സി.പി.എം. നിര്‍ദേശം തള്ളി കീഴാറ്റൂര്‍ സമരം കൊഴുക്കുന്നു

ബൈപ്പാസ് നിര്‍മ്മാണത്തിനു വേണ്ടി കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിനെതിരേ പ്രദേശവാസികള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ സി.പി.എം. നേതൃത്വം വിളിച്ചുചേര്‍ത്ത യോഗത്തിലെ നിര്‍ദേശം തള്ളിക്കളഞ്ഞ് പാര്‍ട്ടിയംഗങ്ങള്‍ സമരത്തിനൊപ്പം. തളിപ്പറമ്പ് സൗത്ത്, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളുടെ ജനറല്‍ ബോഡി യോഗത്തിലെ നിര്‍ദേശം തള്ളിക്കളഞ്ഞാണ് 12 പാര്‍ട്ടി അംഗങ്ങള്‍ സമരത്തിനു പിന്തുണ നല്‍കുന്നത്. ബൈപാസ് കടന്നുപോകുന്ന പ്രദേശം ഉള്‍ക്കൊള്ളുന്ന രണ്ടു ലോക്കല്‍ കമ്മിറ്റികളിലെയും മുഴുവന്‍ അംഗങ്ങളെയും പരിയാരം ഹാളില്‍ ചേര്‍ന്ന യോഗത്തിനു ക്ഷണിച്ചിരുന്നു. വിപുലമായ പങ്കാളിത്തവുമുണ്ടായി. ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍, ജില്ലാ […]

kkk

ബൈപ്പാസ് നിര്‍മ്മാണത്തിനു വേണ്ടി കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിനെതിരേ പ്രദേശവാസികള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ സി.പി.എം. നേതൃത്വം വിളിച്ചുചേര്‍ത്ത യോഗത്തിലെ നിര്‍ദേശം തള്ളിക്കളഞ്ഞ് പാര്‍ട്ടിയംഗങ്ങള്‍ സമരത്തിനൊപ്പം. തളിപ്പറമ്പ് സൗത്ത്, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളുടെ ജനറല്‍ ബോഡി യോഗത്തിലെ നിര്‍ദേശം തള്ളിക്കളഞ്ഞാണ് 12 പാര്‍ട്ടി അംഗങ്ങള്‍ സമരത്തിനു പിന്തുണ നല്‍കുന്നത്.
ബൈപാസ് കടന്നുപോകുന്ന പ്രദേശം ഉള്‍ക്കൊള്ളുന്ന രണ്ടു ലോക്കല്‍ കമ്മിറ്റികളിലെയും മുഴുവന്‍ അംഗങ്ങളെയും പരിയാരം ഹാളില്‍ ചേര്‍ന്ന യോഗത്തിനു ക്ഷണിച്ചിരുന്നു. വിപുലമായ പങ്കാളിത്തവുമുണ്ടായി. ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍, ജില്ലാ കമ്മിറ്റിയംഗം കെ. സന്തോഷ്, ഏരിയാ കമ്മിറ്റിയംഗം കെ. മുരളീധരന്‍ എന്നിവരാണ് യോഗത്തില്‍ പ്രസംഗിച്ചത്. സമരത്തെക്കുറിച്ചും ഇക്കാര്യത്തില്‍ പാര്‍ട്ടി തുടക്കം മുതല്‍ സ്വീകരിച്ച നിലപാടുകളും സന്തോഷ് വിവരിച്ചു.
സമരത്തിന്റെ മറവില്‍ ആര്‍.എസ്.എസും ബി.ജെ.പിയും കീഴാറ്റൂര്‍, കൂവോട് പ്രദേശങ്ങളില്‍ നുഴഞ്ഞുകയറാനും സ്വാധീനം വര്‍ധിപ്പിക്കാനും ശ്രമിക്കുന്നുന്നുണ്ടെന്നു നേതാക്കള്‍ പറഞ്ഞു. ഇത് തുറന്നുകാട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായി ‘സമരസമിതിക്ക് ബി.ജെ.പി നല്‍കിയ ഉറപ്പ് എന്ത്’ എന്ന ചോദ്യവുമായി തളിപ്പറമ്പിലും കീഴാറ്റൂരിലും കൂറ്റന്‍ പോസ്റ്ററുകള്‍ പതിച്ചു. പക്ഷേ, സമരസമിതിയുമായി ബന്ധമുള്ള പാര്‍ട്ടിയംഗങ്ങളില്‍ നിന്നുതന്നെ ഇതിനു തിരിച്ചടിയുണ്ടായി. ‘നിങ്ങള്‍ ഞങ്ങളുടെ മുന്‍തലമുറയെ കമ്യൂണിസ്റ്റാക്കി, ഇപ്പോള്‍ ഞങ്ങളെ ആര്‍.എസ്.എസാക്കാന്‍ ശ്രമിക്കരുത്’ എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇക്കൂട്ടരുടെ പോസ്റ്റ്. അതിനിടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ടി.ഒ. മോഹനനും കര്‍ഷകസേന പ്രവര്‍ത്തകരും സമരപ്പന്തലിലെത്തി.
പതിമൂന്നു ദിവസം പിന്നിട്ടതോടെ സമരത്തിനു പുതിയ ദിശ നല്‍കുന്നതിന്റെ ഭാഗമായി ഐക്യദാര്‍ഢ്യസമിതി രൂപീകരിച്ചു. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളിലായിരുന്നു നാട്ടുകാരുടെ കൂട്ടായ്മ നടന്നത്. സി.പി.ഐ. ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും കീഴാറ്റൂര്‍ നിവാസികളും പങ്കെടുത്തു. പരിസ്ഥിതിയെ നശിപ്പിച്ചുള്ള വികസനം ആരു നടത്തിയാലും അംഗീകരിക്കില്ലെന്ന നിലപാടാണ് കൂട്ടായ്മയില്‍ ഉയര്‍ന്നത്.
പ്രമുഖ പരിസ്ഥി പ്രവര്‍ത്തകന്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ. സുനില്‍കുമാര്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി വി.വി. കണ്ണന്‍, കീഴാറ്റൂര്‍ സമരസമിതി പ്രതിനിധി പി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ.സുരേന്ദ്രനാഥ് ചെയര്‍മാനും നോബിള്‍ പൈകട ജനറല്‍ കണ്‍വീനറുമായി 30 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് മൂത്തേടത്ത് സ്‌കൂള്‍ പരിസരത്തുനിന്ന് നൂറിലധികം പേര്‍ പ്രകടനമായി കീഴാറ്റൂരിലെ സമരപ്പന്തലിലെത്തി നിരാഹാരം തുടരുന്ന സി. സുരേഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

മംഗളം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply