അട്ടപ്പാടി സമരഭൂമിയാകുമ്പോള്‍

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നില്‍ ആദിവാസികളുടെ നില്പ്പുസമരം അനശ്ചിതമായി നീളുമ്പോള്‍, കേരളത്തിലെ ആദിവാസികളുടെ പ്രധാന മേഖലയായ അട്ടപ്പാടിയും സമരഭൂമിയാകുന്നു. പ്രബുദ്ധകേരളത്തെ ഞെട്ടിച്ച് അവിടെ ആവര്‍ത്തിക്കുന്ന ശിശുമരണങ്ങളും സമരത്തിന് കാരണമായിട്ടുണ്ട്. ഗോത്രമഹാസഭ മാത്രമല്ല, സിപിഎമ്മും സിപിഐയും സമരമാര്‍ഗ്ഗത്തിലാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇന്ന് മന്ത്രി മുനീര്‍ അട്ടപ്പാടിയിലെത്തും. പട്ടികജാതി – വര്‍്ഗ്ഗ ഗോത്രകമ്മീഷനും ഉടന് സന്ദര്‍ശിക്കുമെന്നറിയുന്നു. കേരളത്തിലെ ആദിവാസി അധിവാസ മേഖലകള്‍ പട്ടികവര്‍ഗ്ഗ മേഖലകളായി പ്രഖ്യാപിക്കണമെന്നതാണ് ഗോത്രമഹാസഭയുടെ അടിസ്ഥാന ആവശ്യം. അതാകട്ടെ ഭരണഘടനാപരമായ അവകാശമാണുതാനും. അട്ടപ്പാടി ബ്ലോക്കില്‍ നിലവില്‍ അഗളി, പുത്തൂര്‍, ഷോളയൂര്‍ […]

attapadiതിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നില്‍ ആദിവാസികളുടെ നില്പ്പുസമരം അനശ്ചിതമായി നീളുമ്പോള്‍, കേരളത്തിലെ ആദിവാസികളുടെ പ്രധാന മേഖലയായ അട്ടപ്പാടിയും സമരഭൂമിയാകുന്നു. പ്രബുദ്ധകേരളത്തെ ഞെട്ടിച്ച് അവിടെ ആവര്‍ത്തിക്കുന്ന ശിശുമരണങ്ങളും സമരത്തിന് കാരണമായിട്ടുണ്ട്. ഗോത്രമഹാസഭ മാത്രമല്ല, സിപിഎമ്മും സിപിഐയും സമരമാര്‍ഗ്ഗത്തിലാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇന്ന് മന്ത്രി മുനീര്‍ അട്ടപ്പാടിയിലെത്തും. പട്ടികജാതി – വര്‍്ഗ്ഗ ഗോത്രകമ്മീഷനും ഉടന് സന്ദര്‍ശിക്കുമെന്നറിയുന്നു.
കേരളത്തിലെ ആദിവാസി അധിവാസ മേഖലകള്‍ പട്ടികവര്‍ഗ്ഗ മേഖലകളായി പ്രഖ്യാപിക്കണമെന്നതാണ് ഗോത്രമഹാസഭയുടെ അടിസ്ഥാന ആവശ്യം. അതാകട്ടെ ഭരണഘടനാപരമായ അവകാശമാണുതാനും. അട്ടപ്പാടി ബ്ലോക്കില്‍ നിലവില്‍ അഗളി, പുത്തൂര്‍, ഷോളയൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളാണ് നിലവിലുള്ളത്. അഗളി പഞ്ചായത്തില്‍ 73 ഊരുകളിലായി 11,744 പുത്തൂര്‍ പഞ്ചായത്തില്‍ 67 ഊരുകളിലായി 9684; ഷോളയൂര്‍ പഞ്ചായത്തില്‍ 52 ഊരുകളിലായി 9230   എന്നീ ക്രമത്തിലാണ് ജനസംഖ്യ. (പട്ടിക  വര്‍ഗ്ഗ വകുപ്പിലുള്ള പഞ്ചായത്തുതല കണക്കുകളില്‍ നിന്ന്). നിലവില്‍ അട്ടപ്പാടി ബ്ലോക്കിലെ 3 പഞ്ചായത്തുകളില്‍ നിന്നും 192 ഊരുകളിലെ 30,658 പേര്‍ ജനസംഖ്യയുള്ള മേഖലകളെ വേര്‍പ്പെടുത്തി delimitation രണ്ട് ആദിവാസി പഞ്ചായത്തുകള്‍ക്ക് എങ്കിലും പുതുതായി രൂപം നല്‍കുകയും, രണ്ട് പഞ്ചായത്തുകള്‍ ചേര്‍ത്ത് പ്രത്യേക ആദിവാസി ബ്ലോക്ക് പഞ്ചായത്തിന് രൂപം നല്‍കുകയും ചെയ്യണമെന്നാണവരുടെ ആവശ്യം. വനാവകാശ നിയമമനുസരിച്ചുള്ള മേഖലകള്‍ കൂടി ഗ്രാമസഭകള്‍ തിട്ടപ്പെടുത്തുമ്പോള്‍ പരിഗണിക്കേണ്ടതാണ്. ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വതപരിഹാരമെന്ന നിലയിലാണ് ഗോത്രമഹാസഭ ഈ ആവശ്യം ഉന്നയിക്കുന്നത്.
അടിസ്ഥാനപരമായ ഈ വിഷയത്തോട് പ്രതികരിക്കാതെയാണ്  ഇടതുപാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ തടയുന്നതിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച് എം.ബി. രാജേഷ് എം.പി അഗളിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്.  ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അട്ടപ്പാടിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പാക്കേജുകളുടെ നിര്‍വഹണം അവതാളത്തിലാണെന്നും സര്‍ക്കാറിന്റെ ക്രൂരമായ അവഗണനമൂലമുള്ള നരഹത്യയാണ് അട്ടപ്പാടിയില്‍ അരങ്ങേറുന്നതെന്നും അദ്ദേഹം പറയുന്നു. ഐ.ഡി.എം.എസ്, ജനനിസുരക്ഷ യോജന പദ്ധതിയുടെ പ്രയോജനം ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും പാരാമിലിറ്ററി ജീവനക്കാരുടെയും കുറവുണ്ട്. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായ പരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് എം.ബി. രാജേഷ് അറിയിച്ചു.
അതേസമയം  സിപിഐ നേതാവും ആദിവാസി മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഈശ്വരി രേശനും അനിശ്ചിതകാല നിരാഹാരം തുടങ്ങുകയാണ്. ആവശ്യങ്ങളൊന്നാണെങ്കിലും ഭിന്നിച്ചുള്ള സമരമാണ് ഇരുകൂട്ടരും നടത്തുന്നത്. എംപിയെ മുന്നില്‍ നിര്‍ത്തി സിപിഎം ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ചതാണു സിപിഐയെ ചൊടിപ്പിച്ചത്. അട്ടപ്പാടിയില്‍ തുടര്‍ച്ചയായി സമരം നടത്തിയതു സിപിഐയാണെന്നു കാണിച്ചു ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് പത്രക്കുറിപ്പ് ഇറക്കി. അട്ടപ്പാടിയില്‍ മരണമടഞ്ഞ നവജാതശിശുക്കളുടെ രക്ഷിതാക്കള്‍ക്കു ധനസഹായം നല്‍കിയതും തുടര്‍ച്ചയായി സമരരംഗത്ത് ഇറങ്ങിയതുമായ ഏക രാഷ്ട്രീയ പാര്‍ട്ടി സിപിഐ ആണെന്നും പത്രക്കുറിപ്പിലെഴുതിയത് സിപിഎമ്മിനെ വിമര്‍ശിക്കാനാണെന്നു വ്യക്തം.
ഇടതുപാര്‍ട്ടികള്‍ അട്ടപ്പാടിയില്‍ നിരാഹാര സമരവുമായി രംഗത്തിറങ്ങിയത് ആദിവാസികളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ പറയുന്നു. ഇക്കാര്യത്തില്‍  ഭരിച്ച എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. അധികാരത്തില്‍ ഇരിക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാതെ, പിന്നീട് സമരവുമായി രംഗത്തിറങ്ങുന്നതില്‍ കാര്യമില്ല. ആദിവാസികള്‍ക്ക് ഭൂമിയില്‍ അവകാശമില്ലാത്തതാണ് അടിസ്ഥാന പ്രശ്‌നം. ഇത് മറച്ചുവെച്ച് മറ്റു വിഷയങ്ങള്‍ ഉയര്‍ത്തികാട്ടി നടത്തുന്ന സമരങ്ങള്‍ ഫലം ചെയ്യില്ലെന്നും ഗീതാനന്ദന്‍ വ്യക്തമാക്കി.
സത്യത്തില്‍ അതുതന്നെയാണ് പ്രശ്‌നം. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കെന്ന പേരില്‍ ഇന്നോളം ചിലവഴിച്ച പണത്തിന്‌റെ കണക്കു കേട്ടാല്‍ ആരും ഞെട്ടും. അവിടം സ്വര്‍ഗ്ഗമാകാന് അതുമതി. ഏറെ പ്രതീക്ഷയേകിയ അഹാഡ്‌സും ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തി. എന്നിട്ടും അവിടെ പോഷകാഹാരകുറവുമൂലം കുട്ടികള്‍ മരിക്കുന്നു. ആദിവാസികളെ തങ്ങളുടെ ആശിതരാക്കി നിലനിര്ത്താനാണ് എല്ലാവരും ശ്രമിച്ചത്. ഈ അനുഭവങ്ങള്‍ നിലനില്ക്കുമ്പോഴും അത്തരത്തിലുള്ള പദ്ധതികള്‍ക്കായി സമരം ചെയുന്നതില്‍ എന്തര്‍ത്ഥം? ഗോത്രസഭ മുന്നോട്ടുവെക്കുന്ന, ഭരണഘടനാപരമായ അവരുടെ സ്വയംഭരണാവകാശം അംഗീകരിക്കുകയും കൃഷിഭൂമി ലഭ്യമക്കുകയുമാണ് വേണ്ടത്. ബാക്കിയെല്ലാം അതിനു പുറകെ വരുന്ന കാര്യങ്ങള്‍ മാത്രം. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply