സിറ്റിസനില്‍ നിന്ന് സ്റ്റേറ്റിസനിലേക്ക്

ദേശരാഷ്ട്രങ്ങള്‍, ഒരു രാഷ്ട്രീയ രൂപമായി ഉടലെടുക്കുമ്പോള്‍, പൗരന്മാര്‍ക്ക് അവകാശങ്ങളുടെ വിതരണവും, സംരക്ഷണവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഒരു ബ്യൂറോക്രാറ്റിക് ഉപകരണമായാണ് ഭരണകൂടത്തെ കണ്ടിരുന്നത്. ദേശീയതയാകട്ടെ ഭരണകൂടാധികാരത്തിന്റെ ന്യായീകരണവുമായിരുന്നു. എന്നാല്‍ രണ്ടു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍, ഭരണകൂടവും അതിന്റെ അധികാരവും മൂല്യത്തിന്റേയും നിയാമകത്വത്തിന്റേയും നീതികരണത്തിന്റേയും പ്രാഥമിക പ്രഭവകേന്ദ്രമായി തീര്‍ന്നു. ദേശമെന്നത് അയഞ്ഞ ഒരു സങ്കല്പവും രണ്ടാമതായി മാത്രം പൗരനില്‍ ആരോപിക്കപ്പെടുന്ന ലക്ഷണവുമായി തീര്‍ന്നു.

പൗരത്വമെന്ന ആശയം, നഗരം, നാഗരികത, പരിഷ്‌കാരം, മര്യാദ തുടങ്ങിയവയോട് ബന്ധപ്പെട്ടു വരുന്നതാണ്. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രാന്‍സിലേയും അമേരിക്കയിലേയും ഭരണഘടനയില്‍ നിന്ന് ഉത്ഭവിച്ച ലിബറല്‍ ജനാധിപത്യത്തിന്റെ കാലത്ത് പൗരത്വമെന്നത് സ്വതന്ത്രമായും പൂര്‍ണ്ണമായും തുല്യതയുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ ജീവിതത്തില്‍ പങ്കെടുക്കുന്നതിനുള്ള പൗരന്റെ അവകാശത്തില്‍ അധിഷ്ഠിതമാണ്. പിന്നീട് പ്രാതിനിധ്യം, തെരഞ്ഞെടുപ്പ്, രാഷ്ട്രീയ കക്ഷികള്‍ തുടങ്ങിയ ആശയങ്ങള്‍ പൗരാവകാശത്തിന്റെ പ്രകാശനത്തിനുള്ള മാര്‍ഗ്ഗങ്ങളായി സ്വീകരിക്കപ്പെട്ടു. ഈ കാഴ്ചപ്പാടില്‍ നഗരം പൗരത്വത്തിന്റെ അതിര്‍ത്തിയാവുന്നു. ആധുനിക യുഗത്തില്‍ ഈ അതിര്‍ത്തി ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തിയായി മാറി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തീവ്ര ദേശീയതയുടെ വളര്‍ച്ചക്ക് നാം സാക്ഷിയാവുകയാണ്. ഇനി മുതല്‍ പൗരത്വം (സിറ്റിസണ്‍ഷിപ്പ്) ഒരു രാഷ്ട്രീയ സമൂഹത്തില്‍ ഉള്‍പ്പെടുന്നു എന്നതിന് വിശ്വസനീയമായ അടിസ്ഥാനമാവുകയില്ല. ദേശരാഷ്ട്രം ആവശ്യപ്പെടുന്നത്, സ്റ്റേറ്റിസന്‍മാരേയാണ്.

ആരാണ് സ്റ്റേറ്റിസണ്‍?

ഇവിടെ ഇന്ത്യയാണ്, ആസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിലൂടെ വഴി കാട്ടിയാവുന്നത്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ ഹിംസാത്മകതക്ക് പല മാനങ്ങളുണ്ട്. അതില്‍, മുസ്ലിം വിരുദ്ധത, കുടിയേറ്റ വിരുദ്ധത, പാര്‍ശ്വവത്കൃത ജനതയോടുള്ള ക്രൂരത, പൗരത്വത്തിന് അസാധ്യമായ തെളിവുകള്‍ ആവശ്യപ്പെടല്‍ എന്നിവയെല്ലാമുള്‍പ്പെടുന്നു. എല്ലാറ്റിനുമുപരി ഒരു ബ്യൂറോക്രാറ്റിക് രേഖ പൗരത്വത്തിന്റെ ഏക മാനദണ്ഡമാക്കുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമാവുന്നത്.
ഭരണകൂടം നല്‍കുന്ന സാക്ഷ്യപത്രം കൈവശമുള്ളയാളാണ് സ്റ്റേറ്റിസണ്‍. അയാളുടെ എല്ലാ അവകാശങ്ങളും അതില്‍ നിന്ന് ഉത്ഭവിക്കുന്നു. കൊളോണിയല്‍ ഇന്ത്യയുടെ ഒന്നര നൂറ്റാണ്ടു കാലത്ത് സര്‍ക്കാര്‍ രേഖ സ്വത്വത്തിന്റെ തെളിവായി കണ്ടിരുന്നു. എന്നാല്‍ അതിന് സ്ഥലപരവും കുടുംബപരവും മതപരവും സ്വാഭാവികവുമായ മറ്റ് അടിസ്ഥാനങ്ങളുമുണ്ടായിരുന്നു. പൗരത്വത്തിന്റെ ഭരണകൂട ബാഹ്യമായ ഈ അടിസ്ഥാനങ്ങള്‍ കുറെ കാലമായി ഇന്ത്യയില്‍ കൊഴിഞ്ഞുപോയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അവയുടെ നാശത്തിന്റെ നിര്‍ണ്ണായക നിമിഷം ആധാര്‍ കാര്‍ഡിന്റെ വരവായിരുന്നു. നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ ആധാര്‍ കാര്‍ഡിനെതിരെ പ്രതിഷേധിച്ചിരുന്നു. വിയോജിപ്പുകളെ നിയന്ത്രിക്കാനും രാഷ്ട്രീയ പ്രതിയോഗികളെ തിരിച്ചറിയാനും അത് ഉപയോഗപ്പെടുത്തുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രതിഷേധം. അത് തീര്‍ത്തും തെറ്റായിരുന്നില്ല താനും.
ബയോമെട്രിക് വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള രേഖ എന്നതല്ല ആധാറിന്റെ പുതുമ. ജീവിതത്തിലെ എല്ലാ കാര്യങ്ങളുടേയും-വോട്ട്, റേഷന്‍, വായ്പ, നികുതി തുടങ്ങിയവ-അടിസ്ഥാനം ഭരണകൂടം നല്‍കുന്ന ഒരു രേഖയുടെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കുന്നതില്‍ അത് നേടിയ വിജയമാണ്. ആധാര്‍ കാര്‍ഡ്, ഇന്ത്യയിലെ സ്റ്റേറ്റിസന്റെ പിറവിയിലെ വയറ്റാട്ടിയായിരുന്നു. ആധാര്‍ കാര്‍ഡിന്റെ യുക്തിയുടെ കേവലം ആയുധവത്ക്കരണം മാത്രമാണ് ദേശീയ പൗരത്വ രജിസ്ട്രി. തീര്‍ച്ചയായും അത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. പുതിയ രീതിയിലുള്ള രേഖാ നിര്‍മ്മാണം, നാഷണലിസത്തിനുമേല്‍ സ്റ്റേറ്റിസം ഉയര്‍ന്നു വരുന്ന പ്രശ്‌ന മുഹൂര്‍ത്തത്തെയാണ് അടയാളപ്പെടുത്തുന്നത്.
ദേശരാഷ്ട്രങ്ങള്‍, ഒരു രാഷ്ട്രീയ രൂപമായി ഉടലെടുക്കുമ്പോള്‍, പൗരന്മാര്‍ക്ക് അവകാശങ്ങളുടെ വിതരണവും, സംരക്ഷണവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഒരു ബ്യൂറോക്രാറ്റിക് ഉപകരണമായാണ് ഭരണകൂടത്തെ കണ്ടിരുന്നത്. ദേശീയതയാകട്ടെ ഭരണകൂടാധികാരത്തിന്റെ ന്യായീകരണവുമായിരുന്നു. എന്നാല്‍ രണ്ടു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍, ഭരണകൂടവും അതിന്റെ അധികാരവും മൂല്യത്തിന്റേയും നിയാമകത്വത്തിന്റേയും നീതികരണത്തിന്റേയും പ്രാഥമിക പ്രഭവകേന്ദ്രമായി തീര്‍ന്നു. ദേശമെന്നത് അയഞ്ഞ ഒരു സങ്കല്പവും രണ്ടാമതായി മാത്രം പൗരനില്‍ ആരോപിക്കപ്പെടുന്ന ലക്ഷണവുമായി തീര്‍ന്നു.
അങ്ങനെ, തീവ്രദേശീയത എന്നത് കൂടുതല്‍ അപകടകരമായ തീവ്ര ഭരണകൂടവാദ(Statism) ത്തിന്റെ വ്യാജപ്പേരായി തീര്‍ന്നു. തീവ്ര ഭരണകൂടവാദം സ്റ്റേറ്റിസണ്‍മാരുടെ സമൂഹത്തെയാണ് ആവശ്യപ്പെടുന്നത്. അതായത് ജീവിക്കാനുള്ള (സ്വാതന്ത്ര്യത്തിനും അന്തസ്സിനും ആരോഗ്യത്തിനും) അവകാശം ഭരണകൂടരേഖയില്‍ നിക്ഷിപ്തമായിരിക്കുന്നവരുടെ സമൂഹം. ഈ പ്രക്രിയയുടെ ആദ്യത്തെ ഇരകള്‍ പാവപ്പെട്ടവരും പാര്‍ശ്വവത്കൃതരും കുടിയിറക്കപ്പെട്ടവരുമൊക്കെയായിരിക്കും. നാം, ഇടത്തരക്കാര്‍ രണ്ടാമതായിവരും. നാമെല്ലാവരും തന്നെ, സിറ്റിസണില്‍ നിന്ന് സ്റ്റേറ്റിസണിലേക്കുള്ള പരിണാമത്തിന്റെ വില കൊടുക്കേണ്ടി വരും. ഈ വില, നമ്മളില്‍ ചിലര്‍ക്ക് മാറ്റി നിര്‍ത്തപ്പെടലോ പുറന്തള്ളപ്പെടലോ ഉന്മൂലനം ചെയ്യപ്പെടലോ ആകാം.

[widgets_on_pages id=”wop-youtube-channel-link”]

ഇതൊരു ചെറിയ മാറ്റമല്ല. ദേശീയത ഇനിമുതല്‍ ഒരു ലക്ഷ്യമല്ല, ജനാധിപത്യ വിരുദ്ധ വാഴ്ചയെ ജനാധിപത്യപരമായി സ്ഥാപിക്കാനുള്ള ഉപാധിയാണത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചുവരുന്ന വലതുപക്ഷ ഭരണാധികാരികളുടെ ലക്ഷ്യം, വംശീയമോ ദേശീയമോ ആയ വിശുദ്ധിയേക്കാളുപരി നിയമാനുസൃതമായ അസ്തിത്വത്തെ നിര്‍വ്വചിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ പരമാധികാരമാണ്. മോഡി, ട്രംപ്, എര്‍ഡോഗന്‍, ബോള്‍ സൊനാരോ തുടങ്ങിയ സ്വേച്ഛാധിപതികളെ തെരഞ്ഞെടുത്ത വോട്ടര്‍മാര്‍ വംശീയത, ആഗോള വിരുദ്ധത തുടങ്ങിയവയാല്‍ പ്രചോദിതരായിരിക്കുമെങ്കിലും, ഭരണകൂടം (State) ദേശത്തെ (Nation) മറികടക്കുന്ന മറ്റൊരു വലിയ പദ്ധതിക്കു വേണ്ടിയാണവര്‍ സമ്മതിദാനം നല്‍കിയത്.
ഇന്നത്തെ സ്റ്റേറ്റിസന്മാര്‍, സമൂഹം, പൗരത്വം എന്നിവക്കു പകരം കണക്കില്‍ പെട്ടവര്‍, രേഖപ്പെടുത്തപ്പെട്ടവര്‍, ഭരണകൂടത്തിന്റെ വിശ്വസ്തര്‍ എന്ന ആശയം സ്വീകരിച്ചവരാണ്. ഇന്ത്യയില്‍ അവര്‍ ഹിന്ദുവോ മുസ്ലീമോ ദളിതോ ബ്രാഹ്മണനോ കശ്മീരിയോ ആദിവാസിയോ ആകാം. അവര്‍ ഭരണകൂടത്തെ പിന്തുണക്കുന്നിടത്തോളം സ്റ്റേറ്റിസനാവാന്‍ അതൊന്നു മാത്രം മതി. ദേശീയതയുടെ പവിത്രത ഭരണകൂടത്തിന്റെ പവിത്രതയാല്‍ ജനാധിപത്യപരമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ആരെല്ലാം ഉള്‍പ്പെട്ടിരിക്കുന്നു എന്നത് ഭരണകൂടം തീരുമാനിക്കും. അത്, ആഗോളവിഭവങ്ങള്‍ക്കുവേണ്ടി പരസ്പരം പോരടിക്കും, ദോഷകരമായ സഖ്യങ്ങളുണ്ടാക്കും, ആഗോള മൂലധന സാധ്യതകളെ ഇഷ്ടം പോലെ കൈകാര്യം ചെയ്യും. എല്ലാം വിഭവങ്ങള്‍ക്കും സാങ്കേതികവിദ്യക്കും വിപണിക്കും ലാഭത്തിനും വേണ്ടി. സ്വേച്ഛാധിപത്യ ജനപ്രിയത (Authoritarian Populism) സ്റ്റേറ്റിസനെ മെരുക്കുവാന്‍ ഉള്ള എളുപ്പവഴിയായതു കൊണ്ട് ഇനിവരുന്ന ദശകങ്ങളിലെ മുഖ്യ പ്രത്യയശാസ്ത്രം അതായിരിക്കും. ഇന്ത്യ, ഭരണകൂട (State) മെന്ന ഈ പുതിയ മതത്തോട് പൂര്‍ണ്ണമായും സമര്‍പ്പിതമായിരിക്കുന്നു. ഇന്ത്യ ഒറ്റക്കല്ല. രാഷ്ട്രീയ മാര്‍ഗ്ഗങ്ങളുടേയും ധാര്‍മ്മിക ലക്ഷ്യങ്ങളുടേയും മൊത്തം കുത്തക ഏറ്റെടുക്കുന്ന രാഷ്ട്രീയ രൂപമായി ഭരണകൂടം പരിണമിക്കുന്നത് ലോകമെമ്പാടും നാം കണ്ടുകൊണ്ടിരിക്കുന്നു.

(പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply