍ക്കാരിന് താല്‍പര്യമില്ല. നിലവിലുള്ള ഡാമുകളില്‍ മണ്ണടിഞ്ഞു പകുതിവെള്ളംപോലും നിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ മണ്ണ് മാറിയാല്‍ കേരളത്തില്‍ നിരവധി വര്‍ഷത്തേക്ക് മണ്ണിന്റേയും മണലിന്റേയും പ്രശ്‌നം പരിഹരിക്കാനും ഡാമുകളില്‍ കൂടുതല്‍ വെള്ളം ശേഖരിച്ച് വൈദ്യുതി ഉല്‍പാദനം വര്‍്ധിപ്പിക്കാനും കഴിയും. ഈ വസ്തുതകളെല്ലാം മാറ്റിവച്ച് സര്‍ക്കാരിന്റെ ജല്പനങ്ങള്‍ അംഗീകരിച്ചാലും ഇവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ജനങ്ങള്‍ക്ക് ലാഭകരമായി ലഭിക്കുമോ? ലൈദ്യുതി ബോര്‍ഡിനെ ഉല്‍പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്നുകമ്പനികളാക്കി സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ തകൃതിയായി നടക്കുമ്പോള്‍ അതിരപ്പിള്ളിയിലെ വൈദ്യുതിയും സ്വകാര്യകുത്തകകളുടെ കൈകളില്‍ എത്തുകയും കൊള്ളലാഭമടിക്കുകയുമല്ലേ ചെയ്യുക.
കോര്‍പ്പറേറ്റുകളും അവരുടെ കങ്കാണിമാരായി മാറിയ വന-കോണ്‍ട്രാക്്ടര്‍ മാഫിയകളും ഉദ്യോഗസ്ഥ മേധാവികളും ഭരണ-പ്രതിപക്ഷമേലാളന്മൊരും ചേര്‍ന്ന വന്‍കൊള്ള സംഘത്തെനേരിട്ടുകൊുമാത്രമേ അതിരപ്പിള്ളിയെ സംരക്ഷിക്കാന്‍ കഴിയൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply