ജെ എന്‍ യു ഭീകരാക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം

സമരം ചെയ്ത വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്‍ സ്വീകരിച്ചിരിക്കുന്നത്.

ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ക്രൂരമായ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തം. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും, രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും രാത്രിതന്നെ സ്ഥലത്തെത്തി. പരിക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച എയിംസിലും വന്‍ ജനക്കൂട്ടമാണുള്ളത്. വിദ്യാര്‍ത്ഥികളെ കാണാന്‍ എത്തിയ പ്രിയങ്കയും യെച്ചൂരിയുമടക്കമുള്ളവരെ അക്രമികള്‍ തടഞ്ഞു. മുഖം മൂടിധരിച്ചെത്തിയ ഗുണ്ടാ സംഘം ആയുധങ്ങളുമായാണ് അക്രമിച്ചതെന്ന് ആക്രമത്തിനിടെ ചോരയില്‍ കുളിച്ച ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. ഐഷി ഘോഷിന്റേതുള്‍പ്പടെ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരതരമായി തുടരുന്നു.
50ല്‍ അധികം ആളുകളാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. പൊലീസ് നോക്കിനില്‍ക്കെയാണ് ക്യാമ്പസിനകത്ത് അതിക്രമം നടന്നത്. യൂണിവേഴ്‌സിറ്റി സുരക്ഷാ ഉദ്യോഗസ്ഥരും, ഡല്‍ഹി പൊലീസും ആക്രമികള്‍ക്കൊപ്പം ചേരുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. അതിനിടെ, സമരം ചെയ്ത വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്‍ സ്വീകരിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. അക്രമിസംഘത്തില്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. നാലുപേരെ പോലീസ് പിടികൂടി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'