അഡ്‌ജസ്റ്റ്‌മെന്റ്‌ ആരോപണത്തെ നേരിടാന്‍ സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌

അഡ്‌ജസ്റ്റ്‌ സമരവിവാദത്തോടെ കൊഴുത്ത്‌ സിപിഎം – സിപിഐ വിഴുക്കലക്കല്‍ അവസാനിപ്പിക്കാനായി എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌. ബാര്‍ കോഴ വിഷയത്തില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടാണ്‌്‌ 25ന്‌ മാര്‍ച്ച്‌ നടത്തുന്നത്‌. ജില്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച്‌ നടത്തും. കൂടാതെ മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ ഹരജി നല്‍കും. തര്‍ക്കവിഷയമായതിനാല്‍ ഏതുതരം അന്വേഷണമാണ്‌ നടത്തേണ്ടതെന്ന്‌ പ്രത്യേകമായി ആവശ്യപ്പെടില്ല. ഇടതുമുന്നണി കണ്‍വീനറാണ്‌ ഹരജി നല്‍കുക. കെ.എം മാണി കോഴ വാങ്ങിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനും ഇടതു മുന്നണി തീരുമാനിച്ചു. മൃദുസമീപനം ഉപേക്ഷിക്കുമെന്ന്‌ സാരം. […]

ppഅഡ്‌ജസ്റ്റ്‌ സമരവിവാദത്തോടെ കൊഴുത്ത്‌ സിപിഎം – സിപിഐ വിഴുക്കലക്കല്‍ അവസാനിപ്പിക്കാനായി എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌. ബാര്‍ കോഴ വിഷയത്തില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടാണ്‌്‌ 25ന്‌ മാര്‍ച്ച്‌ നടത്തുന്നത്‌. ജില്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച്‌ നടത്തും. കൂടാതെ മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ ഹരജി നല്‍കും. തര്‍ക്കവിഷയമായതിനാല്‍ ഏതുതരം അന്വേഷണമാണ്‌ നടത്തേണ്ടതെന്ന്‌ പ്രത്യേകമായി ആവശ്യപ്പെടില്ല. ഇടതുമുന്നണി കണ്‍വീനറാണ്‌ ഹരജി നല്‍കുക. കെ.എം മാണി കോഴ വാങ്ങിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനും ഇടതു മുന്നണി തീരുമാനിച്ചു. മൃദുസമീപനം ഉപേക്ഷിക്കുമെന്ന്‌ സാരം.
ഒറ്റനോട്ടത്തില്‍ സിപിഎം തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്‌ച ചെയ്‌തു എന്നുതന്നെ കരുതാം. വെളിയം ഭാര്‍ഗ്ഗവന്റെ ചുവടുപിടിച്ച്‌ പന്ന്യന്‍ നടത്തിയ അക്രമണത്തില്‍ പിണറായി വിരണ്ടോ? അറിയില്ല. പക്ഷെ മാണിക്കെതിരെ സമരത്തിറങ്ങാന്‍ സിപിഎം നിര്‍ബന്ധിതമായി എന്നതു ചെറിയ കാര്യമല്ല. സമരം നടന്നാലും വിരോധമില്ല, ഉമ്മന്‍ ചാണ്ടിക്ക്‌ ആശ്വാസം. മാണിക്കാകട്ടെ ഇച്ഛാഭംഗം. വിഎസിനു പതിവുപോലെ ചിരിതന്നെ.
പിണറായി വിജയനെതിരെ ശക്തമായ കടന്നാക്രമണം നടത്തിയാണ്‌ പന്ന്യന്‍ യോഗത്തിനുപോയത്‌. കഴിഞ്ഞ ദിവസത്തെ പിണറായിയുടെ ആരോപണങ്ങള്‍ക്കു മറുപടിയായാണ്‌ പന്ന്യന്റെ വാ്‌ക്കുകള്‍.
ഇടതുപക്ഷം നടത്തിയ ചിലസമരങ്ങള്‍ ‘അഡ്‌ജസ്റ്റ്‌മെന്റ്‌ സമരങ്ങളാ’ണെന്നുള്ളത്‌ ജനങ്ങളുടെ സംശയമാണെന്നും ആ സംശയം ദൂരികരിക്കേണ്ടതുണ്ടെന്നും പന്ന്യന്‍ പറഞ്ഞു. ഇടതുമുന്നണി അഡ്‌ജസ്റ്റ്‌മെന്റ്‌ സമരം നടത്തിയെന്ന്‌ സിപിഐയ്‌ക്ക്‌ അഭിപ്രായമില്ല. ജനങ്ങള്‍ക്ക്‌ അങ്ങനെ സംശയമുണ്ട്‌. ആ സംശയം മാറ്റണമെന്നാണ്‌ പാര്‍ട്ടി ആവശ്യപ്പെടുന്നതെന്ന്‌ പന്ന്യന്‍ വിശദീകരിച്ചു. ബാര്‍കോഴ വിഷയത്തില്‍ യോജിച്ച പ്രക്ഷോഭം വൈകുന്നതും ജനങ്ങളില്‍ സംശയമുണ്ടാക്കുന്നുണ്ടെന്ന്‌ പന്ന്യന്‍ പറഞ്ഞു. എല്‍ഡിഎഫ്‌ യോഗം വിളിച്ചുചേര്‍ക്കാന്‍ വൈകിയതിനേയും പന്ന്യന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ്‌ ബാന്ധവത്തിന്റെ കാര്യം പറഞ്ഞും സിപിഐയെ ആരും വിരട്ടാന്‍ നോക്കേണ്ട. കോണ്‍ഗ്രസ്‌ ബന്ധത്തിന്റെ കാര്യത്തില്‍ ആരും മോശമല്ലെന്ന്‌ പന്ന്യന്‍ പറഞ്ഞു. സി.പി.ഐ കോണ്‍ഗ്രസിനെ സഹായിച്ചത്‌ പണ്ടെത്തെ കാര്യമാണെങ്കില്‍, അടുത്തകാലത്ത്‌ കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്നതില്‍ ആരും മോശമല്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. യു.പി.എ സര്‍ക്കാരിനെ ആരാണ്‌ പിന്താങ്ങിയതെന്ന്‌ മറക്കാന്‍ പാടില്ല. ഇന്ധിരാ ഗാന്ധിയെ ജ്യോതി ബസു പിന്തുണച്ചതും മറക്കരുത്‌. ചരിത്രം മറച്ചുവെച്ചാണ്‌ സി.പി.എം സംസ്ഥാന സെക്രട്ടറി സംസാരിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.
പി.കെ.വിയെപ്പോലെ ആരാധ്യനായ ഒരു നേതാവിനെ വിവാദത്തിലേക്ക്‌ പിണറായി വലിച്ചിഴക്കാന്‍ പാടില്ലായിരുന്നുവെന്നും പന്ന്യന്‍ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം മാനിച്ച്‌ പ്രവര്‍ത്തിക്കുന്നതാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി. ജനങ്ങളുടെ ആരോപണം പരിശോധിക്കേണ്ടത്‌ ആവശ്യമാണെന്നാണ്‌ സി.പി.ഐ ഇപ്പോഴും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഴയ കോണ്‍ഗ്രസ്‌ ബന്ധത്തിന്റെ ‘ഹാങ്‌ ഓവര്‍’ വിടാത്ത ചിലര്‍ ഇപ്പോഴും സി.പി.ഐ നേതൃത്വത്തിലുണ്ടെന്നും അതിന്റെ തികട്ടലുകളാണ്‌ ഇപ്പോള്‍ പുറത്തു വരുന്നതെന്നുമാണ്‌ കഴിഞ്ഞ ദിവസം പിണറായി പറഞ്ഞത്‌. ഉമ്മന്‍ ചാണ്ടിയെ അക്രമിക്കാതെ മാണിയെ മാത്രം പ്രതികൂട്ടില്‍ നിര്‍ത്തുന്നതിനെയാണ്‌ പിണരായി വിമര്‍ശിച്ചത്‌. കോണ്‍ഗ്രസ്‌ ബന്ധം മുറിക്കാന്‍ ദേശീയനേതൃത്വം തീരുമാനിച്ചിട്ടും കേരളത്തിലെ സി.പി.ഐ നേതൃത്വം വൈമുഖ്യം കാട്ടിയ ചരിത്രം പിണറായി ഓര്‍മിപ്പിക്കുകയും ചെയ്‌തു.
സമരമുകങ്ങളില്‍ സി.പി.എം. യാതൊരു അഡ്‌ജസ്റ്റുമെന്റുകളും നടത്തിയിട്ടില്ല. അഡ്‌ജസ്റ്റ്‌മെന്റ്‌ സമരമെന്ന പന്ന്യന്‍ രവീന്ദ്രന്റെ ആരോപണത്തെ വീണ്‍വാക്കെന്നു വിശേഷിപ്പിച്ച പിണറായി അത്തരമൊരു ആരോപണം ഇരിക്കുന്ന സ്ഥാനത്തിന്റെ പ്രത്യേകത മനസ്സിലാക്കാതെ, വെറും തെരുവുപ്രസംഗത്തിന്റെ ഭാഗമായി ഉന്നയിച്ചതാണെന്ന്‌ ആരോപിച്ചു. ”എല്‍.ഡി.എഫിന്റെ സമരം എല്‍.ഡി.എഫിന്റെ കൂട്ടായ ആലോചനയുടെ ഭാഗമാണ്‌. സി.പി.എം ആരുമായും അഡ്‌ജസ്റ്റ്‌മെന്റിനു പോയിട്ടില്ല. സി.പി.ഐക്കാര്‍ പോയോയെന്ന്‌ അവര്‍ വ്യക്തമാക്കണം. എനിക്ക്‌ സംശയമൊന്നുമില്ല” പിണറായി പറഞ്ഞു.
കെ.എം. മാണിയുമായി ചേര്‍ന്ന്‌ മന്ത്രിസഭയുണ്ടാക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന രീതിയിലുള്ള സി.പി.ഐ നേതാക്കളുടെ പ്രതികരണം സംബന്ധിച്ച ചോദ്യത്തിന്‌ പിണറായി പഴയചരിത്രം ഓര്‍മിപ്പിച്ചു.
”കേരളത്തിലെ സി.പി.ഐ. പഴയ കോണ്‍ഗ്രസ്‌ ബന്ധത്തിന്റെ ‘ഹാങ്‌ഓവര്‍’ ഉള്ള പാര്‍ട്ടിയാണ്‌. 1978 മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ ഏഴുവരെ നടന്ന സി.പി.ഐ.യുടെ ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസ്സോടെ കോണ്‍ഗ്രസ്‌ ബന്ധം അവസാനിപ്പിച്ചുവെന്നാണ്‌ സി.പി.ഐ. പറഞ്ഞത്‌. എന്നാല്‍ സി.പി.ഐ. നേതാവ്‌ പി.കെ.വാസുദേവന്‍ നായര്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ മുഖ്യമന്ത്രിയായത്‌ 1978 ഒക്ടോബറിലാണ്‌. കോണ്‍ഗ്രസ്സിനോട്‌ ഇവിടത്തെ സി.പി.ഐക്കാര്‍ക്കുള്ള താത്‌പര്യമാണ്‌ ഇത്‌ കാണിക്കുന്നത്‌”
പിന്നീട്‌ 1978ല്‍ ഒരു ഉപതിരഞ്ഞെടുപ്പിലും 1979ല്‍ നടന്ന നാല്‌ ഉപതിരഞ്ഞെടുപ്പുകളിലും അന്നത്തെ സി.പി.ഐ. ഉള്‍പ്പെട്ട കോണ്‍ഗ്രസ്സിന്റെ മഹാമുന്നണി തോറ്റു. 1979ലെ പഞ്ചായത്തു തിരഞ്ഞെടുപ്പിലും ജനം ഈ മുന്നണിയെ തള്ളി. ആ തിരഞ്ഞെടുപ്പുഫലത്തിന്റെ ചൂടേറ്റപ്പോഴാണ്‌ കേരളത്തിലെ സി.പി.ഐ. നിലപാടു മാറ്റി കോണ്‍ഗ്രസ്‌ ബന്ധം ഉപേക്ഷിച്ചത്‌. പഴയ കോണ്‍ഗ്രസ്‌ ബന്ധത്തിന്റെ ‘ഹാങ്‌ഓവര്‍’ വിടാത്ത ചിലര്‍ സി.പി.ഐ നേതൃത്വത്തില്‍ ഉണ്ടായേക്കാം. ആ ഹാങ്‌ഓവറിന്റെ തികട്ടലുകളാണ്‌ പുറത്തുവരുന്നതെന്നും പിണറായി പരിഹസിച്ചിരുന്നു.
എല്‍.ഡി.എഫ്‌. യോഗം വിളിക്കാന്‍ വൈകിയെന്ന ആരോപണം ശരിയല്ല. യോഗം ചേരാന്‍ പന്ന്യന്‍ രവീന്ദ്രന്റെ സൗകര്യം മാത്രം നോക്കിയാല്‍ മതിയാകില്ല. എല്ലാവരുടെയും സൗകര്യം നോക്കേണ്ടേയെന്നായിരുന്നു പിണറായിയുടെ മറുപടി.
പതിവുപോലെ രാഷ്ട്രീയമായി അനുകൂലസമരം ലഭിച്ചിട്ടും പാഴാക്കുന്നതിനെതിരെ എല്‍ഡിഎപിലും സിപിഎം – സിപിഐ അണികളിലും പ്രതിഷേധം വ്യാപകമായിട്ടുണഅട്‌. അതിനെ തണുപ്പിക്കാന്‍ കൂടിയാണ്‌ മാര്‍ച്ച്‌ പ്രഖ്യാപിച്ചതെന്നു കരുതാം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply