കേരളത്തിന് നഷ്ടപ്പെട്ട സംരഭകത്വ ബസ്

ഒരു സമൂഹത്തിന്റെ സംരംഭകരോടുള്ള മനോഭാവം അഹമ്മദാബാദില്‍ Entrepreneurship Development Institute of India യില്‍ ജോലി ചെയ്യുന്ന കാലത്ത് അനുഭവിച്ചു അറിഞ്ഞതാണ്. നേരെ മറിച്ചാണ് നമ്മുടെ കേരളത്തിലെ മനോഭാവം.

മാവേലിയുടെ സമത്വ സങ്കല്‍പം മലയാളി മനസ്സിന്റെ അടിത്തട്ടില്‍ കിടക്കുന്നതുകൊണ്ടാണോ എന്നറിയില്ല, സമ്പത്ത് ഉത്പാദനത്തെക്കാള്‍ പുനര്‍വിതരണത്തിന് പ്രാമുഖ്യം നല്‍കുന്ന രാഷ്ട്രീയം ഇവിടെ വേരോടിയത്. അറുപതുകളിലെയും എഴുപതുകളിലെയും തൊഴില്‍ സമരങ്ങളും മൂരാച്ചി വിളിയും ഘരാവോ പോലുള്ള സമരമുറകളും മലയാളികളെ പൂര്‍ണമായും തോല്‍പ്പിച്ചില്ല. കാരണം അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിരുന്നതുകൊണ്ട് കുടിയേറാന്‍ പറ്റി. ഗള്‍ഫ് ആണ് മുഖ്യമായും കേരളത്തെ രക്ഷിച്ചത്. അല്ലെങ്കില്‍ ബംഗാളിയുടെ ഗതി മലയാളിക്ക് വരുമായിരുന്നു.

ഇന്നും മലയാളിക്ക് കുടിയേറ്റം തന്നെയാണ് പറഞ്ഞിട്ടുള്ളത്. ചെറുപ്പക്കാര്‍ വ്യാപകമായി കുടിയേറുന്നു. ചെറുതും വലുതുമായ വ്യവസായങ്ങള്‍ പൂട്ടിപ്പോവുകയോ അയല്‍സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയോ ചെയ്തില്ലായിരുന്നു എങ്കില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. വ്യവസായവല്‍കൃത സംസ്ഥാനങ്ങള്‍ക്ക് GST വന്നതോടെ വരുമാനം കൂടി. കേരളത്തിന് അവിടെയും നഷ്ടം.

സംരംഭകത്വം വളരാന്‍ വേണ്ടത് ആല്‍മവിശ്വാസം നല്‍കുന്ന ഒരു അന്തരീക്ഷം മാത്രമാണ്. തന്റെ ഉത്പന്നവഴി കൃത്യമായി അറിയാവുന്ന സംരംഭകന് അതില്‍ വരാവുന്ന സാഹസത്തേക്കുറിച്ചു (Risk) കൃത്യമായ കണക്കുകൂട്ടലുകള്‍ ഉണ്ട്. അത് മറികടക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തുതന്നെയാണ് സമര്‍ത്ഥരായ സംരംഭകര്‍ മുന്നോട്ട് പോകുന്നത്. തൊഴില്‍ സമരങ്ങളും വിപണിയിലെ കയറ്റിറക്കങ്ങളും ഒന്നും അവര്‍ക്ക് പ്രശ്‌നമല്ല. പക്ഷെ അനിശ്ചിതത്വങ്ങള്‍ (Uncertainity) അവരെ കുഴക്കും. ഹര്‍ത്താലുകള്‍, ബന്തുകള്‍, നിയമങ്ങളില്‍ വ്യക്തത ഇല്ലായ്മ, സര്‍ക്കാര്‍ നയങ്ങളിലെ ചാഞ്ചാട്ടങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. All that is needed for entrepreneurship to grow is an environment that gives confidence. Uncertainties will confuse them. Examples include hartals, bandhs, lack of clarity in laws, fluctuations in government policies.
.
ഇതില്‍ ഏറ്റവും പ്രധാനം നിയമവാഴ്ചയാണ്. ഇതിനെ കുറിച്ച് ‘ നിയമവാഴ്ചയും വികസനവും : ലോകം നല്‍കുന്ന പാഠങ്ങള്‍ ‘ എന്നൊരു ലേഖനം പണ്ട് ഞാന്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയിരുന്നു. നിയമ തര്‍ക്കങ്ങളില്‍ സംരംഭകന് വിശ്വസിക്കാവുന്നത് കോടതികളെയാണ്. ആ കോടതി ഉത്തരവുകള്‍ അക്ഷരംപ്രതി അതിന്റെ അന്തസത്തയില്‍ നടപ്പിലാക്കുകയാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. അത് നടക്കുന്നില്ലാത്തിടത്ത് സംരംഭകര്‍ വേറെ വഴി നോക്കും.

കോട്ടയത്ത് ഹൈക്കോടതി വിധിക്കു പുല്ലുവില കല്‍പ്പിച്ച് CITU നേതാവ് സംരംഭകനെ തല്ലിയത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. ഒരുവശത്തു സംരംഭക വര്‍ഷം, ഒരു ലക്ഷം സംരംഭങ്ങള്‍ എന്നൊക്കെയുള്ള വായ്ത്താരികള്‍. മറുവശത്തു സംരംഭകരെ ആക്രമിക്കുക. ഇതാണ് കമ്മ്യൂണിസ്റ്റുകാരുടെ ക്ലാസ്സിക് അടവുനയം. തൊഴിലാളികള്‍ ചെയ്യേണ്ടത് തൊഴിലാളികള്‍ ചെയ്‌തോ. സര്‍ക്കാര്‍ ചെയ്യേണ്ടത് സര്‍ക്കാര്‍ ചെയ്യും. ഇ.എം.എസ് ന്റെ ‘ ഭരണവും സമരവും ‘ തിയറി അതാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്കു ആത്മാഭിമാനത്തോടെ സ്വന്തം കാലില്‍ നില്‍ക്കുന്നവരെ ഇഷ്ടമല്ല. അവര്‍ക്കുവേണ്ടത് ആശ്രിത സംസ്‌കാരം (dependency culture) ആണ്. വ്യവസായം എന്നാല്‍ പൊതുമേഖലയാണ്. സ്വകാര്യ സംരംഭകരെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. എല്ലാവരും സര്‍ക്കാരിനെ ആശ്രയിക്കണം. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് മുതല്‍ എല്ലാവരെയും താണുവണങ്ങി നിന്നാല്‍ സംരഭം നടത്തിക്കൊണ്ടുപോകാം. പറ്റുമെങ്കില്‍ പാര്‍ട്ടി അംഗത്വം തന്നെ എടുത്തോ. പാര്‍ട്ടിക്ക് സംഭാവന കൊടുക്കുക, പാര്‍ട്ടിക്കാരെ ജോലിക്ക് എടുക്കുക, പാര്‍ട്ടി പരിപാടികള്‍ക്കു ആവശ്യമുള്ള സഹായം ചെയ്യുക അങ്ങനെ പലതും ഈ ആശ്രിത സംസ്‌കാരത്തിന്റെ ഭാഗമാണ്. കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ കേരളം ഒട്ടാകെ വ്യാപിപ്പിക്കുക എന്നത് തുടര്‍ഭരണത്തിന്റെ ഗൂഢലക്ഷ്യംതന്നെയാണ്.

വ്യവസായവത്കരണത്തിന്റെ ബസ് കേരളത്തിന് നഷ്ടപ്പെട്ടുകഴിഞ്ഞു; ഒരിക്കലും തിരികെ പിടിക്കാന്‍ ആകാത്തവിധം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply