അതല്ലേ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കാരാട്ട്…….

മാധവ് ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം നിര്‍ത്തിവയ്ക്കുമെന്ന് സിപിഐ എം പ്രകടനപത്രിക. പകരം വിശാലാടിസ്ഥാനത്തിലുള്ള വിദഗ്ധസമിതി രൂപീകരിച്ച് ജനതയുടെ ജീവിതോപാധിയും പശ്ചിമഘട്ടത്തിലെ ലോലമായ പരിസ്ഥിതിയും സംരക്ഷിക്കുന്ന സമഗ്രപദ്ധതി തയ്യാറാക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കി പ്രകാശ് കാരാട്ട് പറഞ്ഞത്. പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സമാഹരിച്ചും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തിയുമാണ് പദ്ധതി തയ്യാറാക്കുക. പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതിന് സംസ്ഥാനത്തിലും കേന്ദ്രത്തിലുമുള്ള സംവിധാനവും പ്രക്രിയയും കാര്യക്ഷമവും സമയബന്ധിതവും സുതാര്യവും അഴിമതിമുക്തവുമാക്കും. സ്വാഭാവികമായും ഒരു സംശയം ഉയര്‍ന്നു വരുന്നു. ഏതാണ്ട് ഇതൊക്കെതന്നെയല്ലേ ഗാഡ്ഗില്‍ […]

CPM2-a_20140320054923

മാധവ് ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം നിര്‍ത്തിവയ്ക്കുമെന്ന് സിപിഐ എം പ്രകടനപത്രിക. പകരം വിശാലാടിസ്ഥാനത്തിലുള്ള വിദഗ്ധസമിതി രൂപീകരിച്ച് ജനതയുടെ ജീവിതോപാധിയും പശ്ചിമഘട്ടത്തിലെ ലോലമായ പരിസ്ഥിതിയും സംരക്ഷിക്കുന്ന സമഗ്രപദ്ധതി തയ്യാറാക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കി പ്രകാശ് കാരാട്ട് പറഞ്ഞത്. പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സമാഹരിച്ചും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തിയുമാണ് പദ്ധതി തയ്യാറാക്കുക. പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതിന് സംസ്ഥാനത്തിലും കേന്ദ്രത്തിലുമുള്ള സംവിധാനവും പ്രക്രിയയും കാര്യക്ഷമവും സമയബന്ധിതവും സുതാര്യവും അഴിമതിമുക്തവുമാക്കും.
സ്വാഭാവികമായും ഒരു സംശയം ഉയര്‍ന്നു വരുന്നു. ഏതാണ്ട് ഇതൊക്കെതന്നെയല്ലേ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്? ഏതുവിഷയമാണെങ്കിലും അന്തിമതീരുമാനം ഗ്രാമസഭകള്‍ക്കാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുണ്ട്. അത് കൃത്യമായി നടപ്പാക്കുന്നതിനുപകരം ഇനിയുമൊരു സമിതി വേണോ? പിന്നെ പൂര്‍ണ്ണമായും പശ്ചിമഘട്ടത്തിലെ കര്‍ഷകതാല്‍പ്പര്യത്തിന്റെ വിഷയം. ഒരുകാലത്ത് മലയോരകര്‍ഷക ജനത ചെയ്ത ത്യാഗങ്ങള്‍ ആരും നിഷേധിക്കുന്നില്ല (തീര്‍ച്ചയായും ആദിവാസികള്‍ക്ക് മറിച്ചു പറയാനുണ്ടാകാം) എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റേയും പശ്ചിമഘട്ട സംരക്ഷണത്തിന്റേയും അനിവാര്യത ബോധ്യപ്പെട്ട ഇക്കാലത്ത്, പ്രകൃതിയെ തുരക്കാന്‍ ക്വാറി മാഫിയ അരയും തലയും മുറക്കി രംഗത്തുള്ളപ്പോള്‍ അതുമനസ്സിലാക്കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യം. ക്വാറി മാഫിയയും സാമുദായിക ശക്തികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചേര്‍ന്ന് പ്രശ്‌നത്തെ രൂക്ഷമാക്കുകയാണ്. പശ്ചിമഘട്ടം തങ്ങളുടേതുമാത്രമാണെന്ന നിലപാടും ശരിയല്ല. കേരളത്തിലെ പുഴകളുടെയെല്ലാം ഉത്ഭവസ്ഥാനമാണല്ലോ പശ്ചിമഘട്ടം. ഈ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ച്, എല്ലാ റിപ്പോര്‍ട്ടുകളും തള്ളുക എന്ന ഏകപക്ഷീയ നിലപാട് സ്വീകരിക്കാതെ വീണ്ടുവിചാരങ്ങള്‍ക്ക് തയ്യാറാകുകയാണ് ബന്ധപ്പെട്ടവരെല്ലാം ചെയ്യേണ്ടത്. എന്നാല്‍ സിപിഎം പ്രകടനപത്രിക കേവലം വോട്ടിനായുള്ള തന്ത്രം മാത്രമാണെന്ന് പറയേണ്ടിവരുന്നു. കേരളത്തില്‍ കുറച്ചു വോട്ടുകിട്ടാന്‍ ഈ നിലപാടിനു കഴിയുമായിരിക്കാം. എന്നാല്‍ അധികാരം ലഭിക്കില്ല എന്നുറപ്പുള്ളതിനാല്‍ സിപിഎമ്മിനു പ്രകടനപത്രികയില്‍ എന്തുമെഴുതാം. എന്നാല്‍ ഉത്തരവാദിത്തമുള്ള പ്രസ്ഥാനത്തിനു യോജിച്ചതല്ല അത്.
ബദല്‍ ഊര്‍ജ്ജഅന്വേഷണങ്ങള്‍, വധശിക്ഷ നിരോധിക്കുക, ലോകസഭ പാസ്സാക്കിയ ശേഷം ആധാര്‍ തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ സിപിഎം പ്രകടനപത്രികയിലുണ്ട്. വളര നന്ന്. ഒപ്പം കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനും ബിജെപിയുടെ പരാജയം ഉറപ്പാക്കി മതനിരപേക്ഷ ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനും സിപിഐ എം ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മതനിരപേക്ഷ കക്ഷികളുമായി ചേര്‍ന്ന് വിശ്വസനീയ ബദല്‍ മുന്നോട്ടുവെക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു. എന്നാല്‍ ആ പ്രതീക്ഷയും ഇത്തവണ സഫലമാകുമെന്ന് കരുതാന്‍ വയ്യ. അതുകൊണ്ടുതന്നെ ആരാണ് മുഖ്യശത്രു എന്ന് സിപിഎം പ്രഖ്യാപിക്കേണ്ടിവരും. ചരിത്രം ആവര്‍ത്തിക്കുകയാണ്. മുഖ്യശത്രു ബിജെപിയാണെങ്കില്‍ യുപിഎയെ പിന്തുണക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നും ഇടതിനോ മൂന്നാം മുന്നണഇക്കോ ഇല്ല. അല്ലെങ്കില്‍ പരമാവധി വോട്ടുകള്‍ നേടി യുപിഎയുടെ പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കണം. ഇപ്പോള്‍ എന്തുപറഞ്ഞാലും ആ ദിശയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതേസമയം അതിനവസരം ലഭിക്കാതെ എന്‍ഡിഎ തന്നെ ഭരിക്കുമെന്ന ധാരണയാണ് ശക്തമായിട്ടുള്ളത്.
ഭക്ഷ്യസുരക്ഷാ ബില്‍ പിന്‍വലിച്ച് എല്ലാവര്‍ക്കും ചരുങ്ങിയത് ഏഴ് കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന നിയമം നിര്‍മിക്കും. കേന്ദ്ര നികുതി വരുമാനത്തില്‍ പകുതിയും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള പണവും സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ഭൂപരിധി നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കം ഉപേക്ഷിച്ച് മിച്ചഭൂമി വിതരണം ചെയ്യും. പട്ടികജാതിക്കാര്‍ക്ക് പ്രത്യേക ഘടകപദ്ധതി, ന്യൂനപക്ഷങ്ങള്‍ക്ക് ഗോത്രവര്‍ഗ മേഖലയിലേതിന് സമാനമായ ഉപപദ്ധതി, സച്ചാര്‍ രംഗനാഥമിശ്ര കമീഷനുകളുടെ ശുപാര്‍ശ നടപ്പാക്കല്‍, നിയമനിര്‍മാണസഭകളില്‍ 33 ശതമാനം വനിതാ സംവരണം, ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിലും അഞ്ച് ശതമാനം ആരോഗ്യമേഖലയിലും ചെലവഴിക്കല്‍, കൃഷിയില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കും. കരാറും ധാരണാപത്രും സ്വകാര്യ ധനകാര്യകമ്പനികളും ലോക്പാല്‍ പരിധിയിലാക്കും. നിയമാധിഷ്ഠിത മിനിമം വേതനം 10000 രൂപയാക്കി ഉപഭോക്തൃ വിലസൂചികയുമായി ബന്ധിപ്പിക്കും. വാര്‍ധക്യകാല, ഭിന്നശേഷി പെന്‍ഷന്‍ 4000 രൂപയാക്കും. ഗാഡ്ഗില്‍, മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും ജീവനോപാധിയും കിടപ്പാടവും ഉറപ്പാക്കാന്‍ തീരനിയന്ത്രണ നിയമവും വിജ്ഞാപനവും ഭേദഗതിചെയ്യും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളും പത്രികയിലുണ്ട്. സായുധസേനയുടെ പ്രത്യേകാധികാര നിയമം പിന്‍വലിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും സിപിഎം നടത്തിയിട്ടുണ്ട്.
മുകളില്‍ സൂചിപ്പിച്ച പോലെ സിപിഎമ്മിനു പ്രഖ്യാപനങ്ങള്‍ നടത്തുക എളുപ്പമാണ്. എങ്കിലും അതിലെ ഗുണകരമായവ അംഗീകരിക്കാനും സ്വീകരിക്കാനുമാണ് മറ്റുള്ള പ്രസ്ഥാനങ്ങളും തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply