ശ്രീനിവാസനുമേല്‍ കുതിര കയറുന്നതിനുമുമ്പ്

പുരുഷന്‍ ഏലൂര്‍ കൊച്ചി ക്യാന്‍സര്‍ സെന്ററുമായി നടന്‍ ശ്രീനിവാസന്‍ നടത്തിയ പ്രസ്താവന മുഖ പുസ്തകത്തില്‍ വലിയ ചര്‍ച്ചയാണ്. യഥാര്‍ത്ഥത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് അത്ര വലിയ അപരാധമാണോ ? നമുക്ക് നിലവിലുള്ള ഞഇഇ അടക്കമുള്ള സംവിധാനങ്ങള്‍ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പരിഷ്‌കരിക്കുകയല്ലേ ആദ്യം വേണ്ടതു.കേരളത്തിലെ അറിയപ്പെടുന്ന ക്യാന്‍സര്‍ വിദ്ഗദ്ധനായ ഡോ: ഗംഗാധരന്‍ പറയുന്നത് ഞഇഇ ക്യാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ 20 വര്‍ഷം പിറകിലാണെന്നാണ്. അത് പരിഷ്‌കരിക്കാതിരിക്കുന്നത് സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. അതെ സമയം അടയാര്‍ […]

sss

പുരുഷന്‍ ഏലൂര്‍

കൊച്ചി ക്യാന്‍സര്‍ സെന്ററുമായി നടന്‍ ശ്രീനിവാസന്‍ നടത്തിയ പ്രസ്താവന മുഖ പുസ്തകത്തില്‍ വലിയ ചര്‍ച്ചയാണ്. യഥാര്‍ത്ഥത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് അത്ര വലിയ അപരാധമാണോ ? നമുക്ക് നിലവിലുള്ള ഞഇഇ അടക്കമുള്ള സംവിധാനങ്ങള്‍ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പരിഷ്‌കരിക്കുകയല്ലേ ആദ്യം വേണ്ടതു.കേരളത്തിലെ അറിയപ്പെടുന്ന ക്യാന്‍സര്‍ വിദ്ഗദ്ധനായ ഡോ: ഗംഗാധരന്‍ പറയുന്നത് ഞഇഇ ക്യാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ 20 വര്‍ഷം പിറകിലാണെന്നാണ്. അത് പരിഷ്‌കരിക്കാതിരിക്കുന്നത് സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനാണെന്നും ആരോപണമുണ്ട്.
അതെ സമയം അടയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട (സൗജന്യ ചികിത്സയാണ് ) ഇങ ഇ വെല്ലൂര്‍, TATA ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് മുംബൈ, തുടങ്ങിയവയില്‍ ക്യാന്‍സര്‍ ചികിത്സ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. എന്തുകൊണ്ട് അടയാര്‍ അല്ലെങ്കില്‍ CMC വെല്ലൂര്‍ പോലെ ശാസ്ത്രീയമായ ചികിത്സാരീതികളും, ഗവേഷണ പ്രവര്‍ത്തനങ്ങളും ഞരര യില്‍ ഇത്ര കാലമായിട്ടും നടക്കുന്നില്ല.
കേരളത്തില്‍ സ്വകാര്യ മേഖലയില പൊതുമേഖലയിലോ ഒരു വിജയകരമായ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ് നടക്കുമോ? ഇല്ല സ്വകാര്യ മേഖലയില്‍ ഒരാശുപത്രിയില്‍ നടത്തുന്നുണ്ട്. വിജയശതമാനം ഇല്ല. അതേ സമയം വെല്ലൂരും മറ്റും വിജയകരമായി നടക്കുന്നുണ്ട്. എന്തുകൊണ്ട് നമുക്കും ആയി കൂടാ? നമുക്ക് മിടുക്കന്മാരായ ഡോക്ടര്‍മാര്‍ ഇല്ലാഞ്ഞിട്ടല്ല നമ്മുടെ ഭരണാധികാരികള്‍ക്ക് താത്പര്യമില്ലാഞ്ഞിട്ടാണ്. അവരുടെ താല്പര്യം സ്വകാര്യ ആശുപത്രി ലോബിയോടാണ്.
പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ കീമോതെറാപ്പിയും അനുബന്ധ സംവിധാനങ്ങളും ഇനിയും നമ്മുടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇനിയും ഏര്‍പ്പെടുത്താന്‍ ഇനിയും വൈകുന്നത് എന്തിനാണ്. ക്യാന്‍സര്‍ രോഗികള്‍ക്ക് നല്കുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ക്കു പോലും കൊള്ള വില വാങ്ങുന്നത് നിയന്ത്രിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത്തരം പ്രാധമിക കാര്യങ്ങള്‍ക്ക് ല്ലെ മുന്‍ഗണനാ നല്‌കേണ്ടത്.
അപ്പോള്‍ നിലവിലുള്ള സംവിധാനങ്ങളെ ക്യാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ ലോക നിലവാരത്തിലേക്കു് ഉയര്‍ത്തുകയാണ് ആദ്യം വേണ്ടത്. അതിനര്‍ത്ഥം കൊച്ചിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വേണ്ടന്നല്ല. തീര്‍ച്ചയായും കൊച്ചിയില്‍ അത്തരം സംവിധാനം ആവശ്യം തന്നെ.
പക്ഷെ അങ്ങനെ ഒരു സംവിധാനം ഉണ്ടാക്കുമ്പോള്‍ പോലും അലോപ്പതിമാത്രമാകതെ നിലവിലുള്ള വിവിധ ആയുര്‍വേദ മടക്കമുള്ള എല്ലാ ചികിത്സാ സംവിധാനങ്ങളെയും സമഗ്രമായി സംയോജിപ്പിച്ച് സമ്പൂര്‍ണ്ണമായും സൗജന്യമായ ഒരാശുപത്രിയാകണം’
അതോടൊപ്പം ക്യാന്‍സര്‍ പിടിപെടാനുള്ള നിരവധി സാഹചര്യങ്ങള്‍ നിലനില്ക്കുന്നു. മലിനീകരണം, കീടനാശിനി അടങ്ങിയ ഭക്ഷണങ്ങള്‍, തുടങ്ങി നിരവധി ഘടകങ്ങള്‍ അതു സംബന്ധിച്ച ബോധവല്‍ക്കരണം അടിയന്തര പ്രാധാന്യമുള്ളതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'