സുരേന്ദ്രനൊപ്പമെന്ന് ഓര്‍ത്തഡോക്‌സ് സഭയിലൊരു വിഭാഗം

ഇടത്-വലത് മുന്നണികള്‍ സഭയെ വഞ്ചിച്ചെന്നാണ് സഭയുടെ പ്രധാന ആരോപണം. പിറവം പള്ളി പ്രശ്നത്തില്‍ സര്‍ക്കാരെടുത്ത നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും സഭയോടു സഹായം അഭ്യര്‍ഥിച്ചെത്തിയത് ബി.ജെ.പിക്കാര്‍ മാത്രമാണെന്നും അവര്‍ പറയുന്നു.

കോന്നി ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ ബിജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനൊപ്പം. സുരേന്ദ്രന് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭാ ഭാരവാഹികള്‍ പരസ്യമായി രംഗത്തുവന്നു. കോന്നിയില്‍ തങ്ങള്‍ക്ക് 35,000 ന് മുകളില്‍ വോട്ടുകളുണ്ടെന്നാണ് സഭയുടെ അവകാശവാദം. പിറവംപള്ളി വിഷയം വിവാദമാക്കി കോന്നിയില്‍ ഇടതു വലതു കക്ഷികളെ തള്ളി ഓര്‍ത്തഡോക്‌സ് സഭാ ഭാരവാഹികള്‍ രംഗത്ത് വന്നിരുന്നു. പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി അംഗം ജോയ് വര്‍ഗീസ് തെന്നലും, മലങ്കര ഓര്‍ത്തഡോക്സ് അസോസിയേഷന്‍ മെമ്പര്‍ പ്രകാശ് കെ. വര്‍ഗീസും ബിജെപിയ്ക്ക് പരസ്യ പിന്തുണ നല്‍കി വാര്‍ത്താസമ്മേളനവും നടത്തി. ഇടതു വലതു മുന്നണികള്‍ക്ക് വോട്ടു ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും തങ്ങളെ സഹായിച്ചവരെ തിരിച്ച് സഹായിക്കാനുള്ള ബാദ്ധ്യത തങ്ങള്‍ക്കുണ്ടെന്നാണ് സഭയുടെ നിലപാട്.

ഇടത്-വലത് മുന്നണികള്‍ സഭയെ വഞ്ചിച്ചെന്നാണ് സഭയുടെ പ്രധാന ആരോപണം. പിറവം പള്ളി പ്രശ്നത്തില്‍ സര്‍ക്കാരെടുത്ത നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും സഭയോടു സഹായം അഭ്യര്‍ഥിച്ചെത്തിയത് ബി.ജെ.പിക്കാര്‍ മാത്രമാണെന്നും അവര്‍ പറയുന്നു. കോന്നിയില്‍ റോബിന്‍ പീറ്ററിന് സീറ്റ് നിഷേധിച്ചതും പ്രതിഷേധം കനപ്പിക്കാന്‍ കാരണമായി. സഭാംഗമായിട്ടു കൂടി ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്‌സ് സഭയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും പരാതിയുണ്ട്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പി രാഷ്ട്രീയത്തോട് അന്ധമായ എതിര്‍പ്പില്ലെന്നും സഭ വിശദീകരിക്കുന്നു. . എല്‍.ഡി.എഫും യു.ഡി. എഫും തെരഞ്ഞെടുപ്പു കാലത്ത് സഹായം ചോദിച്ചെത്തും. പലതും ചെയ്തു തരാമെന്ന വ്യവസ്ഥയില്‍ വോട്ടു ചെയ്ത് ജയിപ്പിക്കും. അതിനി തുടരാന്‍ കഴിയില്ല. സഭാംഗങ്ങള്‍ സുരേന്ദ്രനായി പ്രവര്‍ത്തിക്കുമെന്നും ജോയ് വര്‍ഗീസും പ്രകാശും പറഞ്ഞു. മുപ്പത്തിയാറായിരം മുതല്‍ നാല്‍പതിനായിരം വോട്ടുകള്‍ വരെ തങ്ങള്‍ക്ക് കോന്നിയില്‍ ഉണ്ടെന്നാണ് സഭയുടെ അവകാശവാദം. അതേസമയം ബിജെപിക്ക് വോട്ടുചെയ്യാനുള്ള ഒരു വിഭാഗത്തിന്റെ നിലപാടിനെതിരെ സഭക്കുള്ളില്‍ തന്നെ മറ്റൊരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്.

[widgets_on_pages id=”wop-youtube-channel-link”]

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ അടൂര്‍ പ്രകാശ് വിജയിച്ചത് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. അടൂര്‍ പ്രകാശ് 72,800 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎമ്മിന്റെ സനല്‍കുമാര്‍ 50,000 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോന്നി ഉള്‍പ്പെടെയുള്ള ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനം തിട്ടയില്‍ 44,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ആന്റോ ആന്റണി ജയിച്ചത്. 3,80,000 വോട്ടുകളാണ് ആന്റോ ആന്റണി നേടിയത്. സിപിഎമ്മിന്റെ വീണാ ജോര്‍ജ്ജാകക്കെ 2,36000 വോട്ടുകളാണ് നേടിയത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply