അംബേദ്ക്കര്‍ ഒരു ബ്രാഹ്മണനായിരുന്നെങ്കില്‍

പ്രമോദ് ശങ്കരന്‍ Dr.Br.അംബേദ്ക്കര്‍ ഒരു ബ്രാഹ്മണനായിരുന്നെങ്കില്‍ ചെഗുവേര തലയേക്കാള്‍ കൂടുതല്‍ അംബേദ്ക്കര്‍ തല കൊണ്ട് ഹിന്ദുത്വതത്തിനെതിരെ കേരളം പ്രതിരോധത്തിന്റെ മതിലുയര്‍ത്തിയേനെ !! ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രിയം അധികാരത്തില്‍ എത്തുകയാണങ്കില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തേയും സാഹോദര്യത്തെയും അത് അപകടപ്പെടുത്തുമെന്ന് 1916 മുതല്‍ 56 ല്‍ മരിക്കുന്ന നിമിഷം വരെ Dr.BR അംബേദ്ക്കര്‍ പറയുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത 1916 ല്‍ അദ്ധേഹം രാഷ്ട്രിയമായ് സംസാരിച്ചു തുടങ്ങന്ന സാഹചര്യത്തില്‍ ബ്രാഹ്മണിക്കല്‍ ഹിന്ദുയിസത്തിന്റെ അപകടകരമായ സാനിധ്യമായ ഇന്നത്തെ RSS ഒരു ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം […]

ambപ്രമോദ് ശങ്കരന്‍

Dr.Br.അംബേദ്ക്കര്‍ ഒരു ബ്രാഹ്മണനായിരുന്നെങ്കില്‍ ചെഗുവേര തലയേക്കാള്‍ കൂടുതല്‍ അംബേദ്ക്കര്‍ തല കൊണ്ട് ഹിന്ദുത്വതത്തിനെതിരെ കേരളം പ്രതിരോധത്തിന്റെ മതിലുയര്‍ത്തിയേനെ !!

ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രിയം അധികാരത്തില്‍ എത്തുകയാണങ്കില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തേയും സാഹോദര്യത്തെയും അത് അപകടപ്പെടുത്തുമെന്ന് 1916 മുതല്‍ 56 ല്‍ മരിക്കുന്ന നിമിഷം വരെ Dr.BR അംബേദ്ക്കര്‍ പറയുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത 1916 ല്‍ അദ്ധേഹം രാഷ്ട്രിയമായ് സംസാരിച്ചു തുടങ്ങന്ന സാഹചര്യത്തില്‍ ബ്രാഹ്മണിക്കല്‍ ഹിന്ദുയിസത്തിന്റെ അപകടകരമായ സാനിധ്യമായ ഇന്നത്തെ RSS ഒരു ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം സംഘടന എന്ന നില്‍യില്‍ രൂപപ്പെട്ടിട്ടു പോലും ഇല്ലായിരുന്നു

ഇന്ത്യന്‍ സമൂഹത്തെ കുറിച്ച് ആഴത്തില്‍ പാണ്ഡ്യത്യം മുള്ള Dr.അംബേദ്ക്കറുടെ ദീര്‍ഘ കാഴ്ചയെ ശരിവെച്ച് കെണ്ട് സമകാലീന ഇന്ത്യയില്‍ അധികാരത്തില്‍ എത്തുകയും ചെയ്ത ഘട്ടത്തിലാണ് നമ്മളിന്ന്. ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം എങ്ങിനെയാണ് അതിന്റെ വളര്‍ച്ച സാധ്യമാക്കുന്നതെന്നും പുരാണ ഇതിഹാസങ്ങളും ഭഗവതഗീതയും എങ്ങിനെയാണ് അതിന്റെ വളര്‍ച്ചക്ക് അനുഗുണമായ രീതിയില്‍ മണ്ണ് ഒരുക്കുന്നതെന്നു അദ്ധേഹം സുവ്യക്തമായ് വ്യക്തമാക്കുന്നുണ്ട്.

ഫാസിസത്തിന് എതിരായ് ഇന്ത്യയില്‍ ഉയര്‍ന്ന വരുന്ന പോരാട്ടങ്ങളുടെ ആശപരമായ് കരുത്ത് ഇന്ന് DR. അംബേദ്ക്കറുടെ ചിന്താപദ്ധതികളാണെന്നത് യാത്ഥാര്‍ത്ഥ്യവുമാണ് . എന്നിരിക്കെ രാഷ്ട്രിയും ബൗദ്ധതികവുമായ ഇടപ്പെടലുകളില്‍ ഏറെ മുന്നിലുള്ള കേരളം എന്ത് കൊണ്ടാവും ഇന്ത്യയുടെ ജാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വത്തിന് എതിരെ Dr. Br അംബേദ്ക്കറുടേ ആശായ പദ്ധതികളെ രാഷ്ട്രിയമായ് വായിക്കാനും പ്രചരിപ്പിക്കാനുമുള്ള ഒരു ശ്രമവും ഇന്നേവരെ നടത്താതിരിക്കുന്നത്.

കേരളത്തിന്റെ ബൗദ്ധികമായ ഇടപ്പെടലുകളി ല്‍ വലിയ മേല്‍കയുള്ളത് ഇടതുപക്ഷരാട്രിയത്തിനും മാര്‍ക്‌സിസ്റ്റുകള്‍ക്കും ആണെന്നിരിക്കെ ഫാസിസത്തിന് എതിരായ് ഇന്ത്യന്‍ ഫാസിസത്തയും അതിന്റെ സ്വഭാവത്തേയും തന്റെ ജീവിതകാലം മുഴുവന്‍ വിശദീകരിച്ച അംബേദ്ക്കറുടെ പുസ്തകളൊ അതിന്റെ വായനയും നടന്നിട്ടില്ല. എന്ത് കൊണ്ട് മാര്‍ക്‌സിസ്റ്റുകള്‍ Dr. അംബേദ്ധകറേയും അദ്ധേഹത്തിന്റെ ആശയത്തേയും അകറ്റി നിര്‍ത്തുന്നു. അതിന് കൃത്യമായ് ഒരു കാരണമുണ്ട്.അതിലേക്ക് അവസാനം വരാം.

ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ കേവല സാമ്പത്തിക മാത്രവാദത്തിന്റെ അളവുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങുന്നതല്ല ഇന്ത്യന്‍ സമൂഹമെന്ന് തിരിച്ചറിവ് സോ കോള്‍ഡ് മാര്‍ക്‌സിസ്റ്റുകളില്‍ നിന്നും ഭിന്നമായ് നവമാര്‍ക്‌സിസ്റ്റുകളായ് രൂപപ്പെട്ടിരിക്കുന്നവര്‍ക്ക് ഇടയില്‍ സജീവമാണ്. അതിനാല്‍ ബൗദ്ധതികമായ് ഇന്ത്യന്‍ ഫാസിസത്തെ പ്രതിരോധിക്കാനുള്ള മെറ്റിരിയല്‍ കളക്ഷനായ് കണ്ടെത്തുന്നതും ഇന്ത്യയില്‍ നിന്നല്ല മറിച്ച് ദെറിദയും ,അല്‍ത്തുസറും ഫൂക്കോയിലും ഉംമ്പര്‍ട്ടോ ഇക്കോയുടെ ഡിസ്‌ക്കോഴസിലും ഒക്കെയാണ്. ഇവരൊക്കെ മോശക്കാരാണ് എന്ന വിരോധമല്ല പറയുന്നത് മറിച്ച് വളരെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യമാണ് ഉന്നയിക്കനത്. എന്ത് കൊണ്ടാണ് മുകളില്‍ പറഞ്ഞ പണ്ഢിത ശേണിയിലേക്ക് ഇന്ത്യന്‍ ഫാസിസത്തെ കൃത്യമായ് നിര്‍വചിച്ച Dr. Br. അംബേദക്കറുടെ പേര് കൂടെ ആ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുത്വപ്പെടുന്നില്ല.അംബേദ്ക്കര്‍ മാത്രമാണ് ഹിന്ദുത്വത്തിന് പ്രതിരോധം തീര്‍ക്കാനുള്ള ഒരേ ഒരു ആശയമെന്ന കേവലമായ അവകാശവാദവും ഇല്ല. എന്നാല്‍ Dr.അംബേദക്കറുടെ പ്രധാനപ്പെട്ടതാണ് താനും.

ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ ടൂളുകള്‍ പോരതെവരും എന്ന്,മനസിലാക്കുമ്പോഴാണ് നവമാര്‍ക്‌സിസ്റ്റുകള്‍ അവസാനം ഗ്രാംഷിയില്‍ എത്തിച്ചേര്‍ന്നിക്കുന്നത്.ഗ്രാംഷി കേവലമായ സാമ്പത്തിക മാത്രവാദം അല്ലെന്നും സാംസ്‌കാരിക ദേശിയത, സബാള്‍ട്ടേണ്‍ ചിന്തകള്‍ ,അധീശ പ്രത്യയശാസ്ത്രം തുടങ്ങിയ സൗകര്യങ്ങളാണ് നവമാര്‍ക്‌സിസ്‌ററുകള്‍ ഗ്രാംഷിയില്‍ കണ്ടെത്തുന്നത്. അദ്ധേഹത്തിന്റെ ജയില്‍ കുറിപ്പുകളുടെ സമ്പൂര്‍ണ സമാഹാരം മലയാളത്തില്‍ പ്രസ്ദ്ധികരിച്ചിട്ടുണ്ട് .മാര്‍ക്‌സിനെ വച്ച് നടക്കാത്തത് ഗ്രംഷിക്ക് കഴിയുമോ എന്ന അനേഷണമാണ് ,നല്ലതാണ്. ഇവിടെയും ചോദ്യമൊന്നെ ഒള്ളു .എന്ത് കൊണ്ട് അംബേദകറിലേക്ക് ഇവര്‍ക്ക് എത്താന്‍ കഴിയുന്നില്ല. ഗ്രന്ഥശാല പ്രസ്ഥാനവും പുരോഗമന പ്രസ്ഥാനങ്ങളും വായനശാലകളെ കൊണ്ട് നിറച്ച കേരളത്തിന്റ ബൗദ്ധികമണ്ഢലും അംബ്ദകറെ അകറ്റി നിര്‍ത്തുന്നു. ലാറ്റിന്‍ അമേരിക്കയിലേയും സോവിയറ്റ് യൂണിയനിലേയും പോരാളികളുടെ പുസ്തകങ്ങളുടെ തര്‍ജ്ജമ കിട്ടുന്ന കേരളത്തില്‍ ഇന്ത്യയുടെ സാമൂഹ്യ വിപത്തായ ബ്രാഹ്മണിക്കല്‍ ഹിന്ദത്വന് എതിരായ അംബദ്ക്കര്‍ അന്യമാണിന്നും.

എന്ത് കൊണ്ട് കേരളത്തില്‍ Dr. Br. അംബേദ്ക്കര്‍ വായിക്കപ്പെടുന്നില്ലായെന്നതിന് പ്രധാനപ്പെട്ട കാരണങ്ങളുണ്ട് .പ്രാഥമികമായും അംബേദ്ക്കര്‍ ചേദ്യംചെയ്യുന്നത് Rss ന്റെ ഹിന്ദുത്വപദ്ധതിയെ മാത്രല്ല ജാതിവ്യവ്സ്ഥയില്‍ ഊന്നിയുള്ള ബ്രാഹ്മണിസതിന്റെ അധികാരങ്ങളേയുമാണ്. ബ്രാഹ്മണിസം തുല്യ നീതി നിഷേധിക്കുന്ന വിഭാകങ്ങളുടെ അവകാശങ്ങള്‍ക്കും അധികാരത്തേയും അത് ഉറപ്പ് നല്‍ക്കുന്നു.കേരളത്തിന്റെ ബൗദ്ധിമണ്ഢലത്തേയും ,ഇടപ്പെടലിന്റെ അതികാരവും നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുള്ള മാര്‍ക്‌സിസറ്റുകള്‍ ഇപ്പോഴും ജീവിക്കുന്നത് ജാതിക്ക് ഉള്ളില്‍ തന്നെ ആയത് കൊണ്ട് ജാതിവ്യവസ്ഥയെ മനസിലാകുന്നതില്‍ വേണ്ടത്ര നിലയില്‍ വിജയിച്ചിട്ടില്ല. മാത്രമല്ല കേരള മോഡല്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന് പുറം തള്ളിയ വലിയ ഒരു ജനത ഇവിടെ ഉണ്ടെന്നും അവര്‍ക്ക് അംബേദ്ക്കറെ കണ്ടത്തി കൊടുക്കുന്നതിലൂടെ സംഭവിക്കുന്നത് അവരുടെ രാഷ്ട്രിയ അവകാശത്തെ സ്വയംതിരിച്ചറിയാന്‍ സഹായിക്കലുമാവും.

രണ്ടാമതായ, അംബേദ്ക്കറുടെ ചിന്തകള്‍ക്ക് കേരളത്തില്‍ വലിയ സ്വീകര്യത കൈവരുന്നതോടു കൂടി ദലിത് ആദിവാസികളെ രാഷ്ട്രിയമായ് ശരിവെക്കേണ്ടി വരും .എന്ന് വച്ചാല്‍ അവരുടെ പൊളിറ്റികല്‍ ഏജന്‍സിയെ അംഗീകരിക്കേണ്ടി വരും. അതിലെ പ്രശ്‌നമന്താണങ്കില്‍ ദലിത് ആദിവാസി വിഭാകങ്ങളുടെ ജീവിതത്തിന്റെ നോക്കി നടത്തിപ്പിനുള്ള കുത്തക ഇല്ലാതാവുകയും ഒരും രാഷ്ട്രിയമായ് സമൂഹമായ് അവരെ കാണാേണ്ടിവരും എന്നതാണ്.

മൂന്നാമതായ് ഇന്ത്യന്‍ സമൂഹത്തേയും അതിന്റെ സങ്കീര്‍ണതകളേയും ഇഴപിരിച്ചഴിച്ചെടുത്ത് അവതരിപ്പിച്ച, ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രിയ അധികാരത്തിന്റെ വിനാശത്തേ കുറിച്ച് അതിന്റെ ജന്മത്തിന് മുന്നെ ദീര്‍ഘ കാഴ്ച നടത്തിയ DR .ബാബ സാഹിബ് Br. അംബേദ്ക്കര്‍ ഒരു ബ്രാഹ്മണന്‍ അല്ല എന്നത് കൊണ്ട് കൂടിയാണ് കേരളത്തില്‍ വിജ്ഞാനത്തിന്റെ സവര്‍ണ മണ്ഡലം അദ്ധേഹത്തെ അകറ്റി നിര്‍ത്തിയിരിക്കുന്നത്. അത് ജാതി ഹിന്ദുവിന്റെ അയിത്ത ബോധം കൊണ്ടല്ല മാത്രമല്ല മറിച്ച് ഇന്ത്യയിലെ അപരരാക്കീ നിര്‍ത്തുന്നവരുടെ ,നീതി നിഷേധിക്കുന്നവരുടെ വിമോചനമാര്‍യ് എളുപ്പത്തില്‍ തീ പിടിക്കുന്ന ഒന്നായ് അത് മാറീതീരുമെന്നത് കൊണ്ട് കൂടിയാണ്. തീര്‍ച്ചയായും അംബേദ്ക്കര്‍ ഒരു അയിത്ത ജാതി കാരന്‍ അല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ തെരുവുകളില്‍ ചെഗുവേര തലയേക്കാള്‍ കൂടുതല്‍ Dr. അംബേദ്ക്കറുടെ തലകള്‍ കൊണ്ട് ഹിന്ദുത്വത്തിന് എതിരെ രാഷട്രിയ കേരളം മതിലുയര്‍ത്തിയേനെ .

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply