തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍…

പേവിഷം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കളെ കൊല്ലാനുള്ള സര്‍വകക്ഷിയോഗത്തിലെ തീരുമാനം വിവേകത്തോടെയു ള്ളതാണെന്ന് പറയാനാകില്ല. പേപ്പട്ടിയെ കൊല്ലുക എന്നത് മനസ്സിലാക്കാം. എന്നാല്‍ അക്രമകാരികളായ നായ്ക്കളെ കൊല്ലാം എന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? അക്രമാസക്തമാണെന്ന് തീരുമാനിക്കുന്നത് ആരാണ്? തെരുവുനായ്ക്കള്‍ പലപ്പോഴും അക്രമാസക്തരാകുന്നു എന്നത് ശരിതന്നെ. എന്നാലത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നായ്ക്കള്‍ അക്രമാസക്തമാകുന്നത് മുഖ്യമായും ഭക്ഷണം കിട്ടാത്തതിനാലാണ്. വീടുകളില്‍ വളര്‍ത്തുന്ന വിദേശ നായ്ക്കള്‍ക്ക് മുന്തിയ പരിഗണനയാണ് കിട്ടുന്നത്. അതിന്റെ പകുതി പരിഗണന നാടന്‍ നായ്ക്കള്‍ക്കു നല്‍കിയാല്‍ പ്രശ്‌നം മിക്കവാറും പരിഹരിക്കപ്പെടും. […]

naya

പേവിഷം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കളെ കൊല്ലാനുള്ള സര്‍വകക്ഷിയോഗത്തിലെ തീരുമാനം വിവേകത്തോടെയു ള്ളതാണെന്ന് പറയാനാകില്ല. പേപ്പട്ടിയെ കൊല്ലുക എന്നത് മനസ്സിലാക്കാം. എന്നാല്‍ അക്രമകാരികളായ നായ്ക്കളെ കൊല്ലാം എന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? അക്രമാസക്തമാണെന്ന് തീരുമാനിക്കുന്നത് ആരാണ്?
തെരുവുനായ്ക്കള്‍ പലപ്പോഴും അക്രമാസക്തരാകുന്നു എന്നത് ശരിതന്നെ. എന്നാലത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നായ്ക്കള്‍ അക്രമാസക്തമാകുന്നത് മുഖ്യമായും ഭക്ഷണം കിട്ടാത്തതിനാലാണ്. വീടുകളില്‍ വളര്‍ത്തുന്ന വിദേശ നായ്ക്കള്‍ക്ക് മുന്തിയ പരിഗണനയാണ് കിട്ടുന്നത്. അതിന്റെ പകുതി പരിഗണന നാടന്‍ നായ്ക്കള്‍ക്കു നല്‍കിയാല്‍ പ്രശ്‌നം മിക്കവാറും പരിഹരിക്കപ്പെടും. നാടന്‍നായ്ക്കളെ പരിപാലിക്കാന്‍ ചെലവിടുന്നതിന്റെ എത്രയോ ഇരട്ടിയാണ് വിദേശനായ്ക്കളെ തീറ്റിപ്പോറ്റാന്‍ വേണ്ടിവരുന്നത്. സത്യത്തില്‍ അവക്കുള്ള കഴിവുകളെല്ലാം നാടന്‍ നായ്ക്കള്‍ക്കുമുണ്ട്. മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ. പലരും വീടുകളിലുള്ള നായ്ക്കളെ തെരുവിലേക്ക് നട തള്ളുകയാണ്. ഒപ്പം മാലിന്യങ്ങളും തെരുവിലേക്ക് തള്ളുന്നു. അപ്പോള്‍ പിന്നെ നായ്ക്കള്‍ പെരുകാതിരിക്കുന്നതെങ്ങിനെ?
കഴിഞ്ഞ ദിവസത്തെ തന്നെ മറ്റൊരു റിപ്പോര്‍ട്ട് ഇതുമായി കൂട്ടിവായിച്ചാല്‍ മലയാളിയുടെ പൊതുവായ കാപട്യം ബോധ്യപ്പെടും. അതിതാണ്. ആനകള്‍ക്കായി ഗുരുവായൂരില്‍ ഷവര്‍ ബാത്തും തൃശൂരില്‍ ആശുപത്രിയും സ്ഥാപിക്കുന്നു. കാട്ടുമൃഗമായ ആനയോട് നമുക്കെന്തു സ്‌നേഹം? നാട്ടുമൃഗമായ നായയോടോ? ജനങ്ങളുടെ ആക്രമിക്കുന്നതാണ് പ്രശ്‌നമെങ്കില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂറുകണക്കിനുപേരെയാണ് ആനകള്‍ കൊന്നൊടുക്കിയത് എന്നു കാണാം. അപ്പോള്‍ അവയെയല്ലേ കൊല്ലേണ്ടത്? അല്ലെങ്കില്‍ അവയെ അവയുടെ സ്വന്തം വാസസ്ഥലമായ കാട്ടിലേക്ക് വിടുകയല്ലേ വേണ്ടത്?
നാട്ടാനകളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായാണ് അതിരപ്പിള്ളി വനമേഖലയിലെ തുമ്പൂര്‍മുഴിയില്‍ ആശുപത്രി വരുന്നത്. സത്യത്തില്‍ നാട്ടാന എന്ന ഒന്നില്ല. എല്ലാം കാട്ടാനകളാണ്. അവയെ നാട്ടാന എന്നു വിളിക്കുന്നതിന്റെ ഉദ്ദേശ്യം വിശദീകരിക്കേണ്ടതില്ലല്ലോ. വനത്തിലെ പ്രകൃതിദത്തമായിതന്നെ ഷവര്‍ ബാത്ത് നടത്തിയരുന്ന അവക്കിതാ ഗുരുവായൂരില്‍ ഷവര്‍ ബാത്തും തയ്യാറാക്കുന്നു. ആനകളോടും നായ്ക്കളോടുമുള്ള ഈ ഇരട്ടത്താപ്പിന്റെ അടിസ്ഥാനം പച്ചയായ കച്ചവടമല്ലാതെ മറ്റെന്ത്? നായ്ക്കളെ കൊന്നുകളയണമെന്നു വാദിക്കുകയും രഞ്ജിനിയെപോലുള്ളവരെ ആക്ഷേപിക്കുകയും ചെയ്യുന്ന മനുഷ്യസ്‌നേഹികളെവിടെയാണാവോ?
അതേസമയം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി മാത്രം വ്യത്യസ്ഥമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജില്ലയില്‍ മള്‍ട്ടി സ്‌പെഷാലിറ്റി മൃഗാശുപത്രി ആരംഭിക്കുമെന്ന അദ്ദേഹം പറഞ്ഞു. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാം കണ്ടെത്തുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കും. നിലവില്‍ സംസ്ഥാനത്ത് തെരുവ് നായ്ക്കളെ പിടിക്കുന്നതിനും വന്ധ്യംകരിക്കുന്നതിനും പരിശീലന കേന്ദ്രങ്ങളില്ല. പഞ്ചായത്തുകള്‍ നായ്ക്കളെ പിടികൂടാന്‍ സന്നദ്ധരായ ആളുകളെയും ഡോക്ടര്‍മാരെയും നിര്‍ദ്ദേശിച്ചാല്‍ ഊട്ടിയില്‍ 12 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിനുള്ള ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കും. തെരുവ് നായ്ക്കളെ പരിപാലിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു പുറമേ അവര്‍ക്കാവശ്യമായ സാമഗ്രികളും ലഭ്യമാക്കും. തെരുവ് നായ നിര്‍മാര്‍ജനത്തിനായുള്ള പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ അവയില്‍ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. അതാണ് വിവേകപൂര്‍വ്വമായ നിലപാട്. അല്ലാതെ നായ്ക്കളെ കൊല്ലുന്നതിനെതിരെ രംഗത്തുവരുന്നവരെ ആക്ഷേപിക്കലല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'