സഹകരണമേഖലയെ ഉടച്ചുവാര്‍ക്കണം, പുതുക്കി പണിയണം

തന്നെയടക്കം മുഴുവന്‍ ന്യൂസ് റുമുകളേയും ഭയം ഗ്രസിച്ചിരിക്കുകയാണെന്നും ടെലഗ്രാഫില്‍ നല്‍കാനുദ്ദേശിച്ച രാഷ്ട്രീയ തലക്കെട്ടുകളില്‍ ഭയം മൂലം വരുത്തേണ്ടിവന്ന തിരുത്തലുകള്‍ വിശദീകരിച്ചും പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ആര്‍ രാജഗോപാല്‍ തൃശൂരില്‍ വി അരവിന്ദാക്ഷന്‍ പുരസ്‌കാരം സ്വീകരിച്ച്, പുരസ്‌കാരം ന്യൂസ് ക്ലിക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തക്കു സമര്‍പ്പിച്ച് നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം.

ആരെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് സംസ്ഥാനത്തെ സഹകരണമേഖലയില്‍ നിന്നു പുറത്തുവരുന്നത്. തട്ടിപ്പിന്റെ സഹകരണമാണ് ഈ മേഖലയില്‍ നടക്കുന്നതെന്ന് കൂടുതല്‍ കൂടുതല്‍ വെളിവാകുകയാണ്. ഇക്കാര്യത്തില്‍ ഒരു പാര്‍ട്ടിയും മേശമല്ലെങ്കിലും സിംഹഭാഗം ബാങ്കുകളെയും നിയന്ത്രിക്കുന്ന സിപിഎം തന്നെയാണ് മുഖ്യപ്രതിയായി കേരളീയസമൂഹത്തിനുമുന്നില്‍ നില്‍ക്കുന്നത്. കുറ്റവാളികളെ ന്യായീകരിക്കാനും രക്ഷിക്കാനും ശ്രമിക്കുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്യുന്നത് എന്നതില്‍ നിന്നുതന്നെ അവരും നിരപരാധികളല്ല എന്നു വ്യക്തം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ ജനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും ശ്രമിക്കണം എന്നു പറയുന്നതിനു പകരം പ്രതിരോധം തീര്‍ക്കണമെന്നും ആരേയും ഒറ്റിക്കൊടുക്കരുതെന്നുമാണ് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പോലും പറയുന്നത്. പല പൊതുമേഖല ബാങ്കുകളിലും നടക്കുന്ന അഴിമതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊക്കെ എന്ത് എന്നു ചോദിക്കുന്ന മന്ത്രിയേയും കേരളം കണ്ടു. ഏതു വിഷയം ഉയര്‍ന്നുവന്നാലും നാം കേള്‍ക്കുന്നപോലെ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രശ്രമമാണ് ഇതെല്ലാം എന്നും അതിനാല്‍ അതിനെ ചെറുക്കണമെന്നും മുഖ്യമന്ത്രിയും പറയുന്നു. എങ്കില്‍ എന്തുകൊണ്ട് കേന്ദ്രത്തിനെതിരെ ശക്തമായ സമരത്തിനു തയ്യാറാകുന്നില്ല എന്ന പ്രസക്തമായ ചോദ്യം ചോദിക്കുന്നത് എല്‍ഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐ ആണ്. 2021ലെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ സഹകരണമേഖല സംരക്ഷിക്കുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മേഖലയെ തകര്‍ക്കുന്നവരെയാണ് സംരക്ഷിക്കുന്നത് എന്നതാണ് വാസ്തവം.

പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാന്‍ കേന്ദ്രശ്രമമുണ്ടെന്ന കാര്യത്തില്‍ ബിജിപിക്കാര്‍ക്കുപോലും തര്‍ക്കമുണ്ടാകില്ല. ഇവിടേയും അതുണ്ട്. ഇ ഡി അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ ന്യായീകരിക്കാനും പ്രതിരോധം തീര്‍ക്കാനുമാകുന്ന സംഭവങ്ങളല്ല കരുവന്നൂരും മറ്റു പലയിടത്തും നടക്കുന്നത്. ഈ വിഷയത്തില്‍ ഇ ഡി പ്രത്യക്ഷപ്പെട്ടത് ഇപ്പോഴാണല്ലോ. അഴിമതി കഥകള്‍ പുറത്തുവന്ന് ഏതാനും വര്‍ഷങ്ങളായിട്ടും ഒരുപരിഹാരവുമുണ്ടായിട്ടില്ല. ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെട്ടിട്ടില്ല. കരുവന്നൂരില്‍ മാത്രം ആയിരകണക്കിനു പേരാണ് വിവാഹം മുതല്‍ ചികിത്സ വരെയുള്ള അത്യാവശ്യങ്ങള്‍ക്ക് ബാങ്കില്‍ നിക്ഷേപിച്ച സ്വന്തം പണം തിരിച്ചുകിട്ടാതെ നരകിക്കുകയാണ്. പലരും സമയത്ത് മികച്ച ചികിത്സ കി്ട്ടാതെ മരിച്ചു. പലരും ആത്മഹത്യ ചെയ്തു. നാടുവിട്ടു. പണം നഷ്ടപ്പെട്ടവരില്‍ പലരും പാര്‍ട്ടി അനുഭാവികള്‍ തന്നെയാണ് എന്നതാണ് വസ്തുത. എന്നിട്ടും പാര്‍ട്ടി പണം തട്ടിയവര്‍ക്കൊപ്പമാണ്, നഷ്ടപ്പെട്ടവര്‍ക്കൊപ്പമല്ല എന്നതാണ് ക്രൂരമായ തമാശ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പ്രക്ഷോഭത്തനിറങ്ങുന്ന പ്രതിപക്ഷത്തിനെതിരെ ആക്രോശിക്കാനും നേതാക്കള്‍ മത്സരിക്കുകയാണ്. ജനാധിപത്യസംവിധാനത്തില്‍ പ്രതിപക്ഷം മറ്റെന്താണ് ചെയ്യേണ്ടത്? അതവരുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സിപിഎം എന്താണ് ചെയ്യാറുള്ളത്? തൃശൂരില്‍ സുരേഷ് ഗോപിക്കു ജയിക്കാനാണ് കരുവന്നൂര്‍ പ്രശ്‌നം കുത്തിപ്പൊക്കുന്നതെന്നുപോലും കേള്‍ക്കുമ്പോള്‍ പണം നഷ്ടപ്പെട്ടവര്‍ കയ്യടിക്കുമെന്നാണോ നേതൃത്വം കരുതുന്നത്? സുരേഷ് ഗോപി ജയിക്കാന്‍ പോകുന്നില്ല എന്നാര്‍ക്കാണ് അറിയാത്തത്? മാത്രമല്ല, അദ്ദേഹം പിടിക്കുന്ന വോട്ടുകള്‍ എല്‍ഡിഎഫിനാണ് ഗുണം ചെയ്യുക എന്നതാണ് വസ്തുത. അതുപോലെ അടുത്തകാലത്തെ സ്ഥിരം പല്ലവി പോലെ എല്ലാം മീഡിയക്കുമേലെ ആരോപിക്കാനും മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മീഡിയ വസ്തുതകള്‍ മൂടിവെക്കാനും ജനങ്ങളില്‍ നിന്നു മറച്ചുവെക്കാനുമാണോ ശ്രമിക്കേണ്ടത്? അടുത്തുപുറത്തുവന്ന ലാ ടൊമാറ്റിനോ എന്ന സിനിമയിലെ നായകനായ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നപോലെ മൂടിവെക്കുന്നത് പുറത്തു കൊണ്ടുവരുന്നതാണ് വാര്‍ത്ത, മറ്റെല്ലാം പരസ്യം മാത്രമാണ്. മീഡിയ എപ്പോഴും നില്‍ക്കേണ്ടത് ഭരണകൂടത്തിന് എതിര്‍ വശത്താണ്, ജനകീയ പ്രതിപക്ഷത്താണ് എന്നതും ഈന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അറിയാത്തതാണോ? മീഡിയ പോലുമില്ലെങ്കിലത്തെ അവസ്ഥ ഒന്നു സങ്കല്‍പ്പിച്ചു നോക്കുന്നതും നന്നായിരിക്കും.

ഏതൊരു പ്രസ്ഥാനത്തിനും ഒരു സുവര്‍ണ്ണകാലമുണ്ടായിരിക്കും. പിന്നീടൊരു ജീര്‍ണ്ണകാലവും. സഹകരണപ്രസ്ഥാനത്തെ സംബന്ധിച്ചും അതു ശരിയാണെന്നാണ് ഈ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇന്നത് ജീര്‍മ്ണതയുടെ പാതയിലാണ്. തീച്ചയായും സംസ്ഥാനത്തെ സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വലിയൊരു സംഭാവന ഈ സ്ഥാപനങ്ങള്‍ക്കുണ്ട്. ഒപ്പം കാര്‍ഷികമടക്കമുള്ള മേഖലകളിലും പല ജനോപകാരപദ്ധതികള്‍ക്കും സഹകരണമേഖല തുടക്കമിട്ടിരുന്നു. പലപ്പോഴും ഒരു നാടിന്റെ സാമ്പത്തിക – സാമൂഹ്യ ചലനങ്ങളെ മാത്രമല്ല രാഷ്ട്രീയ ചലനങ്ങളെപോലും നിയന്ത്രിച്ചിരുന്നത് സഹകരണപ്രസ്ഥാനമായിരുന്നു എന്നു പറയാം. പക്ഷെ അക്കാലമൊക്കെ ഏറെക്കുറെ അവസാനിച്ചു എന്നു പറയാവുന്ന അവസ്ഥയാണിത്. കുറെ കാലമായി ജനങ്ങളുടെ സ്ഥാപനം എന്നതിനു പകരം ഭരിക്കുന്ന പാര്‍ട്ടിയുടെ പോഷക സംഘടനപോലെയാണ് സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുക്കുമ്പോള്‍ മുതല്‍ തങ്ങളുടെ കുത്തക തകരില്ല എന്നുറപ്പുവരുത്തും. തെരഞ്ഞെടുപ്പില്‍ കള്ളവോട്ടുചെയ്യുന്ന വാര്‍ത്ത് ഇതെഴുതുമ്പോള്‍ പോലും പുറത്തുവരു്ന്നു. ജോലിക്കാരില്‍ ഏറെ ഭാഗവും പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടേയും കുടുംബാംഗങ്ങള്‍ തന്നെ. നിയമനരീതിയില്‍ എന്തു മാറ്റം വന്നാലും ഈ രീതി അങ്ങനെതന്നെ നിലനില്‍ക്കുന്നു. ഭരണവും ജീവനക്കാരും ഒരേപാര്‍ട്ടിക്കാരാകുന്നതോടെ സാമ്പത്തിക ഇടപാടിലെ അഴിമതികള്‍ എളുപ്പമാകുന്നു. അങ്ങനെ വളരെ ചെറിയ തോതില്‍ ആരംഭിച്ച അഴിമതികളാണ് ഇന്ന് ഈ അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്.

മറ്റു പല പദ്ധതികളുമുണ്ടെങ്കിലും പ്രധാനമായും സാധാരണക്കാര്‍ സഹകരണബാങ്കുകളെ ആശ്രയിക്കുന്നത് ലോണുകള്‍ക്കുവേണ്ടിയാണ്. ബാങ്കുകളില്‍ നിന്ന് ലോണ്‍ ലഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ഏറെ സങ്കീര്‍ണ്ണവും അവ മിക്കവാറും നഗരകേന്ദ്രീകൃതവുമായതിനാല്‍ എളുപ്പം സമീപിക്കാവുന്നത് സഹകരണ സംഘങ്ങളെയായിരുന്നു. എന്നാല്‍ ഈ നിസ്സഹായതയെ ചൂഷണം ചെയ്യുകയാണ് സംഘങ്ങള്‍ എന്നത് പലപ്പോഴും മറച്ചുവെക്കപ്പെടുന്നു. ഏതൊരു ബാങ്കിനേക്കാളും വലിയ പലിശയാണ് സഹകരണസംഘങ്ങള്‍ വാങ്ങുന്നത്. ആരെങ്കിലും ഈ വിഷയം ചൂണ്ടികാണിച്ചാല്‍ ലഭിക്കുന്ന മറുപടി നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നു എന്നായിരിക്കും. ലോണെടുക്കുന്നവിരില്‍ നിന്ന് കൂടുതല്‍ പലിശ വാങ്ങി നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ നല്‍കുകന്നതാണോ ഒരു ജനകീയ സ്ഥാപനം ചെയ്യേണ്ടത്? മറ്റൊന്നുകൂടി. കെ വൈ സി അഥവാ നിക്ഷേപകരുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതില്ല എന്നതിനാല്‍ കള്ളപ്പണനിക്ഷേപത്തിനുള്ള അവസരം കൂടിയാണ് ഈ ബാങ്കുകള്‍ സൃഷ്ടിച്ചത്. അടുത്തകാലത്താണ് റിസര്‍വ്വ് ബാങ്ക് ഈ വിഷയത്തില്‍ ഇടപെട്ടത്. അപ്പോഴും അതിനെ ചെറുക്കുകയായിരുന്നു പല പ്രസ്ഥാനങ്ങളും ചെയ്തത്. സഹകരണസംഘങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിര്‍ത്തുമ്പോഴും ബാങ്കിംഗ് മേഖലയിലും ജീവനക്കാരുടെ നിയമനങ്ങളിലും പ്രൊഫഷണലാകാനാണ് സഹകരണബാങ്കുകള്‍ തയ്യാറാകേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വളരെ പ്രധാനപ്പെട്ട മറ്റൊന്നുകൂടി. ആശയപരമായിതന്നെ സമഗ്രാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ആഗോളതലത്തില്‍ തന്നെ അതങ്ങനെയാണ്. നാട്ടിലെ ഏതു സ്ഥാപനത്തേയും ഫ്രാക്ഷനിലൂടെ നിയന്ത്രിക്കുന്നവരാണവര്‍. വായനശാലകള്‍, പിടിഎകള്‍, പൂര്‍വ്വവിദ്യാര്‍്തഥി സംഘടനകള്‍ തുടങ്ങി അമ്പലകമ്മിറ്റികള്‍ വരെ അവര്‍ പിടിച്ചെടുക്കുന്നത് കാണാറുണ്ടല്ലോ, പാര്‍ട്ടിക്കുവേണ്ടി എന്തു ചെയ്താലും അതുശരിയാണെന്നു വിശ്വസിക്കുന്ന കേഡര്‍മാരേയും അതു വളര്‍ത്തിയിയിട്ടുണ്ട്. പൊതുസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിങ്ങനെ എന്തുപേരിട്ടാലും ആത്യന്തികമായി അവ.യുടെ നിയന്ത്രണം പാര്‍ട്ടിയുടെ കൈവശമായിരിക്കും. സോവിയറ്റ് യൂണിയനില്‍ നിന്നുതന്നെ അതാരംഭിച്ചിരുന്നു. ഇതിന്റെയെല്ലാം ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും തൊഴില്‍ ദായകരും ഇന്നു പാര്‍ട്ടിയാണ്. അതിന്റെ കരുത്തിലാണ് ബംഗാളില്‍ തകര്‍ന്നിട്ടുപോലും ഇവിടെ പിടിച്ചുനില്‍ക്കുന്നത്. ്‌സാമ്പത്തികത്തില്‍ രാജ്യത്തുതന്നെ ഏറെക്കുറെ കോണ്‍ഗ്രസ്സിനൊപ്പമാണ് സിപിഎമ്മിന്റെ സ്ഥാനം . അതിന്റെ ഭൂരിഭാഗവും കേരളത്താലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സഹകരണമേഖലയിലെ അഴിമതിയേയും നോക്കികാണേണ്ടത്. അതൊരിക്കലും ഏതാനും വ്യക്തികളുടെ അഴിമതിയല്ല എന്നത് വ്യക്തമാണ്. തീര്‍ച്ചയായും മറ്റുപാര്‍ട്ടികളും ഈ പാത പിന്തുടരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സിപിഎം ഏറെ മുന്നിലാണ്. അതിനാല്‍ അഴിമതിക്കും മറ്റ് തെറ്റാ.യ രീതികള്‍ക്കും അറുതി വരുത്തി സഹകരണമേഖലയെ രക്ഷിക്കാനുള്ള മുഖ്യ ഉത്തരവാദിത്തവും അവര്‍ക്കാണ്. പഴയതുപോലെം തങ്ങള്‍ പറയുന്നത് അപ്പാടെ വിഴുങ്ങാന്‍ ഇപ്പോള്‍ അണികള്‍ തയ്യാറല്ല എന്ന് തിരിച്ചറിഞ്ഞാല്‍ നേതൃത്വത്തിനു നന്ന്. അണികള്‍ സ്വകാര്യമായി പറയുന്നത് കേള്‍ക്കാന്‍ ശ്രമിച്ചാല്‍ കര്യങ്ങള്‍ വ്യക്തമാകും. അതോടൊപ്പം ഈ മേഖലയെ അടിമുടി ഉടച്ചുവാര്‍ക്കാനും പുതുക്കിപണിയാനുമായി കേരളജനത ഒന്നടങ്കം രംഗത്തിറങ്ങേണ്ടിരിക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply