റെയില്‍വേ ബജറ്റ് ഭാവനാപൂര്‍ണ്ണം

ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ, എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കാര്യമായ ഊന്നല്‍ നല്‍കുന്ന റെയില്‍വെ ബജറ്റാണ് സുരേഷ് പ്രഭു അവതരിപ്പിച്ചിട്ടുള്ളത്. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടിരുന്ന പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ഗേജുമാറ്റം, കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങിയവ ബജറ്റില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്. പുതിയ പാതകളും വണ്ടികളും മന്ത്രി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം റെയില്‍വെയെ ആധുനീകരിക്കുന്നതിനും നിലവിലുള്ള പാതകള്‍ വികസിപ്പിക്കുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപിത പദ്ധതികള്‍ നടപ്പാവുകയാണെങ്കില്‍ ഇന്ത്യന്‍ റെയില്‍വെയുടെ മുഖഛായതന്നെ മാറും. ആ അര്‍ത്ഥത്തില്‍ വളരെ ഭാവനാത്മകമായ ഒരു […]

ttജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ, എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കാര്യമായ ഊന്നല്‍ നല്‍കുന്ന റെയില്‍വെ ബജറ്റാണ് സുരേഷ് പ്രഭു അവതരിപ്പിച്ചിട്ടുള്ളത്. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടിരുന്ന പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ഗേജുമാറ്റം, കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങിയവ ബജറ്റില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്.
പുതിയ പാതകളും വണ്ടികളും മന്ത്രി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം റെയില്‍വെയെ ആധുനീകരിക്കുന്നതിനും നിലവിലുള്ള പാതകള്‍ വികസിപ്പിക്കുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപിത പദ്ധതികള്‍ നടപ്പാവുകയാണെങ്കില്‍ ഇന്ത്യന്‍ റെയില്‍വെയുടെ മുഖഛായതന്നെ മാറും. ആ അര്‍ത്ഥത്തില്‍ വളരെ ഭാവനാത്മകമായ ഒരു ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുതന്നെയാണ് അനിവാര്യം.
അടിസ്ഥാന സൗകര്യ വികസത്തിനായി ഉടനെ നടപ്പാക്കേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബജറ്റില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിട്ടുള്ളത്. പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ട്രാഫിക് നവീകരണം (1,99,320 കോടി) നെറ്റ് വര്‍ക്ക് വിപുലീകരിക്കല്‍(1,93,000), വടക്ക് കിഴക്ക് സംസ്ഥാനങ്ങളെയും ജമ്മു കശ്മീരിനെയും ബന്ധിപ്പിക്കുന്ന പദ്ധതി (39,000), പാത നവീകരണം, മേല്‍പ്പാലം, സിഗ്‌നല്‍ നവീകരണം (1,27,000) വിവര സാങ്കേതിക മേഖല, ഗവേഷണം (5000), എഞ്ചിന്‍, ബോഗി നിര്‍മാണം നവീകരണം(1,02,000), യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ (12,500), അതിവേഗ ഇടനാഴി(65,000) സ്‌റ്റേഷനുകളുടെ നവീകരണം ലോജിസ്റ്റിക് പാര്‍ക്കുകള്‍(100000) എന്നിവയുള്‍പ്പടെ 8,56,020 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
അടുത്ത അഞ്ചുകൊല്ലത്തേക്കുള്ള റെയില്‍വേ വികസനത്തിന് അടിത്തറയിട്ട് 8,56,020 കോടി രൂപയുടെ നിക്ഷേപപദ്ധതികളാണ് വിവിധ മേഖലകളിലായി പ്രഖ്യാപിച്ചത്. നരേന്ദ്രമോദിസര്‍ക്കാറിന്റെ മുഖ്യപദ്ധതികളായ ശുചിത്വഭാരതം, മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവയ്ക്കനുസൃതമായ നിര്‍ദേശങ്ങളും ബജറ്റി്ിലുണ്ട്. റെയില്‍വേ ശൃംഖലയുടെ വികസനം, യാത്രക്കാരുടെ സുരക്ഷ, കൂടുതല്‍ സൗകര്യങ്ങള്‍, സാങ്കേതികവിദ്യയിലൂന്നിയുള്ള നടപടികള്‍, വിഭവസമാഹരണം, സ്വകാര്യപങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ നൂതനവഴികള്‍ തേടിയിട്ടുമുണ്ട്. സ്വകാര്യവല്ക്കരണത്തെ എതിര്‍ക്കുന്നവര്‍ക്കെതിര്‍ക്കാം. എന്നാല് അതല്ലാതെ മറ്റുമാര്‍ഗ്ഗമൊന്നുമില്ല.
സംസ്ഥാനസര്‍ക്കാറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റു സംഘടനകള്‍, സ്വകാര്യമേഖല തുടങ്ങിയവയെ പങ്കാളികളാക്കി ദീര്‍ഘകാല വിഭവസമാഹരണത്തിനും വികസനത്തിനുമാണ് ബജറ്റില്‍ നിര്‍ദേശമുള്ളത്.
അതേ സമയം ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, യൂറിയ എന്നിവയുടെ കടത്തുകൂലി ടണ്ണിന് 10 ശതമാനം കൂട്ടി. സിമന്റ്, ഉരുക്ക്, കല്‍ക്കരി, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയവയുടെ ചരക്കുകൂലിയും കൂടും. 1500 കി.മീ. ദൂരത്തിനപ്പുറമുള്ള ചരക്കുകടത്തിന്റെ സ്ലാബില്‍ മാറ്റംവരുത്തി. ഇതുവരെ ഓരോ 250 കിലോമീറ്ററിനും വ്യത്യസ്തനിരക്കെന്നത് ഇനിമുതല്‍ ഓരോ 125 കിലോമീറ്ററിനുമാക്കി. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. അതോടെ വിലകയറ്റം ഉണ്ടാകുമെന്നുറപ്പ്. പക്ഷെ യാത്രാക്കൂലി കൂട്ടിയിട്ടില്ല.
ശുചിത്വത്തിനു മാത്രമായി റെയില്‍വേയില്‍ പ്രത്യേക വകുപ്പ്, 200 സ്‌റ്റേഷനുകള്‍ ആദര്‍ശ് സ്‌റ്റേഷനുകളായി വികസിപ്പിക്കും, ചിലവണ്ടികളില്‍ കോച്ചുകളുടെ എണ്ണം 26 ആക്കും, സ്‌റ്റേഷനുകള്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കും. അതിനായി ലേലംനടത്തും, പ്രധാന നഗരങ്ങളില്‍ 10 സാറ്റലൈറ്റ് റെയില്‍വേ ടെര്‍മിനലുകള്‍ നിര്‍മിക്കും, 9 റെയില്‍ ഇടനാഴികളില്‍ യാത്രാവണ്ടികളുടെ വേഗം മണിക്കൂറില്‍ 160 കി.മീ. മുതല്‍ 200 കി.മീ. വരെയാക്കും. ചരക്കുവണ്ടികളുടെയും വേഗംകൂട്ടും, അപകടമുണ്ടാവുന്ന മേഖലയ്ക്കുവേണ്ടി പ്രത്യേക കര്‍മപദ്ധതി. ഇക്കൊല്ലം ജൂണോടെ അഞ്ചുവര്‍ഷത്തെ കോര്‍പ്പറേറ്റ് സുരക്ഷാപദ്ധതി, പുതുതായി 970 മേല്‍പ്പാലങ്ങളും അടിപ്പാതകളും, ഇക്കൊല്ലം 800 കി.മീ. ഗേജ് മാറ്റം, റെയില്‍വേ ശൃംഖലയിലെ തിരക്കു കുറയ്ക്കും. ഇക്കൊല്ലം 1200 കി.മീ. ലൈന്‍ പൂര്‍ത്തിയാക്കും., 9400 കിലോമീറ്ററിന്റെ പാതയിരട്ടിപ്പിക്കല്‍, മൂന്നുവരി, നാലുവരി പാതയാക്കല്‍. മൊത്തം 77 പദ്ധതികള്‍, സ്വകാര്യ ചരക്കു ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട നയത്തില്‍ മാറ്റം, നവീനാശയങ്ങള്‍ക്കും എന്‍ജിനീയറിങ് സാങ്കേതികവിദ്യകള്‍ക്കുംവേണ്ടി പ്രത്യേക സമിതി ‘കായകല്പ്’, പൊതുസ്വകാര്യ പങ്കാളിത്തപദ്ധതികള്‍ ഫലപ്രദമാക്കാന്‍ പ്രത്യേക വിഭാഗം, *പ്രത്യേക അടിസ്ഥാനസംവിധാനനിധി, തിരഞ്ഞെടുത്ത ചില വണ്ടികളിലെ ഏതാനും കോച്ചുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്കു കൈമാറി ലാഭം പങ്കുവെയ്ക്കും. ടൂറിസ്റ്റ് മേഖലകളിലേക്കുള്ള യാത്രയ്ക്കാണിത്, ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഗാന്ധി സര്‍ക്യൂട്ട്, കൃഷിക്കാര്‍ക്ക് പ്രത്യേക യാത്രാപദ്ധതികിസാന്‍ യാത്ര, റെയില്‍വേഭൂമിയുടെ മാപ്പിങ്ങിനും കൈയേറ്റം തടയാനും നടപടി, ജനങ്ങളുമായിടപഴകേണ്ടിവരുന്ന ജീവനക്കാര്‍ക്ക് പരിശീലനവും യോഗ ക്ലാസും തുടങ്ങിയവയെല്ലാം കാര്യക്ഷമത കൂട്ടുമെന്നുറപ്പ്.
റെയില്‍വേയെ ആധുനികവല്ക്കരിക്കാനുള്ള നിരവധി ഇ പദ്ധതികളും ബജറ്റിലുണ്ട്. വിവിധ ഭാഷകളില്‍ ഇടിക്കറ്റിങ് സംവിധാനം. യാത്രക്കാരുടെ പരാതികള്‍ക്കായി മൊബെല്‍ ആപ്‌ളിക്കേഷന്‍. ഐ.ആര്‍.ടി.സി വെബ്‌സൈറ്റിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. വണ്ടികള്‍ വൈകുന്നതറിയിക്കാന്‍ എസ്.എം.എസ് അലര്‍ട്ട്. ട്രാക്കുകളുടെ പരിശോധനക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍. ജനറല്‍ കമ്പാര്‍ട്‌മെന്റുകളിലും മൊബൈല്‍ ചാര്‍ജിങ് സൗകര്യം. യാത്രക്കാരുടെ പരാതികള്‍ക്കായി മൊബെല്‍ ആപ്‌ളിക്കേഷന്‍. റിസര്‍വേഷന്‍ സമയത്തു തന്നെ ആവശ്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍ ബുക്ക് ചെയ്യാം. ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ചു മിനിട്ട് മുമ്പ് ടിക്കറ്റ് ലഭ്യമാക്കുന്ന ‘ഓപറേഷന്‍ 5 മിനിട്ട് ‘. എ1, എ2 സ്‌റ്റേഷനുകളില്‍ വൈഫൈ സംവിധാനം തുടങ്ങിയവയാണ് പുതിയ ബജറ്റിലെ ഇ സേവനങ്ങള്‍.
കേരളത്തിന് പുതിയ ട്രെയിനുകളോ പാതകളോ ഇല്ലെങ്കിലും നിലവിലുള്ള പാതകളുടെ വികസനത്തിനായി തുക വകയിരുത്തിയിട്ടുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 10 ലക്ഷം രൂപ അനുവദിച്ചു. 514 കോടി രൂപയാണ് ഇതിന്റെ അടങ്കല്‍ തുക. ഇതില്‍ 144 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വകയിരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. എന്നാല്‍ സ്വകാര്യ പങ്കാളിയെ കണ്ടത്തെുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നമ്മുടെ പ്രധാന ആവശ്യമായ  പാത ഇരട്ടിപ്പിക്കലിനും ഇത്തവണ പരിഗണന നല്‍കിയിട്ടുണ്ട്. അതേസമയം വൈദ്യുതീകരണത്തിനും ഓട്ടോമാറ്റിക് സിഗ്നലിംഗിനും കാര്യമായ പരിഗണന കിട്ടിയിട്ടില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'