നവവത്സരദിനത്തില്‍ തൃശൂരില്‍ കാലാവസ്ഥാവലയം : റിദ്ദിമ പാണ്‌ഡേ പങ്കെടുക്കും

കാലാവസ്ഥാ വ്യതിയാനം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാനവരാശിക്ക് മുമ്പാകെ അവതരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വലയം തീര്‍ക്കുന്നത്.

ലോകമൊട്ടാകെയുള്ള കാലാവസ്ഥാ പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്റ്റുഡന്‍സ് ഫോര്‍ ക്ലൈമറ്റ് റെസലിയിന്‍സ് എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ 2020 ജനുവരി 1ന് തൃശൂര്‍ റൗണ്ടില്‍ കാലാവസ്ഥാ വലയം സൃഷ്ടിക്കുകയാണ്. 50ലധികം കോളേജ്, ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നുള്ള അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളും കേരളത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരുടെ സംഘവും പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകരും ഈ പരിപാടിയില്‍ പങ്കാളികളാകും. ഗ്രെറ്റ തന്‍ബര്‍ഗിന്റെ കൂടെ ഐക്യരാഷ്ട്ര സഭയുടെ ക്ലൈമറ്റ് ഉച്ചകോടിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയ, 12 വയസ്സുകാരിയായ, റിദ്ദിമ പാണ്‌ഡേ എന്ന പെണ്‍കുട്ടിയും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നൊരുക്കുന്ന കാലാവസ്ഥാ വലയത്തില്‍ അണിചേരും.

 

 

 

 

 

 

 

 

കാലാവസ്ഥാ വ്യതിയാനം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാനവരാശിക്ക് മുമ്പാകെ അവതരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വലയം തീര്‍ക്കുന്നത്. ഈ മാസാദ്യം ലോകത്തിലെ 153ഓളം രാജ്യങ്ങളിലെ 11, 258 ശാസ്ത്രജ്ഞര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ ലോകത്തൊട്ടാകെ ഒരു ‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ (Climate Emergency) സംജാതമായിരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. പ്രകൃതി ദുരന്തങ്ങള്‍ താരതമ്യേന കുറവായിരുന്ന കേരളത്തില്‍ പോലും തുടര്‍ച്ചയായ അതിവൃഷ്ടിയും കടല്‍ക്ഷോഭവും ഉരുള്‍പൊട്ടലുകളും സ്വാഭാവികമായിക്കൊണ്ടിരിക്കുകയാണ്. കൊടുംചൂടിന്റെയും വരള്‍ച്ചയുടെയും പിടിയിലായി കേരളവും മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ പല കടലോര പ്രദേശങ്ങളും കടല്‍കയറലിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുവരികയാണ്. ഈയൊരു കാലാവസഥാ പ്രതിസന്ധിയെ ഗൗരവപൂര്‍വ്വം സമീപിക്കാന്‍ നാമിനിയും മടിച്ചുനിന്നുകൂടാ എന്ന് പരിപാടിക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു.

 

 

 

 

 

 

 

 

കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന കാര്‍ബണ്‍ പുറന്തള്ളലിന്റെ അളവ് കുറയ്ക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നിരവധി ഔദ്യോഗിക ഏജന്‍സികളും നിരവധി ഉച്ചകോടികളും ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകളെയും ഉച്ചകോടികളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെയും അവഗണിച്ചു തള്ളുകയാണ് ഗവണ്‍മെന്റുകള്‍ ചെയ്യുന്നത്. കാലാവസ്ഥാ പ്രതിസന്ധിയോടുള്ള ഭരണകൂടങ്ങളുടെ അലംഭാവത്തോട് പ്രതികരിച്ചുകൊണ്ടാണ് ലോകമെങ്ങും തന്നെ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും മുന്‍കൈയ്യില്‍ പ്രക്ഷോഭങ്ങള്‍ രൂപപ്പെടുന്നത്. യൂറോപ്പില്‍ ഗ്രെറ്റ തന്‍ബര്‍ഗ് എന്ന 15വയസ്സുകാരിയുടെ നേതൃത്വത്തില്‍ അനേകലക്ഷങ്ങള്‍ തെരുവിലിറങ്ങുകയും ‘ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍’ എന്ന പേരില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് തൃശൂരും പരിസരത്തുുള്ള വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു സംറബത്തിന് രംഗത്തിറങ്ങുന്നത്. കാലാവസ്ഥാ വലയത്തിന്റെ വിജയത്തിനായി വിവിധ കോളേജുകളിലും ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സെമിനാറുകള്‍, ക്വിസ്-പ്രസംഗ മത്സരങ്ങള്‍, സൈക്കിള്‍ റാലികള്‍ എന്നിവ സംഘടിപ്പിച്ചുവരികയാണ്. കലാലയങ്ങളിലെയും സ്‌കൂളുകളിലെയും പ്രിന്‍സിപ്പല്‍മാരും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു നിര പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

2 thoughts on “നവവത്സരദിനത്തില്‍ തൃശൂരില്‍ കാലാവസ്ഥാവലയം : റിദ്ദിമ പാണ്‌ഡേ പങ്കെടുക്കും

  1. സ്കൂളുകളിലും കോളേജ് കളിലും പരിസ്ത്ഥിതി TOUR സംഘടിപ്പിക്കണം, ആ യാത്രയിൽ അനധികൃത QUARY കളും മറ്റു കയ്യേറ്റങ്ങളും കാണാനുള്ള സൗകര്യവും ഒരുക്കണം.

  2. സ്കൂളുകളിലും കോളേജ് കളിലും പരിസ്ത്ഥിതി TOUR സംഘടിപ്പിക്കണം, ആ യാത്രയിൽ അനധികൃത QUARY കളും മറ്റു കയ്യേറ്റങ്ങളും കാണാനുള്ള സൗകര്യവും ഒരുക്കണം.
    GRACIOUS TVM

Leave a Reply