ഫെഡറലിസം സംരക്ഷിക്കണം – പിണറായി വിജയന്‍

ജാതി, മതം, വംശം, ഉപദേശീയത, സംസ്‌കാരം, ഭാഷ തുടങ്ങിയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യാക്കാരില്‍ ഊട്ടിയുറപ്പിച്ചത് സ്വാതന്ത്ര്യസമരവും ഭരണഘടനയുമാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് ഈ സ്വാതന്ത്ര്യ ദിനം നല്‍കുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ജീവസത്തയാണ് ഫെഡറല്‍ സ്പിരിറ്റെന്നും വൈവിധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഭരണഘടനാ തത്വത്തിന്റെ ലംഘനമായേ കാണാനാകൂ എന്നും മുഖ്യമന്ത്രി പിണരായി വിജയന്‍. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി, മതം, വംശം, ഉപദേശീയത, സംസ്‌കാരം, ഭാഷ തുടങ്ങിയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യാക്കാരില്‍ ഊട്ടിയുറപ്പിച്ചത് സ്വാതന്ത്ര്യസമരവും ഭരണഘടനയുമാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് ഈ സ്വാതന്ത്ര്യ ദിനം നല്‍കുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ രൂക്ഷമാകുന്നു. ജാതിയുടെ പേരില്‍ പൗരന്മാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. തെരുവിലവര്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. മറുവശത്ത് സമ്പത്ത് കുത്തകകളിലേക്ക് മാത്രമായി ഒതുങ്ങുന്നതായും അദ്ദേഹം ചൂണ്ടികാട്ടി.
പ്രളയദുരിതങ്ങളില്‍ നിന്ന് കേരളം കര കയറും. കവളപ്പാറയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പളളി വിട്ടു കൊടുത്ത സഹോദരങ്ങള്‍ രാജ്യത്തെ മഹത്തായ മാതൃകയാണ്. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്ര വിരുദ്ധമായ മനോഭാവങ്ങളെയും ചെറുത്തു തോല്‍പ്പിക്കണമെന്നും പിണരായി കൂട്ടിച്ചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply