നമ്മുടേത് ഒരു വംശീയ രാഷ്ട്രം

പുതിയ പാര്‍ലമെന്റ് മന്ദിരം ഭൗതികമായ പുതിയ കെട്ടിടം എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്. മറിച്ച് വംശീയതയുടെ പുതിയ പാഠശാല എന്ന അര്‍ഥത്തില്‍ ആര്‍.എസ്.എസ് കാര്യാലയം എന്നത് കൂടിയാണ്. ജനാധിപത്യത്തിന്റെ തുറസ്സുകള്‍ക്ക് പകരം വംശീയതയുടെ മന്ത്രങ്ങള്‍ ഉരുവിടാന്‍ മാത്രമേ ഇനി പാര്‍ലമെന്റ് പോലും സാധ്യമാവു എന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

രമേശ് ബിധു എന്ന ആര്‍എസ്എസുകാരനായ എംപി ഡാനിഷ് അലി എന്ന മുസ്ലിമായ ബിഎസ്പി എംപിക്കെതിരെ നടത്തിയ തെറികള്‍ നമ്മുടെ രാജ്യം ഒരു ശുദ്ധ വംശീയ രാജ്യമായി പരിണമിച്ചിരിക്കുന്നു എന്നതിന്റെ വിളംബരമാണ്. അപരിഷ്‌കൃതനായ മുസ്ലിമിനെ പരിഷ്‌കൃതനാക്കുവാന്‍ സനാതന ധര്‍മാനുസാരിയായ എംപി താന്‍ പഠിച്ചെടുത്ത വംശീയ പദാവലികള്‍ കൊണ്ട് അഭിസംബോധന ചെയ്യുന്നതാണ് പാര്‍ലമെന്റില്‍ നാം കണ്ടത്.

പ്രത്യയശാസ്ത്ര കഠിനതയാല്‍ അപമാനവീകരിക്കപ്പെട്ട മനുഷ്യരായി രൂപാന്തരണം പ്രാപിക്കുന്ന ജീവിതമാണ് ഒരു ആര്‍എസ്എസുകാരന്റേത്. വംശീയതയുടെ ദുര്‍ഗന്ധം പേറുന്ന മനസ്സുമായി ജീവിതം നയിക്കുമ്പോള്‍ അപരനെ അപഹസിക്കാതെ അവ ന്നിലനില്‍പ്പില്ല. ചന്ദ്രയാന്‍ ചരിത്രനേട്ടം കൈവരിച്ച ശാസ്ത്രലോകത്തിന്റെ വിസ്മയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും ആ എംപിയുടെ മനസ്സില്‍ അപരവിദ്വേഷത്തിന്റെ അപസ്വരനാദം മാത്രമാണ് പുറത്ത് വന്നത്. നിയമ നിര്‍മാണ സഭയില്‍ ആര്‍എസ്എസുകാരനായ ഒരു എംപി സഹപാര്‍ലമെന്റേറിയന്‍ മുസ്ലിമായി എന്ന ഒറ്റകാരണത്താല്‍ തെറി വിളിക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്ന സമുഹമാണ് നാം. സഭയെ നിയന്ത്രിക്കേണ്ട സ്പീക്കര്‍ക്ക് പോലും ഇടപെടാന്‍ കഴിയാത്ത വിധം വംശീയബോധം പേറുന്ന ഒരു ജനതയായി നാം രൂപാന്തരണം പ്രാപിച്ചിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

വംശീയതയുടെ പാഠം നിരന്തരം പഠിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താവില്‍ നിന്ന് സ്വാഭാവികമായി പുറത്തുവരുന്ന വാക്കുകള്‍ മാത്രമാണ് ഇതെല്ലാം. നിങ്ങള്‍ ഒരു ആര്‍എസ്എസുകാരന്‍ ആണെങ്കില്‍ ആദ്യം നിങ്ങള്‍ നിങ്ങളുെ ടമനുഷ്യന്‍ എന്ന സ്വത്വം ഉപേക്ഷിക്കുകയും അമാനവികതയുടെ കുപ്പായം ധരിക്കുകയും ചെയ്യണം. ഇത്തരത്തിലുള്ള അമാനവികതയുടെ ഓരിയിടലാണ് പാര്‍ലമെന്റില്‍ നിന്നും നാം കേട്ടത്. ശാഖയില്‍ നിന്ന് പഠിപ്പിച്ചുവിടുന്ന വംശീയമായ പാഠങ്ങള്‍ പാര്‍ലമെന്റില്‍ ഉരുവിടാം എന്നത്, താന്‍ പാര്‍ലമെന്റിലാണ് ഉള്ളത് എന്ന ബോധം എംപിക്ക് നഷ്ടപ്പെട്ടതുകൊണ്ടല്ല, മറിച്ച് അതൊക്കെ പറയാന്‍ മാത്രം നമ്മുടെ പാര്‍ലമെന്റ് മാറിയിരിക്കുന്നു എന്ന് എം.പി മനസ്സിലാക്കിയത് കൊണ്ടാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പുതിയ പാര്‍ലമെന്റ് മന്ദിരം ഭൗതികമായ പുതിയ കെട്ടിടം എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്. മറിച്ച് വംശീയതയുടെ പുതിയ പാഠശാല എന്ന അര്‍ഥത്തില്‍ ആര്‍.എസ്.എസ് കാര്യാലയം എന്നത് കൂടിയാണ്. ജനാധിപത്യത്തിന്റെ തുറസ്സുകള്‍ക്ക് പകരം വംശീയതയുടെ മന്ത്രങ്ങള്‍ ഉരുവിടാന്‍ മാത്രമേ ഇനി പാര്‍ലമെന്റ് പോലും സാധ്യമാവു എന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ രാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നത് അവര്‍ പട്ടിക ജാതിവിഭാഗത്തില്‍നിന്നുള്ള ഒരു സ്ത്രീയായിരുന്നു എന്ന കാരണം കൊണ്ട് തന്നെയാണ്. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാള്‍ അവര്‍ എത്ര ഉന്നത ശ്രേണിയിലെത്തിയ ആളായിരുന്നാലും മാറ്റിനിര്‍ത്തേണ്ട ജന്മങ്ങളാണ് എന്നത് വംംശീയ പ്രത്യയശാസ്ത്രത്തിന്റെ അന്തസത്തെയാണ് ഓര്‍മപ്പെടുത്തുന്നത്.. ഈ പ്രത്യയശാസ്ത്രത്തെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മലേറിയ പോലുള്ള തുടച്ചുനീക്കേണ്ട മാറാരോഗങ്ങള്‍ ആണെന്ന് വിശേഷിപ്പിച്ചത്.

ഇത്തരത്തിലുളള ജാതീയതയുടെ ദുര്‍ഗന്ധം പേറുന്ന മനസ്സുകള്‍ കേരളത്തിലും കാണാം എന്നതാണ് തന്ത്രിമാരുടെ പെരുമാറ്റത്തിലൂടെ നാം കണ്ടത്. കേരളത്തിലെ ഒരു മന്ത്രിക്ക് തനിക്ക് ജാതി അയിത്തം അനുഭവിക്കേണ്ടിവന്നു എന്ന് പരസ്യമായി വിളിച്ചു പറയേണ്ട ഗതികേടാണ്, ഏറെ പുരോഗമിച്ചു എന്ന് പറയുന്ന കേരളത്തിലും നാം കാണുന്നത്. സനാതനധര്‍മ്മം അല്ലെങ്കില്‍ ചതുര്‍വര്‍ണ്യം സ്വയം അപമാനവീകരണത്തിന് വിധേയമാവുകയും ചുറ്റുമുള്ളവരെ അപമാനിക്കുകയും ചെയ്യുന്ന ഒരു ബോധമാണ്. ജാതിബോധമുള്ള ഒരു കൂട്ടമായി മാത്രമേ നമുക്ക് ജീവിക്കാന്‍ സാധ്യമാവൂ എന്നാണ് നൂറ്റാണ്ടുകളായി നാം പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു ജാതി വംശീയ സമൂഹമാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ആചാരാനുഷ്ഠാനങ്ങള്‍ നാം തുടര്‍ന്നു പോകുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആചാരങ്ങള്‍ ആരാധനകേന്ദ്രത്തില്‍ മാത്രമല്ല നിയമനിര്‍മാണസഭയിലും ചില ജന്മങ്ങള്‍ക്ക് അയിത്തം കല്‍പിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജാതി ബോധമുള്ള ഒരു സമൂഹമാണ് എന്ന് പ്രഖ്യാപിക്കുമ്പോള്‍ നാം നേടിയെടുത്തു എന്ന് പറയുന്ന എല്ലാ പുരോഗമന ആശയങ്ങളെയും റദ്ദ് ചെയ്യപ്പെടുകയാണ് നാം ചെയ്യുന്നത്. വംശീയ പ്രത്യയശാസ്ത്രം ഉള്ളടക്കമായ ഒരു വിഭാഗത്തിന് അധികാരം ലഭിക്കുമ്പോള്‍ ആ രാഷ്ട്രം വംശീയ രാഷ്ട്രമായി രൂപാന്തരണം പ്രാപിക്കുന്നതിന്റെ അടയാളങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ജാതിബോധവും വംശീയതയും എന്ന് തിരിച്ചറിയുകയും അതിനെ തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഒരു ജനാധിപത്യരാജ്യം എന്ന നിലയില്‍ നമുക്ക് നിലനില്‍പുള്ളൂ. സമഭാവനയുടെയും സാഹോദര്യത്തിന്റെയും ബോധത്തെകുറിച്ച് നിരന്തരമായ പാഠങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടല്ലാതെ ഇതിനെ പ്രതിരോധിക്കാന്‍ കഴിയില്ല.

വെറുപ്പിന്റെ പദാവലികള്‍ കൊണ്ട് പുതിയ വംശീയ രാഷ്ട്ര നിര്‍മിതിയില്‍ ഏര്‍പ്പെട്ടവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ് എന്ന് വിളിച്ച് പറയാന്‍ എല്ലാവരും മുന്നോട്ട് വരേണ്ട അവസാന സന്ദര്‍ഭമാണ്. ഒരു വംശീയ രാഷ്ട്രാണ് ഇന്ത്യ എന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആര്‍.എസ്.എസിന്റെ പ്രത്യയസ്ത്ര അടിത്തറ അപര വിദ്വേഷത്തിന്റെതാണ് എന്ന് തിരിച്ചറിയാന്‍ കഴിയുന്നിടത്ത് മാത്രമാണ് ഇന്ത്യയെ തിരിച്ച് പിടിക്കുക എന്ന മഹാ ദൗത്യത്തിന് സാധ്യത ഉള്ളൂ എന്ന് നാം മനസ്സിലാക്കേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply