അടൂരിന് സിനിമയെ കുറിച്ചെന്തറിയാം?

അടൂരിന് സിനിമയെ കുറിച്ചെന്തറിയാം? അങ്ങനെതന്നെ ചോദിക്കേണ്ടിവരുന്നു. ഇംഗ്ലീഷ് അറിയാത്തവര്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കേണ്ടെന്ന അദ്ദേഹത്തിന്റെ  പ്രസ്താവന മറ്റെന്തിന്റെ തെളിവാണ്? ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ വരുന്ന ലോക സിനിമകള്‍ കണ്ട് മനസ്സിലാക്കാന്‍ ഡെലിഗേറ്റുകള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസമുണ്ടാകണം എന്നാണ് അദ്ദേഹം പറയുന്നത്. സിനിമ അടിസ്ഥാനപരമായി ദൃശ്യഭാഷയാണെന്ന പ്രാഥമികമായ കാര്യം പോലും അടൂരിന് അറിയില്ലേ? അല്ലെങ്കില്‍ അതു നിഷേധിക്കുന്നതാണോ?  സബ് ടൈറ്റിലില്ലാതെതന്നെ ആര്‍ക്കും ആസ്വദിക്കാവുന്ന എത്രയോ ലോകക്ലാസിക്കുകളുണ്ട്. അടൂരിന്റേത് ഒരുപക്ഷെ ആ നിലവാരത്തിലെത്തിയിട്ടില്ലായിരിക്കാം. ആദ്യമായി ലോക സിനിമ കണ്ട് മനസ്സിലാക്കാന്‍ ആരും വരേണ്ടതില്ലെന്നു […]

adoorഅടൂരിന് സിനിമയെ കുറിച്ചെന്തറിയാം? അങ്ങനെതന്നെ ചോദിക്കേണ്ടിവരുന്നു. ഇംഗ്ലീഷ് അറിയാത്തവര്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കേണ്ടെന്ന അദ്ദേഹത്തിന്റെ  പ്രസ്താവന മറ്റെന്തിന്റെ തെളിവാണ്? ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ വരുന്ന ലോക സിനിമകള്‍ കണ്ട് മനസ്സിലാക്കാന്‍ ഡെലിഗേറ്റുകള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസമുണ്ടാകണം എന്നാണ് അദ്ദേഹം പറയുന്നത്.
സിനിമ അടിസ്ഥാനപരമായി ദൃശ്യഭാഷയാണെന്ന പ്രാഥമികമായ കാര്യം പോലും അടൂരിന് അറിയില്ലേ? അല്ലെങ്കില്‍ അതു നിഷേധിക്കുന്നതാണോ?  സബ് ടൈറ്റിലില്ലാതെതന്നെ ആര്‍ക്കും ആസ്വദിക്കാവുന്ന എത്രയോ ലോകക്ലാസിക്കുകളുണ്ട്. അടൂരിന്റേത് ഒരുപക്ഷെ ആ നിലവാരത്തിലെത്തിയിട്ടില്ലായിരിക്കാം. ആദ്യമായി ലോക സിനിമ കണ്ട് മനസ്സിലാക്കാന്‍ ആരും വരേണ്ടതില്ലെന്നു അദ്ദേഹം പറയുന്നു. അതുപറയാന്‍ ആരാണ് അദ്ദേഹത്തിന് അവകാശം നല്കിയതാവോ?
കഴിഞ്ഞില്ല അടൂരിന്റെ പുച്ഛം നിറഞ്ഞ വാക്കുകള്‍. അര്‍ഹതയില്ലാത്തവര്‍ പുറത്തുനില്‍ക്കുമ്പോള്‍ ചില ചൂടന്‍ രംഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് അനാവശ്യമായി തിരക്കുണ്ടാക്കുകയാണ് ചിലര്‍. ആദ്യമായി വരുന്നവര്‍ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സിനിമ കാണാന്‍ അവസരം നല്‍കാനാവില്ല.  സിനിമ കാണാന്‍ അര്‍ഹതയുള്ളവര്‍ പുറത്തിരിക്കുമ്പോള്‍ ഒരു അര്‍ഹതയുമില്ലാത്തവരാണ് പലപ്പോഴും തിയറ്ററുകള്‍ കൈയടക്കുക എന്നൊക്കെ അദ്ദേഹം കൂട്ടിചേര്ത്തു. എന്താണാവോ ഈ അര്‍ഹത?
തീര്‍ച്ചയായും പാസ് വിതരണത്തില്‍ നിയന്ത്രണം വേണം. എന്നാലതിനു ഇംഗ്ലീഷറിവോ സ്ഥിരം ഫെസ്റ്റിവലില്‍ വരാറുണ്ടെന്നതോ ഒന്നുമാകരുത് മാനദണ്ഡം. ഇംഗ്ലീഷ് അറിയാത്തവര്‍ക്കും ആദ്യമായി മേളക്കുവരുന്നവര്‍ക്കും സിനിമ കാണാന്‍ കഴിയണം. ഫസ്റ്റ് കം ഫസ്റ്റ് സര്‍വ് എന്നതുമാത്രമാണ് നിയന്ത്രണത്തിനുള്ള ഏകമാര്‍ഗ്ഗം.
അടൂരിങ്ങനെ പറഞ്ഞെങ്കിലും സിനിമ കാണുന്നതിനുള്ള ആരുടെയും അവകാശം നിഷേധിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതാണ് ശരി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply