എട്ട് വയസുകാരന്റെ മരണത്തില്‍ ആശുപത്രി മാനോജ്‌മെന്റിനെതിരായ പ്രതിഷേധം കനക്കുന്നു – സുരന്‍ റെഡ്

സ്വകാര്യ കഴുത്തറുപ്പന്‍ സ്ഥാപനങ്ങള്‍ നടത്തുന്ന ഏറ്റവും മൃഗീയവും ദയനീയുമായ വാര്‍ത്തകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരോ പോലീസോ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനവര്‍ പറയുന്നത് ഡോക്ടര്‍മാരുടെ സംഘടനയും ആശുപത്രി മേനേജ്‌മെന്റും ശക്തരാണെന്നാണ്. വാസ്തവത്തില്‍ ഇത്തരം വാര്‍ത്തകള്‍ പുറത്ത് കൊണ്ട് വരേണ്ട മാധ്യമ സ്ഥാപനങ്ങള്‍ മനേജ്‌മെന്റിന്റെ എച്ചില്‍ തീനികളായി മാറി കൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

 

ആശുപത്രി വ്യവസായം തഴച്ച് വളരുന്ന ‘തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലെ പ്രധാന ആശുപത്രിയാണ് നടവരമ്പ് കോലോത്തുംപടിയില്‍ സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട സഹകരണ ആശുപത്രി. കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമുള്ള വാക്കാണ് സഹകരണ മെന്നത്. മുതലാളിത്ത വികാസത്തിന്റെ ഭാഗമായ് ബ്രിട്ടനില്‍ ജന്മം കൊണ്ടു പുതു പ്രസ്ഥാനം .ഈ ആശുപത്രിയില്‍ ഇല്ലാത്തതും അതു തന്നെ. സഹകരണം.

നടവരമ്പ് സ്വദേശി മുരിയാംകാട്ടില്‍ ഷിബുവിന്റെ മകന്‍ ശ്രീറാം’ എന്ന 8 വയസ്സുക്കാരനെ ചികിത്സക്കായ് ഡോക്ടറെ കാണിക്കുന്നത് ജൂണ്‍ മാസം 14 നാണ്. അന്ന് കുട്ടികളുടെ ഡോക്ടര്‍ ഷാജന്‍ ജേക്കപ്പ് പനിക്കുള്ള മരുന്ന് കുറിച്ച് കൊടുത്ത് ശ്രീറാമിനെയും അമ്മയേയും പറഞ്ഞയച്ചു. രണ്ട് ദിവസം കഴിഞ്ഞ് പനി കുറയാതിരിക്കുകയും ശരീരമാകെ ചുവന്ന് ചെറിയ തടിപ്പ് പൊന്തിയപ്പോള്‍ ഡോക്ടറെ ആശുപത്രിയില്‍ കൊണ്ട് പോയി ഡോക്ടറെ കാട്ടി കുട്ടിക്ക് അഞ്ചാംപനിയാണെന്നും പനി മാറുന്നതോടെ അത് തനിയെ മാഞ്ഞ് പോയ് കൊള്ളുമെന്നും പറഞ്ഞ് അഞ്ചാം പനിക്കുള്ള മരുന്ന് നല്‍കി അശ്വസിപ്പിക്കുകയാണ് ഡോക്ടര്‍ ഷാജന്‍ ജേക്കപ്പ് ചെയ്തത്. ഇതിനിടയില്‍ കുട്ടിക്ക് അസസ്ഥത കൂടുകയും ഡോക്ടറെ വിളിച്ച് ചോദിച്ചു. പിന്നീട് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തു. പരിശോധനയില്‍ കുട്ടിയുടെ ഗൗരവമായ അവസ്ഥ ഡോക്ടര്‍ മനസ്സിലാക്കിയത് അപ്പോള്‍ മാത്രമാണ്. ഉടന്‍ തൊട്ടടുത്ത മെറീന ആശുപത്രിയില്‍ പോയി ചെസ്റ്റിന്റെ എക്‌സറെ എടുത്തു വരാന്‍ ആവശ്യപ്പെട്ടു. എക്‌സറെ കണ്ട ഡോ: ഉടന്‍ സഹകരണ ആശുപത്രിയിലെത്തിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അവിടെ എത്തുംമ്പോഴെക്കും കുട്ടിയുടെ അവസ്ഥ വളരെ മോശമായി. ഇതിനിടയില്‍ നന്മവറ്റാത്ത ചില സിസ്റ്റര്‍മാര്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടു പോകുന്നതാണ് നല്ലതെന്ന് ഉദേശിച്ചു. ഇതിനിടയില്‍ ഓടിയെത്തിയ ബന്ധുക്കളാണ് തൃശൂര്‍ ജൂബിലി മിഷ്യന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അവിടെയെത്തുംമ്പോഴെക്കും വളരെ മോശം അവസ്ഥയിലെത്തുകയും തുടര്‍ന്ന് മരണപ്പെടുകയുമാണുണ്ടായത്.

ഇതിനിടയില്‍ കൈ പിഴ സംഭവിച്ച ഡോക്ടും മാനേജ്‌മെന്റും ഒരു തെറ്റായ വാര്‍ത്ത ജീവനക്കാര്‍ വഴി നാടാകെ പ്രചരിപ്പിച്ചു. ഒരു മണിക്കൂര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതെന്നും, ചേട്ടന്റെ മരുന്ന് കൊടുത്ത് അമ്മ നടത്തിയ ചികിത്സയാണ് കുട്ടിയുടെ മരണത്തിലെത്തിച്ചെതെന്നും അങ്ങിനെ കുത്തിയാല്‍ മുളക്കാത്ത നുണകളുമായ് നാഴ്‌സിംങ്ങ് കുട്ടികള്‍ ഉള്‍പ്പെടെ സീപ്പര്‍ വരെയുള്ളവരെ വെച്ച് പ്രചരിപ്പിച്ചു. മരണ വാര്‍ത്തയറിഞ്ഞ് ഓടി കൂടിയ ബന്ധുജനങ്ങളോടും, നാട്ടുകാരോടും ശ്രീറാമിന്റെ അമ്മ പറഞ്ഞ വാക്കുകള്‍ കൊണ്ട് ആശുപത്രി നടത്തിയ നുണകള്‍ നാല് നിലയില്‍ പൊട്ടി തകര്‍ന്നു. സോഷ്യല്‍ മീഡിയയ്ല്‍ വൈറലായി ഈ വാര്‍ത്ത.

അങ്ങിനെയാണ് അശുപത്രിയുടെ എം ഡി. എം.പി. ജാക്‌സന്‍ പത്ര സമ്മേളനം നടത്തിയത്. അത് പതിനാറ് നിലയില്‍ പൊട്ടി സ്വന്തം മുഖത്ത് വീണ് മുഖം തന്നെ വൃത്തികേടാക്കി്.. ആദ്യം തന്നെ ഈ മാന്യദേഹം നടത്തിയത് ഡോക്ടറെ രക്ഷിക്കാനും അതുവഴി ആശുപത്രിയുടെ മുഖം മിനുക്കുവാനുമുള്ള ശ്രമമാണ്. ഡോക്ടറുടെ ആദ്യ പരിശോധനയില്‍ കുട്ടിക്ക് പനിയുടെ ലക്ഷണമാണ് കണ്ടെതെന്നും അതിനുള്ള മരുന്നാണ് കൊടുത്തത് എന്നുമാണ്. വാസ്തവത്തില്‍ ഈ മഴക്കാല രോഗങ്ങളെ തടയുന്നതിനും പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാനും എറണാകുളത്ത് നിപ്പ വൈറസ് കണ്ടതിനെ തുടര്‍ന്നു് സംസ്ഥാന ആരോഗ്യ വകുപ്പ് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണ് ഡോക്ടറും ആശുപത്രിയും നടത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് പനി കുറഞ്ഞില്ല എന്നറിയിച്ചിട്ട് പോലും കൂടുതല്‍ പരിശോധന നടത്തിയില്ലയെന്നത് കുറ്റകരമായ അനാസ്ഥയാണ്. എന്നിട്ടും മിസ്റ്റര്‍ ജാക്‌സന്‍ പറയുന്നത് കുട്ടിയുടെ അമ്മയുടെ അനാസ്ഥയും വിവരമില്ലായ്മയുമാണ് കുട്ടി മരിക്കാന്‍ കാരണമായത് എന്നാണ്. ഈ പരമാര്‍ശം ഇദ്ദേഹത്തിന്റെ ശരീരത്തിലും മനസ്സിലും കുടിയിരിക്കുന്ന സ്ത്രീവിരുദ്ധതയുടെ ഭാഗമാണ്.

ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമല്ല. സ്വകാര്യ കഴുത്തറുപ്പന്‍ സ്ഥാപനങ്ങള്‍ നടത്തുന്ന ഏറ്റവും മൃഗീയവും ദയനീയുമായ വാര്‍ത്തകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരോ പോലീസോ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനവര്‍ പറയുന്നത് ഡോക്ടര്‍മാരുടെ സംഘടനയും ആശുപത്രി മേനേജ്‌മെന്റും ശക്തരാണെന്നാണ്. വാസ്തവത്തില്‍ ഇത്തരം വാര്‍ത്തകള്‍ പുറത്ത് കൊണ്ട് വരേണ്ട മാധ്യമ സ്ഥാപനങ്ങള്‍ മനേജ്‌മെന്റിന്റെ എച്ചില്‍ തീനികളായി മാറി കൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

അതു കൊണ്ട് തന്നെ ഇവര്‍ക്കെതിരെയുള്ള പോരാട്ടമെന്നത് സാധാരണ മനഷ്യരുടെ ഉത്തരവാദിത്വമായ് മാറുന്നുണ്ട്. ഇവിടെയും അതാണ് സ്ഥിതി. അതുകൊണ്ട് തന്നെ നീതിക്ക് വേണ്ടി ഒരു കുടുംബവും സമൂഹവും നടത്തുന്ന ധാര്‍മ്മികമായ പ്രതിഷേധങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നവരുടെ ഭാഗമാകുവാന്‍ മനുഷ്യത്വം മരിക്കാത്ത മുഴുവന്‍ മനുഷ്യരും മുന്നിട്ടിറങ്ങേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply