അഗ്നിപഥ് : ഫാസിസം വരുന്ന വഴികള്‍

ഫാസിസം തീര്‍ത്തും പ്രതിലോമകരമായ രാഷ്ട്രീയ സാമൂഹിക ദര്‍ശനമാണ്. എന്നാല്‍ അതിനിരയാക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ പോലും എങ്ങനെയാണ് ഫാസിസം സ്വീകാര്യമായി തീരുന്നത് ? നിലവിലെ സാമൂഹിക വ്യവസ്ഥിതിയുടെ ഏതൊക്കെ സവിശേഷ ഗുണങ്ങളാണ് ഫാസിസത്തെ പരിപോഷിപ്പിക്കുന്നത് ? വ്യക്തികളുടെ സ്വഭാവഘടനയിലെ ഏത് വൈകല്യമാണ് ഫാസിസത്തിന് മുതല്‍കൂട്ടാകുക?

ഫാസിസത്തെ സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകളാണ് നടക്കുന്നത്. ഫാസിസം എന്ന രാഷ്ട്രീയരൂപവും അതിന്റെ ഭരണകൂടാവിഷ്‌ക്കാരവും നമുക്ക് പരിചിതമാണ്. ഇടത് പുരോഗമന രാഷ്ട്രീയത്തിന് സാധ്യതകളേറെയുള്ള, കടുത്ത സാമ്പത്തികവും ജാതീയവുമായ അസമത്വങ്ങള്‍ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തും ഫാസിസം വളര്‍ന്ന് കൊണ്ടിരിക്കുന്നു. ഒന്നാം ലോക യുദ്ധാനന്തരമുള്ള ജര്‍മ്മനിയിലും ഇടത് രാഷ്ട്രീയ സാധ്യതകളെ തകര്‍ത്ത് കൊണ്ടാണ് ഫാസിസം വളര്‍ന്നത്.

ഫാസിസം തീര്‍ത്തും പ്രതിലോമകരമായ രാഷ്ട്രീയ സാമൂഹിക ദര്‍ശനമാണ്. എന്നാല്‍ അതിനിരയാക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ പോലും എങ്ങനെയാണ് ഫാസിസം സ്വീകാര്യമായി തീരുന്നത് ? നിലവിലെ സാമൂഹിക വ്യവസ്ഥിതിയുടെ ഏതൊക്കെ സവിശേഷ ഗുണങ്ങളാണ് ഫാസിസത്തെ പരിപോഷിപ്പിക്കുന്നത് ? വ്യക്തികളുടെ സ്വഭാവഘടനയിലെ ഏത് വൈകല്യമാണ് ഫാസിസത്തിന് മുതല്‍കൂട്ടാകുക?

ഫാസിസം ഒരു രാഷ്ട്രീയപ്രയോഗം മാത്രമല്ല. അടിസ്ഥാനപരമായി അത് ഒരു മനോവൈകല്യമാണ്. It is a complex entanglement of gendered concious and politisc. പാട്രിയാര്‍ക്കല്‍ ആയ സാമൂഹിക വ്യവസ്ഥിതിയാണ് ഫാസിസത്തിന് സകല സാധ്യതകളും തുറന്നിടുന്നത്. ഫാസിസത്തിനെതിരായ സമരം ആരംഭിക്കേണ്ടത് ആണ്‍കോയ്മാ ബോധത്തെ താലോലിക്കുന്ന സ്വന്തം മാനസിക ഘടനയെ ചോദ്യം ചെയ്തു കൊണ്ടും സര്‍വ്വാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന പാട്രിയാര്‍ക്കല്‍ കുടുംബ, സാമൂഹിക വ്യവസ്ഥയെ ചോദ്യം ചെയ്ത് കൊണ്ടും വേണം. അഥോറിറ്റേറിയനായിരിയ്ക്കുന്ന കുടുംബ ഘടനയും മത വിദ്യാഭ്യാസ വ്യവസ്ഥയുമാണ് ഫാസിസ്റ്റ് മനോഘടനയെ നമ്മില്‍ രൂപപ്പെടുത്തുന്നത്

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സര്‍വ്വാധികാരിയായ പിതാവിനോട് താദാത്മ്യപ്പെടുന്ന കുട്ടി, അധ്യാപകനോട് താദാത്മ്യപ്പെടുന്ന കുട്ടി, സര്‍വാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന ദേശീയ നേതാവ് എന്നാശയത്തോട് വളരെ വേഗം പൊരുത്തപെടും. ഗാര്‍ഹികവും സാമൂഹികവുമായ ജീവിതത്തിലെ സൂഷ്മ വ്യവഹാരങ്ങളില്‍ പോലും പ്രവര്‍ത്തിയ്ക്കുന്ന അധികാരബന്ധങ്ങളും അവയെ സ്വാഭാവികമെന്നവണ്ണം സ്വാംശീകരിയ്ക്കാന്‍ തയ്യാറാക്കപ്പെട്ട മനോഘടനയും ഫാസിസത്തിന്റെ അടിത്തറയായി മാറുന്നു. നേതൃബിംബം എന്ന ഫാസിസ്റ്റ് ബുര്‍ഷ്വാ പരികല്‍പ്പനയില്‍ സര്‍വ്വാധികാരിയായ പിതാവിന്റെ തുടര്‍ച്ചയാണുള്ളത്. പാട്രിയാര്‍ക്കല്‍ ആയ, ആണ്‍കോയ്മയില്‍ അധിഷ്ടിതമായ സംഘടിത മതങ്ങളെല്ലാം തന്നെ ഫാസിസ്റ്റ് മനോഘടനയെ വാര്‍ത്തെടുക്കുന്നു. പിതൃബിംബമായ, സര്‍വ്വാധികാരിയായ നേതാവിനോടുള്ള വിധേയത്വം എന്ന ഫാസിസ്റ്റാശയത്തെ അവ ശക്തിപ്പെടുത്തുന്നു. കടുത്ത ലൈംഗിക സദാചാര സംഹിതകളാണ് കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മേല്‍ ഈ മത വിദ്യാഭ്യാസ വ്യവസ്ഥ അടിച്ചേല്‍പ്പിക്കുന്നത് .ഫാസിസവും ഇത് തന്നെ ചെയ്യുന്നു (മോറല്‍ പോലീസിംഗും റോമിയോ സ്‌ക്വാഡും ഹനുമാന്‍ സേനയും ഒക്കെ അങ്ങനെയാണുണ്ടാവുന്നത്). സ്ത്രീയുടെ ചാരിത്ര്യം എന്ന മൂഢ സങ്കല്‍പ്പത്തെ അവര്‍ മഹത്വവല്‍ക്കരിക്കും. അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗികതയെ ഹിംസാത്മകമായി വഴിതിരിച്ച് വിടാം. അസംതൃപ്തമായ രതിമൂര്‍ച്ഛ, പരപീഡയിലേക്കുള്ള വാതിലാണ്. എല്ലാ അക്രമങ്ങള്‍ക്കും പിന്നില്‍ (സൈനിക അതിക്രമങ്ങളിലും ഗാര്‍ഹികഹിംസയിലും) ഇത് ഒരു പ്രധാന ഘടകമാണ്. അടിച്ചമര്‍ത്തപ്പെട്ട ലൈംഗിക ചോദനയുടെ മൃഗീയ ആവിഷ്‌ക്കാരങ്ങള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ മുതല്‍ ഗുജറാത്ത് വംശ ഹത്യയില്‍ വരെ കാണാന്‍ കഴിയും. ഇങ്ങനെ ‘അമര്‍ത്തപ്പെടുന്ന കാമ ചോദനകളാണ് ആത്മീയവും ദേശീയവുമായ അനുഭൂതികളായി മാറുന്നത്. എല്ലാ ആത്മീയ അനുഭൂതികള്‍ക്കും ദേശീയ അനുഭൂതികള്‍ക്കും മനശാസ്ത്രപരമായി രതി മൂര്‍ച്ഛാ സ്വഭാവമുണ്ട്. ലൈംഗിക സംയോഗത്തില്‍ നിന്നോ സ്വയംഭോഗത്തില്‍ നിന്നോ ഉളവാകുന്ന അനുഭൂതിയുടെ ഭിന്നരൂപം മാത്രമാണത്. മതങ്ങള്‍ ആവശ്യപ്പെടുന്ന ലൈംഗിക പരിത്യാഗങ്ങള്‍ക്ക് പ്രത്യുപകരമായി കിട്ടുന്ന സാന്ത്വന പ്രതിഫലങ്ങളാണ് മിഥ്യയായ ആത്മീയ അനുഭൂതികള്‍. പൊങ്കാലയില്‍ നിന്ന്, കരിസ്മാറ്റിക് കണ്‍വെന്‍ഷനില്‍ നിന്ന്, ഉറൂസില്‍ നിന്ന് നേടുന്ന അനുഭൂതി രതിമൂര്‍ച്ഛയുടെ ഭിന്നരൂപമാണ്.

അമ്മയോടുള്ള ഈഡിപ്പല്‍ ബന്ധം യൗവ്വനാരംഭത്തില്‍ എതിര്‍ ലിംഗത്തോടുള്ള കാമചോദനയായി പരിണമിക്കണം. എന്നാല്‍ സ്വാഭാവികമായ ഈ പരിണാമത്തെ നിയന്ത്രിച്ചും അടിച്ചമര്‍ത്തിയും തീവ്ര ദേശീയ ബോധമായി വഴിതിരിച്ചു വിടാം. അഗ്‌നിപഥില്‍ ഒളിഞ്ഞിരിക്കുന്ന വലിയ അപകടമിതാണ്. 16 – 17 വയസില്‍ തന്നെയുള്ളവരെ സേനയ്ക്ക് വേണം. ഈ പ്രായമാണ് ലൈംഗികതയെ ദമനം ചെയ്ത് ഹിംസയിലേക്ക് വഴിതിരിച്ച് വിടാന്‍ പറ്റിയ കാലം. ഒരു ലിബിഡോവിനെ ഒരു മതബോധമായി, ഒരു ഗോത്ര ബോധമായി ഒരു ദേശീയ ബോധമായി നമുക്ക് ഉദാത്തീകരിയ്ക്കാം. ഒരു ധര്‍മവ്യവസ്ഥയുടെ പിന്‍ബലമുണ്ടേല്‍ പിന്നെ ചെയ്യുന്ന പ്രവൃത്തിയെകുറിച്ച് വേവലാതി വേണ്ട. ഒരു പട്ടാളക്കാരന്‍ അതിര്‍ത്തിയില്‍ കൊല നടത്തുമ്പോള്‍ ആനന്ദിയ്ക്കുന്നതും ആദരിയ്ക്കുന്നതും മറ്റൊന്നും കൊണ്ടല്ല, ഈ കൊലയ പുണ്യമാക്കുന്ന ഒരു ധര്‍മവ്യവസ്ഥ പിന്നിലുണ്ട്. പക്ഷേ നാട്ടില്‍ ഈ കൊല പറ്റില്ല. എന്നാല്‍ അവിടെയും മറ്റൊരു വ്യവസ്ഥയെ കൂട്ട് പിടിയ്ക്കാം . ഗോഡ്‌സേ അതാണ് ചെയ്തത്. ഗാന്ധിയുടെ കൊല ഗോഡ്‌സേയ്ക്ക് പ്യണ്യമായി മാറ്റുന്ന ഒരു മതവ്യവസ്ഥ അവിടെയുണ്ട്. ഒരു ദേശീയതയെ കൊണ്ടോ ഒരു മതത്തെ കൊണ്ടോ നമ്മുടെ പ്രവൃത്തിയെ നമുക്ക് പുണ്യമാക്കി മാറ്റാം. ഉറക്കത്തില്‍ അബ്രഹാമിനോട് ദൈവം കല്‍പ്പിയ്ക്കുന്നു പുത്രനെ ബലി കൊടുക്കാന്‍. ഈ ഉന്മാദത്തിന്റെ സ്മരണയാണ് ഒരു പെരുന്നാള്‍. പുത്രന്റെ ബലിയെ പുണ്യമാക്കുന്ന ഒരു മതവ്യവസ്ഥ. അബ്രാഹാമിന്റെ ഉന്മാദം ഒരു സാമൂദായിക ഉന്മാദമായി മാറുന്നു. കുരുക്ഷേത്രത്തില്‍ ശങ്കിച്ച് നില്‍ക്കുന്ന അര്‍ജുനനെ ഒരു ഗീത കൊണ്ടാണ് കൃഷ്ണന്‍ വഴി തെറ്റിയ്ക്കുന്നത്. സഹോദരഹത്യയെ ഒരു ഗീത കൊണ്ട് പുണ്യമാക്കാ . You can murder and the murder will be a noble activity if it is socially approved and legitimised by an ideology.

ഒരു കോഴിയെ എങ്ങനെ കൊല്ലണം എന്നതായിരുന്നു ഈ അടുത്തുയര്‍ന്നുവന്ന പ്രധാന ചോദ്യം. ജീവനോടെ പൂട പറിച്ചിട്ട് കഴുത്ത് വെട്ടണോ കഴുത്ത് വെട്ടിയിട്ട് പൂട പറിയ്ക്കണോ എന്നതാണ്. ഇതില്‍ ഒന്നിനെ പാപവും മറ്റൊന്നിനെ പുണ്യവുമാക്കുന്നത് പിന്നിലെ വ്യവസ്ഥയാണ് . You can kill, but in a socially accepted manner. What matters is the social approval. ഇരുപത്തിരണ്ട് വയസില്‍ റെജിമെന്റ് ചെയ്യപ്പെട്ട് മിലിട്ടറൈസ്ഡ് ദേശീയ ബോധത്തോടെ ഇറങ്ങുന്ന ചെറുപ്പക്കാരെ രണോത്സുക ഹിന്ദുത്വ ദേശീയതയുടെ ചാവേറുകളായി അനായാസം മാറ്റാം. ഏത് പ്രവൃത്തിയേയും ദേശീയ വികാരം കൊണ്ട് പുണ്യമാക്കാന്‍ കഴിയുന്ന ഒരു മനോഘടന അവനിലുണ്ട് .

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു ഐഡിയോളജി കൊണ്ട് നിങ്ങളെ ഷണ്ഡീകരിയ്ക്കാം, അപമാനവീകരിയ്ക്കാം. Castration and dehumanisation. ലൈംഗിക നിരോധങ്ങളില്‍ കൂടി സൃഷ്ടിക്കുന്ന സാമൂഹിക ഉല്‍പ്പന്നമായ തീവ്ര ദേശീയ ബോധവും മതബോധവും തീര്‍ത്തും പ്രതിലോമകരമാണ്. Man is converted in to a machine by the ideology of nationality and religion. രാഷ്ട്രം നിങ്ങളുടെ മാതാവാണെന്നാണ് നാസികള്‍ ആവര്‍ത്തിച്ച് പറഞ്ഞത്. അമ്മയോടും കുടുംബത്തോടുമുള്ള വൈകാരിക കെട്ടുപാടുകളുടെ തുടര്‍ച്ച ദേശീയത എന്നാശയത്തില്‍ കാണാം. ദേശീയത തികച്ചും. സങ്കുചിതമായ ആശയമാണ് എന്ന് ടാഗോര്‍ അസന്നിഗ്ദമായി പറഞ്ഞതത് കൊണ്ടാണ്. ജനാധിപത്യത്തിന് പകരം ദേശീയത എന്നാശയത്തെ മുന്‍നിര്‍ത്തിയാവും ഫാസിസ്റ്റുകള്‍ സംസാരിക്കുക. വ്യക്തി ജീവിതത്തിലെ വൈകാരികാംശങ്ങളുടെ ഭിന്ന രൂപാവിഷ്‌ക്കാരങ്ങളും ,പുനരാനയിക്കലുകളുമാണ് ഫാസിസത്തിന്റെ രീതിശാസ്ത്രം. ഇത് വളരെ അപകടകരമാണ്. ദേശീയ അന്തസ് എന്ന മിഥ്യയായ ആശയം ഫാസിസ്റ്റുകളും തങ്ങളുടെ മതം ശ്രേഷ്ടമാണെന്ന തെറ്റിദ്ധാരണ സംഘടിത മതങ്ങളും പുലര്‍ത്തുന്നു. തറവാട്ട് മഹിമ, കുല മഹിമ, വംശമഹിമ എന്നീ മിഥ്യാ ധാരണകളുടെ തുടര്‍ച്ചയായ ഇത്തരം ബോധ്യങ്ങള്‍ തീര്‍ത്തും ഫാസിസ്റ്റ് മൂല്യ ബോധ്യമാണ്.

പാതിവ്രത്യം, മാതൃത്വം എന്നീ ആശയങ്ങളെ വല്ലാതെ മഹത്വവല്‍ക്കരിക്കുന്ന ഫാസിസവും സംഘടിത മതങ്ങളും പുരുഷനെപ്പോലെ ലൈംഗിക സംതൃപ്തിക്കുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്ന ധാരണ സ്ത്രീകളില്‍ വളരാന്‍ അനുവദിക്കില്ല. അത് ആണ്‍കോയ്മയിലധിഷ്ടിതമായ സാമൂഹിക വ്യവസ്ഥയെ തകര്‍ക്കുകയും ഫാസിസ്റ്റ് വിരുദ്ധ മനോ ഘടന വളര്‍ത്തുകയും ചെയ്യും. ആ ഒരു തലത്തില്‍ നിന്നു വിശകലനം ചെയ്യുമ്പോള്‍ അടുത്ത കാലത്ത് കണ്ട ഏറ്റവും ശക്തമായ ഫാസിസ്റ്റ് വിരുദ്ധ സമരമായിരുന്നു ചുംബന സമരം. അത്തരത്തില്‍ അതിനെ കാണുന്നതില്‍ ഇവിടെ ഇടത് പക്ഷവും പരാജയപ്പെട്ടു. ഫാസിസ്റ്റ് സദാചാര മൂല്യബോധങ്ങളാണ് ഫാസിസ്റ്റ് വിരുദ്ധരെന്നവകാശപ്പെടുന്നവരും പുലര്‍ത്തുന്നത്. തങ്ങള്‍ക്ക് വളക്കൂറുള്ള മധ്യവര്‍ഗ മനോഘടനയില്‍ മാത്രമല്ല, തൊഴിലാളി വര്‍ഗത്തിനിടയിലും ഫാസിസം വേരുപിടിക്കുന്നതിനൊരു കാരണമിതാണ്. താരതമ്യേന ആണ്‍ പെണ്‍ ലൈംഗികതക്ക് കൂടുതല്‍ സ്വാതന്ത്ര്യമുള്ളതും സര്‍വ്വാധിപത്യ പ്രവണത കുറഞ്ഞ കുടുംബ ഘടന നിലനില്‍ക്കുന്നതുമായ പടിഞ്ഞാറന്‍ യൂറോപ്പിലും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും സാമൂഹിക ജനാധിപത്യം എന്നാശയത്തെ ജനങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നത് കാണാന്‍ സാധിക്കും. സര്‍വ്വാധിപത്യത്തെ ഉള്‍ക്കൊള്ളാന്‍ വിമുഖതയില്ലാത്ത ഒരു മനോഘടനയാണ് ഇന്‍ഡ്യയിലെ ബഹുഭൂരിപക്ഷവും പുലര്‍ത്തുന്നത് ഫാസിസത്തിന് ഇന്‍ഡ്യയില്‍ നീണ്ട ചരിത്രമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply