അതിജീവനത്തിന്റെ ഉയരങ്ങളില്‍ ഉയരെ

പല്ലവി രവീന്ദ്രന്‍ മനസ്സൊഴിയാതെ, കണ്ണു നനച്ച് കൊണ്ടേയിരിക്കുന്നു… അവളുടെ അതിജീവനത്തിന്റെ കഥ പ്രേക്ഷകന്റെ മനസിനേയും ഉയരങ്ങളിലെത്തിക്കുന്നു.. ചുറ്റുമുള്ള പല്ലവിമാരുടെ എണ്ണം കൂടുന്ന ഇക്കാലത്ത് ഇത് പോലൊരു സിനിമ കാലഘട്ടത്തിന്റെ ആവശ്യമാണ്.

നീതാ നടരാജ്

ഉയരെ കണ്ടു; ആദ്യ ദിവസം തന്നെ. പല്ലവി രവീന്ദ്രന്റെ കൂടെ മനസും ഉയരങ്ങളിലേയ്ക്ക് പോയത് കൊണ്ട് സമയമെടുത്തു ഇത് പങ്കുവയ്ക്കുവാന്‍.സമകാലിക സമൂഹത്തിന്റെ മുമ്പില്‍ ഉയര്ത്തിപ്പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ് ഉയരെ. തങ്ങളുടെ കയ്യടക്കത്തിലൂടെ പല്ലവിയുടെ ജീവിതത്തിലേയ്ക്ക് , അവളുടെ അതിജീവനത്തിലേയ്ക്ക് നമ്മളെ കൈപിടിച്ചു കൊണ്ട് പോയ തിരക്കഥാകൃത്തുക്കള്‍ ബോബി ആന്‍ഡ് സഞ്ജയ്, നിങ്ങള്‍ തെറ്റിച്ചില്ല നിങ്ങളിലുള്ള ഞങ്ങളുടെ വിശ്വാസത്തെ!

അഭിനേതാക്കളുടെ കഴിവിനെ ഏറ്റവും നന്നായി ഉപയോഗിച്ച്, കഥയെയും കഥാപാത്രങ്ങളെയും മനോഹരമായി നമുക്ക് മുമ്പില്‍ അവതരിപ്പിച്ച നവസംവിധായകന്‍ മനു അശോകന്‍ , നിങ്ങള്‍ പ്രതീക്ഷയാണ് ; നല്ല സിനിമകളുടെ!. നമുക്ക് ചുറ്റുമുള്ള ‘ഗോവിന്ദ്’മാരെ ഉജ്ജ്വലമായി അവതരിപ്പിച്ച ആസിഫ് , സിനിമയില്‍ കണ്ടത് ‘ഗോവിന്ദി’നെ മാത്രം. … `അഭിനന്ദനങ്ങള്‍`. നല്ല സിനിമകള്‍ നിങ്ങളെ ഉപയോഗിക്കട്ടെ എന്നാശംസിക്കുന്നു ‘ വിശാല്‍ രാജശേഖരനായി’ ജീവിച്ച് പ്രേക്ഷകരുടെയും കൂട്ടുകാരനായി മാറിയ ടൊവിനോ തോമസിന്റെ അഭിനയസിദ്ധിക്കു ആദരവ്. നിങ്ങളുടെ നാളുകള്ക്കായി കാത്തിരിക്കുന്നു ! പകരം വയ്ക്കാനില്ലാത്ത അഭിനയസിദ്ധി കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സിദ്ധിക്ക് എന്ന നടന്റെ ‘രവീന്ദ്രന്‍’ മനസ്സില്‍ നിന്നു മായുന്നതേയില്ല.. സ്നേഹാദരങ്ങള്‍ അങ്ങേയ്ക്ക്! പാര്‍വതി തിരുവോത്തു … നിങ്ങളൊരു അഭിനയ വിസ്മയമാണ്. നിങ്ങളുടെ കഴിവുകള്‍ സിനിമയ്ക്കു വേണം , ഞങ്ങള്ക്ക് വേണം. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു തന്നെ നിങ്ങളെ വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പല്ലവി രവീന്ദ്രന്‍ മനസ്സൊഴിയാതെ, കണ്ണു നനച്ച് കൊണ്ടേയിരിക്കുന്നു… അവളുടെ അതിജീവനത്തിന്റെ കഥ പ്രേക്ഷകന്റെ മനസിനേയും ഉയരങ്ങളിലെത്തിക്കുന്നു.. ചുറ്റുമുള്ള പല്ലവിമാരുടെ എണ്ണം കൂടുന്ന ഇക്കാലത്ത് ഇത് പോലൊരു സിനിമ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഗോവിന്ദ് എന്താണെന്നും , എന്തിനിങ്ങനെയായി എന്നും , പല്ലവിയും അവള്‍ക്ക് ചുറ്റുമുള്ളവരും എന്തൊക്കെ അനുഭവിക്കുന്നുവെന്നും സത്യസന്ധമായി കാണിച്ചു തരുന്ന കാലത്തിന്റെ ഒരു നേര്‍ക്കാഴ്ച തന്നെയാണ് ‘ഉയരെ’.

ഈ സിനിമ ആളുകള്‍ കാണേണ്ടതും, മനസ്സിലാക്കേണ്ടതും നമ്മളോരുത്തരുടെയും ആവശ്യമാണ്… ഇനിയും ‘ഗോവിന്ദ്’ മാര്‍ ഉണ്ടാകാതിരിക്കാന്‍, ‘പല്ലവി’മാര്‍ സംഭവിക്കാതിരിക്കാന്‍… ഇത് പോലെയുള്ള സത്യസന്ധമായ സിനിമകള്‍ ഇനിയും ഉണ്ടാവാന്‍…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply