അറിയലും അറിയിക്കലുമല്ല, തര്‍ക്കിക്കലും തകര്‍ക്കലുമാണ് ഇവരുടെ ലക്ഷ്യം

ആരാണ് ഈ അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നു പരിശോധിക്കുമ്പോഴാണ് അത്ഭുതം തോന്നുക. മനുഷ്യരെന്നാല്‍ സ്വയം ചിന്തിക്കാന്‍ കഴിവുള്ളവരാണെന്ന് ഇനിയുമറിയാത്ത, തലച്ചോര്‍ നേതാക്കള്‍ക്ക് പണയം വെച്ച, ന്യായീകരണത്തൊഴിലാളികള്‍ എന്നു പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തെ വിടാം. അവരോട് സഹതാപം മാത്രമേ ആവശ്യമുള്ളു. എന്നാല്‍ ഈ വിഷയങ്ങളെല്ലാം അറിയുന്ന, കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ള എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരമാണ് ഇത്തരം സംഘടിതാക്രമണത്തിനു നേതൃത്വം നല്‍കുന്നത് എന്നതാണ് കൗതുകകരം. അവര്‍ക്കാകട്ടെ കൃത്യമായ ലക്ഷ്യങ്ങളുണ്ട്.

റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിന്റെ നിശ്ചലദൃശ്യം തള്ളിയ വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുകയാണ്. നാരായണഗുരുവിന്റെ പ്ലോട്ട് മാറ്റി ശങ്കരാചാര്യരുടെ പ്ലോട്ട് വെക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടെന്നാണ് കേരള്ത്തിന്റെ പരാതി. അതു ശരിയാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ വാസ്തവത്തില്‍ കേരളസര്‍ക്കാരും അതിനെ നയിക്കുന്നവരും പിന്തുണക്കുന്നവരും ഗുരുവിന്റെ പിന്‍ഗാമികളാണോ ശങ്കരാചാര്യരുടെ പിന്‍ഗാമികളാണോ എന്നു പരിശോധിച്ചാല്‍ കിട്ടുന്ന ഉത്തരം എന്തായിരിക്കും? കെ റെയിലുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംവാദങ്ങളും വിവാദങ്ങളും അതിനുള്ള മറുപടി നല്‍കുന്നുണ്ട്. അറിയാനും അറിയിക്കാനും എന്ന ഗുരുവിന്റെ മാതൃകയല്ല, എങ്ങനേയും തര്‍ക്കിക്കുകയും ജയിക്കുക.ും കീഴ്‌പ്പെടുത്തുകയും ചെയ്യുക എന്ന ശങ്കരാചാര്യരുടെ മാര്‍ഗ്ഗമാണ് അവര്‍ പിന്തുടരുന്നതെന്നുകാണാം. സമീപദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഓട്ടപ്രദക്ഷണം നടത്തിയാല്‍ കാണുന്ന കാഴ്ചയതാണ്. കെ റെയിലിനെ എതിര്‍ക്കുന്നവരെ എന്തു അധാര്‍മ്മിക മാര്‍ഗ്ഗമുപയോഗിച്ചും തകര്‍ക്കുക എന്നതാണ് ഗുരുവിന്റെ പ്രതിമക്കായി വാദിച്ചവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് സര്‍ക്കാരിന്റെ ഉന്നതസ്ഥാനത്തിരിക്കുന്നവരുടെ ആശിര്‍വാദമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. . ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് മറുപടി പറയാനാകുന്നില്ലെങ്കില്‍ സംഘടിതമായ സൈബര്‍ അക്രമണം നടത്തി നിശബ്ദരാക്കുക എന്ന തന്ത്രമാണ് കടുത്ത കെ റെയില്‍ വാദികള്‍ സ്വീകരിച്ചിരിക്കുന്നത്.

പ്രശസ്തകവിയും ഗാനരചയിതാവുമായ റഫീക് അഹമ്മക് കെ റെയില്‍ പ്രമേയമാക്കി എഴുതിയ ഒരു കവിതയോടെയാണ് അന്തരീക്ഷം ഇത്രമാത്രം മലിനീമസമായത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതകളുടെ ഒരു പരമ്പരതന്നെ മലയാളത്തില്‍ കാണാം. എത്രയോ തലയെടുപ്പുള്ള കവികള്‍ ആ ദിശയിലുള്ള കവിതകള്‍ രചിച്ചിരിക്കുന്നു. സൈലന്റ് വാലി സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തില്‍ കവികളും കവിതകളും വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. കവിത എന്നത് ശാസ്ത്രമല്ല. അതില്‍ കാല്‍പ്പനികതയും ഭാവനയുമെല്ലാം ഉണ്ടാകും. അതിനെ പദാനുപദമായി ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? ഏതാനും വര്‍ഷം മുമ്പ് മുംബൈയിലെ ഭാമാ ആറ്റോമിക് റസര്‍ച്ച് ,സെന്ററില്‍ നടന്ന കവിയരങ്ങളില്‍, അടുത്തയിടെ അന്തരിച്ച മുംബൈയിലെ കവിയായിരുന്ന ഇ ഐ എസ് തിലകന്‍ എഴുതിയ സൂര്യനിലേക്കു പറക്കുന്ന പക്ഷി എന്ന കവിത വായിച്ചപ്പോഴുണ്ടായ അനുഭവം ഇങ്ങനെയായിരുന്നു. മാറ്റത്തിനായുള്ള മനുഷ്യന്റെ ത്വരയും വിപ്ലവപ്രസ്ഥാനത്തേയുമായിരുന്നു കവി സൂര്യനിലേക്കു പറക്കുന്ന പക്ഷിയായി കവി അവതരിപ്പിച്ചത്. എന്നാലതു മനസ്സിലാക്കാനാവാത്ത അവിടത്തെ ശാസ്ത്രജ്ഞര്‍ ആക്ഷേപിച്ചത് സൂര്യനിലേക്കു പക്ഷി പറന്നാല്‍ ചിറകു കരിയുമെന്നുപോലുമറിയാത്ത കവിയോ, കവികള്‍ക്ക് ശാസ്ത്രീയബോധം ഇല്ലാതായിരിക്കുന്നു എന്നായിരുന്നു. സമാനമായ രീതിയിലാണ് റഫീക്കും അക്രമിക്കപ്പെട്ടത്. കേരളം നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങളാണ് അദ്ദേഹം കവിതയിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കാട്ടിലൂടെ കെ റെയില്‍ പോകുന്നുണ്ടോ, മുല്ലപ്പെരിയാറിലൂടെ പോകുന്നുണ്ടോ, പശ്ചിമഘട്ടത്തിലൂടെ പോകുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്? ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുക മാത്രമാണെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ നടന്നത് കവിക്കെതിരായ മ്ലേച്ഛമായ അധിക്ഷേപങ്ങളായിരുന്നു. റഫീക് മാത്രമല്ല, അദ്ദേഹത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചവരും രൂക്ഷമായി അക്രമിക്കപ്പെട്ടു. കഴിഞ്ഞില്ല, കെ റെയിലിനെതിരെ ആശങ്ക പ്രകടിപ്പിക്കുന്നവരും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരുമെല്ലാം ഏറ്റവും മ്ലേച്ഛമായ രീതിയിലാണ് ഇപ്പോഴും സൈബര്‍ അക്രമങ്ങള്‍ക്ക് വിധേയരാകുന്നത്. അതില്‍ എം എന്‍ കാരശ്ശേരിയും സി ആര്‍ നീലകണ്ഠനുമെല്ലാം ഉള്‍പ്പെടുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നവര്‍ കാറില്‍ യാത്രചെയ്യുന്നതൊക്കെയാണ് ഇവര്‍ക്കെല്ലാമെതിരെയുള്ള കുറ്റപത്രം. സാമ്രാജ്യത്വവരുദ്ധ രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രി അവിടെതന്നെ ചികിത്സക്കുപോയ സമയത്താണ് ഈ കുറ്റപത്രമെന്നതാണ് തമാശ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആരാണ് ഈ അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നു പരിശോധിക്കുമ്പോഴാണ് അത്ഭുതം തോന്നുക. മനുഷ്യരെന്നാല്‍ സ്വയം ചിന്തിക്കാന്‍ കഴിവുള്ളവരാണെന്ന് ഇനിയുമറിയാത്ത, തലച്ചോര്‍ നേതാക്കള്‍ക്ക് പണയം വെച്ച, ന്യായീകരണത്തൊഴിലാളികള്‍ എന്നു പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തെ വിടാം. അവരോട് സഹതാപം മാത്രമേ ആവശ്യമുള്ളു. എന്നാല്‍ ഈ വിഷയങ്ങളെല്ലാം അറിയുന്ന, കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ള എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരമാണ് ഇത്തരം സംഘടിതാക്രമണത്തിനു നേതൃത്വം നല്‍കുന്നത് എന്നതാണ് കൗതുകകരം. അവര്‍ക്കാകട്ടെ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. പലരും ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ പല സാംസ്‌കാരിക, വിദ്യാഭ്യാസ അധികാരകേന്ദ്രങ്ങളുടേയും തലപ്പത്തിരിക്കുന്നവരാണ്. ഗുരുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയുടെ തലപ്പത്തിരിക്കുന്നവരും ഇതിലുണ്ട്. പലരും സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ അധികാര കേന്ദ്രങ്ങളിലും. കഴിഞ്ഞില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പല സാംസ്‌കാരിക അധികാര കേന്ദ്രങ്ങളും ഒഴിഞ്ഞുു കിടക്കുകയാണ്. ആ പദവികളിലേക്കുള്ള മത്സരം ഗംഭീരമായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സാംസ്‌കാരികാധികാരപദവിയില്‍ കേറിപറ്റിയവരും കേറിപറ്റാന്‍ ശ്രമിക്കുന്നവരുമാണ് ഇപ്പോള്‍ കെ റെയിലിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ അരയും തലയും മുറുക്കി രംഗത്തുവന്നിരിക്കുന്നത് എന്ന് മനമസ്സിലാക്കാന്‍ കാര്യങ്ങളെ സാമാന്യരീതിയില്‍ വീക്ഷിച്ചാല്‍ മാത്രം മതി.

ജനാധിപത്യത്തില്‍ എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും സാമൂഹ്യപ്രവര്‍ത്തകരുടയും ഉത്തരവാദിത്തങ്ങളെ കുറിച്ച് യാതൊന്നുമറിയാത്ത ഒരു വിഭാഗം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് പണ്ട് രാജസദസ്സില്‍ രാജാവിനെ സ്തുതിച്ച് പട്ടും വളയും വാങ്ങിയിരുന്നവരുടെ അതേ പ്രവര്‍ത്തിയാണ്. ഇപ്പോള്‍ പട്ടും വളയുമെന്നത് അധികാരസ്ഥാനങ്ങളും പുരസ്‌കാരങ്ങളുമാണെന്നു മാത്രം. ജനാധിപത്യസംവിധാനമാണെങ്കിലും അത് എപ്പോള്‍ വേണമെങ്കിലും സമഗ്രാധിപത്യത്തിലേക്കു വഴിമാറാനുള്ള സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞ് അതിനെതിരെ എപ്പോഴും ജാഗരൂകരാകുക എന്നതാണ് ഒരു സാംസ്‌കാരികപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം. എന്നാല്‍ നടക്കുന്നത് രാജസ്തുതിയും പട്ടുംവളയും വാങ്ങലും തന്നെ. അതിന്റെ ഏറ്റവും വൃത്തികെട്ട രൂപമായിരുന്നല്ലോ പാര്‍ട്ടിയുടെ സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന തിരുവാതിരകളി. ഇപ്പോഴിതാ രാജസ്തുതിയും വിട്ട് സ്വന്തം അഭിപ്രായം പറയുന്നവരെ അതിരൂക്ഷമായി കടന്നാക്രമിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഭരണത്തുടര്‍ച്ച ലഭിച്ചതിനെ തുടര്‍ന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്ന സമഗ്രാധിപത്യത്തിനു കരുത്തു നല്‍കുക എന്ന പണിയാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തികച്ചും അപകടകരമായ അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത് എന്നു വ്യക്തം. സംഘപരിവാര്‍ ശക്തികള്‍ അഖിലേന്ത്യാതലത്തില്‍ ചെയ്യുന്നതിന്റെ കേരളമോഡല്ലലാതെ മറ്റൊന്നുമല്ല ഇത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊയ്ത്തുയന്ത്രത്തേയും ട്രാക്ടറിനേയും കമ്പ്യൂട്ടറിനേയും പോലും എതിര്‍ത്ത പാരമ്പര്യമുള്ളവരാണ് ഇന്ന് കേരളം ഭരിക്കുന്നത്. യു ഡി എഫ് ഭരിക്കുമ്പോള്‍ എത്രയോ പദ്ധതികളെ ഇവരെതിര്‍ത്തിരിക്കുന്നു. വിഴിഞ്ഞവും ആറന്മുളയുമൊക്കെ സമീപകാല ഉദാഹരണങ്ങള്‍. എത്രയോ സമരങ്ങള്‍ നടത്തിയിരിക്കുന്നു. ്അവരാണ് ഇന്ന് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത്. നിയസഭയില്‍പോലും ചര്‍ച്ച ചെയ്യാതെ കുറെ പൗരമുഖ്യരെ മാത്രം ബോധ്യപ്പെടുത്തി ഇത്ര ബൃഹത്തായ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അനുമതി ലഭിക്കുന്നതിനുമുമ്പ് നാട്ടുകാരുടെ പറമ്പുകള്‍ കയ്യേറി കല്ലിടുന്നത്. അതിനെയെല്ലാം എതിര്‍ക്കുന്നവരെയാണ് സൈബര്‍ അക്രമണത്തിലൂടെ മുട്ടുകുത്തിക്കുന്നത്. കെ റെയിലിനെതിരെ സംശയങ്ങള്‍ ഉന്നയിക്കുന്ന വിദഗ്ധരുടെ അഭിപ്രായങ്ങളെപോലും മുഖവിലക്കെടുക്കുന്നില്ല. മനുഷ്യര്‍ പ്രകൃതിയില്‍ നടത്തിയ അമിതമായ ഇടപെടലുകളുടെ ഫലമാണ് കാലാവസ്ഥാവ്യതിയാനമടക്കമുള്ള ദുരന്തങ്ങളെന്നും ഇനിയുള്ള കാലം അവ പരിഗണിക്കാതെ ഒരു പദ്ധതിയും നടപ്പാക്കാരുതെന്നു പറയുന്നത് കാല്‍പ്പനിക കവികളല്ല, ശാസ്ത്രജ്ഞര്‍ തന്നെയാണ്. എന്നാലിതൊന്നും നമ്മുടെ സൈബര്‍ പോരാളികള്‍ക്ക് മനസ്സിലാകുന്നതേയില്ല. എല്ലാവര്‍ക്കുമറിയാവുന്ന കുറെ പഴയ കാര്യങ്ങള്‍ പറഞ്ഞ് (അപ്പോഴും കമ്പ്യൂട്ടറിന്റേയും കൊയ്ത്തുയന്ത്രത്തിന്റേയും കാര്യങ്ങളൊന്നും പറയാറില്ല) സാമാന്യവല്‍ക്കരിച്ച് എതിരഭിപ്രായം പറയുന്നവരെ ആക്ഷേപിക്കുക മാത്രമാണവര്‍ ചെയ്യുന്നത്. കെ റെയിലിനെതിരെ പരിഷത്തടക്കമുള്ളവര്‍ ഉന്നയിക്കുന്ന ഒരു വിഷയത്തിനു പോലും മറുപടി പറയാനുള്ള ആര്‍ജ്ജവമില്ലാത്തവരാണ് ഏറ്റവും മ്ലേച്ഛമായ രീതിയില്‍ സൈബര്‍ അക്രമങ്ങള്‍ നടത്തുന്നത്.

ഭരണത്തുടര്‍ച്ചയോടെ കേരളം സ്റ്റാലിനിസ്റ്റ് റഷ്യയോ ഉത്തരകൊറിയയോ ആയെന്നാണ് നമ്മുടെ കള്‍ച്ചറല്‍ കമ്മിസാറുമാര്‍ ധരിച്ചിരിക്കുന്നതെന്നു തോന്നുന്നു. തങ്ങളുടെ സര്‍വ്വാധിപത്യം സ്ഥാപിക്കുന്നതിനിടയിലെ അടവോ തന്ത്രമോ മറ്റോ മാത്രമായി ജന്ധിപത്യത്തെ കാണുന്നവരില്‍ നിന്നു വ്യത്യസ്ഥമായൊരു സമീപനം പ്രതീക്ഷിക്കുന്നതായിരിക്കും ഒരുപക്ഷെ തെറ്റ്. ഏതുമാര്‍ഗ്ഗമുപയോഗിച്ചും വ്യത്യസ്ഥ അഭിപ്രായം പറയുന്നവരെ പരാജയപ്പെടുത്തുന്ന ശങ്കരാചാര്യരുടെ പാരമ്പര്യമാണവരുടേത്. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വക്താക്കളുമായി ഒരുതരത്തിലുമവര്‍ വ്യത്യസ്ഥരല്ല. എന്നിട്ടും ഗുരുവിനു വേണ്ടി വാദിക്കാന്‍ ഇവര്‍ക്കു കഴിയുന്നു എന്നതാണ് അത്ഭുതകരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply