പ്രതിഷേധജ്വാലക്ക് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അഭിവാദ്യം

ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനു അംഗങ്ങളോ കമ്മറ്റികളോ ഉള്ള എല്ലാ സ്ഥലങ്ങളിലും ഞങ്ങള്‍ ഈ പ്രതിഷേധ ജ്വാലഉയര്‍ത്തിക്കൊണ്ടുവരുകയും  അതില്‍ പങ്കാളികള്‍ ആവുകയും ചെയ്യും എന്ന്  അറിയിക്കുകയാണ്.

കേരളത്തിലെ സ്ത്രീ പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് നവംബര്‍ ഒന്നിന് നടത്തുന്ന പ്രതിഷേധ ജ്വാല വളരെ പ്രധാനപ്പെട്ട ഒരു സാമൂഹികമുന്നേറ്റമായാണ് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം മനസിലാക്കുന്നത്. അതിന്റ കാരണം ഇന്ത്യയിലെമ്പാടും സ്ത്രീകളും ദളിതരും മുസ്ലിംങ്ങളും നിരന്തരമായി അക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഒരു സ്ഥിതിവിശേഷം വളരെ വ്യാപകമായി നടന്നുവരുകയാണ്, അതിനു ഭരണകൂടത്തിന്റെ പിന്തുണയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിന്തുണയും ഉണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇതിനു മുന്‍പും ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട് എങ്കില്‍ തന്നെയും ഇത്തരം കൊലപാതകങ്ങളെയും ബലാത്സംഗങ്ങളേയും പരസ്യമായി ന്യായീകരിക്കുന്ന ഒരു യുക്തി ഇന്ത്യന്‍ സമൂഹത്തില്‍ സാമാന്യേന പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉള്ള സ്ഥിതി അതല്ല കൊലപാതകങ്ങളെ, ബലാത്സംഗങ്ങളെ ന്യായീകരിക്കുന്ന സംഘികള്‍ – സംഘികള്‍ എന്ന് വിളിക്കുന്നത് RSS കാര്‍ മാത്രമല്ല ഹിന്ദുത്വ അജണ്ടയെ ഒളിഞ്ഞും തെളിഞ്ഞും പിന്‍പറ്റുന്നവര്‍ എല്ലാവരും – രംഗത്ത് വന്നുകൊണ്ടിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം അതുകൊണ്ട് ഈ മുന്നേറ്റം ഇന്ത്യയിലെ ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കിക്ക് എതിരായ ഒരു മുന്നേറ്റമായാണ് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം വിലയിരുത്തുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കിക്ക് എതിരെയുള്ള ഈ നീക്കത്തില്‍ അതിന്റെ മുഖമുദ്ര ഒന്ന് അത് ജാതി വിരുദ്ധം ആയിരിക്കണം, മറ്റൊന്ന് അത് ലിംഗനീതിക്ക് വേണ്ടി നിലകൊള്ളുന്നു എന്നതായിരിക്കണം. ഈ രണ്ടുകാര്യങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റം തന്നെയാണ് ഒരു ജനാധിപത്യ ഇന്ത്യയെ സൃഷ്ടിക്കാന്‍ നമ്മളെ പ്രാപ്തമാക്കുന്ന പ്രധാനപ്പെട്ട കാര്യമെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത് അതുകൊണ്ട് തന്നെ ഈ മുന്നേറ്റത്തോട് പരിപൂര്‍ണമായ ഐക്യം പ്രഖ്യാപിക്കുകയും സാധ്യമായ സ്ഥലങ്ങളില്‍ എല്ലാം, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനു അംഗങ്ങളോ കമ്മറ്റികളോ ഉള്ള എല്ലാ സ്ഥലങ്ങളിലും ഞങ്ങള്‍ ഈ പ്രതിഷേധ ജ്വാലഉയര്‍ത്തിക്കൊണ്ടുവരുകയും  അതില്‍ പങ്കാളികള്‍ ആവുകയും ചെയ്യും എന്ന്  അറിയിക്കുകയാണ്.

ഐക്യദാര്‍ഢ്യത്തോടെ,

സണ്ണി. എം. കപിക്കാട്,
ജനറല്‍ കണ്‍വീനര്‍,
ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം

98470 36356

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply