അയ്യന്‍കാളി സ്മരണക്കാവശ്യം ലൈബ്രറിയോ ഗവേഷണസ്ഥാപനമോ ആണ്

ഇപ്പോള്‍ ചെയ്തത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന തരത്തിലുള്ള ഒന്നല്ല.

പുനര്‍നാമകരണം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതുകൊണ്ട് തന്നെ അത് സ്വാഗതം ചെയ്യപ്പെടണ്ടതുമാണ്. രാജവാഴ്ചയുടെയും കോളനിവാഴ്ചയുടേയും കാലത്തെ ആക്രമണങ്ങളുടെ വേദനകളുറങ്ങുന്ന നിരവധി കെട്ടിടങ്ങള്‍ പുനര്‍നാമകരണം ചെയ്യാനായി ഇവിടെ അവശേഷിക്കുന്നുണ്ട്. അല്ലേങ്കില്‍ ആ ചരിത്രഘട്ടത്തിന്റെ ഓര്‍മകളുടെ തിരുശേഷിപ്പുകളായി അവ നിലനിര്‍ത്തേണ്ടി വന്നേക്കാം. പുനര്‍നാമകരണത്തിന് ചിലവ് ഒരിക്കലു പ്രതിബന്ധമാകരുത്. തലസ്ഥാനനഗരിയില്‍ അയ്യന്‍കാളിക്കായുള്ള ഒരു സ്മാരകമെന്നത് ദശാബ്ദങ്ങളായുള്ള ഒരു ആവശ്യമാണ്. .എന്നാലത് വി ജെ ടി ഹാളിനെ പുനര്‍നാമകരണം ചെയ്തു എളുപ്പത്തില്‍ തീര്‍പ്പാക്കേണ്ട ഒന്നായിരുന്നില്ല. എ കെ ഗോപാലന്റെ ഒരു സ്മാരകത്തെക്കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍ ഒരു പഴയ കെട്ടിടം അദ്ദേഹത്തിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യുന്നതിനെക്കുറിച്ചു ആരും ചിന്തിക്കുക കൂടി ചെയ്തില്ല. മറിച്ചു പുതിയൊരു കെട്ടിടം തന്നെ പണിയുകയാണുണ്ടായത്. വി ജെ ടി ഹാളിനെ പുനര്‍നാമകരണം ചെയ്യുന്നതിനേക്കാള്‍ ഒരു ലൈബ്രറിയോ അതുമല്ലെങ്കില്‍ ഒരു ഗവേഷണസ്ഥാപനമോ ആയിരിക്കും ഞാന്‍ അയ്യന്‍കാളിയുടെ ഓര്‍മ്മകളെ അടയാളപ്പെടുത്തുവാന്‍ ആഗ്രഹിക്കുക. ഇപ്പോള്‍ ചെയ്തത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന തരത്തിലുള്ള ഒന്നല്ല. ഓരോരരുത്തരേയും അര്‍ഹിക്കുന്ന രിതിയില്‍ ആദരിക്കുവാന്‍ നാം പഠിക്കണം. എന്ത് തന്നെയായാലും സര്‍ക്കാര്‍ ഈ ദിശയില്‍ മനസ്സിലാക്കാനോ പ്രവര്‍ത്തിക്കാനോ തയ്യാറല്ലെങ്കില്‍, ഈ പുനര്‍നാമകരണത്തെ ഇഷ്ടക്കേടിനാല്‍ വൈകിപോയ ഒരു തെരഞ്ഞെടുപ്പായി കാണേണ്ടിവരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply