അന്ധമായ ആയുഷ് വിരോധം കുത്തിത്തിരിപ്പിന് ഇറങ്ങരുത് ഡോ സുള്‍ഫി

തീര്‍ച്ചയായും ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് കഴിച്ചവരിലും ചിലര്‍ക്ക് രോഗം വരാന്‍ ഇടയുണ്ട് . പക്ഷെ രോഗം ബാധിച്ച ഭൂരിഭാഗം പേരും ഇമ്യൂണിറ്റി മരുന്ന് കഴിച്ചവരാണ് എന്നൊക്കെ പറയുമ്പോള്‍ സുല്‍ഫി തള്ളാണെങ്കിലും ഒരു മയത്തില്‍ ഒക്കെ തള്ളണ്ടേ .. ഹോമിയോപ്പതി ഇമ്യുണിറ്റി മരുന്ന് കഴിച്ച എത്ര ആളുകള്‍ക്ക് ആണ് രോഗം ബാധിച്ചത് എന്ന് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ വേണ്ടേ ആരോപണം ഉന്നയിക്കേണ്ടത് . ഏതൊക്കെ ജില്ലകളില്‍ എത്ര പേര്‍ക്കാണ് രോഗം ബാധിച്ചവരില്‍ ഹോമിയോപ്പതി മരുന്ന് കഴിച്ചിരുന്നത് എന്ന ഒരു കണക്കോ അവരുടെ പേരുകളോ നിങ്ങള്‍ക്ക് ഹാജരാക്കാമോ .