യുഎന്നില്‍ സ്ഥിരാംഗങ്ങള്‍ ഇല്ലാതാവുകയാണ് വേണ്ടത്.

യുഎന്‍ സുരക്ഷാ കൗണ്‍സലില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യം ശരിയാണെന്ന് പറയാനാകില്ല. തികച്ചും ജനാധിപത്യവിരുദ്ധമായി നിലിനില്‍ക്കുന്ന സ്ഥിരഅംഗത്വപദവികളും വീറ്റോ അധികാരവും റദ്ദാക്കാനാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്നഹങ്കരിക്കുന്ന ഇന്ത്യ ചെയ്യേണ്ടത്. അല്ലാതെ ജനാധിപത്യ വിരുദ്ധമായ സംവിധാനത്തില്‍ കയറിപറ്റി നേട്ടം കൊയ്യാനല്ല. ഇത്തരമൊരാവശ്യം ഇന്ത്യ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ മോദി പറയുന്നതിങ്ങനെയാണ്. ‘കഴിഞ്ഞ കുറേ നാളുകള്‍ ഇന്ത്യ യാചിക്കുകയായിരുന്നു. ഇന്ന് ഞങ്ങള്‍ അത് അവകാശപ്പെടുകയാണ്. ലോക സമാധനത്തിനു വേണ്ടി നിലകൊണ്ടവരെ ആദരിക്കണം. മഹാത്മ ഗാന്ധി, ശ്രീ […]

modi

യുഎന്‍ സുരക്ഷാ കൗണ്‍സലില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യം ശരിയാണെന്ന് പറയാനാകില്ല. തികച്ചും ജനാധിപത്യവിരുദ്ധമായി നിലിനില്‍ക്കുന്ന സ്ഥിരഅംഗത്വപദവികളും വീറ്റോ അധികാരവും റദ്ദാക്കാനാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്നഹങ്കരിക്കുന്ന ഇന്ത്യ ചെയ്യേണ്ടത്. അല്ലാതെ ജനാധിപത്യ വിരുദ്ധമായ സംവിധാനത്തില്‍ കയറിപറ്റി നേട്ടം കൊയ്യാനല്ല.
ഇത്തരമൊരാവശ്യം ഇന്ത്യ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ മോദി പറയുന്നതിങ്ങനെയാണ്. ‘കഴിഞ്ഞ കുറേ നാളുകള്‍ ഇന്ത്യ യാചിക്കുകയായിരുന്നു. ഇന്ന് ഞങ്ങള്‍ അത് അവകാശപ്പെടുകയാണ്. ലോക സമാധനത്തിനു വേണ്ടി നിലകൊണ്ടവരെ ആദരിക്കണം. മഹാത്മ ഗാന്ധി, ശ്രീ ബുദ്ധന്‍ തുടങ്ങിയ മഹാന്മാരുടെ നാടിന് സുരക്ഷാ കൗണ്‍സിലില്‍ അംഗങ്ങളാകുന്നതിന് അവസരം നല്‍കണം’ ലോക സമാധാനത്തിനു വേണ്ടി സംഭാവന നല്‍കുന്നത് ഇന്ത്യയുടെ അവകാശമാണെന്ന് മോദി പറഞ്ഞു. പാരിസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. തങ്ങള്‍ ഒരിക്കലും യുദ്ധസമാനരായി നിലകൊണ്ടിട്ടില്ലെന്നും മോദി പറഞ്ഞു. യുഎന്നിന്റെ സമാധാന ശ്രമങ്ങളില്‍ ഇന്ത്യ പരമാവധി സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇവിടെത്തന്നെ മോദിക്കുതെറ്റി. സമാധാനത്തിനുവേണ്ടി നിലനില്‍ക്കുന്നവര്‍ക്കാണോ യുഎന്‍ സ്ഥിരാംഗത്വം നല്‍കുന്നത്? എന്നും യുഎന്നിനെ നിയന്ത്രിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവുമധികം യുദ്ധങ്ങള്‍ നടത്തിയ അമേരിക്കയല്ലേ? ഏറ്റവുമധികം വീറ്റോ പ്രയോഗിച്ചത് ഇസ്രായലിനുവേണ്ടിയല്ലേ? പിന്നെ ഗോഡ്‌സെക്കു ക്ഷേത്രം നിര്‍മ്മിക്കുന്നതിന് മൗനസമ്മതം നല്‍കുന്ന മോദിക്ക് ഗാന്ധിയുടെപേരില്‍ ഇത്തരമൊരവകാശം ഉന്നയിക്കാന്‍ കഴിയുന്നതെങ്ങിനെയാണാവോ? യുദ്ധം ചെയ്യാത്ത രാജ്യമാണ് ഇന്ത്യയെന്നു പറയുമ്പോള്‍ രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധപ്രഖ്യാപനങ്ങളോ? ജനസംഖ്യ വര്‍ധനവ് തടയുന്നതിനായി മുസ്‌ലിമുകളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരണത്തിന് വിധേയരാക്കണമെന്നും ഹിന്ദുക്കള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നുമുള്ള ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്റ് സാധ്വി ദേവ ഥാക്കൂറിന്റെ പ്രസ്താവന വന്ന ദിവസം തന്നെയാണല്ലോ മോദിയുടെ ആവശ്യവും പുറത്തുവന്നത്. ഇപ്പോഴിതാ മുസ്ലിമുകള്‍ക്ക് വോട്ടാവകാശം നിഷേധിക്കണമെന്ന ആവശ്യമുയരുന്നു. ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചതായി അറിയില്ല. യുഎന്നില്‍ സ്ഥിരഗംത്വം ലഭിച്ചാല്‍ രാജ്യം നേരിടുന്ന ഏന്തുവിഷയങ്ങളാണാവോ പരിഹരിക്കപ്പെടുക?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'