സിപിഎമ്മിന്‌ വൈകിവന്ന വിവേകം

ഫാസിസ്റ്റ് ഭരണത്തെയെന്നപോലെ ഫാസിസ്റ്റ് സമരത്തേയും ജനങ്ങള്‍ അംഗീകരിക്കല്ല എന്നതിനു തെളിവാണ് ഇടതുമുന്നണിയുടെ സോളാര്‍ സമരപരമ്പര. വൈകിയാണെങ്കിലും സമരം പിന്‍വലിച്ചത് നന്നായി എന്നേ പറയാന്‍ കഴിയൂ. ഓരോ ദിവസം കഴിയുംതോറും ജനങ്ങള്‍ എതിരാകുന്നുവെന്ന വൈകിവന്ന തിരിച്ചറിവാണ് സോളാര്‍ സമരങ്ങള്‍ പിന്‍വലിക്കാന്‍ ഇടുതുമുന്നണിയെ നിര്‍ബന്ധിതരാക്കിയതെന്നതില്‍ സംശയമില്ല. ബാക്കിയെല്ലാം മുഖം രക്ഷിക്കാനുള്ള ന്യായീകരണം മാത്രം. സോളാര്‍ വിവാദത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു നടത്തിയരുന്ന ക്ലിഫ് ഹൗസ് ഉപരോധവും മുഖ്യമന്ത്രിയുടെ പരിപാടികള്‍ തടയലുമാണ് ഒടുവില്‍ പിന്‍വലിഞ്ഞിരിക്കുന്നത്. […]

Kerala December 19

ഫാസിസ്റ്റ് ഭരണത്തെയെന്നപോലെ ഫാസിസ്റ്റ് സമരത്തേയും ജനങ്ങള്‍ അംഗീകരിക്കല്ല എന്നതിനു തെളിവാണ് ഇടതുമുന്നണിയുടെ സോളാര്‍ സമരപരമ്പര. വൈകിയാണെങ്കിലും സമരം പിന്‍വലിച്ചത് നന്നായി എന്നേ പറയാന്‍ കഴിയൂ. ഓരോ ദിവസം കഴിയുംതോറും ജനങ്ങള്‍ എതിരാകുന്നുവെന്ന വൈകിവന്ന തിരിച്ചറിവാണ് സോളാര്‍ സമരങ്ങള്‍ പിന്‍വലിക്കാന്‍ ഇടുതുമുന്നണിയെ നിര്‍ബന്ധിതരാക്കിയതെന്നതില്‍ സംശയമില്ല. ബാക്കിയെല്ലാം മുഖം രക്ഷിക്കാനുള്ള ന്യായീകരണം മാത്രം.
സോളാര്‍ വിവാദത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു നടത്തിയരുന്ന ക്ലിഫ് ഹൗസ് ഉപരോധവും മുഖ്യമന്ത്രിയുടെ പരിപാടികള്‍ തടയലുമാണ് ഒടുവില്‍ പിന്‍വലിഞ്ഞിരിക്കുന്നത്. നേരത്തേ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപ്പകല്‍ സമരവും തുടര്‍ന്നു സെക്രട്ടേറിയറ്റ് ഉപരോധവും സംഘടിപ്പിച്ചിരുന്നു. ഉപരോധത്തിന്റെ രണ്ടാംദിനം തന്നെ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഉപരോധം അന്നുതന്നെ പിന്‍വലിക്കുകയും ചെയ്തു. പൊടുന്നനെയുള്ള ഈ പിന്മാറ്റം മുന്നണിയിലും സിപിഎമ്മിലും അമര്‍ഷം സൃഷ്ടിച്ചതിനെത്തുടര്‍ന്നാണു മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. അന്വേഷണത്തിനു സിറ്റിങ് ജഡ്ജിയെ നിയോഗിച്ചില്ല എന്നതാണു സമരം തുടരാന്‍ ഒരു കാരണമായി അന്ന് പറഞ്ഞത്. സര്‍ക്കാര്‍ ഇതിനായി ശ്രമിച്ചെങ്കിലും ഹൈക്കോടതിയില്‍നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല എന്നായിരുന്നു വിശദീകരണം. അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉള്‍പ്പെടുത്തുന്നില്ല എന്നതായിരുന്നു അടുത്ത ആരോപണം. നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും അന്വേഷണപരിധിയില്‍ വരുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാലത് പ്രതിപക്ഷത്തിനു സ്വീകാര്യമായില്ല. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ സമരങ്ങള്‍ ശക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലേക്ക് നടത്തിയ പ്രകടനങ്ങള്‍ക്ക് സ്വഭാവികമായും ജനപിന്തുണ വഭിച്ചില്ല. കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരെ കല്ലേറുണ്ടായതു സമരത്തിനെതിരായ വ്യാപക ജനവികാരത്തിനും വഴിവച്ചു. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി രണ്ടു പ്രചാരണ ജാഥകള്‍ കൂടി സംഘടിപ്പിച്ച ശേഷമാണു ക്ലിഫ് ഹൗസ് ഉപരോധം ആരംഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ അതു തുടരാനായിരുന്നു നീക്കം. 140 നിയമസഭാ മണ്ഡലങ്ങളില്‍നിന്നുമുള്ളവര്‍ മാറിമാറി ഉപരോധത്തിനെത്താനും നിശ്ചയിച്ചിരുന്നു. എന്നാല്‍ ക്ലിഫ് ഹൗസിന് ഏതാണ്ട് അരകിലോമീറ്ററോളം മാറിയുള്ള ഉപരോധം ഒറ്റവാക്കില്‍ പറഞ്ഞാല്‍ പരാജയമായിരുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് നടത്തിയ സമരത്തിനെതിരെ ഒരു വീട്ടമ്മ രംഗത്തുവന്നത് മുന്നണിക്ക് വലിയ ക്ഷീണമായി. ഘടകകക്ഷികളും സമരത്തിനെതിരായപ്പോള്‍ സിപിഎം ശരിക്കും ഒറ്റപ്പെട്ടു. എല്ലാം കൂടിവന്നപ്പോള്‍ ലക്ഷ്യം നേടാതെ സമരം പിന്‍വലിക്കുകയായിരുന്നു.
തീര്‍ച്ചയായും ഈ സമരം കൊണ്ട് ഏറ്റവും ഗുണമുണ്ടായത് മുഖ്യമന്ത്രിക്കാണ്. ഫാസിസ്റ്റ് സമരരീതി മുഖ്യചര്‍ച്ചാവിഷയമായപ്പോള്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പോലും പ്രധാന വിഷയമല്ലാതായി. ഇങ്ങനെയാണ് വെളുക്കാന്‍ തേക്കുന്നത് പാണ്ടാകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply