സൂഗതകുമാരിയുടേത് ഗാന്ധിയന്‍ മൗലികവാദം

ഏതു മൗലികവാദവും അപകടകരമാണ്. അത് മതമൗലികവാദം മാത്രമല്ല. മതേതരമൗലികവാദവും അപകടകരമാണ്. പരിസ്ഥിതിമൗലികവാദം, ദളിത് മൗലികവാദം, മാര്‍ക്‌സിസ്റ്റ് മൗലികവാദം, യുക്തിവാദ മൗലികവാദം  എന്നിങ്ങനെ മൗലികവാദങ്ങള്‍ നിരവധി. അതുപോലെതന്നെ ഒന്നാണ് ഗാന്ധിയന്‍ മൗലികവാദവും. അരുന്ധതി റോയി്കകു മറുപടിയായി മാതൃഭൂമി പത്രത്തില്‍ സുഗതകുമാകി ടീച്ചര്‍ എഴുതിയ ലേഖനം ഗാന്ധിയന്‍ മൗലികവാദത്തിനു ഉദാഹരണമല്ലാതെ മറ്റെന്തണ്? അല്ലെങ്കില്‍ അവരുടെ വരികള്‍ നോക്കുക. ഇന്ന് നാം അഭിമുഖീകരിക്കുന്ന ഓരോ പ്രശ്‌നത്തിനും പരിഹാരം ഗാന്ധിവചസ്സുകളിലുണ്ട്. അവ ഇന്ത്യയുടെ ചിരന്തന സംസ്‌കൃതിയുടെ ശബ്ദമാണ്. ലോകത്തു ഇന്നോളമുണ്ടായിട്ടുള്ള ഏതെങ്കിലും മഹാനെ […]

sssssഏതു മൗലികവാദവും അപകടകരമാണ്. അത് മതമൗലികവാദം മാത്രമല്ല. മതേതരമൗലികവാദവും അപകടകരമാണ്. പരിസ്ഥിതിമൗലികവാദം, ദളിത് മൗലികവാദം, മാര്‍ക്‌സിസ്റ്റ് മൗലികവാദം, യുക്തിവാദ മൗലികവാദം  എന്നിങ്ങനെ മൗലികവാദങ്ങള്‍ നിരവധി. അതുപോലെതന്നെ ഒന്നാണ് ഗാന്ധിയന്‍ മൗലികവാദവും.
അരുന്ധതി റോയി്കകു മറുപടിയായി മാതൃഭൂമി പത്രത്തില്‍ സുഗതകുമാകി ടീച്ചര്‍ എഴുതിയ ലേഖനം ഗാന്ധിയന്‍ മൗലികവാദത്തിനു ഉദാഹരണമല്ലാതെ മറ്റെന്തണ്? അല്ലെങ്കില്‍ അവരുടെ വരികള്‍ നോക്കുക. ഇന്ന് നാം അഭിമുഖീകരിക്കുന്ന ഓരോ പ്രശ്‌നത്തിനും പരിഹാരം ഗാന്ധിവചസ്സുകളിലുണ്ട്. അവ ഇന്ത്യയുടെ ചിരന്തന സംസ്‌കൃതിയുടെ ശബ്ദമാണ്. ലോകത്തു ഇന്നോളമുണ്ടായിട്ടുള്ള ഏതെങ്കിലും മഹാനെ കുറിച്ച് ഇങ്ങനെ പറയാന്‍ കഴിയുമോ? ഇത് മൗലികവാദമല്ലാതെ മറ്റെന്താണ്?
അരുന്ധതിയോട് സുഗതകുമാരി ചോദിക്കുന്ന ചില ചോദ്യങ്ങള്‍ നോക്കുക  ഗാന്ധിയെ പറ്റി പൊതുവായി അംഗീകരിക്കപ്പെടുന്ന നിരവധി വിഷയങ്ങള്‍ക്കൊപ്പം അവര്‍ ചോദിക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്ന അതികഠിനവും നീചവുമായ അയിത്താചരണത്തിന്റെ ഇരകളായ ഭാംഗികളെ തന്റെ ആശ്രമത്തിലും ഹൃദയത്തിലും ചേര്‍ത്തണച്ച സ്‌നേഹാകുലതയോ നുണ? ഹിന്ദുമതത്തിന്റെ ഏറ്റവും വലിയ കളങ്കമാണിതെന്ന് നൂറുവട്ടം വിളിച്ചുപറഞ്ഞതോ? അവര്‍ ചണ്ഡാളരല്ല, ഈശ്വരന്റെ മക്കളാണ്, ഹരിയുടെ ജനങ്ങളാണ്, വൈഷ്ണവജനതയാണ് എന്ന് നമ്മെ ഉദ്‌ബോധിപ്പിച്ചു എന്നതോ? ആ ആഹ്വാനത്തിന്റെ പ്രകാശതരംഗങ്ങള്‍ വന്നലച്ചതിനാല്‍ മലബാറിലും കൊച്ചിതിരുവിതാംകൂറുകളെന്ന ചെറു നാട്ടുരാജ്യങ്ങളില്‍പ്പോലും ചരിത്രത്തിലാദ്യമായി ഹരിജന്‍ സ്‌കൂളുകള്‍ ഉയര്‍ന്നുവന്നതോ? ഒരു തൊഴിലും നികൃഷ്ടമല്ലെന്ന സന്ദേശം കര്‍ശനമായി നടപ്പാക്കി പത്‌നി കസ്തൂര്‍ബയെയും മുടിചൂടാമന്നനായ ജവാഹര്‍ലാലിനെയും വരെ മാലിന്യങ്ങള്‍ എടുത്തുമാറ്റി കക്കൂസ് കഴുകാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നതോ?
സന്ദര്‍ഭത്തില്‍നിന്ന് എടുത്തുമാറ്റിയും മാറ്റിമറിച്ചും വിപരീത വ്യാഖ്യാനങ്ങള്‍ നല്‍കിയും ഗാന്ധിജിയുടെ വാക്കുകളെ അരുന്ധതി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ടീച്ചര്‍ പറയുമ്പോള്‍ ശരിയെന്നു തോന്നുന്ന പല വിഷയങ്ങള്‍ക്കൊപ്പം ഗാന്ധിയുടെ തെറ്റുകളേയുമാണ് ടീച്ചര്‍ സാമാന്യവല്‍ക്കരിക്കുന്നത്. മേല്‍
പ്പറഞ്ഞ വിഷയങ്ങളില്‍ ഗാന്ധിയുടെ നിലപാട് തെറ്റായിരുന്നു എന്ന് എത്രയോ പേര്‍ സ്ഥാപിച്ചിരിക്കുന്നു. പ്രത്യകിച്ച് അംബ്ദേകര്‍ മുതലുള്ള ദളിത് ബുദ്ധിജീവികള്‍. ഭാര്യയെ നിര്‍ബന്ധിച്ച് തോട്ടിപ്പണി ചെയ്യിച്ചത് എങ്ങനെ ശരിയായ നടപടിയാകും? അതുകൊണ്ടെങ്ങനെ ദളിതുകള്‍ തോട്ടിപ്പണി ചെയ്യുന്ന നിര്‍ബന്ധിത സാഹചര്യം ഇല്ലാതാകും? എല്ലാതൊഴിലും മഹത്തരമെന്നു പറഞ്ഞ് ന്യായീകരിക്കാവുന്നതാണോ അത്? ഇ്‌പ്പോഴും പല സംസ്ഥാനത്തും ദളിതുകള്‍ തോട്ടിപ്പണി ചെയ്യേണ്ട അവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത് ടീച്ചര്‍ കണ്ടിരുന്നോ ആവോ?
മഹാനായ അയ്യങ്കാളിയെ ബഹുമാനിക്കുന്നതില്‍ നാം അനാസ്ഥകാട്ടിയിട്ടുള്ളത് തിരുത്തേണ്ടത് തീര്‍ച്ചയായും ഗാന്ധിനിന്ദയിലൂടെയല്ല; നവോത്ഥാന നായകനായ അയ്യങ്കാളിയെപ്പറ്റി കൂടുതല്‍ പറയുകയും എഴുതുകയും ചെയ്യുന്നതിലൂടെയാണെന്ന് ടീച്ചര്‍ പറയുമ്പോള്‍ അത്തരത്തിലുള്ള ശ്രമങ്ങളില്‍ കണ്ടെത്തുന്ന കാര്യങ്ങളാണ് അരുന്ധതിയും കൂട്ടരും പറയുന്നതെന്നു മറക്കരുത്.
ടീച്ചറുടെ നിലപാട് തുടര്‍ന്നുള്ള വാ്കകുകളില്‍ വ്യക്തമാണ്. ‘ഗാന്ധിജിയെ അറിയണമെങ്കില്‍, ആ വാക്കുകളുടെ അമൃതത്വവും ആധുനിക കാലഘട്ടത്തിലുള്ള അവയുടെ ലോകവ്യാപകമായ പ്രസക്തിയും മനസ്സിലാക്കണമെങ്കില്‍ ഇവിടെ വേരുകളുണ്ടായിരിക്കണം. ഇന്ത്യയുടെ പഴയ മണ്ണില്‍ ഉറച്ചവേരുകള്‍. ഹിന്ദുമതമെന്നാല്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമാണെന്ന് നിസ്സാരവത്കരിച്ച് കളയരുത്. മനുസ്മൃതിയുടെ ചില നിര്‍ദേശങ്ങളല്ല ഹിന്ദുമതം. ഏകം സത്യം എന്നും സര്‍വവും ഈശ്വരമയമെന്നും അല്ലാതെ മറ്റൊന്നില്ലെന്നുമുള്ള സനാതന ധര്‍മവ്യവസ്ഥയിലും ഫലകാംക്ഷയില്ലാത്ത കര്‍മയോഗ സിദ്ധാന്തത്തിലുമാണ് ഗാന്ധിജി സമ്പൂര്‍ണ വിശ്വാസമര്‍പ്പിച്ചിരുന്നത്.’ ഇതൊക്കെ ടീച്ചര്‍ക്കു ശരിയാകാംയ എന്നാല്‍ ടീച്ചര്‍ ഹരിജനങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന ദളിതുകള്‍ക്കും വരെ പിന്തുണക്കുന്നവര്‍ക്കും അങ്ങനെ തോന്നിയില്ലെങ്കില്‍ കുറ്റപ്പെടുത്തരുതെന്നുമാത്രം. മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിനെപ്പോലെയും നെല്‍സണ്‍ മണ്ടേലയെപ്പോലെയുമുള്ളവര്‍ ഗാന്ധിയെ അംഗീകരിച്ചിരുന്നു എന്നതുപോലും ഇതിനുള്ള മറുപടിയല്ല ടീച്ചര്‍.
ടീ്ചചര്‍ തുടരുന്നു. ‘ഭാംഗികളെ എന്നും ഭാംഗികളാക്കി നിലനിര്‍ത്താന്‍ ഗാന്ധിജി ഉപദേശിച്ചിരുന്നുവെന്ന് അരുന്ധതി സമര്‍ഥിക്കുന്നത്, തോട്ടിപ്പണി ഏതുവിധത്തില്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്, ഓര്‍മിക്കുക. കേരളത്തില്‍പ്പോലും കഴിഞ്ഞ 50 വര്‍ഷത്തിനകമാണ് ഡ്രെയിനേജ് സിസ്റ്റം നിലവില്‍വന്നത്. നേരിട്ട് മാലിന്യം നീക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും അന്ന് കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. നാട്ടിന്‍പുറക്കാരും ചേരിനിവാസികളും വെളിമ്പ്രദേശങ്ങളും പറമ്പുകളും ഇതിനായി ഉപയോഗിച്ചുപോന്നു. ഇന്നും ഇന്ത്യയില്‍ ഒട്ടേറെ പ്രദേശങ്ങളില്‍, കേരളത്തില്‍ ചിലയിടങ്ങളില്‍പ്പോലും ഇതാണ് പതിവ്. കുലത്തൊഴിലായി കുറേ പാവങ്ങള്‍ ഈ ശുചീകരണം നടത്തിപ്പോന്നു. ഈ തൊഴില്‍ ചെയ്യരുതെന്ന് ഗാന്ധിജി പറഞ്ഞില്ല.’ കഴിഞ്ഞില്ലേ ടീച്ചര്‍? കുലത്തൊഴിലായിതന്നെയാണ് ഗാന്ധിയതിനെ കണ്ടതെന്നുവ്യക്തം. ഒപ്പം ചാതുര്‍വര്‍ണ്ണ്യത്തേയും അംഗീകരിക്കുമ്പോള്‍ പിന്നെയൊരു മാറ്റത്തിനു സാധ്യതയെവിടെ? അതിനെ വിമര്‍ശിക്കാതിരിക്കുന്നതെങ്ങിനെ?
തുടര്‍ന്നുള്ള ടീച്ചറുടെ വരികള്‍ മൗലികവാദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ‘ചരിത്രത്തിലെ അന്ധകാര ഇടവഴികളില്‍ ദീപസ്തംഭംപോലെ എന്നും ജ്വലിച്ചുനില്‍ക്കുന്ന ഒന്നത്രേ ഗാന്ധിനാമം. ഒരു എതിര്‍കാറ്റിലും അത് കെടുകയില്ല, കരിപിടിക്കുകയില്ല. മങ്ങുകയില്ല. ഇന്ന് നാം അഭിമുഖീകരിക്കുന്ന ഓരോ പ്രശ്‌നത്തിനും പരിഹാരം ഗാന്ധിവചസ്സുകളിലുണ്ട്. അവ ഇന്ത്യയുടെ ചിരന്തന സംസ്‌കൃതിയുടെ ശബ്ദമാണ്. എത്രപേര്‍ ചെവികൊട്ടിയടച്ചാലും അട്ടഹസിച്ചാലും കൂവിവിളിച്ചാലും ആ ശബ്ദതരംഗങ്ങള്‍ മനുഷ്യഹൃദയങ്ങളില്‍ വന്നലച്ച് പ്രകമ്പനം ചെയ്തുകൊണ്ടേയിരിക്കുമെന്ന് അറിയുക.’ ഇത് മൗലികവാദം മാത്രമല്ല, അന്ധവിശ്വാസം കൂടിയാണെന്നു പറയാതിരിക്കുന്നതെങ്ങിനെ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'