കിസ് ഓഫ് ലൗ ചരിത്രത്തിലേക്ക്….

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനമാണെങ്കില്‍ നവംബര്‍ രണ്ട് ഭാവിയില്‍ കേരള ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമായി മാറാന്‍ പോകുന്നു. ഇന്ന് കൊച്ചിയിലുണ്ടായ ചുംബന കൂട്ടായ്മ അതിന്റെ തുടക്കം മാത്രം. ഒപ്പം കേരളീയസമൂഹത്തില്‍ എത്ര ഭയാനകമായാണ് ഫാസിസം വളരുന്നതെന്നും വ്യക്തമായ ദിനമാണ് നവംബര്‍ 2. സദാചാര ഗുണ്ടായിസവും ഫാസിസവും അധികാരികളും കൈകോര്‍ത്തി്ട്ടും പുതുതലമുറയുടെ മുട്ടുവിറച്ചില്ല. ചുംബന സമരം കൊച്ചിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു എന്ന റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണ്. സദാചാരഗുണ്ടായിസത്തോടൊപ്പം തികച്ചും ജനാധിപത്യപരമായി പ്രതികരിക്കുന്നവരെ അക്രമിക്കുന്ന ഫാസിസത്തിനും ഇന്ന് കൊച്ചി സാക്ഷ്യം വഹിച്ചു. […]

xxxനവംബര്‍ ഒന്ന് കേരളപ്പിറവി ദിനമാണെങ്കില്‍ നവംബര്‍ രണ്ട് ഭാവിയില്‍ കേരള ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമായി മാറാന്‍ പോകുന്നു. ഇന്ന് കൊച്ചിയിലുണ്ടായ ചുംബന കൂട്ടായ്മ അതിന്റെ തുടക്കം മാത്രം. ഒപ്പം കേരളീയസമൂഹത്തില്‍ എത്ര ഭയാനകമായാണ് ഫാസിസം വളരുന്നതെന്നും വ്യക്തമായ ദിനമാണ് നവംബര്‍ 2.
സദാചാര ഗുണ്ടായിസവും ഫാസിസവും അധികാരികളും കൈകോര്‍ത്തി്ട്ടും പുതുതലമുറയുടെ മുട്ടുവിറച്ചില്ല. ചുംബന സമരം കൊച്ചിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു എന്ന റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണ്. സദാചാരഗുണ്ടായിസത്തോടൊപ്പം തികച്ചും ജനാധിപത്യപരമായി പ്രതികരിക്കുന്നവരെ അക്രമിക്കുന്ന ഫാസിസത്തിനും ഇന്ന് കൊച്ചി സാക്ഷ്യം വഹിച്ചു. അവരുടെ അക്രമമാണ് സംഘര്‍ത്തില്‍ കലാശിച്ചത്. സ്‌നേഹിക്കാന്‍ സന്ദേശം നല്‍കിയവരെ അറസ്റ്റ് ചെയുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്ത പോലീസും ഗുണ്ടായിസത്തിനു കൂട്ടുനിന്നു.
സമരത്തെ എതിര്‍ക്കാന്‍ വന്നവരുടെ നിര വളരെ വിചിത്രമായിരുന്നു. ശിവസേനയും എസ്ഡ്പിഐയും കോണ്‍ഗ്രസ്സുകാരുമൊക്കെ അതില്‍പെടും. നിര്‍ണായകസമയങ്ങളില്‍ നിഷ്പക്ഷത കാപട്യമെന്നു പറയാറുള്ള ഇടതുപക്ഷം ഭംഗിയായി മൗനമവലംബിച്ചു. അതിനവര്‍ ഭാവിയില്‍ മറുപടി പറയേണ്ടിവരുമെന്നത് വേറെ കാര്യം.
തികച്ചും സമാധാനപരമായും നിയമപരമായും നടത്താനുദ്ദേശിച്ച ഒരു പ്രതീകാത്മക സമരത്തെ ഇത്തരത്തില്‍ അക്രമിക്കുന്നവര്‍ക്ക് ജനാധിപത്യത്തില്‍ എന്തു സ്ഥാനമാണുള്ളത്? സമരത്തെ കുറിച്ച് സംഘാടകരുടെ പ്രസ്താവന വായിച്ചുനോക്കൂ.
‘ചുംബന കൂട്ടയ്മയിലേക്ക് കമിതാക്കളെ മാത്രമല്ല ഞങ്ങള്‍ ക്ഷണിക്കുന്നത്. സഹജീവികളെ സ്‌നേഹിക്കുന്ന, സ്‌നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരേയുമാണ്. അതാകട്ടെ, കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സദാചാരപൊലീസിംഗിന് എതിരായിട്ടുള്ള ഒരു പ്രതീകാത്മക പ്രതിഷേധം എന്ന നിലയില്‍ ആണ്. നിങ്ങളുടെ ജീവിത പങ്കാളികളും, അച്ഛനമ്മമാരും, സഹോദരീ സഹോദരന്മാരും, സുഹൃത്തുക്കളും, കാമുകീ കാമുകന്മാരും, എല്ലാവരും പങ്കെടുക്കട്ടെ! സദാചാര പൊലീസിംഗ് എന്ന സമാന്തര നിയമവ്യവസ്ഥ ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നും, ഭരണഘടനാനുസൃതമായിത്തന്നെ പൊതു സ്ഥലങ്ങളില്‍ സഹജീവികള്‍ തമ്മില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവകാശം ഉണ്ടെന്നും നമുക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ആ സ്‌നേഹം അവര്‍ പ്രകടിപ്പിക്കട്ടെ!
ചുംബന കൂട്ടയിമയിലേക്ക് കമിതാക്കളെ മാത്രമല്ല ഞങ്ങള്‍ ക്ഷണിക്കുന്നത്. സഹജീവികളെ സ്‌നേഹിക്കുന്ന, സ്‌നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരേയുമാണ്. അതാകട്ടെ, കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സദാചാരപൊലീസിംഗിന് എതിരായിട്ടുള്ള ഒരു പ്രതീകാത്മക പ്രതിഷേധം എന്ന നിലയില്‍ ആണ്. നിങ്ങളുടെ ജീവിത പങ്കാളികളും, അച്ഛനമ്മമാരും, സഹോദരീ സഹോദരന്മാരും, സുഹൃത്തുക്കളും, കാമുകീ കാമുകന്മാരും, എല്ലാവരും പങ്കെടുക്കട്ടെ! സദാചാര പൊലീസിംഗ് എന്ന സമാന്തര നിയമവ്യവസ്ഥ ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നും, ഭരണഘടനാനുസൃതമായിത്തന്നെ പൊതു സ്ഥലങ്ങളില്‍ സഹജീവികള്‍ തമ്മില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവകാശം ഉണ്ടെന്നും നമുക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ആ സ്‌നേഹം അവര്‍ പ്രകടിപ്പിക്കട്ടെ!
ഇന്ത്യന്‍ സ്‌പെഷ്യന്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായ ശേഷം ജീവിതപങ്കാളികള്‍ പുറത്തിറങ്ങിയപ്പോള്‍ സ്ത്രീയുടെ കഴുത്തില്‍ താലിയില്ല എന്ന പേരില്‍ ഈ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത് നമ്മുടെ കേരളത്തില്‍. സഹോദരിയും സഹോദരനും ഒന്നിച്ചു യാത്ര ചെയ്തപ്പോള്‍ സദാചാരക്കാരാല്‍ ആക്രമിക്കപ്പെട്ട സംഭവവും നമ്മുടെ കേരളത്തില്‍. കമിതാക്കള്‍ക്ക് മാത്രമല്ല സഹോദരങ്ങള്‍ക്കും അച്ഛനും മകള്‍ക്കും അമ്മയ്ക്കും മകനും പോലും ഒന്നിച്ചു യാത്രചെയ്യണമെങ്കില്‍ സദാചാരപോലിസ് കളിക്കുന്നവരെ പേടിക്കേണ്ടി വരുന്നത് നമ്മുടെ കേരളത്തില്‍ .
അച്ഛനമ്മമാര്‍ മക്കളെ കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! സഹോദരീ സഹോദരന്മാര്‍ പരസ്പരം കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! ഭാര്യാ ഭര്‍ത്താക്കന്മാരും കാമുകീ കാമുകന്മാരും പരസ്പരം കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! അതവരുടെ മൗലികാവകാശം ആണെന്ന് ബോധ്യപ്പെടട്ടെ! അതിലൂടെ സ്‌നേഹത്തിന്റെ വില മറ്റൊന്നിനുമില്ലെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെടട്ടെ. അന്യന്റെ സ്‌നേഹപ്രകടനങ്ങളില്‍ തങ്ങളുടെ സദാചാര ബോധത്തിനു മുറിവേല്‍ക്കാന്‍ ഒന്നുമില്ലെന്ന് അവര്‍ തിരിച്ചറിയട്ടെ!
ചുംബിക്കാന്‍ വേണ്ടിയുള്ള അവ്കാശത്തിനു വേണ്ടിയല്ല ഈ സമരം. മറിച്ച് സഹജീവികള്‍ക്ക്  അവര്‍ തമ്മിലുള്ള ബന്ധം എന്തുമാകട്ടെ  അവര്‍ തമ്മിലുള്ള സ്‌നേഹം ഒരു ആലിംഗനത്തിലൂടെയോ ചുംബനത്തിലൂടെയോ കൈമാറാന്‍ ഉള്ള അധികാരമുണ്ടെന്നും മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ലെന്നും സദാചാര പൊലീസ് വക്താക്കളെ ബോധ്യപ്പെടുത്തുകയാണ്. നിങ്ങളതില്‍ ഇടപെടേണ്ട യാതൊരു കാര്യവുമില്ല.’
ഈ പ്രസ്താവനയില്‍ എവിടെയാണ് സദാചാരലംഘനം? നിയമലംഘനം? . ചുംബനം സദാചാരവിരുദ്ധമല്ല എന്ന് കോടതികള്‍ പോലും വിധിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത സമരം ചെയുന്നവരെ അക്രമിക്കുന്നതില്‍ എന്തു ജനാധിപത്യമാണുള്ളത്? ഇവരുടെ സമരങ്ങളെ അതില്‍ താല്പ്പര്യമില്ലാത്തവര്‍ അക്രമിച്ചാലോ? അതുപോലെ ചുംബനകൂട്ടായ്മ നിരോധിക്കാതിരുന്ന പോലീസ് ആരെയായിരുന്നു അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്?
ചുംബനസമരം ലോകത്ത് ആദ്യത്തേതൊന്നുമല്ല. എത്രയോ രാജ്യങ്ങളില്‍ സദാചാരപോലീസിങ്ങിനെതിരെ ഇത്തരം സമരം നടന്നിരിക്കുന്നു. മണിപ്പൂരില്‍ പട്ടാളം നടത്തിയ ബലാല്‍സംഗ കൊലക്കെതിരെ സ്ത്രീകള്‍ നഗ്നസമരം നടത്തിയതും മറന്നോ? സത്യത്തില്‍ സദാചാരം പോലുമല്ല, സത്രീകള്‍ പൊതുയിടത്തേക്കു വരുന്നതാണ് ഇവരെയെല്ലാം പ്രകോപിക്കുന്നത്. പോയവാരം ഒരു സത്രീയുടെ നഗ്നത വാട്‌സ് അപ്പില്‍ രഹസ്യവും പരസ്യവുമായി കണ്ടവര്‍ക്കെതിരെ ഇവരാരെങ്കിലും പ്രതികരിച്ചോ?
പിന്നെയുള്ളത് നമ്മുടെ സംസ്‌കാരമെന്ന വാദമാണ്. അതിനുള്ള മറുപടി എത്രയോ പേര്‍ തന്നിരിക്കുന്നു. ലൈംഗികതയും ചുംബനവുമൊന്നും തെറ്റായി കണ്ട പാരമ്പര്യമല്ല നമ്മുടേത്. ക്ഷേത്രങ്ങളിലെ ശില്‍പ്പങ്ങളും ഇപ്പോഴത്തെ സന്യാസിമാരുടെ വേഷവിധാനവും ആരാധനാരീതിയും നോക്കുക. കാമസൂത്രത്തിന്റെ നാട്. മറുവശത്ത് ഇന്ത്യയില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധകളടക്കമുള്ളവരെ പീഡിപ്പിക്കുന്നവരില്‍ ഒന്നാം സ്ഥാനം കേരളത്തിലാണ്. അതൊന്നും പരസ്യമായല്ല എന്നുമാത്രം. രഹസ്യമായി എന്തുമാകാമല്ലോ.
പിന്നെയൊരു വാദമുള്ളത് നോക്കൂ. എത്രയോ സജീവവിഷയങ്ങളുണ്ട്, അതിനിടയില്‍ ചുംബനപ്രശ്‌നം….. ഏതുവിഷയത്തിലും ചോദിക്കാവുന്ന ചോദ്യം. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി സദാചാരഗുണ്ടായിസം മാറികഴി് സാഹചര്യത്തില്‍ ഇതെങ്ങിനെ ഗുരുതരമായ വിഷയമല്ലാതാകും? മറ്റൊന്നു കൂടി. അടിയന്തരാവസ്ഥക്കെതിരെ ജയിലില്‍ കിടന്ന് ക്രൂരമായി പീഡിപ്പിക്കപ്പെട്ടവര്‍് മുതല്‍ മുത്തങ്ങയിലും എന്‍ഡോസള്‍ഫാനിലും നില്പ്പുസമരത്തിലും എന്തിനേറെ മണിപ്പൂരിലെ ഇറോം ഷര്മിളയുടെ പോരാട്ടത്തിലുമൊക്കെ പങ്കെടുത്തവര്‍ ഈ സമരത്തിലുണ്ടായിരുന്നു, അഥവാ പിന്തുണ നല്കാന്‍ എത്തിയിരുന്നു. പിന്നെ ഭാര്യയും കുടുംബവുമായി വരുമോ? പലരും വന്നത് അങ്ങനെതന്നെ. പിന്നെ കൊണ്ടുവരികയല്ലല്ലോ, ഓരോരുത്തരും സ്വയം തീരുമാനിക്കുകയല്ലേ വേണ്ടത്?
ഇത്തരമൊരു സാഹചര്യത്തില്‍ ഈ പുതുതലമുറയുടെ പോരാട്ടം മനസ്സിലാക്കപ്പെടാന്‍ പോകുന്നത് ഭാവിയിലാണ്. കേരളചരിത്രത്തില്‍ ഈ പോരാട്ടം രേഖപ്പെടുത്താന്‍ പോകുന്നത് സാധാരണ ഭാഷയില്‍ പറയുകയാണെങ്കില് സുവര്‍ണ്ണലിപികളാലാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'