സ്വാതന്ത്ര്യമാണെന്റെ പ്രണയിനി : ഭഗത് സിംഗിന്റെ വാക്കുകളുമായി ജനക്കൂട്ടം

ഡല്‍ഹിയില്‍ പ്രധാന മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. സ്വാതന്ത്ര്യമാണെന്റെ പ്രണയിനി എന്ന ഭഗത് സിംഗിന്റെ വാക്കുകളുരുവിട്ടാണ് സമരത്തിന്റെ നിര്‍ണ്ണായകകേന്ദ്രമായി മാറിയ ഡെല്‍ഹി ചെങ്കോട്ടയില്‍ ജനം തടിച്ചു കൂടിയിരിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രക്ഷോഭങ്ങള്‍ കനക്കുകയാണ്. അംബേദ്കറിന്റേയും ഗാന്ധിയുടേയും ചിത്രങ്ങളേന്തിയ വിദ്യാര്‍ത്ഥികളാണ് സമരങ്ങളുടെ മുന്‍നിരയില്‍. പലരും ദേശീയപതാകയേന്തി ഭരണഘടനയുടെ ആമുഖം വായിക്കുന്നു. നിരോധനാജ്ഞകള്‍ പ്രഖ്യാപിച്ചും ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ നിഷേധിച്ചുമാണ് സര്‍ക്കാര്‍ സമരത്തെ നേരിടുന്നത്. യോഗേന്ദ്രയാദവ്, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയവരെല്ലാം കസ്റ്റഡിയിലാണ്. സര്‍ക്കാര്‍ നടപടികളെ ആംനസ്റ്റി ഇന്ത്യ അപലപിച്ചു.
ഡല്‍ഹിയില്‍ പ്രധാന മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവും മംഗലാപുരവും ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കര്‍ണാടകയിലും തമിഴ്നാട്ടിലും തെലുങ്കാനയിലും വ്യാപകമായി അറസ്റ്റ് നടക്കുകയാണ്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ നൃറോളം വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയിലാണ്. ബംഗലുരുവിലെ ടൗണ്‍ഹാളിന് മുന്നില്‍ നിന്നുമാണ് ചരിത്രകാരന്‍ രാമചന്ദ്രഗുഹ അറസ്റ്റിലായത്. മഹാത്മാ ഗാന്ധിയുടെ പോസ്റ്റര്‍ ഏന്തിയതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഗുഹ പറഞ്ഞു. അനുമതി നല്‍കിയില്ലെങ്കിലും ബംഗലുരുവിലെ പലയിടങ്ങളിലായി ആള്‍ക്കാര്‍ സംഘടിക്കുകയാണ്. ഒരു വിദേശ വനിതയും അറസ്റ്റിലായിട്ടുണ്ട്.  താന്‍ പ്രതിഷേധത്തിന് വന്നയാളല്ല എന്ന് അവര്‍ പറഞ്ഞെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ബീഹാറില്‍ ബന്ദാണ്. ഉത്തര്‍ പ്രദേശിന്റെ പല ഭാഗത്തും സമരം ശക്തമാണ്.  പലയിടത്തും വാഹനങ്ങള്‍ കത്തിച്ചു. ഭോപ്പാലിലും വന്‍പ്രതിഷേധം നടന്നു.. ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ നാലാം ദിവസവും റാലി നടത്തി. ഗുജറാത്തിലെ വാദ്ഗാമില്‍ ജിഗ്‌നേഷ് മേവാനി എംഎല്‍എയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നു. തമിഴ്നാട്ടില്‍ വിവിധ സര്‍വകലാശാലകളില്‍ പ്രതിഷേധം തുടരുന്നു. നടക്കുകയാണ്. ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ വീട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. കേരളത്തില്‍ ഇടതു യുവജന – വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധപ്രദേശങ്ങളില്‍ മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ രാജ്ഭവ് മാര്‍ച്ചും നടന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply