‘സിസ്റ്റര്‍ ലൂസിക്കൊപ്പം കേരളം മാനന്തവാടിയിലേക്ക്’

സഭയുടെ ഭാഗത്തുനിന്ന് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ സമീപനങ്ങളാണ് എടുത്തു കൊണ്ടിരിക്കുന്നത്. ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് . മൊബൈല്‍ പിടിച്ചുവാങ്ങുകയും പൊതു സമൂഹവുമായുള്ള ബന്ധം അറുത്തു മാറ്റുകയും ചെയ്യുന്ന നടപടികളിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീകള്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സഭയുടെ പ്രതികാര നടപടികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സിസ്റ്റര്‍ ലൂസിയെ എഫ് സി സി സന്യാസി സഭയില്‍ നിന്നും പുറത്താക്കുന്നത് മായി ബന്ധപ്പെട്ടു കൊണ്ട് അവര്‍ വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ് സഭയുടെ ഭാഗത്തുനിന്ന് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ സമീപനങ്ങളാണ് എടുത്തു കൊണ്ടിരിക്കുന്നത്. ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് . മൊബൈല്‍ പിടിച്ചുവാങ്ങുകയും പൊതു സമൂഹവുമായുള്ള ബന്ധം അറുത്തു മാറ്റുകയും ചെയ്യുന്ന നടപടികളിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

 

 

 

 

 

 

 

 

അവരുടെ ജീവന് ഭീഷണിയുണ്ട് എന്ന് വരെ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണ് ഇത്തരമൊരു സാഹചര്യത്തില്‍ സഭയുടെ ഏറ്റവും ക്രൂരമായ സമീപനത്തിനെതിരെ ധീരയായ കന്യാസ്ത്രീക്ക് പിന്തുണ കൊടുക്കേണ്ടത് കേരളത്തിന്റെ ഒരു സാമൂഹിക ബാധ്യതയാണ്. കേരളം ആ സാമൂഹ്യ ബാധ്യത നിറവേറ്റും എന്ന പ്രതീക്ഷയോടെ മാനന്തവാടിയില്‍ ആഗസ്റ്റ് 29 ആം തീയതി വൈകുന്നേരം നാലുമണിക്ക് സിസ്റ്റര്‍ ലൂസി ക്കൊപ്പം കേരളം അണി നിരക്കുകയാണ് . ‘ലൂസിക്കൊപ്പം കേരളം മാനന്തവാടിയിലേക്ക്’ എന്ന ഒരു ക്യാമ്പയിന്‍ ആരംഭിക്കുകയാണ് സിസ്റ്റര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു ജനകീയ സംഗമമാണ് മാനന്തവാടിയില്‍ ഉദ്ദേശിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “‘സിസ്റ്റര്‍ ലൂസിക്കൊപ്പം കേരളം മാനന്തവാടിയിലേക്ക്’

  1. സിസ്റ്റർ ലൂസിക്ക് മാന്യമായി ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ഒരു പൗര എന്ന നിലക്ക് മൗലീകാവകാശമാണ്. സിസ്റ്റർക്ക് എല്ലാ സപ്പോർട്ടും പ്രഖ്യാപിക്കുന്നു

Leave a Reply